ഞാൻ മലയാളഭാഷ .........
ഇന്ന് ലോകഭാഷാദിനമാണ് . എൻറെ സ്ഥിതി ഇന്നു ദയനീയമാണ് .പുതിയ വിദ്യാഭ്യാസരീതിയും സാങ്കേതികവിദ്യയുടെ അതിപ്രസരവും എന്നെ വികലമാക്കിക്കൊണ്ടിരിയ്ക്കുന്നു . ടെലിവിഷൻ അവതാരകരുടേയുംമറ്റും" മംഗ്ലീഷ് " എൻറെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്നു . മുമ്പ് "ഹരി ശ്രീ " മുതൽ മണലിൽ എഴുതുമ്പോൾ അതിൻറെ ഒരുഭാവം വിരൽത്തുംപിലൂടെ വ്യക്തമായി മറക്കാതെ തലച്ചോറിൽ സംഭരിച്ചിരുന്നു . ഇന്നു" കീ ബോർഡിൽ " വിരലമർത്തുന്നവർക്ക് അതുമനസിലാകില്ല . ലോകത്ത് ഇന്ന് നാനൂറോളം ഭാഷകൾ മരിച്ചുകഴിഞ്ഞു . അങ്ങു വടക്ക് "ബോവ "എന്നഭാഷ അതറിയാവുന്ന അവസാനത്തെ കണ്ണി "ബോവഅമ്മൂ മ്മ"യോടൊപ്പം മണ്മറഞ്ഞു .
ഇങ്ങനെ പോയാൽ എൻറെയും ഗതി ഇതുതന്നെ . നിങ്ങൾ" സോഷ്യൽ മീഡിയാക്കാ"രിൽ എനിക്ക് വിശ്വാസമുണ്ട് .പ്രത്യേകിച്ചും പുതിയതലമുറയിൽ . നിങ്ങൾ വേണം എന്നെ സംരക്ഷിക്കാൻ . നാട് ഭരിക്കുന്നവർക്ക് ഇന്നു നല്ല ഭാഷ ആവശ്യമില്ല . പ്രവാസികളും എന്നെ പരിപൂർണ്ണമായി ഉപേക്ഷിച്ചു . ഞാൻ നശിച്ചാൽ എന്നോടുകൂടി ഒരു മഹത്തായ സംസ്ക്കാരമാണ് മരിക്കുക .
എന്നെ രക്ഷിക്കൂ ...കൂടെ ഉദാത്തമായ ഈ സംസ്കാരത്തേയും .

No comments:
Post a Comment