രാമക്രിഷ്ണകോ .............
രാമക്രിഷ്ണൻറെ പേരിൻറെ അവസാനം "കോ " എന്ന് ചെർത്തതാരാണന്ന് അറിയില്ല . കുട്ടിക്കാലം മുതൽ രാമകൃഷ്ണനെ അറിയാം . ഇല്ലങ്ങളിൽ എവിടെ സദ്യ ഉണ്ടെകിലും രാമകൃഷ്ണൻ അവിടെ എത്തും .വേഷം ഒരൊട്റ്റമുണ്ട്.തോളിൽ ഒരു മാറാപ്പ് . കറുപ്പുനിറം . കുട്ടിത്തലമുടി . പോങ്ങിയപല്ലുകൾ .രാമകൃഷ്ണൻ ഇല്ലങ്ങളിൽ നിന്ന് മാത്രമേ ആഹാരം കഴിക്കൂ . സകല എല്ലങ്ങളിലെയും ബലി ,പിറന്നാൾ ,വേളി എല്ലാം ആശാന് കാണാപ്പാടം . ഇടക്കിടെ പ്രത്യേക താളത്തിലൊരു മൂളൽ . ഒരു വടക്കൻ നമ്പൂതിരി ഭാഷ .ഒരു പണിയും എടുക്കില്ല .തൻറെ ഇസ്ടപ്പെട്ട ഊണിന് ഒരു വാഴയില വെട്ടാൻ പോലും രാമക്രിഷ്ണകോ തയാറല്ല . എങ്കിലും രാമകൃഷ്ണനെ എല്ലാവർക്കും ഇഷ്ട്ടാണ് .പുരുഷാർധത്തിൽ സദ്യ ഉണ്ണൽ മാത്രം വൃതം .രാമകൃഷ്ണൻ ഉണ്നുന്നതുകാണൻ തന്നെ ഒരു ചന്തം .ആദ്യപന്തിയിൽ ഇരുന്നാൽ മൂന്നാമത്തെ പന്തിയിലെ എഴുനെൽക്കൂ .
പക്ഷേ ഒരിക്കൽ വിശന്നു വലഞ്ഞു ഒരില്ലത്തുചെന്നു .അവിടുത്തെഉണ്ണിനമ്പൂതിരി "ഇവിടെ ചോറില്ല " എന്ന് പറഞ്ഞിറക്കിവിട്ടു. പാവം രാമകൃഷ്ണൻ .ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു അത് .ദുഃഖത്തോടെ തിരിച്ചു നടന്നു .വഴിക്കുവച്ച് ആഇല്ലത്തെ തന്നെ പ്രതാപിയായ കാർന്നോരെ കണ്ടു . കാര്യം തിരക്കി .അദ്ദേഹം ക്രുദ്ധനായി . "അവനങ്ങിനെ പറഞ്ഞോ ?ചോതിച്ചിട്ടുതന്നെ കാര്യം ."രാമക്രിണനെ കൂട്ടി എല്ലത്തെക്ക് . പൂമുഖത്ത് കയറി കസേരയിൽ ഇരുന്നു ".രാമകൃഷ്ണാ ഇവിടെ ചോറില്ല തിരിച്ചുപോയ്ക്കോളൂ .ഇതു പറയാനുള്ള അവകാശം എനിക്കാണ് അവനല്ല ."
രാമക്രിഷ്ണകോഅന്നവിടുന്നിറങ്ങി
യതാണ് പിന്നെ ആരും കണ്ടിട്ടില്ല .എവിടെ സദ്യക്കുപോയാലും ആ കറുത്ത ശരിരത്തിനായി എൻറെ കണ്ണുകൾ പരതാറുണ്ട് .

No comments:
Post a Comment