Wednesday, January 16, 2019

വാനംമ്പാടി [ കീ ശക്കഥ-68]
ആ ശ ബ്ദമധുരിയിൽ ലയിച്ചിരുന്നു പരിസരം പോലും മറന്നു. എത്ര മനോഹരമായാണ വൾ പാടുന്നത്.ആ ഗാനം അവസാനിച്ചതും ഞാൻ എഴുനേറ്റു കയ്യടിച്ചു. ഒരു റിയാലിറ്റി ഷോയുടെ ജഡ്ജാണന്നു പോലും മറന്നു് ഞാൻ സ്റ്റേജിലേക്ക് ഓടിക്കയറി. ഏഴു വയസു മാത്രം പ്രായമുള്ള മാളു. ഞാൻ ഓടിച്ചെന്ന് അവളെ എടുത്ത് കവിളിൽ മുത്തം കൊടുത്തു. എന്റെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു. മാളു ഒന്നു പകച്ചു. എന്നിട്ട് ഒരു മനോഹരമായ ചിരി എനിക്ക് സമ്മാനിച്ചു. പിന്നീട ങ്ങോട് മാളുവിന്റെ ജൈത്രയാത്ര ആയിരുന്നു സ്റ്റേജിൽ. സംഗീതത്തിന്റെ ഒരു പാരമ്പര്യവുമില്ലാത്ത., സാമ്പത്തികമായി വളരെ മോശം ചിറ്റു പാടിലുള്ള മാളുവിനെ ഒരു തരത്തിൽ ഈ ചാനൽ ദെത്തെടുക്കുകയായിരുന്നു. ദിവസങ്ങളോളം കഠിന പരിശീലനം. ഒരോ സ്റ്റേജിലും അവൾ ടോപ്പർ ആയിത്തുടർന്നു.
ഒരു ദിവസം പാടിയപ്പോൾ ശബ്ദമൊന്നിടറിയ പോലെ.തൊണ്ട അടപ്പുണ്ട്. ചെറിയ ചുമയും.ഏസിറും മിൽ ദീർഘകാലത്തെ പരിശീലനമാകാം കാരണം. തൊണ്ട നന്നായി ശ്രദ്ധിക്കണം. ഐസ് ക്രീം ചോക്ലേറ്റ് ഇവ ഒഴിവാക്കണം. ഞാൻ തരുന്ന ആൻറിബയോട്ടിക്സ് കൃത്യമായിക്കഴിക്കണം. ഡോക്ടറുടെ നിർദ്ദേശം അവൾ അതേപടി അനുസരിച്ചു. ബാക്കിയുള്ളവരുടെ സമയം ക്രമീകരിച്ച് അവൾക്ക് ഒരാഴ്ച്ച അവധി കൊടുത്തു. ഇന്നവൾ വീണ്ടും പാടാൻ വന്നു. ഭംഗിയായിപ്പാടി. അവൾക്ക് എല്ലാം മാറിയല്ലോ? ദൈവത്തിന് നന്ദി.
പക്ഷേ വീണ്ടും ശബ്ദത്തിനൊരു പതറിച്ച. പക്ഷേ അവൾ അതറിയിക്കാതെ പാടി. ഇന്നു ഫയനൽ റൗണ്ടാണ്. ഇന്നു മാളുവിന്റെ പാട്ടുണ്ട്. ഒരു വല്ലാത്ത ശോകഗാനമാണrൾ തിരെഞ്ഞെടുത്തതു്. അവൾ പാടിക്കയറിയപ്പോൾ എല്ലാരും കണ്ണീർ അടക്കാൻ പാടുപെട്ടു. അവസാനമായപ്പോൾ ശബ്ദത്തിനൊരു പതറിച്ച.പെട്ടന്ന് ഒന്നു ചുമച്ചു വായ് പൊത്തിയ കൈ എടുത്തപ്പോൾ അതിൽ നിറയെ ചൊര. അവളുടെ കവിളിൽക്കൂടി ചൊര അവളുടെ ശരീരത്തിലേക്ക് ഒഴുകി. ആകണ്ണിൽ കണ്ണനീർ. അവൾ വേദന കൊണ്ടൊന്നു പുളഞ്ഞു. ഞങ്ങൾ ഓടി സ്റ്റേജിൽ എത്തി. ഉടനെ ആശുപത്രിയിൽ എത്തിച്ചു. ഞാനവളുടെ കൂടെത്തന്നെയുണ്ട്. ആ കുഞ്ഞു തൊണ്ട ഒരു സ്വർണ്ണഖനിയാണ്. കൂടുതൽ പരിശോധനകൾക്കായി അവളെ ഒബ്സർവേഷൻ വാർസിലേക്ക് മാറ്റി. അന്നവൾക്ക് വേണ്ടി ലോകം മുഴുവൻ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.പിറ്റേ ദിവസമാണ് ആ പരിശോധന പൂർത്തി ആയത്. എന്നെ സോക്ട്ടർ അകത്തേക്ക് വിളിച്ചു.
" ഡോക്ട്ടർ പറയൂ എന്താണവൾക്ക് "
" അവൾക്ക് തൊണ്ടക്ക് ഒരു പ്രശ്നമുണ്ട്. കഠിനമായ പരിശീലനം അത് കൂടുതൽ പ്രശ്നമുണ്ടാക്കി.ഒരു തരത്തിൽ നിങ്ങൾ ആ കുട്ടിയോട് മനപ്പൂർവ്വമല്ലങ്കിലും കൊടിയ ക്രൂരതയാണ് കാണിച്ചത്. അവൾക്ക് തൊണ്ടയിൽ ക്യാൻസർ ആണ്.ക്രമേണ ആ ദൈവിക ശബ്ദം നിലക്കും. പേടിക്കാനില്ല അസുഖത്തിന് ഇന്നു ചികിൽസയുണ്ട്. പക്ഷേ ആ ശബ്ദം തിരിച്ചു കിട്ടുന്ന കാര്യം......."
എന്റെ കണ്ണിൽ ഇരുട്ടു കയറി. ലോകം മുഴുവൻ എനിക്കു ചുറ്റും കറങ്ങുന്നതു പോലെ എന്റെ പ്രിയപ്പെട്ട വാനമ്പാടി നീ തിരിച്ചു വരും ലോകമെമ്പാടുമുള്ള സംഗീതാസ്വാദർക്ക് വേണ്ടി, എനിക്കു വേണ്ടി .ഞാനെന്റെ മനസിനെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു..

No comments:

Post a Comment