Wednesday, January 16, 2019

വാനംമ്പാടി [ കീ ശക്കഥ-68]
ആ ശ ബ്ദമധുരിയിൽ ലയിച്ചിരുന്നു പരിസരം പോലും മറന്നു. എത്ര മനോഹരമായാണ വൾ പാടുന്നത്.ആ ഗാനം അവസാനിച്ചതും ഞാൻ എഴുനേറ്റു കയ്യടിച്ചു. ഒരു റിയാലിറ്റി ഷോയുടെ ജഡ്ജാണന്നു പോലും മറന്നു് ഞാൻ സ്റ്റേജിലേക്ക് ഓടിക്കയറി. ഏഴു വയസു മാത്രം പ്രായമുള്ള മാളു. ഞാൻ ഓടിച്ചെന്ന് അവളെ എടുത്ത് കവിളിൽ മുത്തം കൊടുത്തു. എന്റെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു. മാളു ഒന്നു പകച്ചു. എന്നിട്ട് ഒരു മനോഹരമായ ചിരി എനിക്ക് സമ്മാനിച്ചു. പിന്നീട ങ്ങോട് മാളുവിന്റെ ജൈത്രയാത്ര ആയിരുന്നു സ്റ്റേജിൽ. സംഗീതത്തിന്റെ ഒരു പാരമ്പര്യവുമില്ലാത്ത., സാമ്പത്തികമായി വളരെ മോശം ചിറ്റു പാടിലുള്ള മാളുവിനെ ഒരു തരത്തിൽ ഈ ചാനൽ ദെത്തെടുക്കുകയായിരുന്നു. ദിവസങ്ങളോളം കഠിന പരിശീലനം. ഒരോ സ്റ്റേജിലും അവൾ ടോപ്പർ ആയിത്തുടർന്നു.
ഒരു ദിവസം പാടിയപ്പോൾ ശബ്ദമൊന്നിടറിയ പോലെ.തൊണ്ട അടപ്പുണ്ട്. ചെറിയ ചുമയും.ഏസിറും മിൽ ദീർഘകാലത്തെ പരിശീലനമാകാം കാരണം. തൊണ്ട നന്നായി ശ്രദ്ധിക്കണം. ഐസ് ക്രീം ചോക്ലേറ്റ് ഇവ ഒഴിവാക്കണം. ഞാൻ തരുന്ന ആൻറിബയോട്ടിക്സ് കൃത്യമായിക്കഴിക്കണം. ഡോക്ടറുടെ നിർദ്ദേശം അവൾ അതേപടി അനുസരിച്ചു. ബാക്കിയുള്ളവരുടെ സമയം ക്രമീകരിച്ച് അവൾക്ക് ഒരാഴ്ച്ച അവധി കൊടുത്തു. ഇന്നവൾ വീണ്ടും പാടാൻ വന്നു. ഭംഗിയായിപ്പാടി. അവൾക്ക് എല്ലാം മാറിയല്ലോ? ദൈവത്തിന് നന്ദി.
പക്ഷേ വീണ്ടും ശബ്ദത്തിനൊരു പതറിച്ച. പക്ഷേ അവൾ അതറിയിക്കാതെ പാടി. ഇന്നു ഫയനൽ റൗണ്ടാണ്. ഇന്നു മാളുവിന്റെ പാട്ടുണ്ട്. ഒരു വല്ലാത്ത ശോകഗാനമാണrൾ തിരെഞ്ഞെടുത്തതു്. അവൾ പാടിക്കയറിയപ്പോൾ എല്ലാരും കണ്ണീർ അടക്കാൻ പാടുപെട്ടു. അവസാനമായപ്പോൾ ശബ്ദത്തിനൊരു പതറിച്ച.പെട്ടന്ന് ഒന്നു ചുമച്ചു വായ് പൊത്തിയ കൈ എടുത്തപ്പോൾ അതിൽ നിറയെ ചൊര. അവളുടെ കവിളിൽക്കൂടി ചൊര അവളുടെ ശരീരത്തിലേക്ക് ഒഴുകി. ആകണ്ണിൽ കണ്ണനീർ. അവൾ വേദന കൊണ്ടൊന്നു പുളഞ്ഞു. ഞങ്ങൾ ഓടി സ്റ്റേജിൽ എത്തി. ഉടനെ ആശുപത്രിയിൽ എത്തിച്ചു. ഞാനവളുടെ കൂടെത്തന്നെയുണ്ട്. ആ കുഞ്ഞു തൊണ്ട ഒരു സ്വർണ്ണഖനിയാണ്. കൂടുതൽ പരിശോധനകൾക്കായി അവളെ ഒബ്സർവേഷൻ വാർസിലേക്ക് മാറ്റി. അന്നവൾക്ക് വേണ്ടി ലോകം മുഴുവൻ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.പിറ്റേ ദിവസമാണ് ആ പരിശോധന പൂർത്തി ആയത്. എന്നെ സോക്ട്ടർ അകത്തേക്ക് വിളിച്ചു.
" ഡോക്ട്ടർ പറയൂ എന്താണവൾക്ക് "
" അവൾക്ക് തൊണ്ടക്ക് ഒരു പ്രശ്നമുണ്ട്. കഠിനമായ പരിശീലനം അത് കൂടുതൽ പ്രശ്നമുണ്ടാക്കി.ഒരു തരത്തിൽ നിങ്ങൾ ആ കുട്ടിയോട് മനപ്പൂർവ്വമല്ലങ്കിലും കൊടിയ ക്രൂരതയാണ് കാണിച്ചത്. അവൾക്ക് തൊണ്ടയിൽ ക്യാൻസർ ആണ്.ക്രമേണ ആ ദൈവിക ശബ്ദം നിലക്കും. പേടിക്കാനില്ല അസുഖത്തിന് ഇന്നു ചികിൽസയുണ്ട്. പക്ഷേ ആ ശബ്ദം തിരിച്ചു കിട്ടുന്ന കാര്യം......."
എന്റെ കണ്ണിൽ ഇരുട്ടു കയറി. ലോകം മുഴുവൻ എനിക്കു ചുറ്റും കറങ്ങുന്നതു പോലെ എന്റെ പ്രിയപ്പെട്ട വാനമ്പാടി നീ തിരിച്ചു വരും ലോകമെമ്പാടുമുള്ള സംഗീതാസ്വാദർക്ക് വേണ്ടി, എനിക്കു വേണ്ടി .ഞാനെന്റെ മനസിനെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു..
ലോനപ്പന്റെ മക്കൾ [ കീശക്കഥ - 69 ]


രണ്ട് ആഡംബരക്കാറുകൾ റിസോർട്ടിന്റെ മുറ്റത്ത് നിർത്തി. ഫുൾ സ്യൂട്ടിൽ നാലഞ്ചു പേർ. ഡോക്ട്ടറെക്കാണണം. പിന്നെ ഈ സ്ഥാപനത്തിന്റെ ഉടമസ്ഥനേം. അവരെ സ്വീകരിച്ച കത്തിരുത്തി.
"ഞങ്ങൾ എന്താണ് ചെയ്തു ത ര ണ്ടത്. "
"ഞങ്ങളുടെ ഡാഡിക്ക് സുഖമില്ല.പ്രായമായി. എഴുനേറ്റു നടക്കാൻ വയ്യാ. ഡാ ഡി യു ടെ അ വ സാ നകാലം സുഖകരമാകണമെന്നുണ്ട്. ചികിത്സക്കായി ഇവിടെ അഡ്മിറ്റ് ചെയ്യണം. എത്ര ദിവസമായാലും കുഴപ്പമില്ല. കാഷും ഒരു പ്രശ്നമല്ല." 
അങ്ങിനെയാണ് ലോനപ്പൻ ഇവിടെ വന്നത്. പാവത്തിന് നടക്കാൻ വയ്യ. പല അസുഖങ്ങളും ഉണ്ട്.
" അപ്പന്റെ കൂടെ ആരുമില്ല. ഞങ്ങൾ ആറു മക്കളും കുടുംബ സഹിതം അമേരിക്കയിൽ ആണ്. നിങ്ങൾ അപ്പനെ ചികിത്സിക്കണം എത്ര ദിവസമായാലും കുഴപ്പമില്ല. അച്ഛനെ അനാഥാലയത്തിൽ ആക്കുന്നത് നമുക്ക് മോശമാണ്. അവർ ഒരു ലക്ഷം രൂപയുടെ ഒരു കെട്ടെടുത്ത് മേശപ്പുറത്തു വച്ചു.
അവരുടെ രീതി ഇഷ്ടപ്പെട്ടില്ലങ്കിലും പാവം ലോനപ്പന്റെ ദൈന്യത കണ്ടപ്പോൾ കഷ്ടം തോന്നി. അങ്ങിനെ ലോനപ്പനെ അവിടെ അഡ്മിററുചെയ്ത് മക്കൾ വിദേശത്തേക്ക് പറന്നു.
ലോനപ്പന് അവർ നല്ല ചികിത്സ കൊടുത്തു. സ്നേഹംകൊടുത്തു. ഇഷ്ടമുള്ള ആഹാരം കൊടുത്തു. ഇന്ന് ലോനപ്പൻ ആരോഗ്യ വാനാണ്. അസുഖം മുഴുവൻ മാറി .
"ഇപ്പോൾ അസുഖമൊക്കെ മാറിയില്ലേ നാളെ ഡിസ്ചാർജ് ചെയ്താലോ? മക്കളെ വിളിക്കട്ടെ വീട്ടിൽ പ്പൊക്കോളൂ."
"കൊട്ടാരസദൃശം മക്കൾ പണി കഴിപ്പിച്ച ആ വീട്ടിലേക്കോ.? എനിക്കവിടെ ആരുമില്ല. ചിലപ്പോൾ അവർ അതു വാടകക്ക് കൊടുത്തു കാണും പിന്നെ എന്നെ ഇവിടുന്ന് ഡിസ്ചാർജ് ചെയ്യാൻ അവർക്ക് ആ ഗ്രഹവും ഉണ്ടാകില്ല. സംശയമുണ്ടങ്കിൽ അങ്ങ് മക്കളെ വിളിച്ചു നോക്കൂ.
"പപ്പക്ക് അസുഖം മാറി എന്നോ?മരിക്കാറായി എന്നാണ് ഞങ്ങൾ വിചാരിച്ചത്. അതു കുഴപ്പായല്ലോ. ഞങ്ങൾക്കിപ്പം വരാനും പറ്റില്ല. ഒരു വർഷം കൂടി പപ്പയെ അവിടെത്താമസിച്ചു ചികിത്സിക്ക്യൂ.എത്ര രൂപാ വേണമെങ്കിലും "
അതു പൂർത്തിയാക്കും മുമ്പ് ഡോക്ടർ ഫോൺ കട്ടു ചെയ്തു. ഇങ്ങിനെയുണ്ടോ മക്കൾ.!
"എന്റെ ബാക്കി ജീവിതത്തിന് മക്കൾ വിലപറഞ്ഞു അല്ലേ."ലോനപ്പൻ ചിരിച്ചു.ദുഖത്തിൽപ്പൊതിഞ്ഞ ഒരു ചിരി.
കുചേലകൃഷ്ണൻ [കീ ശക്കഥ-70]
ഗുരുവായൂരപ്പനെക്കാണണം. തൊഴണം. ഉണ്ണി വളരെ പണ്ട് സകുടുംബം അമേരിക്കയ്ക്ക് കുടിയേറിയ താണ്.തങ്ങളുടെ വരുമാനത്തിന്റെ പത്തു ശതമാനം ഗുരുവായൂരപ്പനാണ്. ഉണ്ണിയും ഭാര്യയും കറതീർന്ന ശ്രീകൃഷ്ണ ഭക്തരാണ്.വളരെക്കാലം കൂടി നാട്ടിലേക്ക് വരുകയാണ്. വിമാനത്താവളത്തിൽ നിന്ന് നേരേ ഗുരുവായൂർക്ക്.ഗുരുവായൂർ ആകെ മാറിയിരിക്കുന്നു. ഭഗവാൻ ഇപ്പോൾ അതിസമ്പന്നനായിരിക്കുന്നു. ഒന്നു ദർശനം കിട്ടാൻ അഞ്ചു മണിക്കൂർ ക്യൂ നിക്കണ്ടി വന്നു. വിസ്തരിച്ച് തൊഴാൻ ഒന്നുകൂടിവരണം.
