Monday, February 16, 2015

ആർത്തി .............

   നല്ലകപ്പ മുണ്ടൻ പുഴുങ്ങിയത് . കാ‍ന്താരി മുളകും ഉപ്പും ചേർത്ത ചമ്മന്തി . വെട്ടിവിഴുങ്ങാറുണ്ട് . അല്ലങ്കിൽ ആവി പറക്കുന്ന ചക്കപ്പുഴുക്ക് . വയർ നിറയും വരെതട്ടും . കൂടെ സംഭാരവും . അമ്പലത്തിൽ നിന്നുകൊണ്ടുവന്ന ഉണക്കചോർ നല്ലകട്ടതയിരും കടുമാങ്ങയും കൂട്ടി . അതെല്ലാം ഒരുകാലം .അന്ന് ആർത്തിയാണ് .'"ആർത്തി "  ആ പദം ഓർക്കുമ്പോൾ ത്തന്നെ ഒരു സുഖം . അന്ന് നാണിത്തള്ള പടപടാന്നുള്ള പഴേമ്കഞ്ഞി മുളകുംകടിച്ചു കുടിക്കുന്നത് കണ്ട് കൊതിച്ചിട്ടുണ്ട് .അന്ന് തലേദിവസത്തെ ആഹാരം നമുക്ക് നിഷിദ്ധമാണ് . നല്ലപുളിയന്മാങ്ങ കതകിനിടയിൽവച്ചു പൊട്ടിച്ച് ഉപ്പും കൂട്ടി എത്ത്ര കഴിച്ചിരിക്കുന്നു . ആനിക്കവിളയും ചക്കപ്പഴവും കപ്പളങ്ങാപ്പഴവും വയറുനിറയെ കഴിക്കും . ഇന്നത്തെകുട്ടികളെ ഇതൊന്നും ഇങ്ങിനെ കഴിപ്പിക്കാൻ പറ്റില്ല .അവർക്ക് ഒന്നും വേണ്ട .കഴിക്കാൻ സമയവുമില്ല . രാവിലെ കൊണ്‍ഫ്ലെക്സ്  പാലൊഴിച്ച് ,ബ്രഡിന്റെ ഒരുകഷ്ണം .ഉച്ചക്ക് ഒരു ബൾഗർകിങ്ങ്. ബിസ്കറ്റ്, കൊക്കക്കോള .  തീർന്നു . അധ്വാനമില്ല . ദഹനേന്ദ്രിയങ്ങൾ ആവശ്യമില്ല .

           നമ്മളും ഒത്തിരി മാറി . ഭക്ഷണരീതി മാറി . പ്രോട്ടീനും വിറ്റമിനും നോക്കി മാത്രം ആഹാരം .  കഴിക്കാൻ ഒരാസക്തിയുമില്ല .
                   
                             
       ആ പഴയ  ആർത്തി  ഒന്നു തിരിച്ചുവന്നങ്കിൽ

No comments:

Post a Comment