Tuesday, January 6, 2015

ഉണ്ണിയുടെ തിരുവാതിര ...............
എന്തിനാണ് മുത്തശ്ശി ഈ 101 -വെറ്റില . തിരുവാതിരക്ക് . "നെടുമങ്ങല്ല്യത്തിന് ഭർത്താവിനെ ആയുസിന് . ഇന്നു എട്ടങ്ങാടിയാണ് . എട്ടുകൂട്ടം കിഴങ്ങുകൾ ചുട്ടെടുത്ത് നിവേദിച്ച് തിരുവാതിരകളിച്ചതിനു ശേഷം പാർവതിയെ ധ്യാനിച്ച്‌ കഴിക്കണം നാളെ തിരുവാതിരയാണ് .വൃതം നോറ്റു നൂറ്റൊന്ന് വെറ്റി ലകൊണ്ട് മൂന്നും കൂട്ടി ഉറക്കമുളച്ചു തിരുവാതിരകളിക്കണം ഉണ്ണിക്ക് വല്ലതും മനസിലായോ ?".
"ഒന്നു൦ മസിലായില്ല. എന്നാൽ തുടിച്ചു കുളിച്ച് ഒന്നരയും ചുറ്റി മൂന്നും കൂട്ടിച്ചുവപ്പിച്ച അമ്മമാരുടെ തിരുവാതിര ഉണ്ണിക്ക് ഇഷ്ടമാണ് . മൈലാഞ്ചിയിട്ട് കസവുടുത്ത് ഊഞ്ഞാലാടിച്ചു തരുന്ന ഒപ്പോളുമാരെ ഉണ്ണിക്കിഷ് ടമാണ്.തിരുവാതിരപ്പാട്ടും കുരവയിടലും ഇഷ്ടാണ് . പക്ഷെ പാതിരാപ്പൂവെടുക്കാൻ രാത്രിയിൽ പോകുമ്പോൾ ഉണ്ണിക്ക് പേടിയാണ് . വല്ലപാമ്പും കടിച്ചാലോ അതുപോലെ വാഴക്കച്ചിയും വയ്ക്കോലും മേൽച്ചുറ്റി കടുവകെട്ടി തിരുവാതിരക്കിടയിലേക്ക് വരുന്ന എട്ടന്മാരെ എനിക്ക് പേടിയാണ് . നന്നായി തിരുവാതിരപ്പാട്ടുപാടുന്ന മുത്തശിയേയും എനിക്കിഷ്ടാണ് .".
മുത്തശ്ശി ആ തണുത്ത കൈകൊണ്ടു എന്നെ കെട്ടിപ്പിടിച്ചു . മടിയിലിരുത്തി സ്നേഹത്തിന്റെ ആ സുരക്ഷിതമായ ഇടം . ഞാൻ മുത്തശ്ശിയെ പറ്റി ചേ ർനനിരുന്നു

No comments:

Post a Comment