Tuesday, January 1, 2019

  മീ ടൂ [കീ ശക്കഥ-66]
സാറിന്റെ പേരിൽ " മീ ടൂ" ആരോപണം. സാറിനെ കുടുക്കാനും സാറിന്റെ ബിസിനസ് സാമ്പ്രാജ്യം തകർക്കാനും ആരോ പ്ലാൻ ചെയ്തതാണ്. ജയരാജൻ സ്വപ്രയത്നം കൊണ്ടാണിത്രയും എത്തിയത്. ഇതു വരെ ഒരു വിവാദത്തിലും പെട്ടിട്ടില്ല. വിരൽത്തുമ്പുവരെ മാന്യൻ.
ജയരാജൻ കവർ തുറന്നു നോക്കി. രതി ആണ് ആരോപണം ഉന്നയിച്ച സ്ത്രീ.കൃത്യമായ അഡ്രസും ഉണ്ട്. ജയരാജൻ ഒന്നു പതറി. പതിനെട്ടു വർഷം മുമ്പ് വീട്ടിൽ വച്ച് അവളെ പീഡിപ്പിച്ചുവത്രേ.
വക്കീൽ വന്നപ്പോഴാണ് അതിന്റെ ഗൗരവം മനസിലായത്. അവർക്ക് അതു തെളിയിക്കാൻ സാധിച്ചാൽ സാറ് അഴി എണ്ണും. അതിലും പ്രധാനം അങ്ങ് ഇതിനോടകം നേടി എടുത്ത സൽപ്പേര്.വളരെ കഷ്ടപ്പെട്ട് കെട്ടിപ്പെടുത്തബിസിനസ് സാമ്രാജ്യം.... എല്ലാം തകരും.അവരുമായി ഒരു കോമ്പ്രമൈയ്ന് ശ്രമിച്ചാലോ?"
"വേണ്ട അതിൽ പീഡിപ്പിച്ചതായി പ്പറയുന്ന തിയതി എന്നാണ് "
" കൃത്യമായിട്ട് 18 വർഷം മുമ്പ് ഒരു സി സംബർ 25 ന് "
"നന്നായി. നടക്കട്ടെ. നമുക്ക് നിയമപരമായി മുമ്പോട്ട് പോകാം "
"ഇങ്ങി നു ള്ളവർ നല്ല ശതമാനം കാഷിന് വേണ്ടിയാകും. ഒന്നു ശ്രമിക്കുന്നതാ നല്ലത്.കോടതിയിൽപ്പോയാൽ നാണക്കേടാകും.സംശയത്തിന്റെ ആനുകൂല്യം സ്ത്രീക്കേ കിട്ടുകയുള്ളൂ താനും. മാദ്ധ്യമങ്ങളും ഈ വിഷയം ഇട്ട ലക്കും." -
"സാരമില്ല കേസുമായി മുമ്പോട്ടു പോകാം. ഞാൻ തെറ്റു ചെയ്തിട്ടില്ല."
ജയരാജന് ഒരു കൂസലുമില്ല. വക്കീല് പല പ്രാവശ്യം പറഞ്ഞു നോക്കി ജയരാജൻ വഴങ്ങിയില്ല. കേസുമായി മുമ്പോട്ടു പോകാൻ തന്നെ തീരുമാനിച്ചു.
കോടതിയിൽ കൂട്ടിൽക്കയറി നിന്നപ്പഴും ജയരാജൻ കുലുങ്ങിയില്ല. രതിയെ വിസ്തരിച്ചപ്പോൾ അവൾ അതിൽത്തന്നെ ഉറച്ചു നിന്നു. തിയതി സഹിതം കൃത്യമായി കോടതിയിൽപ്പറഞ്ഞു
പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ?
" ആ തിയതി കൃത്യമായി ഒന്നുകൂടി പ്പറയൂ."
ഡിസംബർ 25 പതിനെട്ടു വർഷം മുമ്പ്.
" ശരിയാണ് ഞാൻ സമ്മതിക്കുന്നു. പക്ഷേ ഇത് കുറ്റസമ്മതമല്ല. ഞാൻ കുറ്റം ചെയ്തിട്ടില്ല.
"നിങ്ങൾ എന്താണ് പറഞ്ഞു വരുന്നത് "ജഡ്ജിന്റെ ചോദ്യം.
" കാരണം ഈ പറഞ്ഞദിവസം അവൾ എന്റെ ഭാര്യയായിരുന്നു.അതു കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞാണ് ഡൈവോഴ്സായത്. അതിന്റെ രേഖ ഞാൻ കോടതിയിൽ സമർപ്പിക്കുന്നു.
അവൾ ആ കെ വിയർത്തു കുളിച്ച് തല കുനിച്ച്.ദയനീയമായിരുന്നു ആ ഭാവം.
"സാർ ഞാനൊരു സാധാരണക്കാരനാണ്. എന്റെ ഭാര്യയായിരുന്നു ഇവൾ രണ്ടു വർഷം. അവളുടെ ആഡംബര ജീവിതത്തിന് അന്ന് എന്റെ വരുമാനം പോരായിരുന്നു. അപ്പൊ ൾ അവൾ പിരിയാൻ തീരുമാനിച്ച് ഒരു ഗൾഫ് കാരന്റെ കൂടെപ്പോയി. അതിൽപ്പിന്നെ ഞാനിന്നാണിവളെക്കാണുന്നത്. ഡൈവോഴ്സ് ആയി എങ്കിലും ഞാൻ വേറേ വിവാഹം കഴിച്ചില്ല. എനിക്കവളെ അത്ര ഇഷ്ടമായിരുന്നു."
കോടതിയിൽ നിന്നിറങ്ങിയപ്പോൾ പത്രക്കാർ വളഞ്ഞു. അപ്പഴും ജയരാജൻ രതിയെക്കുറ്റപ്പെടുത്താൻ തയ്യാറായില്ല.

No comments:

Post a Comment