Sunday, April 30, 2017

    അച്ചൂന് റഡ് ബൽറ്റ് കിട്ടി [അച്ചു ഡയറി- 16 O]
 
  തൈ ക്കൊണ്ടയിൽ റഡ് ബൽറ്റിനുള്ള ടെസ്റ്റായിരുന്നു. അമ്മയാണ് കൊണ്ടുപോയത്. അതു കൊണ്ട് പാച്ചുവും വന്നു. അതാ കൊഴപ്പായെ. മുത്തശ്ശാ അവനെക്കൊണ്ട് ഒരു രക്ഷയുമില്ല. മഹാവികൃതിയാ.  ആരേയും പേടിയില്ല. സാറു പറയുന്ന പോലെ പറയുക. കാണിച്ചു തരുന്നപോലെ കാണിക്കുക. അവന്റെ കളി കാണാൻ നല്ല രസമാ. പക്ഷേ ഇന്ന് ടസ്റ്റ് ആണ്. കുട്ടികളുടെ ശ്രദ്ധ തെറ്റാൻ പാടില്ല. അച്ചു ന്ടൻ ഷൻ ആയി. അമ്മ അവനെ പുറത്തു കൊണ്ടു പോകാൻ ശ്രമിക്കുന്നുണ്ട്. അവൻ പുറത്തു പോയില്ലങ്കി അച്ചൂന്റെ ശ്രദ്ധ തെറ്റും.റഡ് ബൽറ്റ് നഷ്ടപ്പെടും.
    അവസാനം സാറ് അവനെ പുറത്തേക്ക് കൊണ്ടു പോകാൻ പറഞ്ഞു. അമ്മ ഒരു പ്രകാരത്തിൽ അവനെ പുറത്തൂ കൊണ്ടുപോയി. നന്നായി. പക്ഷേ അവനെ 'ഗററ് ഔട്ട് അടിച്ചപ്പോൾ അച്ചൂന് വിഷമായി . അച്ചുവിന്റെ ടസ്റ്റ് കഴിഞ്ഞു. അവൻ പുറത്തിരുന്നു ബഹളം കൂട്ടുന്നുണ്ട്. അവന്റെ അടുത്തെത്താൻ അച്ചൂന്  തിരക്കായി.അങ്ങിനെ ഇടക്ക് പുറത്തു പോയി കൂടാ. എല്ലാം കഴിഞ്ഞപ്പോൾ പാച്ചൂ നെം മറ്റെല്ലാവരേയും അകത്തേക്ക് വിളിച്ചു. അവസാനം റിസൽട്ട് അനൗൺസ് ചെയ്തു. അച്ചൂന് റഡ്ബൽറ്റ്. അച്ചു സന്തോഷം കൊണ്ട് തുള്ളിച്ചാടി.പാച്ചുവും കൈ കൊട്ടുന്നുണ്ട്. ഞങ്ങൾ എല്ലാവരും സാറിന്റെ അടുത്തുവന്ന് ബോ ചെയ്ത് വന്ദിച്ചു. അവനും ഓടി വന്ന് അങ്ങിനെ ചെയ്തു. സാറിന് സന്തോഷായി. അവനും കിട്ടി ഒരു സമ്മാനം.അതാ അച്ചൂന് കൂടുതൽ സന്തോ ഷായേ....

Thursday, April 27, 2017

 ഇംഗ്ലണ്ടിന്റെ ഇടവഴിയിലൂടെ ............


    ഫെയ്‌സ്‌ ബുക്കിൽ യാത്രാവിവരണങ്ങൾ   "യാത്രാനുറുങ്ങുകൾ "എന്ന ഒരു പുതിയരീതിയിൽ ചെയ്തിരുന്നു .അമേരിക്ക ,യു .എ ഇ .എന്നിവയ്ക്ക് നല്ല സ്വീകാര്യതയാണ് കിട്ടിയത് .നാട്ടിലെ പലസ്ഥലങ്ങളും ഇതുപോലെ വിവരിച്ചിരുന്നു .ഇതിനൊക്കെ കിട്ടിയ അപ്രതീക്ഷിത സ്വീകാര്യതയും പ്രോത്സാഹനവും അത് തുടരാൻ പ്രചോദനമാകുന്നു ," ഇംഗ്ളണ്ടിന്റെ ഇടവഴിയിലൂടെ " എന്ന ഒരു പുതിയ പരമ്പരയുടെ പണിപ്പുരയിൽ ആണ് ഞാൻ . സോഷ്യൽ മീഡിയയിൽ അതിനും നല്ല പ്രോത്സാഹനവും ,കമൻറുകളും ,തിരുത്തലുകളും പ്രതീക്ഷിച്ചുകൊണ്ട് ,സഹൃദയരുടെ അനുവാദത്തിനായി ..........

Wednesday, April 26, 2017

 മുത്തശ്ശൻറെ മെതിയടി   ..[നാലുകെട്ട് -൧൨൬ ]

                  ആ പഴയ മെതിയടിക്കും ഉണ്ട് ഒരു നല്ല പൈതൃകം . മുത്തശ്ശൻറെ പാദസ്പര്ശം കൊണ്ട് പവിത്രമായത് .തേക്കിൻതടിയിലോ ചന്ദനത്തിലോ ഇതിലും മനോഹരമായത് നിർമ്മിച്ച് കൊടുക്കാമെന്ന് പലരും പറഞ്ഞതാണ് .മുത്തശ്ശൻ സമ്മതിച്ചില്ല .പരമ്പരാഗതമായി പൂർവസൂരികളുടെ കാലടികൾ പതിഞ്ഞ അതുതന്നെ മതി .മുത്തശ്ശൻറെ ഉറച്ചതീരുമാനമായിരുന്നു  . 

