Sunday, February 1, 2015

എൻറെ നാടിൻറെ സ്വന്തം ചന്തു ........
ചന്തു . എനിക്കെന്നും പ്രിയപ്പെട്ട ചന്തു . എൻറെ നാടിനും . ആര്ക്കുവേണ്ടിയും എന്തു പണിയും ചെയ്യും . കിട്ടണ ത് വാങ്ങും . കണക്കറിയില്ല .സ്കൂളിൽ പോയിട്ടില്ല . കൈനിറയെ കാശുകിട്ടിയാൽ സന്തോഷം . മുഴുവൻ കള്ള് ഷാപ്പിൽ കൊടുക്കും കുടികഴിഞ്ഞാൽ ചന്തു അടിമുടി മാറും .പിന്നെ തെറിയെ പറയൂ .പക്ഷേ തെറി എന്തെന്ന് അവനറിയില്ല .കിടക്കാനിഷ്ട്ടം ടാറിട്ട വഴിയിൽ .ചദ്രനും സൂര്യനം ചന്തുവിനോരുപോലെ . അതുപോലെ ഇരവും പകലും . മഴയും മാഞ്ഞും ചന്തുവിന് പ്രശ് നമല്ല .
ആനക്കമ്പം ഭയങ്കരം . ആനക്കാർ കൂടെ കൂട്ടും . പനയിൽ കയറും . നനക്കാനും കൂടും . ഒരിക്കൽ ആനപ്പുറത്തിരുന്നു തോട്ടികൊണ്ട് കറണ്ട് ഉണ്ടോ എന്ന് നോക്കിയതാ . ആനയ്ക്കും ചന്തുവിനും ഷോക്ക് ഭാഗ്യത്തിന് തോട്ടി തെറിച്ചുപോയി .ആന വിരണ്ടു .ചന്തു താഴെ വീണു . ചെറിയ പരിക്കോടെ . പരിക്കുകൾ അല്ലങ്കിലും ചന്തുവിൻറെ കൂട്ടുകാർ . ഒരിക്കൽ ഒരാനയെ തളച്ച് ആനക്കാർ കള്ളു ഷാപ്പിൽ കയറി . ഒന്നു മിനുങ്ങി തിരിച്ചുവന്നപ്പോൾ ആനയെ കാണാനില്ല . ആകെ ബഹളം .അപ്പഴാണ് ചന്തു ആനപ്പുറത്ത് കയറിവരുന്നത് . ആ കൊലയാനയെ അഴിച്ച് തോട്ടിൽ കൊണ്ടുപോയി വെള്ളം കൊടുത്ത് കൊണ്ടുവന്നതാണ് . ആൾക്കാർ ചീത്തപറഞ്ഞതും ആനക്കാരൻ തല്ലിയതും എന്തിനാണന്ന് ചന്തുവിന് മനസിലായില്ല

No comments:

Post a Comment