അവിടുന്ന് അച്ഛന്റെ അടുത്തേക്ക്.ബന്ധുക്കൾ എല്ലാം കാത്തു നിൽപുണ്ട്. നാടാകെ മാറിയിരിക്കുന്നു. ഞാൻ പോയ കാലത്തെ കേരളമേ അല്ല. കുറച്ചു കാലം കൊണ്ട് എന്തു മാറ്റം. പണ്ടു നമ്മുടെ തറവാടിരുന്ന ഗ്രാമത്തിൽ ഒന്ന്പോകണന്നു് മോഹം തോന്നിയതപ്പഴാണ്. മാമലകളുടെ താഴ് വരയിൽ മനോഹരമായ പുഴയുടെ തീരത്ത് അവിടെ ആയിരുന്നു കൂട്ടിക്കാലം മുഴുവൻ. അത് വിറ്റു പൊന്നിട്ട് വളരെക്കാലമായി.
അവിടെ എത്താൻ വല്ലാതെ പാടുപെട്ടു. ശരിക്ക് റോഡ് സൗകര്യമില്ല. പാലമില്ലാത്തതു കൊണ്ട് വള്ളത്തിൽ വേണം അക്കരെ കടക്കാൻ. സത്യത്തിൽ എല്ലാവരും ആയാത്ര ആസ്വദിച്ചു. അവിടെ കാലു കുത്തിയപ്പഴേ അത്ഭുതപ്പെട്ടു പോയി. കേരളത്തിന്റെ മറെറാരു മുഖം.കടവിൽ ഇടിഞ്ഞു പൊളിഞ്ഞ ആചായക്കട. പല കമാറ്റിത്തുറന്നു വയ്ക്കുന്ന കടകൾ. അന്നത്തേതിൽ നിന്ന് ഒരു മാറ്റവുമില്ല.
കുട്ടിക്കാലത്ത് പോയ ശ്രീ കൃഷ്ണന്റെ അമ്പലം ഉണ്ട്. അവിടെപ്പോകണം. ചെന്നപ്പോ ൾ ഞട്ടിപ്പോയി. അമ്പലം ഇടിഞ്ഞു വീഴാറായിരിക്കുന്നു. നനൊഞ്ഞൊലിച്ച ശ്രീകോവിൽ. ശ്രീ കോവിലിൽ നിന്ന് കൂനിക്കൂടി ഒരു വൃദ്ധൻ പതിയെ ഇറങ്ങി വന്നു. ആ മുഷിഞ്ഞ മുണ്ടും പൂണൂലും എല്ലാം കൂടി ആകെ ഭയനീയാവസ്ഥ.
"തിരുമേനിക്ക് മനസിലായോ? പഴയ ഉണ്ണിയാണ്. ചക്കോത്തെ ഉണ്ണി.
" അച്ചുതവാര്യരുടെ മകനോ? "
അതേ ആ വൃദ്ധന്റെ കണ്ണിൽ അത്ഭുത്വം. എത്ര കാലമായി പോയിട്ട്. അതിനു ശേഷം ആദ്യമാണ് അല്ലേ "
"അതെ. തിരുമേനിയുടെ വിശേഷം."
ഇല്ലത്തെ സ്ഥിതി പരിങ്ങലിലായിരുന്നു.എന്റെ ഭഗവാന്റെ കൂട്ട് തന്നെ. എല്ലാം വിറ്റുപറുക്കി മക്കൾ പോയി. നിർബന്ധിച്ച താണ് ഞാൻ പോയില്ല.ഞാൻ എന്റെ കൃഷ്ണനോടൊപ്പം ഈ നനഞ്ഞൊലിച്ച തിടപ്പള്ളിയിൽ "
"ഓറ്റക്കൊ"? ഉണ്ണിക്കത്ഭുതമായി.
"ഏയ്.. ഒറ്റക്കല്ല. എന്റെ കൃഷ്ണനും കൂടെയുണ്ട്. ചില ദിവസം ഞങ്ങൾ രണ്ടു പേരും പട്ടിണി കിടക്കും.സമ്പത്തിലും സന്താപത്തിലും ഒപ്പം "
" ഞാൻ ഗുരുവായൂരപ്പന് കൊടുക്കാനായി കുറച്ചു തുക കരുതിയിട്ടുണ്ട്. അത് ഇവിടുത്തെ രൂപയുടെ കണക്കിൽ ഒരു ഇരുപത്തഞ്ചു ലക്ഷം രൂപാ വരും.ഗുരുവായൂരപ്പനല്ല ഇവിടെയാണ് ഇതത്യാവശ്യം. ഇതു ഞാൻ അങ്ങയെ ഏൾപ്പിക്കുകയാണ്. എല്ലാം നമുക്ക് നേരേയാക്കാം."
ആ വൃദ്ധന്റെ കണ്ണിൽ കണ്ണുനീർ നിറഞ്ഞു.അത്ഭുതം കൊണ്ട് ആ കണ്ണുകൾ വിടർന്നു. അദ്ദേഹം നേരേ ശ്രീകോവിലിലേക്ക് കയറി. ഭഗവാനെ താണു തൊഴുതു് ആ പീഠത്തിൽ നിന്ന് കുറച്ചു പൂവെടുത്തു പുറത്തു വന്നു.അത് തന്റെ കണ്ണീരും കൂട്ടി ഉണ്ണിയുടെ കയ്യിൽ ക്കൊടുത്തു.
"നന്നായി വരും"തലയിൽ രണ്ടു കയ്യും വച്ച് വിറയാർന്ന ശബ്ദത്തിൽ ഉണ്ണിയെ അനുഗ്രഹിച്ചു.
അപ്പഴും ശ്രീലകത്ത് ഒളികണ്ണിട്ട് ആ കള്ളച്ചിരിയോടെ ശ്രീകൃഷ്ണൻ
ചിത്രഗുപ്തന്റെ അടുത്തേക്ക്......
ഞാൻ പറയാതെ എന്തിനു പോന്നു. ചിത്രഗുപ്തന്റെ ചോദ്യത്തിനു മുമ്പിൽ ഞാനൊന്നു പതറി. ഞാൻ കേരളത്തിൽ നിന്നാണ്. ഞാൻ ഒരു മത വിഭാഗത്തിൽപ്പെട്ട ആളാണ്. എനിക്ക് മറ്റു മതങ്ങളിൽപ്പെട്ടവരോട് ശത്രുത വേണമെന്ന് ഞാൻ ഈ ഇടെയാപഠിച്ചത്.അവർ എത്ര പ്രഗത്ഭരായാലും അവരെ വെറുക്കാൻ ഞാൻ പഠിച്ചു. എന്റെ മതത്തിൽ ഒത്തിരി ജാതി വിഭാഗങ്ങൾ ഉണ്ട്.മറ്റു ജാതിക്കാരേം ഞാൻ വെറുത്തു തുടങ്ങി. എന്റെ ജാതി മാത്രം മതി. പക്ഷേ അതിലെ സമ്പന്ന രോട് അസൂയയും പാവങ്ങളോടു പുഛവും തോന്നിത്തുടങ്ങി.അതിനു രണ്ടിനും ഇടയിൽ ഞരുങ്ങി കൂടി.
എന്റെ രാഷട്രീയവും ഇതുതന്നെ എന്നെ പഠിപ്പിച്ചു.മററു രാഷ്ട്രീയക്കാരെ മുഴുവൻ എനിക്ക് പുഛമായി.അവർ എത്ര നല്ല കാര്യം ചെയ്താലും ഞാനെതിർത്തു. ഇനി എന്റെ രാഷ്ട്രീയത്തിൽ അധികാരമുള്ളവരും, സാധാരണ അണികളും എന്നു രണ്ടായി ത്തിരിഞ്ഞു. ആരുടെ കൂടെ വേണമെന്ന് ചിന്തിച്ച് എങ്ങും എത്തിയില്ല.
അങ്ങിനെ സമൂഹത്തിൽ ഒറ്റയ്ക്കായ ഞാൻ ഞാൻ ഒരു പ്ലാവിൻ കമ്പിൽക്കയറി കുടുക്കിട്ട് നേരേ ഇങ്ങോട്ടു പോന്നു. അങ്ങയുടെ കണക്കു പുസ്തകത്തിൽ എന്നേക്കൂടി ചേർക്കണം. പക്ഷേ ആ മഹാപ്രളയം ഉണ്ടായ കാലത്ത് എനിക്കീ പ്രശ്നമൊന്നുമില്ലായിരുന്നു. എല്ലാവരേയും എന്തു സ്നേഹമായിരുന്നു. ജാതിയും മതവും രാഷട്രീയവും നോക്കാതെ ഞങ്ങൾ ഒന്നിച്ചു കൈ കോർത്തു.അന്ന് അങ്ങു വിളിച്ചാലും ഞാൻ വരില്ലായിരുന്നു....
ഡബ്ബാവാല [ കീ ശക്കഥ-71 ]
വിശപ്പകറ്റാൻ ഒരു ജോലിയ്ക്കാണ് കാർലോസ് നഗരത്തിലെത്തിയത്. ഒരു പണി കണ്ടു പിടിയ്ക്കണം. നാട്ടിൽ മോട്ടോർ സൈക്കിൾ അഭ്യാസവുമായി നടന്ന കാർലോസിന് വേറൊരു പണിയും അറിയില്ല. വിശപ്പ് കാർലോസിന്റെ ഒരു ബലഹീനതയാണ്.എന്നും നാട്ടിൽ തീറ്റ മത്സരത്തിൽ കാർലോസ് ആകും ഒന്നാമൻ.അങ്ങിനെയാണ് ആ മഹാനഗരത്തിലെ പ്രസിദ്ധമായ ഹോട്ടലിൽ എത്തിയത്. അവിടുത്തെ പണിയാകുമ്പോൾ ആഹാരത്തിന് മുട്ടുവരില്ലല്ലോ?,
ആദ്യം അവർ നിരസിച്ചതാണ്. മോട്ടോർ സൈക്കിൾ അഭ്യസി ആണന്നറിഞ്ഞപ്പോൾ അവർ നിയമിച്ചു. ഒരു ബൈക്ക് തരും. അതിനു പുറകിൽ ഇൻസുലേറ്റഡ് ഡലിവറി ബോക്സ് ഉണ്ടാകും. ഓർഡർ അനുസരിച്ച് ഈ പട്ടണത്തിലെ ഓരോ കോണിലും കഴിവതും വേഗം ഭക്ഷണം എത്തിച്ചു കൊടുക്കണം. ചൂടാറാതെ പറഞ്ഞ സമയത്തെത്തിക്കുകയാണ് പ്രധാനം. ഈ ജോലിക്ക് വിശ്രമസമയം പറയാനാകില്ല.
കാർലോസ് ജോലി ഏറ്റെടുത്തു. രാവിലെ മുതൽ ത്തുടങ്ങും ഓട്ടം. മഹാനഗരത്തിൽ തിരക്കിനിടയിലൂടെ ഊളിയിട്ട്. മിക്കവാറും ആഹാരം കഴിക്കാൻ പോലും സമയം കിട്ടില്ല :വിശന്നുവലഞ്ഞിരിക്കുമ്പോൾ സ്വാദിഷ്ടമായ മണമൂറുന്ന ഭക്ഷണം കാർലോസ് വീടുകളിൽ എത്തിച്ചു കൊണ്ടിരുന്നു. ഇതിനിടെ ആഹാരം കഴിക്കാൻ സമയം കിട്ടിയാൽ ഭാഗ്യം. ഇല്ലങ്കിൽ കൊതിയൂറുന്ന വിഭവങ്ങളുടെ മണമടിച്ച് വയർ നിറക്കും.
ഒരു ദിവസം രാവിലെ ആറു മണിക്കിറങ്ങിയതാണ്.ഒരു മണി വരെ തുടർന്നു. ഈ സമയം വരെ ഒന്നും കഴിക്കാൻ സമയം കിട്ടിയില്ല. വിശന്നു കണ്ണു കാണാതായി. നിർത്താതെയുള്ള ഓട്ടം.കാർലോസ് മടുത്തു. കസ്തൂരി ചുമക്കുന്ന കഴുതയുടെ കൂട്ട് കാർലോസ് ഓടി. മൂന്നു മണി ആയി. ഇനി ആഹാരം കഴിച്ചിട്ടേ പറ്റൂ. മൊതലാളിസമ്മതിച്ചില്ല. അത്യാവശ്യമായി കുറച്ചു ചിക്കൻ ബിരിയാണി ഒരു വീട്ടിലെത്തിക്കണം.നമ്മുടെ ഒരു നല്ല കസ്റ്റമർ ആണ്.ഉടൻ വേണം. ചൂടോടെ പറഞ്ഞ സമയത്തെത്തണം. കുറേ ചെന്നപ്പോൾ കാർലോസ് തളർന്നു. വെള്ളം കുടിക്കാനായി വഴിയോരത്ത് ഒരു മരത്തണലിൽ നിർത്തി. പെട്ടി തുറന്നത് വെള്ളമെടുക്കാനാണ്. ചിക്കൻ ബിരിയാണിയുടെ മണം മൂക്കിൽ അടിച്ചു കയറി. പിന്നെ പെട്ടിയിലെ ബിരിയാണിപ്പാത്രം കയ്യിലെടുത്തു.നാലു പാടും നോക്കി. ആരും ശ്രദ്ധിക്കുന്നില്ല. ആ ബിരിയാണി മൂഴുവൻ ആർത്തിയോടെ അകത്താക്കി. വിശപ്പകന്നപ്പഴാണ് പരിസരബോധം വന്നത്. ഇനി എന്തു ചെയ്യും. വരുന്നതു വരട്ടെ തിരിച്ചു ചെന്ന് മുതലാളിയോട് പറയാം.