           മത്സ്യത്തിന്റെ ആകൃതിയാണതിന് . അറ്റത്ത് വിരലുറപ്പിക്കാൻ ഒരുകുറ്റി ."കുരുട് " എന്നാണതിന് പറയുക . അതിൻറെ ഗുണഗണങ്ങൾ പറയുമ്പോൾ മുത്തശ്ശന് നൂറ് നാവാണ് . അതുധരിച്ചാൽ പ്രമേഹം നിയത്രിക്കാമത്രെ .അതുപോലെ ഇടിമിന്നലിൽ നിന്നും രക്ഷ .കുരുടിൽ പെരുവിരലും അടുത്ത വിരലും  ഉറപ്പിക്കുമ്പോൾ ഉണ്ടാകുന്ന മർദ്ദം കണ്ണിന് നല്ലതത്രെ .രാത്രിയിൽ നടക്കുമ്പോൾ സർപ്പ ദംശനത്തിൽ നിന്നും മുക്ത്തി .ചക്ഷു ശ്രവണനാണ് പാമ്പുകൾ .ശബ്ദം കേൾക്കുമ്പോൾ അതിന് കണ്ണുകാണില്ല. .അതുകൊണ്ടാണ് കടിക്കാത്തത് .ഏതൊക്കെ മുത്തശ്ശൻറെ സിദ്ധാന്തങ്ങളാണ് .   

           സംസ്കൃതത്തിൽ "പാ ഡാ " എന്നുപറഞ്ഞാൽ  കാൽപ്പാദം .അങ്ങിനെയാണ് "പാദുകം  "എന്ന വാക്ക് വന്നത് . പണ്ട് ശ്രീരാമചന്ദ്രൻ വനവാസത്തിന് പോയപ്പോൾ ശ്രീരാമൻറെ പാദുകം പൂജിച്ചു സിംഹാസനത്തിൽ പ്രതിഷ്ഠിച്ചാണ് രാജ്യഭരണം നടത്തിയിരുന്നത് .ഭഗവാൻറെ കാലടിപ്പാടുകൾ പിന്തുടർന്ന രാജ്യഭരണം . ആനക്കൊമ്പ് ,ചന്ദനം തേക്ക് എന്നിവകൊണ്ടും മെതിയടി കണ്ടിട്ടുണ്ട് .അതുപോലെ സ്വർണ്ണം ,വെള്ളി തുടങ്ങിയ ലോഹങ്ങൾകൊണ്ടും . ഇന്ന് ഒരാൾ ഉപയോഗിച്ച ചെരുപ്പ് വേറൊരാൾ ഉപയോഗിക്കില്ല .എന്തിന് കൈകൊണ്ട് തൊടാൻപോലും മടി .അപ്പഴാണ് പൂർവസൂരികളുടെ പാദസ്പർശം ഏറ്റ ആ മെതിയടിയിൽ മുത്തശ്ശൻ ഒരു ദിവ്യാംശം കാണുന്നത് .


Monday, April 24, 2017

അച്ചു I PL കണില്ല: [ അച്ചുവിന്റെ ഡയറി-159]

മുത്തശ്ശാ അച്ചു ഇത്തവണ 1PL കാണുന്നില്ല. എന്താണന്നറിയോ മുത്തശ്ശന്. ധോണിയെ ക്യാപ്റ്റൻ ആക്കാത്തതു കൊണ്ടാ. അച്ചൂ നു ധോണിയെ അത്രക്കിഷ്ടാ.. പൂനേ ടീമിൽ ധോണിയെ ക്യാപ്റ്റ ആക്കാമായിരുന്നു.എന്താണിങ്ങനെ. ചെന്നൈ സൂപ്പർ കിഗ് ആയിരുന്നു അച്ചുവിന്റെ ഫേവറേറ്റ് ടീം. ഇന്നാ ടീമില്ല.അതിലെ അച്ച്യൂനിഷ്ടമായ പല കളിക്കാരും മാറിപ്പോയി. പിന്നെ സച്ചിൻ തണ്ടൂക്കറെയാണ് അച്ചുവിനിഷ്ടം. സച്ചിൻ ഈസ് എ ഗ്രേറ്റ് മേൻ.. സച്ചിന്റെ കളി നിർത്തിയ അന്നത്തെ സ്പീച്ച് അച്ചു കേട്ടിട്ടുണ്ട്. റിയലി ഗ്രയ്റ്റ് മുത്തശ്ശാ.അച്ചുവിന് അന്ന് കരച്ചിലു വന്നു. അച്ഛൻ അത് റിക്കാർഡ്‌ ചെയ്തു വച്ചിട്ടുണ്ട്. ഇന്ന് വീണ്ടും കേട്ടു. ഇന്ന് സച്ചിന്റെ ബർത്ത് ഡേ ആണ്. മുത്തശ്ശനറിയോ?
     സച്ചിൻ തണ്ടൂക്കറെ പ്പറ്റി സിനിമാ വരുന്നുണ്ട് .കാണണം.അതിൽ സച്ചിൻ പാടുന്നുമുണ്ട്." ഹി ഈസ് എ സൂപ്പർജന്റിൽമെൻ' മുത്തശ്ശാ. അതു കൊണ്ടാ അച്ചുവിനിത്രക്കിഷ്ടം. ഇവിടെ അമേരിക്കയിൽ ഇവർക്ക് ക്രിക്കറ്റിനൊടിഷ്ടല്ല. ഇവിടെ സോക്കറും, റബ്ബിയും., ബാസ്കറ്റു ബോളും ആണ് ഫേവറേറ്റ് .ഷട്ടിൽ ഇപ്പം തുടങ്ങിയിട്ടുണ്ട്. അച്ചു ഷട്ടിലിന്റെ കൊച്ചി ഗിന് പോകുന്നുണ്ട്. അച്ചൂന്ക്രിക്കറ്റായിരുന്നു ഇഷ്ടം. ഇൻഡ്യയിലേക്ക് വരാൻ തോന്നണു. ആദി യേട്ടന് ദൂബായിയിൽ ICC സെലക്ഷൻ കിട്ടി. ഇ ൻ സ്യയിലായിരുന്നെങ്കിൽ അച്ചൂ നും ക്രിക്കറ്റിന് പോകായിരുന്നു...
ബാഗ്ലൂർ അയ്യപ്പക്ഷേത്രത്തിലെ   "ഹരി വരാസനം": ......

