മലമുഴക്കിവേഴാമ്പൽ ................
ഇനിയും എന്തിന് നിങ്ങളെന്നെ ബന്ധനസ്ഥനാക്കുന്നു . ഞാൻ അനസ്യൂതം
ഒഴുകിക്കോട്ടേ . അങ്ങു ദൂരെ എന്നെ നിങൾ ഒന്നു ബന്ദിച്ചതാണ് . അവിടുന്ന്
കുതറി ഓടിയാണ് ഞാനിവിടെ എത്തിയത് . ഞാനെന്ത് ദ്രോഹംചെയ്തു കടരും ,മലയരും
എൻറെ മക്കളാണ് . അവരെ സഹായിച്ചതാണോ എൻറെ തെറ്റ് . അതോ അപൂർവജൈവ സമ്പത്ത്
നിലനിർത്തിയതൊ ?. എന്നെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപാട് ജീവജാല്ങ്ങളുണ്ട് ഈ
കാട്ടിൽ . എൻറെ വെള്ളി പോലെ വെട്ടിത്തിളങ്ങുന്ന ഉടയാടകൊണ്ട്
ആതിരപ്പള്ളിയിൽ മനഹരമായ മായിക കാഴ്ച്ച നിങ്ങൾക്കുവേണ്ടി ഞാൻ
ഒരുക്കിത്തരുന്നില്ലേ ?.അവിടെ ആയിരക്കണക്കിന് വിനോദസഞ്ചാരികൾ വന്ന് എത്ത്ര
വരുമാനമാണ് നിങ്ങൾക്ക് കിട്ടുന്നത് . എന്നിട്ടും എന്തിന് ;.
നഗരത്തിൽപ്പാർക്കുന്ന കുറ ച്ചുപെർക്കുവേണ്ടി മണലൂറ്റിയും മറ്റും ഇതിനകം
എൻറെ എത്ര സഹോദരിമാരെ നിങ്ങൾ കൊന്നു .നിഷ് ക്കരുണം വിറ്റു . നശിപ്പിച്ചു .
കാടിന്റെ മക്കളെയും നിങ്ങൾ ദുരിതത്തിലാക്കി . എന്തിനിത് .ഈ ബന്ധനം
കാലപ്പഴക്കം കൊണ്ട് ഒരിക്കൽ തകരും . അന്ന് നിങ്ങൾ കരയും .
ക്ഷെമിക്കണം സഹോദരി .ഞാനും ദുഖിക്കുന്നു . പക്ഷേ ഇതുകൊണ്ട്
"മലമുഴക്കിവേഴാമ്പൽ "എന്ന പക്ഷിയുടെ വംശം അന്യം നിന്നു പോകുമോ എന്ന ഒരു
ചെറിയ ഭയം മാത്രമേ ഇന്നത്തെ ഭാരണാ ധികാരികൽക്കൊള്ളൂ :എന്തുചെയ്യാം
No comments:
Post a Comment