മടിച്ചു മടിച്ച് കാര്യം പറഞ്ഞു. മൊതലാളി ചീത്ത പറഞ്ഞു കണ്ണു പൊട്ടിച്ചു.അങ്ങിനെ പണിയും തെറിച്ചു. ഒരു മാസത്തെ ശമ്പളം നഷ്ടപരിഹാരമായി ഈടാക്കി.
ആഹാരം കൊണ്ട് ആഹാരത്തിനായി പട്ടിണി കിടന്നുള്ള ഈ യാത്ര ഇനി വയ്യ. തല കനിച്ചിറങ്ങിയപ്പോൾ ആൾക്കാരുടെ കളിയാക്കിയുള്ള ചിരി പുറകിൽ മുഴങ്ങി.

Tuesday, January 1, 2019

പാച്ചുവിന്റെ സോക്സ് [ അച്ചു ഡയറി-251]
മുത്തശ്ശാ ഇന്നിവിടെ നല്ല മഴ. സ്കൂളിലെയ്ക്ക് എങ്ങിനെ പോകും. അത്ര വലിയ മഴയും കാറ്റും. എന്റെ കാര്യം സാരമില്ല. പാച്ചുവിന്റെ കാര്യമാ. അവനെ വിടണ്ടന്നു തീരുമാനിച്ചതാ. അവൻ സമ്മതിച്ചില്ല.
" നീ അവിടെച്ചെന്നാൽ ഉടൻ സോക്സ് ഊരി വയ്ക്കണം.അല്ലങ്കിൽ അസുഖം വരും. ഒരു ബാഡ്സ്മെൽവരും. സോക്സ് നഷ്ടപ്പെടുത്താതെ സൂക്ഷിച്ചു വയ്ക്കണം. തിരിച്ചു കൊണ്ടുവരണം. അവിടെച്ചെന്നാൽഇടാൻ പുതിയ സോക്സ് ബാഗിൽ ഏട്ടൻ വച്ചിട്ടുണ്ട്. അത് എടുത്തിടണം.അല്ലങ്കിൽ ത്തണുക്കും." എല്ലാം വിസ്തരിച്ച് പറഞ്ഞു മനസിലാക്കിയാസ്ക്കൂളിലേക്ക് പറഞ്ഞു വിട്ടത്. അവൻ ഏട്ടൻ പറഞ്ഞാൽ എന്തും അനുസരിക്കും.
തിരിച്ചു വന്നപ്പോൾ ഏട്ടൻ പറഞ്ഞ പോലെ എല്ലാം അവൻ ചെയ്തിരുന്നു. മിടുക്കൻ. നനഞ്ഞ സോക്സ് എവിടെ? അവൻ പരക്കെ ബാഗു തുറന്നു. അവന്റെ പുസ്തകത്തിനകത്ത് ഭദ്രമായി ആനനഞ്ഞ സോക്സ് വച്ചിരുന്നു. പുസ്തകം മുഴുവൻ നനഞ്ഞു .ഒന്നും വായിയ്ക്കാൻ പറ്റാതായി നല്ല കളർപിച്ചർ എല്ലാം പടർന്ന് തിരിച്ചറിയാതായി.അച്ചൂന് ദ്വേ ഷ്യോം സങ്കടോം വന്നു. മുത്തശ്ശാ എന്താ അവനെ ചെയ്ക. അവനൊരു ചിരി ചിരിച്ച് ഓടിപ്പോയി. അച്ചൂ നും ചിരി വന്നു. അവൻ കൊച്ചു കുട്ടി അല്ലേ സാരമില്ല. വേറേ പുസ്തകം വാങ്ങിക്കൊടുക്കാം,,
കുറവനും കുറത്തിയും [ നാലുകെട്ട് - 202]
അന്ന് തറവാട്ടിൽ വരാറുള്ള കുറവനും കുറത്തിയും കുട്ടികൾക്ക് ഒരു ഹരമാണ്. അവർ ശരിക്കും നാടോടികൾ ആണ്. കാക്കാലൻ, കക്കാലത്തി എന്നും പറയാറുണ്ട്. നമ്മളെ അത്ഭുതപ്പെടുത്താനുള്ള ചെപ്പിടിവിദ്യകൾ അവർക്കറിയാം. മകുടി ഊതി പാമ്പിനെക്കളിപ്പിക്കുക അവരുടെ സ്ഥിരം പരിപാടിയാണ്. അതുപോലെ തത്തകളെപ്പിടിച്ച് ഒരു വടിയിൽ കെട്ടി സൂക്ഷിച്ചിരിക്കും. ഈ തത്തകളേയും പാമ്പുകളേയും അവർക്ക് കാശു കൊടുത്ത് സ്വതന്ത്രമാക്കി വിടുന്നത് ഒരു പുണ്യമായി അന്നു കരുതിയിരുന്നു. മുത്തശ്ശൻ പല പ്രാവശ്യം അങ്ങിനെ വിടുന്നത് കണ്ടിട്ടുണ്ട്. കാശു കൊടുത്താൽ പാമ്പിനെ അവർ പാമ്പിൻ കാവിൽക്കൊണ്ടുപോയിത്തുറന്നു വിടും.
കൈനോട്ടം. പക്ഷിശാസ്ത്രം, നാവേറുചൊല്ലുക എന്നിവയിലൂടെ വീടുകളിലുള്ള സ്ത്രീജനങ്ങളേയും കുട്ടികളേയും അവർ പാട്ടിലാക്കുന്നു,.കൂട്ടിലടച്ച തത്തകളെക്കൊണ്ട് കാർ ഡെടു പ്പിച്ച് ഭാവി പറയുന്ന അവരെ എല്ലാവർക്കും ഇഷ്ട്മായിരുന്നു .വിശ്വാസമായിരുന്നു.
ചെപ്പിടിവിദ്യയിൽ ഇവർ പലരും അദ്വിതീയ രാ ണ്. യാതൊരു മറയുമില്ലാതെ അവർ നടത്തുന്ന " ചെപ്പും പന്തും "കളി ആധുനിക മാജിക്കിന്റെ ബാലപാഠമാണ്. പിന്നീട് വാഴ കുന്നം അതു വികസിപ്പിച്ചെടുത്ത് നിരന്തര സാധനയിലൂടെ ലോകത്തിത് മുമ്പിൽ ഒരു വലിയ അത്ഭുതമായി പ്രദർശിപ്പിച്ചിരുന്നു
വെറുതേ ഭിക്ഷ യാചിക്കുകയല്ലാതെ തങ്ങൾ സ്വായത്തമാക്കിയ ലൊട്ടുലൊടുക്ക് വിദ്യകൾ പ്രദർശിപ്പിച്ച് അവർ നേടുന്ന സമ്പാദ്യത്തിന് ഒരു മാന്യതയുണ്ടായിരുന്നു. ഇന്ന്‌ അന്യം നിന്നുപോയ അവർ ഉത്സവപ്പറമ്പിൽപ്പോലും കാണാതായിരിക്കുന്നു.
  അച്ചുവിന്റെ അണ്ണാറക്കണ്ണൻ [ അച്ചു ഡയറി-252]
അച്ചുവിന്റെ മുറ്റത്ത് അണ്ണാറക്കണ്ണന്മാർ ഓടിക്കളിക്കുന്നു. നല്ല രസമാ അവരുടെ കളി കാണാൻ. ഒരു മിനിട്ട് വെറുതേ ഇരിക്കില്ല. അച്ചുവിന്റെ ബാൽക്കണിയിൽ ഇരുന്നാൽ ക്കാണാം. അതിന്റെ കൂടു കണ്ടു പിടിയ്ക്കാൻ അച്ചു കുറേശ്രമിച്ചതാ. നടന്നില്ല.
ഇന്ന് അച്ചൂന്റെ പൂന്തോട്ടത്തിലാ കളി. അവൻ എന്റെ പൂച്ചട്ടിയിൽ കയറി മണ്ണിളക്കിയിട്ട് പോകും. എന്താ അവൻ ചെയ്യണെ.അവന്റെ വായിൽ എന്തോ ഉണ്ട് അത് അവൻ പൂച്ചട്ടിയിൽ സൂക്ഷിച്ച് വച്ച് പോകും. പിന്നേം കൊണ്ടുവരും. അപ്പഴാ അമ്മ പറഞ്ഞതോർത്തതു്. വി ന്റർ വരാറായി. അപ്പോൾ മഞ്ഞു മൂടും.അന്നത്തേക്കുള്ള ആഹാരം അവൻ സൂക്ഷിച്ചു വയ്ക്കുന്നതാ. അവൻ പോയപ്പോൾ അച്ചു മുറ്റത്തു ചെന്നു.ചട്ടിയിൽ മണ്ണിളക്കി പലതരം നട്സ് സുക്ഷിച്ചു വച്ചിരിയ്ക്കുന്നു. അച്ചു അതുപോലെ മണ്ണുമൂടി. കളയാൻ പാടില്ല. പാവങ്ങൾ വിന്ററിൽ പട്ടിണി ആകും. അടുത്ത ദിവസം അവൻ അടുത്ത ചട്ടിയിൽ. പിന്നെ ചില മരത്തിന്റെ പൊത്തിൽ. വെറുതേ ഓടിച്ചാടി നടക്കുന്ന അവർ എത്ര ഉത്തരവാദിത്വത്തോടെയാ കാര്യങ്ങൾ ചെയ്യുന്നെ. നമ്മൾ മനുഷ്യൽ കണ്ടു പഠിക്കണ്ടതാ.
അമേരിക്കയിലെ അണ്ണാറക്കണ്ണന് പുറത്ത് വരകളില്ല. അത് നാട്ടിലെ അണ്ണാന് മാത്രമേ കണ്ടിട്ടുള്ളു. അന്ന് സേതു ബ ന്ധനത്തിന് സഹായിച്ചതിന് ശ്രീരാമചന്ദ്രൻ കൈ കൊണ്ട് തലോടിയപ്പഴാണ് ആ അവരകൾ ഉണ്ടായതെന്ന് അമ്മമ്മ പറഞ്ഞു തന്നിട്ടുള്ളത് അച്ചു ഓർത്തു. എന്തായാലും പാച്ചൂ നെക്കാണിക്കണ്ട. അവൻ അതൊക്കെ എടുത്തുകളയും. പാവങ്ങൾ വിന്ററിൽ പട്ടിണി ആകും.
തേങ്ങാക്കള്ളൻ [ കീശക്കഥ-66]
കാല പ്രവാഹത്തിൽ എല്ലാം നഷ്ടപ്പെട്ടു.ഉറ്റവർ ഉപേക്ഷിച്ചു. അലച്ചിൽ തുടങ്ങിയിട്ടു കുറേ ആയി. ഈ പട്ടണത്തിൽ എത്തിപ്പെട്ടിട്ടും ദുരിതങ്ങൾ കുറേ അനുഭവിച്ചു. ദാനം കൊടുത്തു മാത്രം ശീലിച്ച ഈ ഫ്യൂഡൽ ജന്മിക്ക് ആദ്യമൊക്കെ മററുള്ളവരുടെ മുമ്പിൽ കൈ നീട്ടാൻ മടി ആയിരുന്നു.ഇപ്പോൾ മിക്കവാറും പട്ടിണിയാണ്.പെട്ടന്ന് ഒരു വണ്ടി വന്ന് അടുത്തു നിർത്തി. രണ്ടു പേർ ചേർന്ന് എന്നെ വണ്ടിയിൽ കയറ്റി. ഒരു വലിയ ആഡംബര ഹോട്ടലിലെ റോയൽസ്യൂട്ടിൽ കൊണ്ടുപോയിഎന്നെ ഇരുത്തി.സുഭിക്ഷമായി ആഹാരം തന്നു. ഇനി അങ്ങ് ഒന്നു കുളിച്ച് പ്രഷാകൂ. പുതിയ ഡ്രസ് മേശപ്പറത്തുണ്ട്. ഒന്നു വിശ്രമിച്ചോളൂ. നാലു മണിക്ക് മുതലാളി കാണാൻ വരും. എനിക്കൊന്നും മനസിലായില്ല. എന്തിനീ സൽക്കാരം. സ്വീകരണം. ക്ഷീണം കൊണ്ട് ഞാനൊന്നുറങ്ങിപ്പോയി.
"തിരുമേനീ "ഞട്ടിപ്പിടഞ്ഞെഴുനേറ്റു. മുമ്പിൽ ദീർഘകായനായ ഒരു മനുഷ്യൻ. ഫുൾ സ്യൂട്ടി ലാ ണ്.