  ബാഗ്ലൂർ വിമാനപുരംHALഅയ്യപ്പക്ഷേത്ര ദർശനം ഒരു പ്രത്യേക അനുഭവമായിരുന്നു. ഇൻഡ്യയുടെ തന്നെ അഭിമാനമായHAL -ന്റെ നടുക്കു കൂടി പോകുന്ന രാജപാത, രണ്ടു വശങ്ങളിലും മരങ്ങൾ വച്ചുപിടിപ്പിച്മൈലുകൾ നീളത്തിൽ നീണ്ടു കിടക്കുന്നു. വശങ്ങളിൽ ഒരു കടപോലും അനുവദിക്കില്ല. ബാന്ഗ്ലൂരിൻറെ ഗതകാല വൈഭവം വിളിച്ചോതുന്ന പാത . .HAL കഴിഞ്ഞ് വലത്തോട്ടു തിരിഞ്ഞ് ഒരു കിലോമീറ്റർ പോയാൽ ക്ഷേത്രമായി. അതിപുരാതന ക്ഷേത്രമാണ് ശ്രീ.കാണിപ്പയൂർ കൃഷ്ണൻ നമ്പൂതിരിയാണ് 19 76 - ൽ പുതുക്കിപ്പണിയുന്നതിന് കാർമ്മികത്വം വഹിച്ചത്. 
       ഭക്തിയുടെ പാരമ്യതയിൽ അവിടെ ഒരു ഭജന സഘം അയ്യപ്പൻ പാട്ട് ഉറക്കെ ആലപിക്കുന്നതു കേൾക്കാം. ഉടുക്കു കൊട്ടി ന്റ താളത്തിൽ അതു കേൾ ക്കാൻ ഒരു പ്രത്യേകഹരം തന്നെ. എല്ലാ ഉപ ദൈവങ്ങളും അതാതു സ്ഥാനങ്ങളിൽ പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നു. ദീപാരാധനക്ക് നട അടയ്ക്കുമ്പോൾ ഈ ഭജന സം ഘംതിരുനടയിൽ എത്തി ഭജന തുടരുന്നു. നട തുറന്നപ്പോൾ  ശ്രീകോവിൽ നിറയെ തെളിഞ്ഞ നെയ് വിളക്കിന്റെ പ്രഭയിൽ ഭഗവാൻ ഭക്തർക്ക് ദർശനം നൽകുന്നു. ഇനിയുള്ള ചടങ്ങാണ് ഹൃദയസ്പർശി .. യോഗനിദ്രയിലേക്ക് ഭഗവാനെ നയിക്കാൻ പ്രസിദ്ധമായ ആ "ഉറക്കുപാട്ട്".  താളമേളങ്ങളും ഉച്ചത്തിലുള്ള ഭജനയും പെട്ടന്നു നിലയ്ക്കുന്നു.  അവിടെ ആകെ പരിപുർണ്ണ നിശബ്ദത. പിന്നെ ശ്രീ.യേശുദാസിന്റെ ഭക്തിനിർഭരമായ "ഹരിവരാസനം".. എല്ലാ ഭക്തജനങ്ങളും കൈകൂപ്പി പതിഞ്ഞ താളത്തിൽ കൂടെ  ചൊല്ലുന്നു. ക്രമേണ ശ്രീകോവിലിലെ ദീപങ്ങ8 ഒന്നൊന്നായി അണക്കുന്നു. ഒരു ചെറു ദീപം മാത്രം അവശേഷിപ്പിച്ച് സാവധാനം നട അടയ്ക്കുന്നു അതിന്റെ സങ്കൽപ്പവും അതു  നടപ്പിൽ വരുത്തിയ രീതിയും നമ്മുടെ ഹൃദയത്തിന് ഒരു വല്ലാത്ത അനുഭുതി പ്രദാനം ചെയ്യുന്നു.

Saturday, April 22, 2017

  ഒരു കോൺക്രീറ്റ് വനത്തിന്റെ വന്യതയിൽ.........

