നാലുകെട്ട്

About Me

My photo
ANIYAN THALAYATTUMPILLY
View my complete profile

Sunday, February 24, 2019



ഹെയർ ചലഞ്ച് [കീ ശക്കഥ-73]

    " നിങ്ങളൊരു വലിയ സെലിബ്രറ്റിയാണ് നിങ്ങളോട്‌ ഒരു വലിയ ബിസിനസ് ഡീൽ സംസാരിക്കാനാണ് ഞാൻ വന്നത് ".
   രൂപ അയാളെ സൂക്ഷിച്ചു നോക്കി. ഒരു വലിയ ബിസിനസ് മാഗ്നറ്റിന്റെ എല്ലാ പ്രൗഢിയും ഉണ്ട്.
" പറയൂ "
"നിങ്ങളുടെ മനോഹരമായ മുടി ഞങ്ങളുടെ കമ്പനിക്ക് .സൗജന്യമായി.തരണം.ഈ നാട്ടിലെ പ്രസിദ്ധമായ ഒരു വിമൻസ് കോളേജിൽ വച്ച്.മാധ്യമങ്ങളുടെ മുമ്പിൽ വച്ച്.ക്യാൻസർ രോഗികൾക്കായി ഒരു ഹയർ ചലഞ്ച്. നിങ്ങൾക്ക് കമ്പനി 25 ലക്ഷം രൂപാ തരും. സിനിമയിൽ അഭിനയിക്കുമ്പോൾ നിങ്ങൾ അല്ലങ്കിലും മിക്കവാറും വിഗ് ആണല്ലോ ഉപയോഗിക്കുന്നതു്. "
  രൂപാ അയാളെ തുറിച്ചു നോക്കി.ആദ്യം അയാളോട് ഒരുതരം വെറുപ്പാണ് തോന്നിയത്
"ഒരു കോടി രൂപാ. സമ്മതം." അയാൾ ഒരു ഭാവവ്യത്യാസവും കൂടാതെ അതു സമ്മതിച്ചു.
"ഈ നാടകം ക്രൂരമാണെന്നെനിക്കറിയാം. ഒരു ക്യാൻസർ രോഗിക്കും നിങ്ങൾ വിഗ് സൗജന്യമായി നൽകില്ല. കുറഞ്ഞത് 25000 രൂപാ വച്ച് നിങ്ങൾ വാങ്ങും. പേരിന് ഒന്നോ രണ്ടോ പേർക്ക് സൗജന്യമായി കൊടുത്താൽ ആയി. മരണത്തോട് മല്ലിടുന്ന പാവം ക്യാൻസർ രോഗികളുടെ വികാരം നിങ്ങൾക്കറിയില്ല. ഒരു രോഗിയും ആസമയത്ത് അവരുടെ സൗന്ദര്യത്തെപ്പറ്റിച്ചിന്തിക്കാറില്ല. അവരുടെ ജീവന് വേണ്ടിയുള്ള പോരാട്ടത്തിൽ മുടിയൊന്നും അവർക്ക് വിഷയമല്ല: പിന്നെ ക്യാൻസർ വന്നു മുടി കൊഴിഞ്ഞാൽ പിന്നീട് വരില്ലന്നുള്ളത് ഒരു തെറ്റായ സന്ദേശമാണ്. തങ്ങളുടേത് വിധിയാണ് അതിന് ബാക്കിയുള്ളവർ തല മൊട്ടയടിച്ചു നടക്കുന്നതു കാണാൻ അവർ ഇഷ്ടപ്പെടില്ല. ഇങ്ങിനെ ഒക്കെ ആണങ്കിലും എനിക്ക് സമ്മതം. മുഴുവൻ തുകയും ആദ്യം തരണം. ഇന്ന് തന്നെ എഗ്രിമെന്റ് ഒപ്പിടാം. ഈ ആഴ്ച തന്നെ എല്ലാം നടക്കണം."