" അങ്ങാരാണ്. എന്തിനീ സൽക്കാരം"
" ഞാൻ കൃഷ്ണൻ, ആ പഴയ തേങ്ങാക്കള്ളൻ.അന്ന് അങ്ങ് രക്ഷിച്ച് ആഹാരം തന്ന ആ കള്ളൻ "
എന്റെ ചിന്ത പെട്ടന്ന് പുറകോട്ടു പോയി. അന്ന് രാവിലെ ഒരു ബഹളം കേട്ടാണ് പുറത്തേക്ക് വന്നത് .നാട്ടുകാർ ഒരു പയ്യനെപ്പിടിച്ചുകെട്ടിക്കൊണ്ടു വരുന്നു. പാവത്തിനെ നന്നായി പ്പെരു മാറുന്നും ഉണ്ട്.
" അങ്ങയുടെ തെങ്ങിൽക്കയറി തേങ്ങാ മോഷ്ട്ടിച്ചതാ. ഞങ്ങൾ കയ്യോടെ പിടിച്ചു. ഇനി എന്തു ചെയ്യണം. പോലീസിൽ."
അവർ അവനെ വീണ്ടും മർദ്ദിച്ചു. "നിർത്തു" ഞാനവന്റെ മുഖത്തു നോക്കി.ആ ദ്യൈ ന്യഭാവം എന്നെ ആകെ ഉലച്ചു.
"എന്തിനാ അവനെത്തല്ലുന്നത്. ഞാൻ പറഞ്ഞിട്ടാ അവൻ തെങ്ങിൽക്കയറിയത്."
അവർ ഒന്നമ്പരന്നു. എല്ലാവരും പിറുപിറുത്തു കൊണ്ട് പിരിഞ്ഞു പോയി. ഞാൻ സാവധാനം അവന്റെ കെട്ടഴിച്ചു. അവൻ എന്റെ കാലിൽ വീണു പൊട്ടിക്കരഞ്ഞു. അങ്ങെന്നെ രക്ഷിച്ചില്ലായിരുന്നെങ്കിൽ,......
അതൊക്കെ പ്പോട്ടെ നീ എന്തിനാ മോഷ്ടിച്ചേ
"വിശപ്പ് സഹിക്കാൻ വയ്യാത്തതു കൊണ്ടാ. രണ്ടു ദിവസമായി ആഹാരം കഴിച്ചിട്ട്.ഞാൻ കരിക്ക് മാത്രമേ ഇട്ടൊള്ളു"
അവനെ അകത്ത് വിളിച്ച് അന്ന് സുഭിക്ഷമായി ആഹാരം കൊടുത്തു. കുറച്ചു കാശും കൊടുത്തു . " ഇനി ജീവിതത്തിൽ മോഷ്ടിക്കരുത്. പണി എടുത്തു ജീവിക്കൂ. നന്നായി വരും".
ആ പഴയ കൃഷ്ണനോ എന്റെ മുമ്പിൽ!
" എന്റെ ജീവിതം മാറ്റിമറിച്ച 'തു് ആ സംഭവമാണ്. അങ്ങയുടെ അനുഗ്രഹം കൊണ്ട് ഈ നിലയിലെത്തി. നന്ദിയുണ്ട്. അങ്ങ് ശിഷ്ടകാലം എന്റെ കൂടെ കൂടാം. അങ്ങേക്ക് പറ്റുന്ന മാന്യമായ ഒരു ജോലിയും ഞാൻ തരും."
ഞാൻ അത്ഭുതത്തോടെ ആ മനുഷ്യനെ നോക്കി.
ജനാധിപത്യശ്രീ കോവിൽ [ ലംബോദരൻ മാഷും തിരുമേനിം- 50]
"ഇന്നും അസംബ്ലിയിൽ നല്ല ബഹളമായിരുന്നു. ഭരണകക്ഷിയെ വെള്ളം കുടിപ്പിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി "
"എന്താ മാഷ്ക്ക് ഈ ബഹളം നന്നായി ആസ്വദിക്കാൻ പറ്റുന്നുണ്ടന്നു തോന്നുന്നു."
"എന്താ സംശയം തിരുമേനീ ഈ രാഷ്ട്രീയക്കളികൾ കാണാൻ എനിക്കെന്നും ഹരമാണ്. അടിയും തടയും കാലുവാരലും എല്ലാം."
"ഇതാണ് ഈ നാടിന്റെ കുഴപ്പം പരിപാവനമായ ആ ജനാധിപത്യശ്രീ കോവിലിൽ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളാണ് ചർച്ച ചെയ്യണ്ടത്.അല്ലാതെ രാഷ്ട്രീയപ്പാർട്ടികളുടെ അജണ്ടയല്ല."
"നാടിന്റെ സെൻസിറ്റീവായ പ്രശ്നങ്ങൾ വൈകാരികമായി അവിടെ പ്രതിഭലിക്കും. അതാരുടേയും തെറ്റല്ല."
"ഞാനാരെയും കുറിപ്പെടുത്തുകയല്ല മാഷേ.ലോകത്തിലെ തന്നെ മഹാ ദുരന്ത ഗണത്തിൽപ്പെട്ട ഒരു മഹാപ്രളയം കഴിഞ്ഞ്, അതിൽ സർവ്വതും നഷ്ടപ്പെട്ട ജനങ്ങൾക്ക് അവരുടെ ജീവൽ പ്രശനങ്ങൾ ചർച്ച ചെയ്യാൻ പോലും തയ്യാറാകാത്തവരെ, അതിനുള്ള സഹായം പോലും നിഷേധിക്കുന്നവരെ, അവരെക്കാണാതെ വെറും രാഷട്രീയം കളിക്കുന്നവരെ അവർക്ക് പുഛമാണ്. ആ കളികളിൽ പ്രതിപക്ഷമായാലും ഭരണപക്ഷമായാലും ഓട്ടു നേടാം എന്നു വിചാരിച്ചാൽ അത് മൂഢത്തരമാണന്നു കാലം തെളിയിയ്ക്കും."
"അങ്ങീപ്പറയുന്ന പ്രശ്നങ്ങളിൽ നിന്ന് ഭൂരിപക്ഷം ജനങ്ങളും പെട്ടന്ന് വൈകാരിക പ്രശ്നങ്ങളിലേക്ക് മാറുന്നത് അങ്ങു കാണുന്നില്ലേ?"
" ശബ്ദം ഉണ്ടാക്കുന്നവർ മാത്രമല്ല സമ്മതിദായകൾ എന്നു കാലം തെളിയിയ്ക്കും "
  കനകധാര [കീശക്കഥ-67]
ആ മനോഹര ഗാനത്തിന്റെ ഉറവിടം എന്റെ ഫ്ലാറ്റിന്റെ തൊട്ടപ്പുറത്തായിരുന്നു. മുറിയുടെ പുറകുവശത്തേക്കുള്ള ജനൽ ഒരു വലിയ അലമാരി വച്ച് മറച്ചിരുന്നു. ഞാൻ ആ അലമാരി മാറ്റി.ജനൽ തുറന്നു. സത്യത്തിൽ ഞട്ടിപ്പോയി. തൊട്ടപ്പറെ ഒരു ചേരി. ചുറ്റും ഫ്ലാറ്റ് സമുച്ചയം ഉയർന്നപ്പോഴും അവരുടെ സ്ഥലം വിട്ടു കൊടുക്കാൻ അവർ തയ്യാറായില്ല. ചുറ്റും ചെറ്റ കുടിലുകൾ. മണ്ണു കൊണ്ട് മനോഹരമായ കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നവരാണവർ. പലപ്പഴം പട്ടിണി. അതിന്റെ നടുക്ക് അവരുടേതായ ഒരാരാധനാമൂർത്തി.അതിനു മുമ്പിലുള്ള ഒരു കല്ലിനു മുകളിൽ ഇരുന്ന് ഒരു കൊച്ചു പയ്യൻ പാടുന്നതാണ് കേട്ടത്.എന്നും ഞാൻ കാത്തിരിക്കും ആ പാട്ടുകേൾക്കാൻ.
ഒരു ദിവസം കോളിഗ് ബല്ല് .ഞാൻ കതകു തുറന്നു. കുറച്ച് മനോഹരമായ മൺപാത്രങ്ങളുമായി ആ കൊച്ച് പയ്യൻ. ഞാനവനെ അകത്തു കയറ്റിയിരുത്തി
"ഇതൊരെണ്ണം വാങ്ങണം സാർ. ഇന്നൊന്നും വിറ്റില്ല "
"നീ എന്നും പാടാറുള്ള ആ പാട്ട് പാടിയാൽ ഞാനിതു മുഴുവൻ വാങ്ങാം".'
അവനെന്നെ അത്ഭുതത്തോടെ നോക്കി. സന്തോഷത്തോടെ അവൻ പാടി. എല്ലാം മറന്ന്. ത്യാഗരാജൻ. അതാണവന്റെ പേര്. അറിഞ്ഞു നൽകിയ പേര്. അവനുമായുള്ള അടുപ്പം എന്നെ അവന്റെ ചേരിയിൽ എത്തിച്ചു.ആ ചെറ്റക്കുടിലിൽ എനിക്കിരിക്കാൻ തരാൻ പോലും ഒന്നുമില്ലായിരുന്നു.
" എന്നും അവനെ ഫ്ലാറ്റിലേക്ക് വിടൂ. ഞാനവനെ സംഗീതം ശാസ്ത്രീയമായി പഠിപ്പിക്കാം."
"പാട്ടു കൊണ്ടൊന്നും വയർ നിറയില്ല സാറേ. എങ്കിലും അവനിഷ്ടമുണ്ടങ്കിൽ പോരട്ടെ "
"ശങ്കരാചാര്യർ കനകധാരാ സ്തോത്രം കൊണ്ട് നെല്ലിക്കയെ സ്വർണ്ണ നെല്ലിക്കയുടെ ഒരു ധാര തന്നെ ഉണ്ടാക്കിയതറിയില്ലേ.സംഗീതം കൊണ്ടു സാധിക്കാത്ത തൊന്നുമില്ല"
ജീവിതത്തിന്റെ ഭൂരിഭാഗവും സംഗീതം പഠിപ്പിച്ചു നടന്ന എനിക്ക് അങ്ങിനെ ഒരു ഉത്തമ ശിഷ്യനെക്കിട്ടി .ഇന്നവനൊരു പ്രമുഖ ചാനലിൽ റിയാലിറ്റീ ഷോ ക്കുള്ള ഒഡീഷനിൽ വിജയിച്ചു. എന്റെ കൊച്ചു ശിഷ്യൻ ഇന്ന് സംഗീത ലോകത്ത് ഒരത്ഭുതമാണ്. ഒരോ ഷോ കഴിയുമ്പഴും അവനെത്തേടി സമ്മാനപ്പെരുമഴ തന്നെ എത്തി. ഇ ന്നവനു വേണ്ടി വലിയ വലിയ കോർ പ്രേററുകൾ മത്സരിക്കുകയാണ്. ആ കടിലുകൾ ഇരുന്നിടത്ത് മനോഹരമായ വീടുകൾ ഉയർന്നു.കൊച്ചു ത്യാഗരാജന്റെ ഉപാസനാമൂർത്തിക്കൊരമ്പലം. അവരുടെ തൊഴിലിന് ആധുനിക സൗകര്യങ്ങളോടെ ഒരിടം. ഗവൺമ്മെന്റ് കൂടി താൽപ്പര്യമെടുത്തതോടെ അവരുടെ നല്ല കാലം തെളിഞ്ഞു.
ഇന്നവന്റെ റിയാലിറ്റീ ഷോയുടെ ഫയനൽ. അവൻ നേടി.ഓടി വന്ന് കണ്ണീരോടെ എന്റെ കാൽക്കൽ വീണു. ഞാനവനെക്കൂട്ടി അവന്റെ വീട്ടിലെക്ക് ചെന്നു. അവിടെ വന്ന മാറ്റം എന്റെ ചിന്തകൾക്കപ്പുറമായിരുന്നു.
" ക്ഷമിക്കണം.സംഗീതം കൊണ്ട് വയറ് മാത്രമല്ല നിറഞ്ഞത് എല്ലാ സൗഭാഗ്യങ്ങളും ഞങ്ങൾക്കു കിട്ടി."
ആ അച്ഛന്റെ കണ്ണിൽ കണ്ണീരിന്റനനവ്.
കലോത്സവം [ ലംബോദരൻ മാഷും തിരുമേനീം - 51]
" ഇങ്ങിനെയുണ്ടോ ഒരു കലോത്സവം ! ഇതൊരു യുവജനോത്സവമായില്ല കലാ മത്സരം മാത്രമേ ആയുള്ളു...കഷ്ട്ടം"
" മാഷ്ക്ക് ഇത്തവണത്തെ യുവജനോത്സവം അങ്ങട് പിടിച്ചില്ലന്നു തോന്നണൂ."
