Wednesday, January 16, 2019

ചിത്രഗുപ്തന്റെ അടുത്തേക്ക്......
ഞാൻ പറയാതെ എന്തിനു പോന്നു. ചിത്രഗുപ്തന്റെ ചോദ്യത്തിനു മുമ്പിൽ ഞാനൊന്നു പതറി. ഞാൻ കേരളത്തിൽ നിന്നാണ്. ഞാൻ ഒരു മത വിഭാഗത്തിൽപ്പെട്ട ആളാണ്. എനിക്ക് മറ്റു മതങ്ങളിൽപ്പെട്ടവരോട് ശത്രുത വേണമെന്ന് ഞാൻ ഈ ഇടെയാപഠിച്ചത്.അവർ എത്ര പ്രഗത്ഭരായാലും അവരെ വെറുക്കാൻ ഞാൻ പഠിച്ചു. എന്റെ മതത്തിൽ ഒത്തിരി ജാതി വിഭാഗങ്ങൾ ഉണ്ട്.മറ്റു ജാതിക്കാരേം ഞാൻ വെറുത്തു തുടങ്ങി. എന്റെ ജാതി മാത്രം മതി. പക്ഷേ അതിലെ സമ്പന്ന രോട് അസൂയയും പാവങ്ങളോടു പുഛവും തോന്നിത്തുടങ്ങി.അതിനു രണ്ടിനും ഇടയിൽ ഞരുങ്ങി കൂടി.
എന്റെ രാഷട്രീയവും ഇതുതന്നെ എന്നെ പഠിപ്പിച്ചു.മററു രാഷ്ട്രീയക്കാരെ മുഴുവൻ എനിക്ക് പുഛമായി.അവർ എത്ര നല്ല കാര്യം ചെയ്താലും ഞാനെതിർത്തു. ഇനി എന്റെ രാഷ്ട്രീയത്തിൽ അധികാരമുള്ളവരും, സാധാരണ അണികളും എന്നു രണ്ടായി ത്തിരിഞ്ഞു. ആരുടെ കൂടെ വേണമെന്ന് ചിന്തിച്ച് എങ്ങും എത്തിയില്ല.
അങ്ങിനെ സമൂഹത്തിൽ ഒറ്റയ്ക്കായ ഞാൻ ഞാൻ ഒരു പ്ലാവിൻ കമ്പിൽക്കയറി കുടുക്കിട്ട് നേരേ ഇങ്ങോട്ടു പോന്നു. അങ്ങയുടെ കണക്കു പുസ്തകത്തിൽ എന്നേക്കൂടി ചേർക്കണം. പക്ഷേ ആ മഹാപ്രളയം ഉണ്ടായ കാലത്ത് എനിക്കീ പ്രശ്നമൊന്നുമില്ലായിരുന്നു. എല്ലാവരേയും എന്തു സ്നേഹമായിരുന്നു. ജാതിയും മതവും രാഷട്രീയവും നോക്കാതെ ഞങ്ങൾ ഒന്നിച്ചു കൈ കോർത്തു.അന്ന് അങ്ങു വിളിച്ചാലും ഞാൻ വരില്ലായിരുന്നു....

No comments:

Post a Comment