          ഹെയർ ചലഞ്ച് വൻ വിജയമായിരുന്നു.എന്റെ ത്യാഗം പബ്ലിസിറ്റി ആക്കി അവർ കോളേജുകൾ തോറും പരിപാടികൾ നടത്തി കോടികൾ സംബാദിച്ചു. പക്ഷേ.. അയാൾക്കറിയില്ല ഈ രൂപയുടെ രൂപവും വികലമാകാൻ പോവുകയാണന്ന്. മുടി കൊഴിയാൻ പോവുകയാണന്ന്. കഴിഞ്ഞ ആഴ്ച്ച ആയിരുന്നു രോഗനിർണ്ണയം.കമിററ് ചെയ്ത കുറച്ചു സിനിമകൾ കൂടി ചെയ്ത് തീർക്കാനുണ്ട്. അതു വരെ ഇത് രഹസ്യമായി വയ്ക്കണം. സോക്ട്ടർ നമ്പ്യാരുമായുള്ള എഗ്രിമെന്റായിരുന്നു അത്.
      നാളെ മുതൽ കീമോ തുടങ്ങുകയാണ്.നമ്പ്യാർ സാറിന്റെ പ്രസിദ്ധമായ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽത്തന്നെ. പാവപ്പെട്ട രോഗികൾക്കൊക്കെ തികച്ചും സൗജന്യമായി ചികിത്സ കൊടുക്കുന്ന ആശുപത്രി.
  നമ്പ്യാർ സാർ ചിരിച്ചു കൊണ്ട് എന്നെ സ്വീകരിച്ചിരുത്തി.
" അന്നു പറഞ്ഞ പോലെ കീമോ വേണ്ടി വരും. ഇന്നുതന്നെ തുടങ്ങാം. മുടിയൊക്കെ പ്പൊഴിയും അറിയാമല്ലോ? പക്ഷേ രോഗിക്ക് ധൈര്യം ഉണ്ടങ്കിൽ ഞാൻ രോഗം മാറ്റിത്തരാം"
" പാവങ്ങളെ സൗജന്യമായി ചികിത്സിച്ച്, മനോധൈര്യം നൽകി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്ന അങ്ങയുടെ ഈ സംരഭത്തിന് എന്റെ വക ഒരു ചെറിയ സംഭാവന. അങ്ങയുടെ സമ്പാദ്യം മുഴുവൻ ഇവിടെ മുടക്കിക്കഴിഞ്ഞു എന്നെനിക്കറിയാം"
ഒരു കോടി രൂപയുടെ ഒരു ചെക്ക് മേശപ്പുറത്ത് വച്ചു. നമ്പ്യാർ സാർ ഒന്നു ഞട്ടി .
'' അങ്ങുഞട്ടണ്ട. ക്യാൻസർ രോഗികൾക്ക് സൗജന്യ മുടി ദാനം എന്നു പറഞ്ഞ് പാവങ്ങളെപ്പറ്റിച്ചതിന് എനിക്കു് വിഗ്കമ്പനിക്കാർ തന്ന തുകയാണിത്. ഇത് അങ്ങയുടെ പരിപാവനമായ ഈ സ്ഥാപനത്തിനിരിക്കട്ടെ. ഇനി  എന്റെ സമ്പാദ്യവും ഈ സ്ഥാപനത്തിന് സ്വന്തം.....
ReplyForward
Posted by ANIYAN THALAYATTUMPILLY at 6:15 PM
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