"ആറുദിവസം നീണ്ടു നിൽക്കുന്ന ഉത്സവം അതിനൊരു മാസത്തെ തയാറെടുപ്പ് മൂന്നു മാസം മുമ്പ് തന്നെ പ്രാധമികതല മത്സരങ്ങൾ. എന്തു രസമായിരുന്നു. ഈ വിരസമായ പഠിപ്പിക്കലിനും പഠനത്തിനും ഇടക്ക് കുറേ ദിവസം മാറിക്കിട്ടിയേനേ,."
" അപ്പോൾ അതാണ് മാഷ ടെ പ്രശ്നം! അല്ലാതെ കുട്ടികളുടെ യധാർദ്ധകഴിവുകൾ കണ്ടെത്തുകയല്ല."
"അതല്ല ഒരുത്സവവും വെറുംമത്സരവും തമ്മിൽ വ്യത്യാസമുണ്ട്."
"ആരോഗ്യകരമായ മത്സരത്തിനു മുകളിൽ ഉത്സവാന്തരീക്ഷമാക്കണ്ട കാര്യമില്ല എന്നു തന്നെയാണ് എനിക്കു തോന്നുന്നത് ".
"തിരുമേനിക്ക തൊക്കെപ്പറയാം.ഇത്തവണ മാധ്യമങ്ങളും ചതിച്ചില്ലേ. വേദികൾ കൂടിയതുകൊണ്ടും തമ്മിലുള്ള അകലം കൂടിയതുകൊണ്ടും ഒത്തിരി പ്രശ്നങ്ങൾ ഉണ്ടായി. "
" ഈ വലിയ പകിട്ടിന് പുറകേ പോകുമ്പോൾ പലരുടേയും കണ്ണീരിന്റെ കഥ മാഷ് മറക്കരുത്.ലക്ഷങ്ങൾ മുടക്കിയാലേ മത്സരിക്കാൻ പറ്റൂ എന്നത് ഇതിന്റെ ന്യൂനത തന്നെയാണ്. ഒരവതരണ ഗാനത്തിനു തന്നെ കഴിഞ്ഞ വർഷം പത്തുലക്ഷം രൂപയാ മുടക്കിയത്!. .ഇത്തരം ധൂർത്ത് അവസാനിപ്പിച്ച് ഇത് ഒരു അതിജീവനത്തിന്റെ കല ആയത് നന്നായി ".
" അതിന്റെ പേരിൽ ഒറ്റ അവധിയേ കിട്ടി യുള്ളു.കഴിഞ്ഞ വർഷം അതിനുള്ള ഒരുക്കങ്ങൾക്കായി ഒരു മാസം ഓൺ ഡ്യൂട്ടിയിൽ ഓടിനടന്നതാ "
" കുട്ടികളുടെ കഴിവിന്റെ മാറ്റുരക്കാൻ ഇതിലും ലളിതമായി നടത്തിയാലും മതി.ചെലവ് കുറയുമ്പോൾ കൂടുതൽ കട്ടികൾക്ക് പങ്കെടുക്കുകയും ചെയ്യാം.ഇതിന്റെ ഒക്കെ പുറകിൽക്കളിക്കുന്ന ഒരു അദൃശ്യ മാഫിയയേ നിയന്ത്രിക്കാനും പറ്റും .ഇതൊരു മാറ്റത്തിന്റെ കാററായി മാറട്ടെ "കലോത്സവം [ ലംബോദരൻ മാഷും തിരുമേനീം - 51]
" ഇങ്ങിനെയുണ്ടോ ഒരു കലോത്സവം ! ഇതൊരു യുവജനോത്സവമായില്ല കലാ മത്സരം മാത്രമേ ആയുള്ളു...കഷ്ട്ടം"
" മാഷ്ക്ക് ഇത്തവണത്തെ യുവജനോത്സവം അങ്ങട് പിടിച്ചില്ലന്നു തോന്നണൂ."
"ആറുദിവസം നീണ്ടു നിൽക്കുന്ന ഉത്സവം അതിനൊരു മാസത്തെ തയാറെടുപ്പ് മൂന്നു മാസം മുമ്പ് തന്നെ പ്രാധമികതല മത്സരങ്ങൾ. എന്തു രസമായിരുന്നു. ഈ വിരസമായ പഠിപ്പിക്കലിനും പഠനത്തിനും ഇടക്ക് കുറേ ദിവസം മാറിക്കിട്ടിയേനേ,."
" അപ്പോൾ അതാണ് മാഷ ടെ പ്രശ്നം! അല്ലാതെ കുട്ടികളുടെ യധാർദ്ധകഴിവുകൾ കണ്ടെത്തുകയല്ല."
"അതല്ല ഒരുത്സവവും വെറുംമത്സരവും തമ്മിൽ വ്യത്യാസമുണ്ട്."
"ആരോഗ്യകരമായ മത്സരത്തിനു മുകളിൽ ഉത്സവാന്തരീക്ഷമാക്കണ്ട കാര്യമില്ല എന്നു തന്നെയാണ് എനിക്കു തോന്നുന്നത് ".
"തിരുമേനിക്ക തൊക്കെപ്പറയാം.ഇത്തവണ മാധ്യമങ്ങളും ചതിച്ചില്ലേ. വേദികൾ കൂടിയതുകൊണ്ടും തമ്മിലുള്ള അകലം കൂടിയതുകൊണ്ടും ഒത്തിരി പ്രശ്നങ്ങൾ ഉണ്ടായി. "
" ഈ വലിയ പകിട്ടിന് പുറകേ പോകുമ്പോൾ പലരുടേയും കണ്ണീരിന്റെ കഥ മാഷ് മറക്കരുത്.ലക്ഷങ്ങൾ മുടക്കിയാലേ മത്സരിക്കാൻ പറ്റൂ എന്നത് ഇതിന്റെ ന്യൂനത തന്നെയാണ്. ഒരവതരണ ഗാനത്തിനു തന്നെ കഴിഞ്ഞ വർഷം പത്തുലക്ഷം രൂപയാ മുടക്കിയത്!. .ഇത്തരം ധൂർത്ത് അവസാനിപ്പിച്ച് ഇത് ഒരു അതിജീവനത്തിന്റെ കല ആയത് നന്നായി ".
" അതിന്റെ പേരിൽ ഒറ്റ അവധിയേ കിട്ടി യുള്ളു.കഴിഞ്ഞ വർഷം അതിനുള്ള ഒരുക്കങ്ങൾക്കായി ഒരു മാസം ഓൺ ഡ്യൂട്ടിയിൽ ഓടിനടന്നതാ "
" കുട്ടികളുടെ കഴിവിന്റെ മാറ്റുരക്കാൻ ഇതിലും ലളിതമായി നടത്തിയാലും മതി.ചെലവ് കുറയുമ്പോൾ കൂടുതൽ കട്ടികൾക്ക് പങ്കെടുക്കുകയും ചെയ്യാം.ഇതിന്റെ ഒക്കെ പുറകിൽക്കളിക്കുന്ന ഒരു അദൃശ്യ മാഫിയയേ നിയന്ത്രിക്കാനും പറ്റും .ഇതൊരു മാറ്റത്തിന്റെ കാററായി മാറട്ടെ "
  മീ ടൂ [കീ ശക്കഥ-66]
സാറിന്റെ പേരിൽ " മീ ടൂ" ആരോപണം. സാറിനെ കുടുക്കാനും സാറിന്റെ ബിസിനസ് സാമ്പ്രാജ്യം തകർക്കാനും ആരോ പ്ലാൻ ചെയ്തതാണ്. ജയരാജൻ സ്വപ്രയത്നം കൊണ്ടാണിത്രയും എത്തിയത്. ഇതു വരെ ഒരു വിവാദത്തിലും പെട്ടിട്ടില്ല. വിരൽത്തുമ്പുവരെ മാന്യൻ.
ജയരാജൻ കവർ തുറന്നു നോക്കി. രതി ആണ് ആരോപണം ഉന്നയിച്ച സ്ത്രീ.കൃത്യമായ അഡ്രസും ഉണ്ട്. ജയരാജൻ ഒന്നു പതറി. പതിനെട്ടു വർഷം മുമ്പ് വീട്ടിൽ വച്ച് അവളെ പീഡിപ്പിച്ചുവത്രേ.
വക്കീൽ വന്നപ്പോഴാണ് അതിന്റെ ഗൗരവം മനസിലായത്. അവർക്ക് അതു തെളിയിക്കാൻ സാധിച്ചാൽ സാറ് അഴി എണ്ണും. അതിലും പ്രധാനം അങ്ങ് ഇതിനോടകം നേടി എടുത്ത സൽപ്പേര്.വളരെ കഷ്ടപ്പെട്ട് കെട്ടിപ്പെടുത്തബിസിനസ് സാമ്രാജ്യം.... എല്ലാം തകരും.അവരുമായി ഒരു കോമ്പ്രമൈയ്ന് ശ്രമിച്ചാലോ?"
"വേണ്ട അതിൽ പീഡിപ്പിച്ചതായി പ്പറയുന്ന തിയതി എന്നാണ് "
" കൃത്യമായിട്ട് 18 വർഷം മുമ്പ് ഒരു സി സംബർ 25 ന് "
"നന്നായി. നടക്കട്ടെ. നമുക്ക് നിയമപരമായി മുമ്പോട്ട് പോകാം "
"ഇങ്ങി നു ള്ളവർ നല്ല ശതമാനം കാഷിന് വേണ്ടിയാകും. ഒന്നു ശ്രമിക്കുന്നതാ നല്ലത്.കോടതിയിൽപ്പോയാൽ നാണക്കേടാകും.സംശയത്തിന്റെ ആനുകൂല്യം സ്ത്രീക്കേ കിട്ടുകയുള്ളൂ താനും. മാദ്ധ്യമങ്ങളും ഈ വിഷയം ഇട്ട ലക്കും." -
"സാരമില്ല കേസുമായി മുമ്പോട്ടു പോകാം. ഞാൻ തെറ്റു ചെയ്തിട്ടില്ല."
ജയരാജന് ഒരു കൂസലുമില്ല. വക്കീല് പല പ്രാവശ്യം പറഞ്ഞു നോക്കി ജയരാജൻ വഴങ്ങിയില്ല. കേസുമായി മുമ്പോട്ടു പോകാൻ തന്നെ തീരുമാനിച്ചു.
കോടതിയിൽ കൂട്ടിൽക്കയറി നിന്നപ്പഴും ജയരാജൻ കുലുങ്ങിയില്ല. രതിയെ വിസ്തരിച്ചപ്പോൾ അവൾ അതിൽത്തന്നെ ഉറച്ചു നിന്നു. തിയതി സഹിതം കൃത്യമായി കോടതിയിൽപ്പറഞ്ഞു
പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ?
" ആ തിയതി കൃത്യമായി ഒന്നുകൂടി പ്പറയൂ."
ഡിസംബർ 25 പതിനെട്ടു വർഷം മുമ്പ്.
" ശരിയാണ് ഞാൻ സമ്മതിക്കുന്നു. പക്ഷേ ഇത് കുറ്റസമ്മതമല്ല. ഞാൻ കുറ്റം ചെയ്തിട്ടില്ല.
"നിങ്ങൾ എന്താണ് പറഞ്ഞു വരുന്നത് "ജഡ്ജിന്റെ ചോദ്യം.
" കാരണം ഈ പറഞ്ഞദിവസം അവൾ എന്റെ ഭാര്യയായിരുന്നു.അതു കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞാണ് ഡൈവോഴ്സായത്. അതിന്റെ രേഖ ഞാൻ കോടതിയിൽ സമർപ്പിക്കുന്നു.
അവൾ ആ കെ വിയർത്തു കുളിച്ച് തല കുനിച്ച്.ദയനീയമായിരുന്നു ആ ഭാവം.
"സാർ ഞാനൊരു സാധാരണക്കാരനാണ്. എന്റെ ഭാര്യയായിരുന്നു ഇവൾ രണ്ടു വർഷം. അവളുടെ ആഡംബര ജീവിതത്തിന് അന്ന് എന്റെ വരുമാനം പോരായിരുന്നു. അപ്പൊ ൾ അവൾ പിരിയാൻ തീരുമാനിച്ച് ഒരു ഗൾഫ് കാരന്റെ കൂടെപ്പോയി. അതിൽപ്പിന്നെ ഞാനിന്നാണിവളെക്കാണുന്നത്. ഡൈവോഴ്സ് ആയി എങ്കിലും ഞാൻ വേറേ വിവാഹം കഴിച്ചില്ല. എനിക്കവളെ അത്ര ഇഷ്ടമായിരുന്നു."
