Sunday, January 18, 2015

  ഇല്ലപ്പറമ്പ് ...........

      കാലങ്ങളായി പ്രവാസിയാണ് .ഈ മരുഭൂമി മടുത്തു . നാട്ടിലോരുപിടിമണ്ണ് . ഇത്തവണ ശ രിയാക്കണം . ഒരുസ്ഥലം ഉറച്ചതാണ് .അപ്പോൾ അത് ലണ്ട്ബാങ്കിൽ പെടുന്നത് . അടുത്തത്‌ മെട്രോ ഏറ്റെടുക്കാൻ സാധ്യതയുള്ളത് . പാടം നികത്തിയതിനു കേസുള്ളത് . അടുത്തത് ആദിവാസി ഭൂമി . മിച്ചഭൂമി  എന്നറിയാതെ ഇടപെട്ടത് ഭാഗ്യത്തിന് രക്ഷപെട്ടു . ഭീമമായ തുകപറഞ്ഞ ഭൂമി NH  വികസനത്തിൽ നസ്ടപ്പെടുമെന്നുറ പ്പയപ്പോൾഅതും വേണ്ടന്നു വച്ചു . ഇനി ഭൂമി വേണ്ട ആകാശം മതി . അപ്പഴാണ് ഫ്ലാറ്റ് തട്ടിപ്പിന്റെ കഥകൾ .

"മോൾക്ക്‌ എങ്ങനെ ഉള്ള ഭൂമി വേണം "

      എനിക്കിഷ്ടം നിറ യെക്കാടുപിടിച്ച പറ്റുമെങ്കിൽ ഒരു സർപ്പക്കാടുള്ളത് . ചെറിയ ഒരുകുളം .അതിൽ മത്സ്യങ്ങളും തവളകളും പാമ്പുകളും .നടുക്കുകൂടി വെള്ളമോഴുകുന്ന ഒരു തോട് . മാവും പ്ലാവും ആഞ്ഞിലിയും . ചാഞ്ഞു കിടക്കുന്ന കൊമ്പിൽ ഒരു ഊഞ്ഞാൽ . ഇലഞ്ഞിയും ചെമ്പകവും ഒരു പാലമരവും .ഈമരുഭൂമി എനിക്ക് മടുത്തു . മഴയത്ത് ചേമ്പിലയിൽ വെള്ളം കെട്ടുന്നതും പുൽനാമ്പിൽ ഖനീഭവിച്ച മഴത്തുള്ളികളും . എൻറെ സ്വപ്നത്തിൽ സത്യത്തിൽ ഇതൊക്കെയാണ് . അങ്ങോട്ട്‌ പാമ്പുകൾ എത്തിനോക്കുന്ന കൽക്കെട്ടുകളുള്ള ഒരു തൊണ്ട് . കാടു കയറിക്കിടക്കുന്ന ഒരു പൊട്ടക്കിണറും . 

"കൊള്ളാം അങ്ങിനെയെങ്കിൽ അച്ഛന്റെ എക്ക്കർ കണക്കിനു കിടക്കുന്ന എല്ലപ്പുരയിടത്തിന്റെ ഒരുഭാഗം നിനക്കുതരാം . ..സന്തോഷമായില്ലേ ...ഒറ്റയ്ക്ക് താമസിക്കുന്ന ഈ അച്ഛനും അമ്മയ്ക്കും മോള ടുത്തുണ്ട് എന്നൊരു തോന്നലും വരും ."

No comments:

Post a Comment