Friday, January 2, 2015

   മഹാദേവൻ സ്വാമിയുടെ റേഡിയോ ..........--.
                             എന്റെഗ്രാമത്തിൽ അന്ന് ആകെ ഒരു റേഡീയ്യോ മാത്രം . അത് മഹാദേവൻ സ്വാമിയുടെ . എന്നും രാവിലെ സ്വാമി അതുറ ക്കെവക്കും. രാവിലെ അച്ഛൻറെ കൂടെ അമ്പലത്തിൽ പോകുമ്പോൾ അത് കേൾക്കാം . വലിയൊരു തൊണ്ടിലൂടെ തെറ്റി ത്തെറി ച്ച പാറ ക്കൂട്ടത്തിനിടയിലൂടെ ആണ് അമ്പലത്തിലേക്കുള്ള യാത്ര . എതിരെ ഒരാനവന്നാൽ ........പലപ്പോഴും ഭയന്നിട്ടുണ്ട് . സ്വാമിയുടെ വീടിനുമുമ്പിൽ ഞാൻ നിൽക്കും .അച്ഛാ എനിക്ക് റേഡിയോ കാണണം .  ഇപ്പോൾ വേണ്ട ..മാത്രമല്ല അത് കേൾക്കാനുള്ള താണ് .അച്ഛൻ കളിയാക്കി .
   റേഡിയോ എങ്ങിനെ ഇരിക്കും . ഇതുവരെ കണ്ടിട്ടില്ല .സ്വാമി മദിരാശിയിൽ നിന്ന് കൊണ്ടുവന്നതാണ് . ഒരുദിവസം അച്ഛൻ മണ്ഡപത്തിൽ സഹസ്രനാമം ജപിക്കാൻ കയറിയപ്പോൾ ഞാൻ പുറത്തേക്ക് ഓടി .ആലിന്റെ ചുവട്ടിലൂടെ വീടിനുമുമ്പിൽ . ഇളകിയ നടകൾ കയറിച്ചെന്നാൽ സ്വാമിയുടെ മ0 മായി. ആദ്യമായാണ്‌ . "അല്ലാ  ഇതാരാ ഉണ്ണിനംപൂരിയോ ..വരൂ "..എനിക്ക് റേഡിയോ ഒന്നുകാണണം .മേശ പ്പുറത്തു തടികൊണ്ട് ഒരു വലിയപെട്ടി .അതിന് മുൻവശ൦ ഒരുവെള്ള വല . മുൻപിൽ കുറെ കട്ടകൾ .സ്വാമി എനിക്കുവേണ്ടി പാട്ടുവച്ചുതന്നു ശ ബ്ദം കൂട്ടി അതിനകത്ത് വാൽവുകൾ തീക്കട്ടപോലെ തിളങ്ങി .
          അത്ഭുതം കൊണ്ട് വിടർന്ന കണ്ണുകളോടെ ഞാൻ നോക്കിനിന്നു എംഎസ് സുബ്ബലെക്ഷ്മിയുടെ സുപ്രഭാദം . ..എൻറെ മനസ്സിൽ മഴവില്ല് വിരിയിച്ചു .അത് അന്നും ഇന്നും എന്നും ...........
 

No comments:

Post a Comment