കോടതിയിൽ നിന്നിറങ്ങിയപ്പോൾ പത്രക്കാർ വളഞ്ഞു. അപ്പഴും ജയരാജൻ രതിയെക്കുറ്റപ്പെടുത്താൻ തയ്യാറായില്ല.


കുളപ്പുര [ നാലുകെട്ട് - 203]
നാലുകെട്ടിനോട് ചേർന്ന് വടക്കുവശത്താണ് കുളം. കുളപ്പുര ഇടിഞ്ഞു വീഴാറായിരിക്കുന്നു. പലിടത്തും തേയ്പ്പ് അടർന്നു വീണിരിക്കുന്നു. കല്ലുകൾ ഇളകിയിട്ടുണ്ട്. അന്ന് കരിക്കട്ട കൊണ്ടു കോറിയിട്ട തിയതി അവ്യക്തമായി കാണാം. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക കടവാണ്. അന്ന് വാ കപ്പൊടിയും എള്ളെണ്ണയും സൂക്ഷിക്കാൻ ഭിത്തിയിൽ സൗകര്യം ഉണ്ടായിരുന്നു. താളി പതക്കാൻ ആ കരിങ്കൽപ്പടവിൽ വട്ടത്തിൽ ഒരു കുഴി ഉണ്ടാക്കിയിരുന്നു.കുറുന്തോട്ടിയോ ചെമ്പരത്തിയോ ആണ് അന്ന് താളി ആയി ഉപയോഗിക്കുക.
ആ ഇളകിയ കല്ലിൽ ചവിട്ടി സാവധാനം വെള്ളം കയറിയ പടവിൽ ഇറങ്ങി. നല്ല വഴുക്കൽ ഉണ്ട്. വെള്ളത്തിൽ കാലിട്ട് ആ പടവിൽ ഇരുന്നു. കുളം പായൽമൂടിക്കിടക്കുന്നു. തവളയും നീർക്കോലിയും ഇടക്ക് തല പൊക്കുന്നുണ്ട്. മത്സ്യങ്ങൾ തുള്ളിക്കളിച്ചു നടക്കുന്നു. അക്കരെ ഒരു കൊക്ക് അനങ്ങാതിരിക്കുന്നുണ്ട്. അവൻ മത്സ്യം പിടിക്കുന്നത് കാണാൻ നല്ല രസം. ചാഞ്ഞു നിൽക്കുന്ന മരക്കൊമ്പിൽ ഒരു നീലപ്പൊന്മാൻ. അവനും മത്സ്യത്തിനെ റാഞ്ചാൻ തയാറായാണ് ഇരുപ്പ്. കളപ്പുരയുടെ ഓടുകൾ ഇളകി വീണിട്ടുണ്ട്.ഇ ന്നാര് കളത്തിൽ കളിയ്ക്കാൻ. അന്ന് രണ്ടു നേരവും മുങ്ങിക്കുളിക്കണം.പുറത്തു പോയി വന്നാൽ മുങ്ങിക്കുളിച്ചേ ആഹാരം തരൂ.
അച്ഛന്റെ മരണശേഷം ഉള്ള ഉദകക്രിയയാണ് ഈ കുളത്തെപ്പറ്റിയുള്ള ദുഖകരമായ ഓർമ്മ. ഉദകക്രിയക്ക് എള്ളും പൂവും പുല്ലും കൊണ്ട് എത്ര പ്രാവശ്യമാണ് മുങ്ങണ്ടത്. വല്ലാത്ത ആ ദു:ഖത്തിന്റെ അന്ത്യ രീ ക്ഷത്തിൽ ആ കുളത്തിനു പോലും ഒരു ഭീകരരൂപം തോന്നിയിരുന്നു.
ആ ഇളകിയ കൽപ്പടവിൽ ഇരുന്ന് പഴയ കാലങ്ങൾ ഓർമ്മിച്ച് സമയം പോയതറിഞ്ഞില്ല. കളി കഴിഞ്ഞ് സന്ധ്യാവന്ദനത്തിനു ശേഷം ഭസ്മവും തൊട്ട് ഈ റത്തുടുത്ത് ഗായത്രി ജപിച്ച് ഇറങ്ങി വരാറുള്ള മുത്തശ്ശന്റെ രൂപം ഇന്നും മനസിലുണ്ട്.
  ഹർത്താൽ [ ലംബോദരൻ മാഷും തിരുമേനീം _52]
"തിരുമേനീ ഇന്നു രക്ഷപെട്ടു.ഹർത്താൽ. ഇന്നു സ്ക്കൂളിൽപ്പോകണ്ട."
"ഇന്ന് മാഷ് സന്തോഷത്തിലാണല്ലോ? എങ്ങിനെ പണി എടുക്കാതിരിക്കാം എന്നാലോചിച്ചിരിക്കുമ്പഴാ വീണ് കിട്ടിയ ഒരു ഹർത്താൽ അല്ലേ? "
"ഞാൻ ഹർത്താലിനനുകൂലമാണ്.ഗവ ൺമെന്റിനെതിരെ ജന വികാരം പ്രകടിപ്പിക്കാൻ ഇത്ര എളുപ്പമുള്ള വേറൊരു വഴിയില്ല."
"മാഷ് ഈപ്പറയുന്ന ജനവികാരം ശരിക്കവർ രാഷട്രീയത്തിന് അതീതമായി പ്രകടിപ്പിച്ചാൽ ഇവിടെ ബന്ദും ഹർത്താലും ഒന്നുമുണ്ടാകില്ല"
"തിരുമേനീ ഒരു അരാഷ്ട്രീയ വാദിയാണ്."
"അല്ല. നല്ല വ്യക്തമായ രാഷ്ട്രീയാഭിപ്രായം ഉണ്ട് . ആർക്കും അത് ഇതുവരെപ്പണയം വച്ചിട്ടില്ലന്നേ ഒള്ളു. "
"ഒരു രാഷ്ട്രീയപ്പാർട്ടിയുടെ ശക്തിയല്ലേ അതു കാണിക്കുന്നത്. ജനാധിപത്യത്തിൽ അതാവശ്യമാണ്. "
"അല്ല. ദൗർബല്യമാണ്. ഭയപ്പെടുത്തി അനുസരിപ്പിക്കുന്ന കാടത്തം .പണ്ടത്തേപ്പോലെ ആത്മാർത്ഥതയുള്ള പ്രവർത്തകർ വേണമെന്നില്ല. ഹർത്താൽ വിജയിപ്പിച്ചു കൊടുക്കുന്ന മാഫിയാ സംഘം ഉണ്ട്. അവർക്ക് കാശു കൊടുത്തു് പ്രവർത്തകർ വെറുതെ വീട്ടിലിരുന്നാൽ മതി."
"ഈ അടിമത്വം ഒരാഭരണമായിക്കൊണ്ടു പോകുന്നിടത്തേക്ക് നമ്മുടെ പ്രബുദ്ധം എന്നു പറയുന്ന ജനത മാറിയില്ലേ തിരുമേനീ "
" കാരണം കേരളം വല്ലാതെ രാഷ്ട്രീയവൽക്കരിച്ചു പോയി. എല്ലാം രാഷട്രീയക്കണ്ണിലൂടേയേ കാണൂ.മാഷ് പറഞ്ഞ ശരിക്കുള്ള ജനവികാരമല്ലത്.പ്രതികരണ ശേഷിയില്ലാത്ത, ശബ്ദമില്ലാത്ത ഒരു ജനത ! മാഷ് അങ്ങിനെ അല്ലേ വിശേഷിപ്പിച്ചത്. മാഷേ ഇതധികം കാലം നിലനിൽക്കില്ല. ഒരു ദിവസം അവർ സഹികെട്ട് ഉയിർത്തെഴുനേൽക്കും. അന്ന് ഈരാഷ്ട്രീയപ്പാർട്ടികൾ ജനവികാരം മാനിച്ച് അവരുടെ വരുതിക്ക് വരും. മാഷ് നോക്കിക്കോ."
അച്ചു പള്ളിയിൽ .. [അച്ചു ഡയറി-253]
മുത്തശ്ശാ അച്ചു ഞായറാഴ്ച്ച കളിക്കാൻ പുറത്തിറങ്ങിയതാ. നല്ല തണുപ്പു തുടങ്ങി. അമ്മയോടു പറഞ്ഞിരുന്നു ജോബിന്റെ കൂടെ പോകും ന്ന്. നീ പള്ളിയിൽ പ്പോരുന്നോ? ഞങ്ങൾ പോവുകയാ. പൊയിവേഗം പോരാം. അച്ചൂന് പള്ളിയിൽ ഒന്നു പോകണന്നുണ്ടായിരുന്നു. പക്ഷേ ജോബിന്റെ അമ്മ സമ്മതിച്ചില്ല.അച്ചു ന്റെ അമ്മയും അച്ഛനും സമ്മതിക്കാതെ കൊണ്ട് പോകുന്നത് ശരിയല്ല. ഇനി ഒരിക്കലാകാം.
അച്ചു തിരിച്ചു പോന്നു. അച്ചൂന് പള്ളിയിൽ ഒരു പ്രാവശ്യം പോകണമെന്നുണ്ടായിരുന്നു.അച്ചൂന് ക്രൈസ്റ്റിനെ ഇഷ്ട്ടാ. ക്രൈസ്റ്റിന്റെ കഥ മുഴുവൻ അച്ചൂനറിയാം.
അച്ചൂ നീ ,കിൻഡർ ഗാർഡനിൽപഠിച്ചത് ഒരു പള്ളിക്കാരുടെ സ്ക്കൂളിലല്ലേ? അച്ചൂ നെ ഞാൻ ആ സ്ക്കൂളിൽ ക്കൊണ്ടു പോകാം. അതിനോട് ചേർന്നാണ് പള്ളി.അവിടേയും പോകാം. അച്ചൂന് സന്തോഷായി.
അച്ചു അമേരിക്കയിൽ വന്നപ്പോൾ ആദ്യം ചേർന്ന സ്ക്കൂളാണ്.അച്ചൂന് ബർത്ത് ഡേക്ക് കിട്ടിയ ടോയ്സും ബുക്കും മുഴുവൻ നമുക്ക് ആസ്ക്കൂളിന് ഡൊണേറ്റ് ചെയ്യാം. അമ്മക്ക് സന്തോഷായി. നല്ല കട്ടി.അമ്മ പറഞ്ഞു.
സ്ക്കൂളിൽച്ചെന്നപ്പോൾ അച്ചൂന് സന്തോഷായി. അവധി ആയതു കൊണ്ട് കുട്ടികൾ ആരുമില്ലായിരുന്നു. അച്ചു ഓടി അച്ചൂന്റെ പഴയ ക്ലാസിൽപ്പോയി ഇരുന്നു. ഒരു സിസ്റ്റർ ഓടി വന്നു.അച്ചൂ നെ പഠിപ്പിച്ച ടീച്ചർ. അച്ചു ഗിഫ്റ്റ് മുഴുവൻ അവരുടെ കയ്യിൽ ക്കൊടുത്തു. അവർക്ക് സന്തോഷായി.
ഞങ്ങളെപ്പള്ളിക്കകത്തു കൊണ്ടുപോയി.പ്രീസ്റ്റിനെ പരിചയപ്പെടുത്തി. അവിടെ ക്രിസ്തുമസിന്റെ തിരക്കു തുടങ്ങിയിരുന്നു. ഇവിടെ നാട്ടിലെപ്പോലെയല്ല. ചെറിയ പള്ളിയാണ്. ക്രൈയ്സ് ററിന്റെ ഒരു വലിയ രൂപം അൾത്താരയിലുണ്ട്. പക്ഷേ കുരിശിൽത്തറച്ച ക്രൈസ്റ്റാണ്. അച്ചൂന് സങ്കടം വന്നു. ക്രൈസ്റ്റിനെ സന്തോഷത്തോടെ കാണാനാ അച്ചൂ നിഷ്ടം.
 ഒരോ അരമണിക്കൂറിക്കും 5 രൂപാ വച്ച്. ലാഭമാണ്.പൊല്യൂഷൻ ഇല്ല. ആരോഗ്യത്തിനും നല്ലത്. നമ്മൾ പോകണ്ട സ്ഥലത്തുള്ള ഹബ്ബിൽ സൈക്കിൾ വച്ച് ഈ ആപ് ഉപയോഗിച്ച് തന്നെ ലോക്ക് ചെയ്യാം. ഇതൊരു വലിയ സൗകര്യമാണ്. " സൂംകാർ " ടാക്സിയും ഇതേ രീതിയിൽ പ്രാവർത്തികമാക്കിയിട്ടുണ്ട്.
ഇവിടെയും ഒരു പ്രശ്നം റോഡ് തന്നെ. സൈക്കിൾ ട്രാക്ക് പോയിട്ട് മനുഷ്യന് മര്യാദക്ക് നടന്നു പോകാൻ ഫുട്പാത്ത് പോലും പലിടത്തുമില്ല. ഇങ്ങിനെ ഒക്കെ ആണങ്കിലും വളരെ അധികം പേർ ഇതിനെ ആശ്രയിക്കുന്നു.