   ഇൻഡ്യയുടെ തന്നെ ഏറ്റവും നല്ല ഉദ്യാന നഗരം. നൂറു കണക്കിന് തടാകങ്ങളാൽ അലങ്കൃതം. നല്ല കാലാവസ്ഥ. ശുദ്ധജലം. വായൂ ഇതൊക്കെ ആയിരുന്നു ബാഗ്ലൂർ.ഒ രു സ്വപ്ന നഗരം. പക്ഷേ ഇന്ന്. ഇതൊരു വലിയ കോൺക്രീറ്റ് വനം. ഗാർഡൻസിറ്റി യിൽ നിന്ന് സിലിക്കൻ വാലിയിലേക്ക് മാറിയപ്പോൾ ഉണ്ടായ സ്വഭാവിക പരിണാമം. ഇന്ന് തടാകങ്ങൾ പേരിന മാത്രം. ആരാമങ്ങൾ അപൂർവം.ശുദ്ധജലവും ശുദ്ധവായുവും ഇല്ല തന്നെ. എങ്കിലും ലക്ഷക്കണക്കിന് കുടുബങ്ങൾക്ക് ആശ്രയമായ ഈ പുണ്യഭൂമിയെ നമിക്കുന്നു

Friday, April 21, 2017

മുളം തോക്ക് - [ നാലു കെട്ട് - 125]

      കല്ലൻമുളയുടെ ഒരു ചെറിയ കുറ്റി. അതു കൊണ്ടാണ് ഈ മുളം തോക്ക് ഉണ്ടാക്കിയിരുന്നതു്. കല്ലം മുളക്ക് അകത്ത് ചെറിയ ദ്വാരമേ ഉണ്ടാകൂ. അതിന്റെ ഒരു വശം പുർണ്ണമായും മുട്ടിന് മുകളിൽ വച്ച്‌ മുറിക്കും. മറ്റേ അറ്റത്ത് ഒരു ചെറിയ ഒരു ദ്വാരം മാത്രം.നല്ല ബലമുള്ള ഒരുകമ്പി നെറെ അററത്തു തുണി ബലമായി ചുറ്റുന്നു. ബലമായിത്തള്ളിയാൽ ആ തുളയിൽ കൂടി കൃത്യമായികടന്നു പോകാൻ പാകത്തിന്. കാശാവിന്റെ പഴുത്ത കായാണ് ബുള്ളറ്റ്. നല്ല ഉറപ്പുള്ള ആകായ്ക്ക് ഒരു കന്നിക്കുരുവിന്റെ വലിപ്പമേ ഒള്ളു. ആ കുരു അതിനകത്തിട്ട്ഈ കമ്പു കൊണ്ട് ശക്തമായി അമർത്തുക. ഒരു എയർ ഗൺ പോലെ ഒരു ചെറിയ ശബ്ദത്തോടെ ആ കായ് ഒരു വെടിയുണ്ടകണക്കെ പുറത്തേക്ക് തെറിക്കുന്നു. കൊണ്ടാൽ നല്ല വേദനയും എടുക്കു°.  നെല്ലു വിതറി മാടപ്രാവുകളെ കൂട്ടമായി വരുത്തി ഇതു കൊണ്ട് വെടിവച്ചതോർമ്മയുണ്ട്. അതിന് അച്ഛന്റെ കയ്യിൽ നിന്നു കിട്ടിയ ശിക്ഷയും. രണ്ടു കുറ്റത്തിനായിരുന്നു ശിക്ഷ. ഒന്ന് ആ മിണ്ടാപ്രാണികളെ ഉപദ്രവിച്ചതിന്. പിന്നെ ചതിക്ക്.നൂറ്റൊന്ന് ഏത്തം. ഇതു പോലെ തന്നെ വലിയ മുളകൊണ്ട് പീച്ചാങ്കുഴൽ ഉണ്ടാക്കി വെള്ളം ചീറ്റി യി രു ന്നതും ഓർക്കുന്നു.
       അച്ഛൻ ഒരിക്കലും ഹിംസ അനുവദിച്ചിരുന്നില്ല. ഒരിക്കൽ സണ്ണി സാർ ഇല്ലത്തു വന്നിരുന്നു.എന്റെ പ്രിയപ്പെട്ട ഗുരുഭൂതൻ. അന്നു ഞങ്ങളുടെ ഒക്കെ റൊൾ മോഡൽ. ശ്രീ.സണ്ണി തോമസ് ഇന്ന് ഷൂട്ടി ഗിൽ ഒളിമ്പിക്ക് കോച്ചാണ്. അന്നദ്ദേഹം ഇടക്ക് വേട്ടക്കിറങ്ങും. അങ്ങിനെ ഒരിക്കൽ ഇല്ലത്തും വന്നു. കാടുപിടിച്ചു കിടക്കുന്ന ഇല്ലപ്പറമ്പിൽ ധാരാളം മുയലുകളും മറ്റും ഉണ്ടായിരുന്നു.അച്ഛനെ ഞാൻ പരിചയപ്പെടുത്തി.ഞാൻ ചായയും കൊണ്ടുവന്നപ്പോ ൾ അദ്ദേഹം അച്ഛനെ വണങ്ങി തിരിച്ചു പോവുന്നതാണ് കണ്ടത്.. ഞാൻ പുറകേ ചെന്നു." യുവർ ഫാദർ ഈസ് എ ഗ്രേറ്റ്മെൻ" ഈ പറമ്പിൽ ജീവികളെ കൊല്ലാൻ അനുവദിക്കില്ലന്നു പറഞ്ഞു. കൊല്ലാൻ നമുക്ക് അവകാശമില്ല. കൃഷി നശിപ്പിക്കുന്നവയെ കൊല്ലാനാണ് പലരും എന്നെ ക്ഷണിക്കാറ്. ഇത് ആദ്യ അനുഭവം. ഇങ്ങിനെ ചിന്തിക്കുന്നവരും ഉണ്ടന്നുള്ളത് അത്ഭുതം.ഹിംസ വിലക്കിയ അച്ഛനോടാണോ, അതു് അതിന്റെ പുർണ്ണ അർത്ഥ 'ത്തിൽ ഉൾക്കൊണ്ട് അഭിനന്ദിച്ച എന്റെ പ്രിയപ്പെട്ട സാറിനോടാണോ കൂടുതൽ ബഹുമാനം തോന്നിയത്. അറിയില്ല.

