Monday, January 19, 2015

ഒരു പുനർദാനത്തിന്റെ കഥ .................

   ഗുരുവായൂർ കുറൂ രമ്മയുടെ കൂട്ട് ഒരമ്മ . കുറിച്ചിത്താനം പൂത്തി ർക്കൊവിലപ്പന്റെ സ്വന്തം ചേ ന്നാട്ടമ്മ . കൃഷ്ണഭഗവാനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സ്വാധ്വി . കുട്ടികളില്ലാതെ സ്വന്തം കുടുംബം അന്ന്യം നിൽക്കുമെന്നായപ്പോൾ സ്വന്തം ഭൂമി മുഴുവൻ പൂത്തൃക്കൊവിലപ്പന് ദാനം ചെയ്ത് വിഷ്ന്നുപാദം പൂകി .

     അന്നത്തെ ക്ഷേത്രം ഊരാന്മ്മക്കാർ ആ അമ്മതന്ന ഭൂമി മുഴുവൻകുട്ടികൾക്കായി പുനർ ദാനം ചെയ്തു . കുട്ടികൾക്ക് പO Iക്കാനായി  ഒരു ഒന്നാന്തരം സരസ്വതീക്ഷേത്രം . ഇന്നു ആയിരക്കണക്കിന് കുട്ടികൾ ആ മുറ്റത്ത് ഓടിക്കളിക്കുന്നു . ക്ഷേത്രത്തിലെ നിത്യനിദാനത്തിന്റെ പടിത്തരം വെട്ടിക്കുറ ച്ചാണ് അന്നവർ അവിടെ ആ വിദ്യാലയം പണിതുയർത്തിയത് . കുട്ടികളുടെ   കുറവ് ഒരിക്കലും അവിടെ ഇതുവരെ ബാധിച്ചിട്ടില്ല .

      ഇന്നു ആ വിദ്യാലയത്തിന്റെ തിരുമുറ്റത്ത് ചേന്നാട്ടമ്മക്ക് ഒരു സ്മാരകം ഉണ്ട് . അവിടെ തിരികൊളുത്തി പുഷ് പ്പാർച്ചന നടത്തിയിട്ടേ കുട്ടികൾ പരീക്ഷക്ക്‌ പോകാറുള്ളൂ .. ആ സ്നേഹനിധി ആയ ആ അമ്മയുടെ ആല്മ്മാവ് സ്നേഹവാത്സല്യത്തോടെ തങ്ങളെ സംരക്ഷിക്കും എന്നവർ വിശ്വസിക്കുന്നു .ചേന്നാട്ടമ്മയുടെ പേരിൽ ആധുനിക സൌകര്യങ്ങളോടേ ഒരു വിവരസാങ്കേതികവിദ്യാകേന്ദ്രവും അവിടെക്കാണാം .
        ആ മഹാദാനത്തിനും  പുനർദാനത്തിനും ഈ തലമുറ പൂർവികരോട് വളരെ അധികം കടപ്പെട്ടിരിക്കുന്നു .. ഞങ്ങൾ സാസ്ട്ടാഗം നമിക്കുന്നു .        

No comments:

Post a Comment