അമേരിക്കയിൽ ഇതുപോലൊരു സിസ്റ്റം കണ്ടിട്ടുണ്ട്. പക്ഷേ അവിടെ മനോഹരമായ സൈക്കിൾ ട്രാക്കുണ്ട്. വെർജീനിയയിൽ ഞങ്ങൾ താമസിച്ചിടത്തു നിന്ന് വാഷിംഗ്ടൻDC വരെ ഇതുകണ്ടിട്ടുണ്ട്. ആ വഴിയിൽ മറ്റു വാഹനങ്ങൾക്ക് പ്രവേശനമില്ല. സൈക്കിളിൽ ഓഫീസിൽ ചെല്ലുന്നവർക്ക് കമ്പനികൾ ഒത്തിരി ആനുകൂല്യങ്ങൾ കൊടുക്കുന്നുണ്ട്. അതിന്റെ പ്രൊമോഷനു വേണ്ടി ഗവൺമെന്റും പ്രതിജ്ഞാബദ്ധമാണ്
 ഒരോ അരമണിക്കൂറിക്കും 5 രൂപാ വച്ച്. ലാഭമാണ്.പൊല്യൂഷൻ ഇല്ല. ആരോഗ്യത്തിനും നല്ലത്. നമ്മൾ പോകണ്ട സ്ഥലത്തുള്ള ഹബ്ബിൽ സൈക്കിൾ വച്ച് ഈ ആപ് ഉപയോഗിച്ച് തന്നെ ലോക്ക് ചെയ്യാം. ഇതൊരു വലിയ സൗകര്യമാണ്. " സൂംകാർ " ടാക്സിയും ഇതേ രീതിയിൽ പ്രാവർത്തികമാക്കിയിട്ടുണ്ട്.
ഇവിടെയും ഒരു പ്രശ്നം റോഡ് തന്നെ. സൈക്കിൾ ട്രാക്ക് പോയിട്ട് മനുഷ്യന് മര്യാദക്ക് നടന്നു പോകാൻ ഫുട്പാത്ത് പോലും പലിടത്തുമില്ല. ഇങ്ങിനെ ഒക്കെ ആണങ്കിലും വളരെ അധികം പേർ ഇതിനെ ആശ്രയിക്കുന്നു.
അമേരിക്കയിൽ ഇതുപോലൊരു സിസ്റ്റം കണ്ടിട്ടുണ്ട്. പക്ഷേ അവിടെ മനോഹരമായ സൈക്കിൾ ട്രാക്കുണ്ട്. വെർജീനിയയിൽ ഞങ്ങൾ താമസിച്ചിടത്തു നിന്ന് വാഷിംഗ്ടൻDC വരെ ഇതുകണ്ടിട്ടുണ്ട്. ആ വഴിയിൽ മറ്റു വാഹനങ്ങൾക്ക് പ്രവേശനമില്ല. സൈക്കിളിൽ ഓഫീസിൽ ചെല്ലുന്നവർക്ക് കമ്പനികൾ ഒത്തിരി ആനുകൂല്യങ്ങൾ കൊടുക്കുന്നുണ്ട്. അതിന്റെ പ്രൊമോഷനു വേണ്ടി ഗവൺമെന്റും പ്രതിജ്ഞാബദ്ധമാണ്
  ജോണിയുടെ ടിന്റു [ കീശക്കഥ-67]
ജോണിക്കുട്ടി സ്ക്കൂളിൽ നിന്ന് വരുമ്പഴേ അവൻ ഗയ്റ്റിനടുത്ത് ഓടി എത്തും.തത്തിക്കളിച്ച് അവനു ചുറ്റും ഓടിനടക്കും. മുറ്റത്തൂള്ള പൂന്തോട്ടത്തിൽ ഓടിക്കളിക്കും. അങ്ങിനെ കളിച്ച് അച്ഛൻ വരുമ്പഴേ അവൻ വീട്ടിൽക്കയറൂ. അവിടെ ഒരു വേലക്കാരിത്തള്ള മാത്രമേ കാണൂ.ജോണിക്ക് അവരെ ഇഷ്ടമല്ല. ആ വീടിനുള്ളിൽ അവന് കുട്ടികളാരും കൂട്ടില്ല. ടിന്റുതാറാവാണ് ജോണിയുടെ ഏക കൂട്ട്. അകത്തുചെന്ന് ഡ്രസ് മാറി പലഹാരങ്ങളുമായി അവൻ പുറത്തിറങ്ങും. അവൻ അവിടെ ഇരുന്നാണ് കഴിക്കുക. ഒരു പങ്ക് ടിൻറുവിനും കൊടുക്കും.പൂന്തോട്ടത്തിൽ ഒരു ചെറിയ കുളമുണ്ട്. അവന്റെ ടിന്റുവിന് നീന്തിക്കളിയ്ക്കാൻ. അതു കാണാൻ നല്ല രസം. പക്ഷേ അച്ഛന് ഈ താറാവിനെ കൊഞ്ചിക്കുന്നതിഷ്ടമല്ല. നല്ല അസുഖവും പകരും. അച്ഛൻ വരുമ്പഴേ അവൻ വീട്ടിൽക്കയറും. പഠിക്കാൻ മുറിയിൽക്കയറിയാൽ ജനലിനടുത്തു് മുറ്റത്ത് അവനുണ്ടാകും.
ഇന്ന് ജോണിയുടെ ബർത്ത് ഡേ ആണ്. സ്കൂളിൽ നിന്ന് വരുമ്പോൾ ഒരു സർപ്രൈയ്സ് ഉണ്ടാകും. പുറന്നാൾ ആഘോഷം രാത്രി ആവാം. വേണ്ടപ്പെട്ടവരെ ഒക്കെ വിളിക്കാം. അവൻ സ്കൂളിൽ നിന്നു വന്നപ്പോൾ വീട്ടിൽ ധാരാളം ആൾക്കാർ. അച്ഛനും അമ്മയും നേരത്തേ എത്തി.അവർ ഓടി വന്ന് അവനെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ മേശപ്പുറത്ത് ഒരു വലിയ കേക്ക്. മുറി മുഴുവൻ അലംങ്കരിച്ചിരിക്കുന്നു. കേക്ക് മുറിക്കാൻ എല്ലാവരും അവനെ കാത്തിരിക്കുകയായിരുന്നു. കേക്കിന്റെ ഒരു കഷ്ണ്ണവുമായി അവൻ പുറത്തേക്കു് ഓടി. ടിന്റുവിനെ അവിടെങ്ങും കണ്ടില്ല. വേലക്കാരിത്തള്ള അവിടെ നിൽപ്പുണ്ട്.
" ഇന്ന് നമ്മുടെ ടിന്റുവിനെത്തട്ടി. പുറന്നാൾ സദ്യക്ക്." അവൻ ഞട്ടി. അവൻ ഓടി വീടിനകത്തു കയറി. മേശപ്പുറത്ത് വിഭവങ്ങൾ നിരത്തി വച്ചിട്ടുണ്ട്. എല്ലാവരും കഴിക്കാനുള്ള തയാറെടുപ്പിലാണ്.
"നിങ്ങൾ എന്റെ ടിന്റുവിനെ കൊന്നുവല്ലേ " അവൻ ഉറക്കെക്കരഞ്ഞുകൊണ്ട് ആ ആഹാരസാധനം മുഴുവൻ തട്ടിത്തെറിപ്പിച്ചു. ആ മുറിയിലുള്ളതെല്ലാം തട്ടിപ്പൊട്ടിച്ചു. ആദ്യം ആർക്കും ഒന്നും മനസിലായില്ല. എല്ലാവർക്കും വിഷമായി.ആർക്കും അവനെ നിയന്ത്രിക്കാനായില്ല. അവൻ മുറ്റത്തേക്ക് ഓടി. അവന്റെ ടിൻറുവിന്റെ കൂടിനടുത്തെത്തി. അവിടം ശൂന്യം. അവൻ ഉറക്കെ ഉറക്കെക്കരഞ്ഞു. എല്ലാവരും അവന് ചുറ്റും കൂടി. അവസാനം ചേമ്പിൻ തണ്ടു പോലെ തളർന്ന് അവന്റെ അമ്മയുടെ മടിയിലേക്ക്.
അച്ചുവിന്റെ ഗിത്താർ [ അച്ചു ഡയറി-254]
മുത്തശ്ശാ അച്ചു ഗിത്താർ പഠിക്കാൻ പോകുന്നുണ്ട്. കുറച്ചു കാലമായുള്ള ആഗ്രഹമായിരുന്നു. പകുതി വച്ച് ഇട്ടു പോകുമോ എന്നാണ് അച്ചനു് പേടി.ഏതായാലും തുടങ്ങി. തുടങ്ങിയാൽ അച്ചു പൂർത്തിയാക്കും. അച്ചൂന് ഉറപ്പുണ്ട്. എല്ലാ ശനിയും ഞായറും ആണ് ക്ലാസ്.ആദ്യമൊക്കെ കൈക്കും വിരളിനും നല്ല വേദന എടുത്തു. പക്ഷേ അച്ചൂന്പററുന്നുണ്ട്.ഒരു കാര്യം അച്ചൂ നുറപ്പായി. ഇതത്ര എളുപ്പമല്ല.എന്നും പ്രാക്ടീസ് ചെയ്യണം. എന്നാലേ പഠിക്കാൻ പറ്റൂ.അച്ചൂന് സ്വന്തമായി ഒരു ഗിത്താർ വാങ്ങിയാലേ അത് നടക്കൂ. എങ്ങിനെയാ അതച്ഛനോട് പറയുക. ആദ്യം അമ്മയോടു പറയാം. കുറച്ചു കൂടി ക്ലാസ്സുകൾ കഴിയട്ടെ. സ്വന്തമായി ഒരു ഗിത്താർ അതച്ചൂ ന്റെ മനസിൽ വലിയ ഒരാഗ്രഹമായി കിടപ്പുണ്ട് മുത്തശ്ശാ.
ഇന്നച്ചൂന്റെ പിറന്നാളാണ്. നാളുവച്ചുള്ള പുറന്നാൾ. ആരേം വിളിച്ചില്ല. ബർത്ത് ഡേ കേക്കില്ല. രാവിലെ കുളിച്ച് പൂജാമുറിയിൽപ്പോയി പ്രാർത്ഥിച്ചു.തിരിച്ചു വന്നപ്പോൾ അമ്മയും അച്ഛനും ചിരിക്കുന്നു.
"ഹാപ്പി ബർത്ത് ഡേ അച്ചൂ..." എന്നു പറഞ്ഞ് നീളമുള്ള ഒരു പെട്ടി സമ്മാനമായിത്തന്നു. അച്ചു അത് പതുക്കെ ത്തുറന്നു നോക്കി. അച്ചൂന്റെ ചങ്കിടിക്കുന്നുണ്ടായിരുന്നു. എന്തായിരിക്കും. അച്ചൂന് പെട്ടന്ന് തുറക്കാൻ പറ്റണില്ല. ഒരു വിധം തുറന്നു. അതിലൊരു " ഗിത്താർ "!.അച്ചു ഞട്ടിപ്പോയി. സ്വപ്നമാണോ. അച്ചൂന്റെ കണ്ണു നിറഞ്ഞു മുത്തശ്ശാ. ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു. കുറച്ചു കഴിഞ്ഞാ അച്ചൂന് പരിസരബോധം വന്നത്. അച്ചു പെട്ടന്ന് ആ ഗിത്താർ കയ്യിലെടുത്തു. പൂജാമുറിയിലേക്ക് ഓടി.ഉണ്ണികൃഷ്ണന്റെ മുമ്പിൽ വച്ചു. അച്ചു ഇന്ന് പ്രാർത്ഥിച്ചപ്പോൾ ഉണ്ണികൃഷ്ണനോട് പറഞ്ഞേ ഉള്ളായിരു
തറവാട്ടിലെ തിരുവാതിര [ നാലുകെട്ട് - 203]
ധനുമാസത്തിരുവാതിര. തലേ ദിവസം " എട്ടങ്ങാടി ". എട്ടു കൂട്ടം കിഴങ്ങുകൾ ചുട്ടെടുത്ത് എട്ടങ്ങാടി നിവേദ്യം. ഗണപതി വിളക്കിനു മുമ്പിൽ തീ കൂട്ടി അതിലാണ് ചുട്ടെടുക്കുക. അതിനു ചുറ്റുംതിരുവാതിര കളിച്ച് ആ നിവേദ്യം കഴിച്ച് തിരുവാതിര നൊ യമ്പ് ആരംഭിക്കുന്നു.