Wednesday, April 19, 2017

 ജലഘടികാരം: [നാലുകെട്ട്-124]

   ഒരു ചിരട്ടയുടെ ആകൃതിയുള്ള ആ പാത്രത്തിന് നല്ല പഴക്കമുണ്ട്. പൊട്ടൽ വീണിട്ടുണ്ട്. അതിനടിയിൽ വളരെ ചെറിയ ഒരു സുഷിരം .   ഇത് പണ്ടുപയോഗിച്ചിരുന്ന "ജലഘടികാര "ത്തിന്റെ ഒരു ഭാഗമാണത്രെ. മുത്തശ്ശൻ പറഞ്ഞതാണ്. ഒരു വലിയ പാത്രത്തിൽ വെള്ളം നിറച്ച്, അടിയിൽദ്വാരമുള്ള ഈ പാത്രം ഒളപ്പരപ്പിൽ നിക്ഷേപിക്കും. വളരെ സാവധാനം അതിൽ ജലം നിറയും. അതിലെ ഒരോ ജലനിരപ്പം സമയം കണക്കാക്കി അടയാളപ്പെടുത്തുന്നു.പിന്നീട് അതുപയോഗിച് ജലനിരപ്പ് നോക്കി സമയം നിശ്ചയിക്കാം. അതിൽ വെള്ളം നിറച്ച് ജലം പുറത്തു പോകുന്ന സമയം നോക്കിയും സമയം അറിയാം. പണ്ട് മണൽ ഘടികാരവും, നിഴൽ ഘടികാരവും സമയം നോക്കാൻ ഉപയോഗിച്ചിരുന്നു. വെയിലത്ത് സ്വന്തം നിഴൽ അളന്നു കുട്ടിക്കാലത്ത് സമയം കണക്കാക്കിയിട്ടുണ്ട്. നക്ഷത്രങ്ങളെ നോക്കി സമയം കൃത്യമായി കണക്കാക്കി മുത്തശ്ശൻ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
   ഒരാനയുടെ തൂക്കം കൃത്യമായി കണക്കാക്കി സ്വണ്ണം സമ്മാനമായി സം ബാദിച്ച അപ്പാജി റാവുവിന്റെ കഥ ഉണ്ണി ഓർത്തു. രാജാവിന്റെ വെല്ലുവിളി ഏറ്റെടുത്തു്, ഒരു വലിയ വള്ളത്തിൽ ആനയെ കയറ്റി നിർത്തി ജലനിരപ്പ് അടയാളപ്പെടുത്തി. എന്നിട്ട് ആനയെ മാറ്റി സ്വർണ്ണം നിറച്ചു. ആ അടയളത്തിൽ ജലനിരപ്പ് എത്തുന്നതുവരെ,.അങ്ങിനെ ആസ്വർണ്ണം മുഴവൻ സമ്മാനമായി കിട്ടി എന്നു കഥ.

   ഇന്നു സമയം നോക്കാൻ പോലും മനുഷ്യനു സമയമില്ല. അനിവാര്യമായ മാറ്റങ്ങളിൽ പഴയ സംവിധാനങ്ങൾ തിരസ്കരിക്കപ്പെടുന്നത് സ്വാഭാവികം

Sunday, April 16, 2017

മുത്തശ്ശാ അച്ചു ചോക്ലേറ്റ് ഉണ്ടാക്കി [അച്ചു സയറി - 158]

     അച്ചൂന് വെക്കേഷനാ. അച്ചു പെൻസിൻ വാനി യായിൽപ്പോയി. ഒരു ചോക്ലേറ്റ് ഫാക്റ്ററി കണ്ടു. ഒരു ദിവസം മുഴുവൻ കാണാനുണ്ട്. എത്ര തരം ചോക്ലേറ്റാ അവിടെ ഉണ്ടാക്കുന്നത്. ! ." ജങ്ക് ഫുഡ് " അച്ചു കുറച്ചു കൊണ്ടുവരുകയായിരുന്നു.അത് കുട്ടികൾക്ക് നല്ലതല്ലന്ന് അമ്മ പറഞ്ഞിരുന്നു. പക്ഷേ ചൊക്ലേറ്റിനോട് അച്ചുവിന് എന്നും കൊതിയാ. 
  അച്ഛൻറെ   തിരക്കു കാരണം അച്ചുവിന് അച്ചനെ കുറേ നാളായി മിസ്സ് ആയിരുന്നു. സങ്കടം വരാറുണ്ട്. അച്ഛൻ പത്തു ദിവസം ലീവെടുത്തു. അച്ചൂ നും പാച്ചൂനും വേണ്ടി മാത്രം പത്തു ദിവസം അച്ഛൻ പറഞ്ഞതാ.സന്തോഷായി. ടൂർ പ്ലാൻ ചെയ്യാൻ പറഞ്ഞപ്പോ ൾ അച്ചു വാ പറഞ്ഞത് 'ചോക്ലേറ്റ് ഫാക്റ്ററി മതി എന്ന്. അങ്ങിനെ ആണ് അവിടെ പോയത്. 
     അവിടെ എന്തു  " ഹൈ ജിനിക് " ആയി ആണ് ചോക്ലേറ്റ് ഉണ്ടാക്കുന്നതെന്നു മുത്തശ്ശനറിയോ..? അവിടെ കുട്ടികൾക്ക് സ്വന്തമായി ചോക്‌ളേറ്റ് ഉണ്ടാക്കാം . എല്ലാത്തിനും മിഷ്യനാണ്. ഇഷ്ടമുള്ളത് മാത്രം ചേർത്ത് നമുക്ക് തന്നെ ചോക്ലേറ്റ് നിർമ്മിക്കാം .  ഒരോന്നിനും ഓരോ ബട്ടൻ അമർത്തിയാൽ മതി. നമ്മുടെ പേരും ടൈപ്പ് ചെയ്തു കൊടുക്കണം. അച്ചു കളർ  വേ ണ്ടന്നു വച്ചു.അതു നല്ലതല്ല. അതുപോലെ ചില കെമിക്കലുകളും ഒഴിവാക്കി. വലിയ ഭംഗി ഉണ്ടാകില്ലന്നേ ഉള്ളു. അച്ചുവിന്റെ കേക്ക് ആ  മിഷ്യനിലൂടെ പുറത്തു വന്നു.അതിൽ അച്ചൂന്റെ പേരും ഉണ്ടായിരുന്നു' .അച്ചു അവരോട് അച്ചുവിന്റെ "റസിപ്പി " വിവരിച്ചുകൊടുത്തു. അച്ചൂന് ആ ചോക്ലേറ്റിനു പുറമേ ഒരു  സമ്മാനവും കിട്ടി...

Thursday, April 13, 2017

           ആ കണിക്കൊന്ന മുത്തശ്ശി. [നാലുകെട്ട് - 1 2 3]

   സർപ്പപ്പക്കാടിന്റെ പടിഞ്ഞാറു തെക്കേ മൂലക്കാണാ കണിക്കൊന്ന. അതിന്റെ .വയസ് ആർക്കും അറിയില്ല. എന്റെ കുട്ടിക്കാലത്തും ഇതുപോലെ തന്നെ. ഇന്നും ഒരു മാറ്റവുമില്ല. മേടമാസത്തിൽ വിഷു വിന്റെ വരവറിയിച്ച് പൊൻപ്രഭ ചൊരിഞ്ഞ് സ്വർണ്ണവർണ്ണപ്പൂവുകളാൽ ആ പ്രദേശം ആകെ അലങ്കരിക്കും.വിളവെടുപ്പിന്റെ സ മൃദ്ധിയും, വിഷുപ്പക്ഷിയുടെ താളത്തിലുള്ള പാട്ടും വിഷുക്കണിയുടെ ഓർമ്മയും, കൈ നീട്ടത്തിന്റെ മധുരവും  എല്ലാം കൂടി അന്ന് വിഷു മനസ്സിൽ മഴവില്ലു വിരിയിക്കും.
  
    കണിക്കൊന്നയുടെ ഒരോ അംശവും ഔഷധ സമൃദ്ധമാണ്. ആ സർപ്പക്കാട്ടിൽ അന്യർ കയറില്ല. ആരെങ്കിലും മരുന്നിനായി വന്നാൽ പറിച്ചു കൊടുക്കണം.. എത്ര കാലമായി ഇന്നും ആ കണിക്കൊന്ന കാലത്തിന്റെ ഘടികാരം പോലെ നമ്മളെ വിഷുവിന്റെ വരവറിച്ചു കൊണ്ടേ ഇരിക്കുന്നു.
അന്ന് വിഷുഫലം അറിയാൻകണി കണ്ടു കഴിഞ്ഞ്കിഴക്കോട്ട് ചമ്രം പടിഞ്ഞിരിക്കും. ഒരു പൊതിച്ച നാളികേരം തുളസിപ്പൂ കൊന്ന പൂ എന്നിവ കൂട്ടിപ്പിടിച്ച് ഉരുട്ടുന്നു. അതിന്റെ ചലനം നിൽക്കുമ്പോ8 ആനാളികേരത്തിന്റെ കണ്ണ് ഏതു ദിക്കിലേക്കാണ് തിരിഞ്ഞിരിക്കുന്നതെന്ന് നോക്കും. അതു വച്ച് ആ ഉരുട്ടിയ ആളുടെ ഒരു വർഷത്തെ ഫലം പ്രവചിക്കും. എല്ലാ ആചാരങ്ങളും അന്ന് കാർഷിക വിളകളെ ആശ്രയിച്ച് പ്രകൃതിയെ ആരാധിച്ച്. നാളികേരത്തി റെ കണ്ണ് എങ്ങോട്ട് എന്നു നോക്കുന്ന ഭാഗ്യാന്വേഷികൾ ഇന്നില്ല.
    ഈ സുന്ദരലോകത്ത് പ്രകൃതിയെ ധ്യാനിച്ച് പ്രകൃതി വിഭവങ്ങൾ കണി കണ്ട് ഒരിക്കൽ കൂടി വിഷു ആശംസകൾ....

Tuesday, April 11, 2017

   കൂടാരമ ച്ച്    [ നാലുകെട്ട് -122]

