Sunday, May 31, 2015

  അച്ചുവിന് നെയ്യ് കൂട്ടി ഒരുരുള .......

  മുത്തശ്ശാ ഇതെന്താ ഇവിടെ ഇങ്ങനെ കറണ്ട് പോകുന്നെ .ഫോണും കേടാ .നെറ്റും ഇല്ല .അച്ചു നല്ലകാർട്ടൂണ്‍ ഡൌണ്‍ ലോഡ് ചെയ്തു കാണാറുണ്ട് .ഒന്നും നടക്കുന്നില്ല .ആരോടാ പറയാ .നമുക്ക് പ്രധാനമന്ത്രിയോട് പറഞ്ഞാലോ . മോസ്ക്കിറ്റോ  കടിച്ച് അച്ചു ആകെ ഡിസ്റ്റർബ്ട് ആയി . കുറേക്കാലം കഴിയുമ്പം സയന്റിസ്റ്റ് ഈ മോസ്ക്കിറ്റൊയുടെ ബ്ലഡ് എടുത്ത് കുറേ അച്ചുവിനെ ഉണ്ടാക്കും .ജുറാസിക് പാർക്കിൽ അച്ചു കണ്ടതാ .നല്ല രസമായിരിക്കും . 

    മുത്തശ്ശാ അമ്മാവൻറെ മരിയേജിന്റെ ഒരു വെബ്സൈറ്റ് ഉണ്ടാക്കി എന്ന് പറഞ്ഞു .അച്ചു സേർച്ച്‌ ചെയ്തു നോക്കി ." varunwedshema.com"  .അടിപോളി .അതിൽ അച്ചുവിൻറെ ഫോട്ടോയും ഉണ്ട് .പക്ഷേ അമ്മായിയെ ഇതുവരെ കണ്ടിട്ടില്ല .കഷ്ട്ടായി . അച്ചുവിന് അമ്മാവൻറെ മാര്യേജ് ആകാൻ തിരക്കായി . മോഹനൻ മുത്തശ്ശൻറെ  പാലട പ്രഥമൻ കഴിക്കാൻ കൊതിയായി .അച്ചുവിന് വലിയ ഇഷ്ട്ടാ പാലട .സ്വീറ്റസ്റ്റ് ഇൻ ദി വേൾഡ് . പിന്നെ ഒരു ബ്ലാക്ക്‌ പായസമുണ്ട് . അച്ചുവിനതിഷ്ട്ടല്ല .സദ്യക്ക് ബാനാനാ ലീഫിൽ എന്തെല്ലാമാ വിളമ്പുക .ഇതെല്ലാം എങ്ങിനെയാ കഴിക്കാ . അച്ചുവിന് നെയ്യുകൂട്ടി ഒരുരുള .പിന്നെ പാലടയും . നെയ്യുകൂട്ടിയുണ്ടിട്ട് കയ്യ് സ്മെൽ ചെയ്യാൻ എന്തു രസമാണന്നോ . അച്ചുവിന് നെയ്യിന്റെ സ്മെൽ ഭയങ്കര ഇഷ്ട്ടാ .        
   മണികുട്ടി അച്ചുവിൻറെ ഫ്രണ്ടാ ...........

    അച്ചുവിന് പാലുകുടിക്കണം . അമ്മമ്മ പശുവിനെ കിറക്കുന്ന കാണാൻ നല്ലരസം .ഒരുകൊച്ചു പശുക്കുട്ടിയുണ്ട് . മണികുട്ടി . അതിനേ മാറ്റികെട്ടിയിട്ടാണ് അച്ചുവിന് പാല് . കഷ്ട്ടായി . അതിനുവിശക്കില്ലേ. മണികുട്ടി അച്ചുവിൻറെ ഫ്രണ്ടാ . പക്ഷേ മണിക്കുട്ടിക്ക് റെഡ് ഡ്രസ്സ്‌ പേടിയാ .അച്ചുവിനെ കുത്താൻ വരും .അച്ചു ഇനി ചുവന്ന ഷര്ട്ടിടില്ല. മണികുട്ടിയെ പേടിപ്പിക്കണ്ട . അച്ചുവും മണിക്കുട്ടിയും ഓടി ച്ചാടി നടക്കും .മണിക്കുട്ടിയെ അമേരിക്കക്ക് കൊൻടോയാലോ? .അയ്യേ ..പറ്റില്ല .വിമാനത്തിൽ കയറ്റില്ല .മുത്തശ്ശാ ഇവിടെ ഒരുകുളമുണ്ട് . അതാ പേടി .മണിക്കുട്ടി ഓടി അതിൽ ചാടിയാലോ . അച്ചു എന്നും നീന്താൻ പോകും .അമേരിക്കയിൽ നിന്ന് സ്വിമ്മിംഗ് പടിച്ചത് നന്നായി .കുളത്തിൽ എന്തുമാത്രം ഫിഷാ . നല്ല രസമാ . അച്ചു അതിന് ഫുഡ്‌ കൊടുക്കും . അതിൽ ഒരു സ്നേയ്ക്ക് ഉണ്ട് .അതാ അച്ചുവിന് പേടി . കടിക്കില്ലായിരിക്കും . അവനു അച്ചുവിൻറെ ഫുഡ്‌ വേണ്ട .ഫ്രോഗിനെ അവൻ തിന്നുന്നത് . പാവം ഫ്രോഗ് . 
       മുത്ത ശ്ശാ ഇവിടെ എന്തുമാത്രം ബേര്ട്സാ . വലിയമുത്തശ്ശൻറെ ഇല്ലത്ത് പീക്കോക്ക് വരും . അച്ചുവിന് ഏറ്റവും ഇഷ്ട്ടം അതിനെയാ . ഈഗിളും ചിലപ്പോൾ വരും .അവൻ ദുഷ്ട്ടനാ .മീറ്റ്‌ ഈറ്ററാ !...അച്ചുവിനിസ്ട്ടല്ല . അച്ചു ഇതുവരെ എലെഫന്ടിനെ കണ്ടിട്ടില്ല . അച്ചുവിന് സങ്കടായി . ഗുരുവായൂർ പോകുമ്പോൾ കാണാം .              
   മണികുട്ടി അച്ചുവിൻറെ ഫ്രണ്ടാ ...........

