Tuesday, January 13, 2015

  ഓലവര ..........

    വാണിദേവിയുടെ മുമ്പിൽ സ്വർണ്ണം കൊണ്ട് നാവിൽ ഹരിശ്രീ . .പിന്നീട് എഴുത്താശാൻറെ അടുത്തേക്ക് . ശ ങ്കു ആശാന്റെ ചാണകം മെഴുകിയ ഇറയത്ത്‌ . ഉണ്ണിനംപൂരിക്കു പ്രത്യേകം ഇരിപ്പടം . ആദ്യദിവസം ദക്ഷിണയുടെ കൂടെ ശ ർക്കര അവിൽ മലർ . ആശാൻ അത് യോജിപ്പിച്ച് എല്ലാവർക്കും തരും . അതിൻറെ സ്വാദ് ഇന്നും നാവിൽ .
       കൂട്ടുകാരുടെ ഇടയിൽ കോണകം മാത്രം ഉടുത്ത് . ഉപനയനം കഴിയാതെ മുണ്ടുടുക്കാൻ സമ്മതിക്കില്ല . വാശി പിടിച്ചപ്പോൾ ഒറ്റത്തോർത്തിലെക്കും പിന്നെ വള്ളിനിക്കറിലേക്കും . മുത്തശ ന്റെ സൌജന്യം . ....ഓലയുടെ അറ്റം ത്രികോണാകൃതിയിൽ കെട്ടി അതിൽ ആശാൻ നാരായം കൊണ്ടെഴുതിത്തരും . മുമ്പിൽ വിരിച്ച മണലിൽ നമ്മൾ എഴുതണം . വിരൽത്തുമ്പിൽ ചോരപോടിയും . അങ്ങിനെ അക്ഷരമാല ആ വിരൽത്തുമ്പിലൂടെ ബോധമണ്ടലത്തില് ഉറയ്ക്കും . വ്യക്ത്തമായി ഉച്ചരിക്കണം . തെറ്റിയാൽ നാരായത്തിന്റെ അറ്റം കൂട്ടി ചെവി പൊന്നാക്കും . എന്നെ ആശാൻ ഒന്നും ചെയ്യില്ല . സവർണ്ണമേധാവിത്തത്തിന്റെ ആനുകൂല്യം . ആശാന്റെ ആ ഓലമേഞ്ഞ പുരയുടെ ഇറയം എൻറെ സ്വർഗമായി മാറിയിരുന്നു പക്ഷേ ..അപ്പഴേക്കും പഠനം കഴിഞ്ഞിരുന്നു . ഇനി     "ഓലവര "ആണ് ആശാന് ദക്ഷിണയും ഒരു മല്ലുമുണ്ടും . ആശാൻ അനുഗ്രഹിച്ച് ഒരു കെട്ട് എഴുത്തോല കയിൽ ത്തരും .

     അക്ഷരങ്ങളുടെ ലോകത്തേക്ക് എന്നെ ഉയർത്തിയ ശ ങ്കുആശാ നും ,ആചാണ കംമെഴുകിയ ഇറയവും എനിക്കുതന്ന ഓർമ്മകൾ ഇന്നും ഹൃദയത്തിന്റെ ഒരു കോണിൽ ഭദ്രം


No comments:

Post a Comment