സ്ത്രീജനങ്ങൾ ഏഴരവെളുപ്പിന് എഴുനേറ്റ് കുളത്തിൽപ്പോയി തുടിച്ചു കളിക്കും അരക്കൊപ്പം വെള്ളത്തിൽ ഇറങ്ങി നിന്നു് വെള്ളത്തിൽ തുടികൊട്ടി പാട്ടു പാടി ആണ് നീരാട്ട്. ആ ധനുക്കുളരിൽ ഈറനുടുത്ത് തറവാട്ടിൽ വന്ന് പത്ത് പൂ ചൂടി തിരുവാതിര ആരംഭിക്കുന്നു. അന്നു നൊ യമ്പാണ്." ചാമ"ചോറാണ് കഴിക്കുക. ബാക്കി സദ്യാ വട്ടവും ഉണ്ടാകും.
സന്ധ്യക്ക് തന്നെ തിരുവാതിരകളി തുടങ്ങും. നടുക്ക് ഒരു നിലവിളക്ക് കത്തിച്ച് വച്ചിരിക്കും. അതിനു ചുറ്റും ചുവടുവച്ച് കളി ആരംഭിക്കും. മുറ്റത്തിന്റെ അതിരിൽത്തന്നെ ഒരു ഊഞ്ഞാൽ കെട്ടിയിരിക്കും. ഊഞ്ഞാലാടാൻ കുട്ടികൾക്കാണ് കൂടുതൽ ഉത്സാഹം. അടുത്തുള്ളവർ എല്ലാം അന്ന് തറവാട്ടിൽ ഒത്തുകൂടും. വട്ടത്തിലരിഞ്ഞ ഏത്തക്കാ വറുത്തതും, ചെറുപയർ ഉപ്പുമാവും എല്ലാവർക്കും കൊടുക്കും.
അന്ന് തിരുവാതിര മുറുകുമ്പോൾ ആൺകുട്ടികൾ "കടുവാ '' കെട്ടും. തൊടിയിൽ വാഴത്തോപ്പിലാണ് കടുവയെ ഒരുക്കുന്നത്. ശരീരം മുഴുവൻ വാഴക്കച്ചി ചുറ്റി, തലയും മൂടി ആളെ ത്തിരിച്ചറിയാൻ വ യാത്ത വിധം ഒരു ഭീമാകാര രൂപമാക്കുന്നു. അവർ തിരുവാതിര കളിക്കുന്നവരുടെ ചുറ്റും നൃത്തം വയ്ക്കുന്നു. പാതിരാപ്പൂ എടുക്കാൻ പോകുമ്പോൾ അവിടേയും എത്തുന്നു.അടുത്തുള്ളവർ ആയിരിക്കും പേടിക്കാനില്ല എന്നറിയാമെങ്കിലും പെൺകുട്ടികൾ പേടിച്ചു പോകും.
ഇന്നു ക്ലബുകളിലേക്കു അമ്പലമുറ്റത്തേക്കും മാറിയ തിരുവാതിര അതിന്റെ തനിമ ചോർന്നെങ്കിലും തുടരുന്നു.. പക്ഷേ നിലവിളക്കിന്റെയും നിലാവിന്റെയും വെളിച്ചത്തിൽ അരങ്ങേറാറുള്ള ആ തിരുവാതിരയുടെ ഒരനുഭൂതി ഇന്നന്യം നിന്നപോലെ......
അച്ചു മാർബിൾ കിഡ്സ് മ്യൂസിയത്തിൽ... [ അച്ചു ഡയറി-255]
മുത്തശ്ശാ ക്രിസ്തുമസ് വെക്കേഷനാണ്. ഞങ്ങൾ ഒരു ടൂർ പോവുകയാ' . നോർത്ത് കരോലിനാ. അവിടെ കുട്ടികൾക്ക് അധികം ഒന്നും കാണാനില്ല. എന്നാലും അച്ചു പോകാത്ത സ്ഥലമാണ്. എല്ലായിടത്തും ക്രിസ്തുമസിന്റെ തിരക്ക്. വഴിക്ക് ഒരു വലിയ ജനക്കൂട്ടത്തെക്കണ്ടു.കുട്ടികളും സ്ത്രീകളും എല്ലാമുണ്ട്. ഒരു വണ്ടി നിറയെ സാധനങ്ങളുമായി ആടിപ്പാടി നടന്നു വരുന്നു.അതു് മുഴുവൻ പാവങ്ങളെ സഹായിക്കാനുള്ള സാധനങ്ങളാ. ക്രിസ്തുമസ് ആയാൽ ഇവിടുത്തെ ഒരു സ്ഥിരം കാഴ്ച്ചയാണത്.
കുട്ടികൾക്കൊരു മ്യൂസിയം ഉണ്ടിവിടെ." മാർബിൾ കിഡ്സ് മ്യൂസിയം " .ആദ്യം പോയത് അങ്ങോട്ടാണ്. കുട്ടികൾക്ക് വേണ്ടതെല്ലാം അവിടുണ്ട്.ഒരു നല്ല '' ഐ മാക്സ് തിയേറ്റർ "അവിടെ സിനിമാ കാണാം. അതുപോലെ ഗാർഡൻ ഓടി നടന്നു കളിയ്ക്കാൻ.
അവിടെ നമ്മുടെ ഗാന്ധിജി യുടെ ഒരു വലിയ പ്രതിമ വച്ചിട്ടുണ്ട്.അച്ചൂന് അത്ഭുതമായി. അമേരിക്കയിൽ അവർ എന്തു പ്രാധാന്യത്തോടെ ആണത് വച്ചിരിക്കുന്നത്.
"ദി സ്പിരിച്ചുവൽ ആൻഡ് പൊളിറ്റിക്കൽ ലീഡർ ഓഫ് ഇൻഡ്യ മോഹൻ ദാസ് കരംചന്ദ് ഗാന്ധി". അച്ചൂന് ഗാന്ധിജിയെ ഇഷ്ടാ.നാട്ടിലും അച്ചു പലിടത്തും അച്ചു ഗാന്ധി പ്രതിമകണ്ടിട്ടുണ്ട്. അതിന്റെ ചുറ്റുപാടും, പ്രതിമയും എന്തു വൃത്തികേടായാ അവിടെ. ഇവിടെ എന്തു ശ്രദ്ധയോടെ ആണ് ആ പ്രതിമ വച്ചിരിക്കുന്നത്. അതിന് വേണ്ടി അവർ ആളെ നിയമിച്ചിട്ടുണ്ട്. നാട്ടിലും ഇങ്ങിനെയാ വേണ്ടതെന്നച്ചൂന് തോന്നി...
വാനംമ്പാടി [ കീ ശക്കഥ-68]
ആ ശ ബ്ദമധുരിയിൽ ലയിച്ചിരുന്നു പരിസരം പോലും മറന്നു. എത്ര മനോഹരമായാണ വൾ പാടുന്നത്.ആ ഗാനം അവസാനിച്ചതും ഞാൻ എഴുനേറ്റു കയ്യടിച്ചു. ഒരു റിയാലിറ്റി ഷോയുടെ ജഡ്ജാണന്നു പോലും മറന്നു് ഞാൻ സ്റ്റേജിലേക്ക് ഓടിക്കയറി. ഏഴു വയസു മാത്രം പ്രായമുള്ള മാളു. ഞാൻ ഓടിച്ചെന്ന് അവളെ എടുത്ത് കവിളിൽ മുത്തം കൊടുത്തു. എന്റെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു. മാളു ഒന്നു പകച്ചു. എന്നിട്ട് ഒരു മനോഹരമായ ചിരി എനിക്ക് സമ്മാനിച്ചു. പിന്നീട ങ്ങോട് മാളുവിന്റെ ജൈത്രയാത്ര ആയിരുന്നു സ്റ്റേജിൽ. സംഗീതത്തിന്റെ ഒരു പാരമ്പര്യവുമില്ലാത്ത., സാമ്പത്തികമായി വളരെ മോശം ചിറ്റു പാടിലുള്ള മാളുവിനെ ഒരു തരത്തിൽ ഈ ചാനൽ ദെത്തെടുക്കുകയായിരുന്നു. ദിവസങ്ങളോളം കഠിന പരിശീലനം. ഒരോ സ്റ്റേജിലും അവൾ ടോപ്പർ ആയിത്തുടർന്നു.
ഒരു ദിവസം പാടിയപ്പോൾ ശബ്ദമൊന്നിടറിയ പോലെ.തൊണ്ട അടപ്പുണ്ട്. ചെറിയ ചുമയും.ഏസിറും മിൽ ദീർഘകാലത്തെ പരിശീലനമാകാം കാരണം. തൊണ്ട നന്നായി ശ്രദ്ധിക്കണം. ഐസ് ക്രീം ചോക്ലേറ്റ് ഇവ ഒഴിവാക്കണം. ഞാൻ തരുന്ന ആൻറിബയോട്ടിക്സ് കൃത്യമായിക്കഴിക്കണം. ഡോക്ടറുടെ നിർദ്ദേശം അവൾ അതേപടി അനുസരിച്ചു. ബാക്കിയുള്ളവരുടെ സമയം ക്രമീകരിച്ച് അവൾക്ക് ഒരാഴ്ച്ച അവധി കൊടുത്തു. ഇന്നവൾ വീണ്ടും പാടാൻ വന്നു. ഭംഗിയായിപ്പാടി. അവൾക്ക് എല്ലാം മാറിയല്ലോ? ദൈവത്തിന് നന്ദി.
പക്ഷേ വീണ്ടും ശബ്ദത്തിനൊരു പതറിച്ച. പക്ഷേ അവൾ അതറിയിക്കാതെ പാടി. ഇന്നു ഫയനൽ റൗണ്ടാണ്. ഇന്നു മാളുവിന്റെ പാട്ടുണ്ട്. ഒരു വല്ലാത്ത ശോകഗാനമാണrൾ തിരെഞ്ഞെടുത്തതു്. അവൾ പാടിക്കയറിയപ്പോൾ എല്ലാരും കണ്ണീർ അടക്കാൻ പാടുപെട്ടു. അവസാനമായപ്പോൾ ശബ്ദത്തിനൊരു പതറിച്ച.പെട്ടന്ന് ഒന്നു ചുമച്ചു വായ് പൊത്തിയ കൈ എടുത്തപ്പോൾ അതിൽ നിറയെ ചൊര. അവളുടെ കവിളിൽക്കൂടി ചൊര അവളുടെ ശരീരത്തിലേക്ക് ഒഴുകി. ആകണ്ണിൽ കണ്ണനീർ. അവൾ വേദന കൊണ്ടൊന്നു പുളഞ്ഞു. ഞങ്ങൾ ഓടി സ്റ്റേജിൽ എത്തി. ഉടനെ ആശുപത്രിയിൽ എത്തിച്ചു. ഞാനവളുടെ കൂടെത്തന്നെയുണ്ട്. ആ കുഞ്ഞു തൊണ്ട ഒരു സ്വർണ്ണഖനിയാണ്. കൂടുതൽ പരിശോധനകൾക്കായി അവളെ ഒബ്സർവേഷൻ വാർസിലേക്ക് മാറ്റി. അന്നവൾക്ക് വേണ്ടി ലോകം മുഴുവൻ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.പിറ്റേ ദിവസമാണ് ആ പരിശോധന പൂർത്തി ആയത്. എന്നെ സോക്ട്ടർ അകത്തേക്ക് വിളിച്ചു.
" ഡോക്ട്ടർ പറയൂ എന്താണവൾക്ക് "
" അവൾക്ക് തൊണ്ടക്ക് ഒരു പ്രശ്നമുണ്ട്. കഠിനമായ പരിശീലനം അത് കൂടുതൽ പ്രശ്നമുണ്ടാക്കി.ഒരു തരത്തിൽ നിങ്ങൾ ആ കുട്ടിയോട് മനപ്പൂർവ്വമല്ലങ്കിലും കൊടിയ ക്രൂരതയാണ് കാണിച്ചത്. അവൾക്ക് തൊണ്ടയിൽ ക്യാൻസർ ആണ്.ക്രമേണ ആ ദൈവിക ശബ്ദം നിലക്കും. പേടിക്കാനില്ല അസുഖത്തിന് ഇന്നു ചികിൽസയുണ്ട്. പക്ഷേ ആ ശബ്ദം തിരിച്ചു കിട്ടുന്ന കാര്യം......."
എന്റെ കണ്ണിൽ ഇരുട്ടു കയറി. ലോകം മുഴുവൻ എനിക്കു ചുറ്റും കറങ്ങുന്നതു പോലെ എന്റെ പ്രിയപ്പെട്ട വാനമ്പാടി നീ തിരിച്ചു വരും ലോകമെമ്പാടുമുള്ള സംഗീതാസ്വാദർക്ക് വേണ്ടി, എനിക്കു വേണ്ടി .ഞാനെന്റെ മനസിനെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു...