അന്യൻ [ കീ ശക്കഥ 72]
അഞ്ചു വർഷത്തിനുശേഷമാണ് നാട്ടിലേക്ക് വന്നത്. നല്ലൊരു വീട് പൂർത്തിയാക്കി. പക്ഷേ ഇതുവരെ എന്റെ വീട് ഞാൻ നേരിട്ട് കണ്ടിട്ടില്ല. ഒരു വലിയ കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവൻ തലയിലേറ്റിയാണ് പ്രവാസി ആയത്.ഇന്നവർ സുഖ സമൃദ്ധിയിലാണ്. എല്ലാവരേയും കാണണം. കുറച്ചു ദിവസം എല്ലാം മറന്ന് വീട്ടുകാരുടെ കൂടെ അടിച്ചു പൊളിക്കണം. അപ്രതീക്ഷിതമാകണം സന്ദർശനം. ഉറപ്പിച്ചതാണ്.വീട്ടിലെത്തി. സാവധാനം അകത്തു കയറി. അവിടെ ഒരനക്കവുമില്ലല്ലോ? അച്ഛനും അമ്മയും ടി.വി.സീരിയലിൽ ലയിച്ചിരിക്കുന്നു. അച്ഛന്റെ ഒരു കയ്യിൽ ഫോണും മറ്റേക്കയിൽ റിമോട്ടും. അനിയൻ ലാപ് ടോപ്പിൽ അവന്റെ ലോകത്ത്. അനിയത്തി മാറിയിരുന്ന് മൊബൈൽ ഫോണിൽ ആരോടോ ചാറ്റ് ചെയ്യുന്നു. കുഞ്ഞ് അനിയൻ വീഡിയോ ഗയിം കളിച്ചു കൊണ്ടിരിക്കുന്നു,. ആരും അന്യോന്യം ഒന്നും മിണ്ടുന്നില്ല.എന്തിന് അന്യോന്യം ശ്രദ്ധിക്കുന്നു പോലുമില്ല. ഞാൻ സാവധാനം ഗോവണി കയറി മുകളിലെത്തി. ബാത്ത് റൂമിൽ പോകാൻ തിരക്കുണ്ട്. ഇങ്ങിനെ ഒരാൾ വീട്ടിൽ വന്നത് ആരും അറിഞ്ഞിട്ടില്ല. നല്ല വിശപ്പുണ്ട്. കുളിച്ചിട്ട് താഴേക്ക് പോകാം. സുഖമായി കുളിച്ചു.രണ്ടു ദിവസത്തേ ഉറക്കമുണ്ട്.കട്ടിലിൽ ഒന്നു നീണ്ടു നിവർന്നു കിടന്നു. എന്തൊരു സുഖം. പക്ഷേ ക്ഷീണ കൊണ്ട് ഉറങ്ങിപ്പോയതറിഞ്ഞില്ല. മുറിക്ക് പുറത്തൊരു ബഹളം കേട്ടാണുണർന്നത്. മുറിക്ക് പുറത്ത് എല്ലാവരും ഉണ്ട്. നാട്ടുകാർ വടിയുമായി വേറേ. അനിയത്തി റൂമിൽ വന്നപ്പോൾ ക്കട്ടിലിൽ ആരോ കിടക്കുന്നത് കണ്ട് മുറി പുറത്തു നിന്ന് ലോക്ക് ചെയ്തതാണ്. കള്ളനെക്കയോടെ പിടിക്കാൻ. "അച്ഛാ ഇത് ഞാനാണ് " എല്ലാവരും ഒന്നു ഞട്ടി. പിന്നെ കുറേ സമയം സ്നേഹപ്രകടനം. "മോനെ എന്തെങ്കിലും വന്നു കഴിക്ക് "അമ്മയുടെ വക.താഴെച്ചെന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന എന്തൊക്കെയോ എടുത്തു തന്നു. വിശപ്പു കൊണ്ട് എല്ലാം അകത്താക്കി. " എന്നും കാണാറുള്ള ഒരു സീരിയൽ ഉണ്ട്. ഇപ്പം പരസ്യം കഴിഞ്ഞു കാണും. ഇതു കഴിഞ്ഞു വേണം അടുക്കളയിൽക്കയറാൻ. മോനൊന്നുവി ശ്രമിക്. ഞാൻ പതുക്കെ സ്വീകരണമുറിയിലേക്ക് ചെന്നു.ടി.വി.കാണുന്നതിനിടെ അച്ഛ നും അമ്മയും എന്തൊക്കെയോ ചോദിച്ചു. ഏട്ടാ ഈ ഗയിം ഇപ്പക്കഴിയും അതു കഴിഞ്ഞു വരാം.അനിയത്തിയുടെ ചാറ്റി ഗ് ഇനിയും കഴിഞ്ഞിട്ടില്ല. അവൾ അതിനിടെ ഒരു ഹായ് പറഞ്ഞു. ഏട്ടാ ഞാൻ ഒരു പ്രധാന പ്രോജ്ക് ററിലാണ് അതൊന്നൊതു:ക്കിയിട്ടു വരാം. ഞാൻ ഒരപരിചിതന്റെ കൂട്ട് അവിടെ ഇരുന്നു.ടി.വി.സീരിയൽ കഴിയാൻ. പക്ഷേ അതു കഴിഞ്ഞ് എല്ലാവരും മൊബൈൽ കയ്യിലെടുത്തു.ആരോടൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. എനിക്കാകെ ഭ്രാന്തു പിടിച്ചു. ഞാൻ മുകളിൽച്ചെന്ന് എന്റെ പെട്ടി തുറന്നു.അതിൽ ഒരു പൊ ർ ട്ടബിൾ മൊബൈൽ ജാമർ ഉണ്ട് .നാട്ടിലേക്കാണന്നറിഞ്ഞപ്പോൾ ഒരു കൂട്ടുകാരൻ തന്നതാണ്.ഇതു നിനക്കു വേണ്ടി വരും.നിയമവിരുദ്ധമാണ്. എന്നാലും ഞാൻ അത് സെറ്റ് ചെയ്തു് വീട്ടിലെ ഒരു മൊബൈലിനും സിഗ്നൽ കിട്ടാതാക്കി. പിന്നെക്കണ്ടത് ഒരു പരക്കംപാച്ചിലായിരുന്നു. സിഗ്നൽ കുറയുമ്പോൾ കിട്ടുന്നത് ടറസിൽ ആണ്. എല്ലാവരും പുറകെ പുറകേ ട റസിലേക്ക് കയറി. എന്താണോ ഇവർക്കൊക്കെ ഇത്ര സംസാരിക്കാൻ. അങ്ങിനെ സ്വന്തം കുടുംബത്തിൽ ഞാൻ ഒരന്യ നായപോലെ. ഒരു തരത്തിൽ ഇവിടെ എല്ലാവരും അങ്ങിനെ തന്നെ എന്നു തോന്നുന്നു.
|
Sunday, February 24, 2019
Subscribe to:
Post Comments (Atom)
No comments:
Post a Comment