    തളത്തിന്റെ പടിഞ്ഞാറുവശത്താണ് നിലവറ. അതിനു മുകളിൽ അറ. അറയിൽ വലുതും ചെറുതുമായി പത്തായങ്ങൾ.അതിനു മുകളിൽ ഒരു വലിയ മുറിയുണ്ട്. അങ്ങോട്ടു കയറാൻ ഒരു കിളിവാതിൽ.ഒ രു ചെറിയ ഗോവണി വഴി കിളിവാതിലിലൂടെ ആ മുറിയിൽക്കയറാം. വിശാലമായ കോണിക്കൽ ആകൃതിയിൽ ഒരു മുറി.അതിന്റെ എല്ലാ വശവും തടി'യാണ്. അഞ്ചിഞ്ച് കനത്തിലുള്ള നല്ല ആഞ്ഞിലിപ്പലകയിൽ ആണ് ആ കൂടാരം തീർത്തിരിക്കുന്നത്. അതിന്റെ മുകളറ്റം ആരൂഢ ഉത്തരത്തിൽ മുട്ടി നിൽക്കും. എയർടൈറ്റാണ്. വെളിച്ചം കയറില്ല. കൂരാ കൂരിരുട്ട്.പണ്ട് കുട്ടികൾക്ക് അതിൽക്കയറാൻ വലിയ ഹരമായിരുന്നു. കത്തിച്ച ഒരു ശരറാന്തൽ കൂടിക്കരുതും.നിറയെ മാറാല കെട്ടിയിരിക്കും.  പഴയ ഭരണികളും പാത്രങ്ങളും വിളക്കുകളും പൊടിപിടിച്ച് കിടപ്പുണ്ടാകും. റാന്തലിന്റെ അരണ്ട വെളിച്ചത്തിൽ ഭീകര രൂപങ്ങൾ നിഴലായി രൂപാന്തരപ്പെട്ട് ഭയപ്പെടുത്തിയിരുന്നു. സാധാരണ അതിനുള്ളിൽ ആരും കയറാറില്ല. ഒന്നു കയറി നോക്കിയതാണ് എന്തെല്ലാം സാധനങ്ങൾ ആണവിടെ. കൃഷ്ണാഞ്ചിലത്തിന്റെ ഒരു ചുരുൾ. മാനിന്റെ ഒരു കൊമ്പിന്റെ ക്ഷണം.കുറേതാളിയോലകഷ്ണങ്ങൾ. അവിടെക്കണ്ട ഒരോ പാഴ്വസ്തുവിലും ഗതകാലത്തിന്റെ വിലപ്പെട്ട അടയാളങ്ങൾ കാണാം.

Thursday, April 6, 2017

ആറാട്ടുപുഴ പൂരത്തിന് ആന പിണങ്ങില്ല.. അച്ചു ഡയറി-157]

       മുത്തശ്ശാ ആറാട്ടുപുഴ പൂരമാണ്. അച്ചൂന് സങ്കടായി. വരാൻ പറ്റില്ല. പാച്ചൂ നെ കാണിക്കണന്നുണ്ടായിരുന്നു. അവൻ ഇതുവരെക്കണ്ടിട്ടില്ല. ആ നെക്കണ്ടിട്ടില്ലാത്ത ആറാട്ടുപുഴക്കാരൻ അവൻ മാത്രമേ കാണൂ.പുതിയ നിയമം വച്ച് ആനയെ എഴുന്നള്ളിക്കാൻ സമ്മതിക്കില്ലന്ന് അച്ചു നെറെ ഫ്രണ്ട് പറഞ്ഞു. അതുപോലെ ഫയർ വർക്സും. ഇതു രണ്ടു മില്ലങ്കിൽ പിന്നെ എന്തു പൂരം!. അച്ചൂ നു 'ദ്വേഷ്യം വരുന്നുണ്ട്. 
       
      ഇത്തവണ കുഴപ്പമില്ല എന്നാണച്ഛൻ പറഞ്ഞത്. ആന പിണങ്ങി അപകടം ഉണ്ടാക്കും എന്നാ കാരണം പറഞ്ഞേ. ആറാട്ടുപുഴ പൂരത്തിന് ഇന്നു വരെ ആന പിണങ്ങിയിട്ടില്ല. എന്താ കാരണം എന്നു മുത്തശ്ശനറിയോ? വലിയ മുത്തശ്ശൻ അച്ചൂന് പറഞ്ഞു തന്നതാ. ഒന്നാമത് ആനയെ പുഴയിലിറക്കി രണ്ടു മണിക്കുർ കുളിപ്പിച്ച് ശരീരം തണുപ്പിക്കും. പിന്നെ നന്നായി തീറ്റയും വെള്ളവും കൊടുക്കും. ഇതൊക്കെ കൃത്യമായി നാട്ടുകാർ ചെക്കു ചെയ്യും. അതിന് മാറ്റം വരുത്തി ആനയെ അനാവശ്യമായി ഉപദ്രവിച്ചാൽ ആറാട്ടുപുഴക്കാര്ആനക്കാരെത്തല്ലും . പിന്നെ ആ ആനയെ എഴുന്നള്ളിക്കാൻ സമ്മതിക്കില്ല. പൂരത്തിന് വൈകിട്ട് നാലു മണി മുതൽ രാത്രി ഒരു മണി വരെയാ എഴുന്നള്ളത്ത്. രാവിലെ മൂന്നു മണിക്ക് കൂട്ടെഴുന്നള്ളത്തും.  ആനക്ക് ഒട്ടും വെയിൽ കൊള്ളണ്ടിവരില്ല. ഇങ്ങിനെ ഒക്കെ ശ്രദ്ധിച്ചാൽ ആ ന പിണങ്ങില്ല. അല്ലാതെ പൂരത്തിന് ആനയെ നിരോധിക്കുകയല്ല വേണ്ടത്. ആരോടാ ഇതൊക്കെപ്പറയണ്ടത്. അച്ചൂന് അറിയില്ല...

Tuesday, April 4, 2017

    ആ കാതൻ ചെമ്പ് [നാലു കെട്ട് - 120]

   ആ വലിയ കാതൻ ചെമ്പിനും ഒരു കഥ പറയാനുണ്ട്. അന്നു തറവാട്ടിൽ നടക്കാറുള്ള " പാനയം കളി"യുടെ കഥ. വിശേഷ ദിവസങ്ങളിൽ രണ്ടും മൂന്നും ദിവസം സദ്യയുണ്ടാകും. തലേ ദിവസം അത്താഴ സദ്യയോടു കൂടിത്തന്നെ ഈ ' സംഘക്കളി യുടെ ചടങ്ങുകൾ തുടങ്ങുകയായി. പ്രധാന ദിവസം സർവാണി സദ്യ കൂടിക്കഴിഞ്ഞാൽ അരിവച്ചിരുന്ന "ഈ കാതൻ ചെമ്പ് " നടുമുറ്റത്ത് കമിഴ്ത്തിവയ്ക്കും. പിന്നെയാണ് "പാത്രം കൊട്ടിയാർക്കൽ" എന്ന ചടങ്ങ്. നിറപറ, നിലവിളക്ക് മററു സദ്യാസാമ ഗ്രികൾ എല്ലാം അടുത്തു വച്ചിരിക്കും. പിന്നീട് ആ ചെമ്പിനു ചുറ്റും സംഘക്കളിക്കാർ പല കയിട്ട് വട്ടമിട്ടിരിക്കുന്നു. പിന്നെ ഒരു പ്രത്യേകഈണത്തിൽ പാട്ട്,. പാട്ടിനു പക്കമേളമായി ഈ ചെമ്പിനു ചുറ്റുമിരിക്കുന്നവർ ചെമ്പിൽ കൊട്ടിതാളം പിടിക്കുന്നു. പാട്ടും താളവും ഉച്ചസ്തായിയിൽ ആകുമ്പോൾ രണ്ടു പേർ വെളിച്ചപ്പെടുന്നു .വാളിനു പകരം ചിരട്ടക്കയിൽ ചുഴറ്റി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.
    അങ്ങിനെ ആ പ്രാചീന സംഘ കളിയുടെ ആരംഭമായി. പിന്നെ പല പല കഥാപാത്രങ്ങളും വന്ന് അരങ്ങുവാഴുന്നു. ഹാസ്യത്തിനും സാമൂഹിക വിമർശ്ശനത്തിനും ഊന്നൽ നൽകിയിരുന്ന ഈ കലാരൂപം ഇന്ന് ഏതാണ്ട് അന്യം നിന്നിരിക്കുന്നു .ഏകാഗാഭിനയത്തിന്റെ ആദ്യരൂപമായ യാത്രകളിക്ക് മറ്റുവ ദ്യോ പ ക ര ണ ങ്ങളും പല ഘട്ടങ്ങളിലായി ഉപയോഗിക്കാറുണ്ട്.
    ആ സംഘക്കളിയുടെ ചടുലതാളത്തിന്റെ ഒരു സാക്ഷി പത്രമായി ഇന്നും ആ വലിയ കാതൻ ചെമ്പ് തറവാട്ടിൽ അവശേഷിച്ചിരിക്കുന്നു.

Saturday, April 1, 2017

   ആ കൊക്കരണികുളം.[ നാലുകെട്ട്-120]

നാലു കെട്ടിന്റെ വടക്കുവശത്തെപ്പറമ്പിൽ ആയിരുന്നു  ആ കൊക്കരണി . വെട്ടുകല്ല് വെട്ടി എടുത്തുണ്ടായ ഒരു വലിയകുളം ..പ്രത്യേകിച്ച് ആ കൃതി ഒന്നുമില്ല. നല്ല ആഴം ഉണ്ട് ഇടവപ്പാതിക്കാലത്ത് അതിൽ വെള്ളം നിറയും. ചുറ്റുപാടു മുഴുവൻ  പലതരം അപൂർവ്വ സസ്യങ്ങൾ. വള്ളിക്കെട്ടുകൾ. ചേമ്പിലകൾ ചുറ്റും  കുട പിടിച്ചാടുന്നു. അതിൽ മഴവെള്ളം വീണ് പളുങ്ക് മണികൾ പോലെ ഉരുണ്ട് താഴെ വീഴുന്നത് കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. ചുറ്റുപാടും പുൽനാമ്പുകൾ . അതിൽ വെള്ളം വീണ്  ഘനീഭവിച്ച് തൂങ്ങിക്കിടക്കും അതിന് ഐ സിന്റ തണുപ്പാണ്. അതു നാമ്പോടുകൂടി പ്പറിച്ച് കണ്ണിൽ വയ്ക്കാറുള്ളത് ഉണ്ണി ഓർത്തു ചെറിയ തവളകൾ കൊത്തലുണ്ണികൾ. മത്സ്യങ്ങൾ.. വലിയ തവളകളുടെ മഴയെ വരവേൽക്കുന്ന ക്രോ ക്രോ.. ശമ്പദം. ഓളപ്പപ്പരപ്പിനെ കീറി മുറിച്ച് നിർക്കോലി കൾ. ഇതൊക്കെ ഗൃഹാതുരത്വ ഉണർന്നുന്ന ഗതകാല കാഴ്ചകൾ. 
   ഇന്നത് ഇടിച്ചു നിരത്തിയിരിക്കുന്നു. ഉഴുതുമറിച്ച് ആജൈവസമ്പത്തു മുഴുവൻ നശിപ്പിച്ച് ജാതി വച്ചിരിക്കുന്നു. പഴയ ജലാശയങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. നെറുനേണ്ടിയും, അട പൊതിയനും, അമൽപ്പൊരിയും ഇന്നില്ല. അപൂർവം കുറുന്തോട്ടി അവിടവിടെ കാണാം." ക്യാഷ് ക്രോപ്പ് " മാത്രം മതി എന്ന പുതിയ കാലത്തിന്റെ തീരുമാനം ഭൂമിദേവിയെ വികലമാക്കിയിരിക്കുന്നു. ഒരു മടങ്ങിപ്പോക്ക് അസാദ്ധ്യമാക്കും വിധം.