Blog Archive

  • ►  2009 (36)
    • ►  August (7)
    • ►  September (6)
    • ►  October (2)
    • ►  November (16)
    • ►  December (5)
  • ►  2010 (34)
    • ►  January (11)
    • ►  February (4)
    • ►  May (5)
    • ►  July (7)
    • ►  September (7)
  • ►  2011 (45)
    • ►  January (5)
    • ►  April (6)
    • ►  June (8)
    • ►  September (26)
  • ►  2012 (15)
    • ►  January (7)
    • ►  May (1)
    • ►  June (1)
    • ►  July (3)
    • ►  December (3)
  • ►  2013 (29)
    • ►  January (6)
    • ►  February (2)
    • ►  March (9)
    • ►  April (11)
    • ►  October (1)
  • ►  2014 (48)
    • ►  July (17)
    • ►  August (19)
    • ►  September (2)
    • ►  October (2)
    • ►  November (1)
    • ►  December (7)
  • ►  2015 (139)
    • ►  January (9)
    • ►  February (9)
    • ►  March (14)
    • ►  April (15)
    • ►  May (15)
    • ►  June (6)
    • ►  July (13)
    • ►  August (9)
    • ►  September (3)
    • ►  October (12)
    • ►  November (17)
    • ►  December (17)
  • ►  2016 (201)
    • ►  January (16)
    • ►  February (19)
    • ►  March (28)
    • ►  April (29)
    • ►  May (17)
    • ►  June (20)
    • ►  July (16)
    • ►  August (9)
    • ►  September (11)
    • ►  October (14)
    • ►  November (15)
    • ►  December (7)
  • ►  2017 (169)
    • ►  January (15)
    • ►  February (7)
    • ►  March (13)
    • ►  April (14)
    • ►  May (17)
    • ►  June (21)
    • ►  July (24)
    • ►  August (5)
    • ►  September (14)
    • ►  October (10)
    • ►  November (12)
    • ►  December (17)
  • ►  2018 (162)
    • ►  January (19)
    • ►  February (15)
    • ►  March (21)
    • ►  April (13)
    • ►  May (17)
    • ►  June (11)
    • ►  July (8)
    • ►  August (13)
    • ►  September (18)
    • ►  October (13)
    • ►  November (9)
    • ►  December (5)
  • ▼  2019 (57)
    • ►  January (23)
    • ▼  February (3)
    • ►  April (3)
    • ►  May (5)
    • ►  June (2)
    • ►  July (1)
    • ►  August (1)
    • ►  October (9)
    • ►  November (7)
    • ►  December (3)
  • ►  2020 (233)
    • ►  January (7)
    • ►  February (17)
    • ►  March (9)
    • ►  April (25)
    • ►  May (24)
    • ►  June (19)
    • ►  July (20)
    • ►  August (23)
    • ►  September (27)
    • ►  October (28)
    • ►  November (17)
    • ►  December (17)
  • ►  2021 (85)
    • ►  January (10)
    • ►  February (7)
    • ►  March (6)
    • ►  April (9)
    • ►  May (10)
    • ►  June (8)
    • ►  July (11)
    • ►  August (6)
    • ►  September (7)
    • ►  October (5)
    • ►  November (2)
    • ►  December (4)
  • ►  2022 (89)
    • ►  January (9)
    • ►  February (11)
    • ►  March (5)
    • ►  April (8)
    • ►  May (7)
    • ►  June (5)
    • ►  July (7)
    • ►  August (9)
    • ►  September (8)
    • ►  October (5)
    • ►  November (10)
    • ►  December (5)
  • ►  2023 (112)
    • ►  January (17)
    • ►  February (20)
    • ►  March (14)
    • ►  April (8)
    • ►  May (7)
    • ►  June (11)
    • ►  July (4)
    • ►  August (8)
    • ►  September (7)
    • ►  October (10)
    • ►  November (3)
    • ►  December (3)
  • ►  2024 (95)
    • ►  January (5)
    • ►  February (5)
    • ►  March (5)
    • ►  April (13)
    • ►  May (15)
    • ►  June (22)
    • ►  July (4)
    • ►  August (5)
    • ►  September (3)
    • ►  October (7)
    • ►  November (8)
    • ►  December (3)
  • ►  2025 (27)
    • ►  January (4)
    • ►  February (3)
    • ►  March (4)
    • ►  April (3)
    • ►  May (13)

Followers

Awesome Inc. theme. Powered by Blogger.