Tuesday, January 1, 2019

അച്ചു മാർബിൾ കിഡ്സ് മ്യൂസിയത്തിൽ... [ അച്ചു ഡയറി-255]
മുത്തശ്ശാ ക്രിസ്തുമസ് വെക്കേഷനാണ്. ഞങ്ങൾ ഒരു ടൂർ പോവുകയാ' . നോർത്ത് കരോലിനാ. അവിടെ കുട്ടികൾക്ക് അധികം ഒന്നും കാണാനില്ല. എന്നാലും അച്ചു പോകാത്ത സ്ഥലമാണ്. എല്ലായിടത്തും ക്രിസ്തുമസിന്റെ തിരക്ക്. വഴിക്ക് ഒരു വലിയ ജനക്കൂട്ടത്തെക്കണ്ടു.കുട്ടികളും സ്ത്രീകളും എല്ലാമുണ്ട്. ഒരു വണ്ടി നിറയെ സാധനങ്ങളുമായി ആടിപ്പാടി നടന്നു വരുന്നു.അതു് മുഴുവൻ പാവങ്ങളെ സഹായിക്കാനുള്ള സാധനങ്ങളാ. ക്രിസ്തുമസ് ആയാൽ ഇവിടുത്തെ ഒരു സ്ഥിരം കാഴ്ച്ചയാണത്.
കുട്ടികൾക്കൊരു മ്യൂസിയം ഉണ്ടിവിടെ." മാർബിൾ കിഡ്സ് മ്യൂസിയം " .ആദ്യം പോയത് അങ്ങോട്ടാണ്. കുട്ടികൾക്ക് വേണ്ടതെല്ലാം അവിടുണ്ട്.ഒരു നല്ല '' ഐ മാക്സ് തിയേറ്റർ "അവിടെ സിനിമാ കാണാം. അതുപോലെ ഗാർഡൻ ഓടി നടന്നു കളിയ്ക്കാൻ.
അവിടെ നമ്മുടെ ഗാന്ധിജി യുടെ ഒരു വലിയ പ്രതിമ വച്ചിട്ടുണ്ട്.അച്ചൂന് അത്ഭുതമായി. അമേരിക്കയിൽ അവർ എന്തു പ്രാധാന്യത്തോടെ ആണത് വച്ചിരിക്കുന്നത്.
"ദി സ്പിരിച്ചുവൽ ആൻഡ് പൊളിറ്റിക്കൽ ലീഡർ ഓഫ് ഇൻഡ്യ മോഹൻ ദാസ് കരംചന്ദ് ഗാന്ധി". അച്ചൂന് ഗാന്ധിജിയെ ഇഷ്ടാ.നാട്ടിലും അച്ചു പലിടത്തും അച്ചു ഗാന്ധി പ്രതിമകണ്ടിട്ടുണ്ട്. അതിന്റെ ചുറ്റുപാടും, പ്രതിമയും എന്തു വൃത്തികേടായാ അവിടെ. ഇവിടെ എന്തു ശ്രദ്ധയോടെ ആണ് ആ പ്രതിമ വച്ചിരിക്കുന്നത്. അതിന് വേണ്ടി അവർ ആളെ നിയമിച്ചിട്ടുണ്ട്. നാട്ടിലും ഇങ്ങിനെയാ വേണ്ടതെന്നച്ചൂന് തോന്നി...

No comments:

Post a Comment