    അച്ചുവിന് പാലുകുടിക്കണം . അമ്മമ്മ പശുവിനെ കിറക്കുന്ന കാണാൻ നല്ലരസം .ഒരുകൊച്ചു പശുക്കുട്ടിയുണ്ട് . മണികുട്ടി . അതിനേ മാറ്റികെട്ടിയിട്ടാണ് അച്ചുവിന് പാല് . കഷ്ട്ടായി . അതിനുവിശക്കില്ലേ. മണികുട്ടി അച്ചുവിൻറെ ഫ്രണ്ടാ . പക്ഷേ മണിക്കുട്ടിക്ക് റെഡ് ഡ്രസ്സ്‌ പേടിയാ .അച്ചുവിനെ കുത്താൻ വരും .അച്ചു ഇനി ചുവന്ന ഷര്ട്ടിടില്ല. മണികുട്ടിയെ പേടിപ്പിക്കണ്ട . അച്ചുവും മണിക്കുട്ടിയും ഓടി ച്ചാടി നടക്കും .മണിക്കുട്ടിയെ അമേരിക്കക്ക് കൊൻടോയാലോ? .അയ്യേ ..പറ്റില്ല .വിമാനത്തിൽ കയറ്റില്ല .മുത്തശ്ശാ ഇവിടെ ഒരുകുളമുണ്ട് . അതാ പേടി .മണിക്കുട്ടി ഓടി അതിൽ ചാടിയാലോ . അച്ചു എന്നും നീന്താൻ പോകും .അമേരിക്കയിൽ നിന്ന് സ്വിമ്മിംഗ് പടിച്ചത് നന്നായി .കുളത്തിൽ എന്തുമാത്രം ഫിഷാ . നല്ല രസമാ . അച്ചു അതിന് ഫുഡ്‌ കൊടുക്കും . അതിൽ ഒരു സ്നേയ്ക്ക് ഉണ്ട് .അതാ അച്ചുവിന് പേടി . കടിക്കില്ലായിരിക്കും . അവനു അച്ചുവിൻറെ ഫുഡ്‌ വേണ്ട .ഫ്രോഗിനെ അവൻ തിന്നുന്നത് . പാവം ഫ്രോഗ് . 
       മുത്ത ശ്ശാ ഇവിടെ എന്തുമാത്രം ബേര്ട്സാ . വലിയമുത്തശ്ശൻറെ ഇല്ലത്ത് പീക്കോക്ക് വരും . അച്ചുവിന് ഏറ്റവും ഇഷ്ട്ടം അതിനെയാ . ഈഗിളും ചിലപ്പോൾ വരും .അവൻ ദുഷ്ട്ടനാ .മീറ്റ്‌ ഈറ്ററാ !...അച്ചുവിനിസ്ട്ടല്ല . അച്ചു ഇതുവരെ എലെഫന്ടിനെ കണ്ടിട്ടില്ല . അച്ചുവിന് സങ്കടായി . ഗുരുവായൂർ പോകുമ്പോൾ കാണാം .              
    മുത്ശ്ശാ ഇനി   അച്ചു അമേരിക്കക്കില്ല .........

      മുത്തശ്ശാ ഇവിടെ രണ്ടെട്ടന്മ്മാരുണ്ട് .അപ്പുവേട്ടനും അനിയേട്ടനും .അച്ചുവിനെ വലിയ ഇഷ്ട്ടാ .അച്ചുവിനും . അനിയേട്ടനുമായി അച്ചു ചിലപ്പോൾ വഴക്കുണ്ടാക്കും .അച്ചുവിന് പാളവണ്ടി ഉണ്ടാക്കിത്തന്നു .അച്ചുവിനെ അതിൽക്കയറ്റി വലിക്കും . രണ്ടു കോക്കനട്ട് കൂട്ടിക്കെട്ടി അതിലാ നീന്തൽ പഠിക്കാ . നമുക്ക് താണ്പോകാതെ  സ്വിം ചെയ്യാൻ പറ്റും .അമേരിക്കയിൽ സ്വിമ്മിംഗ് പൂളിൽ നീന്താൻ രണ്ടെണ്ണം കൊണ്ടുപോകണം . 
      തെങ്ങോലകൊണ്ട് പന്തുണ്ടാക്കിത്തരും വാച്ചു് ,കണ്ണട ,കാറ്റാടി ...ഇതെല്ലാം ഈ ഏട്ടന്മ്മാര് എങ്ങിനെയാണോ പഠിച്ചത് . പ്ലാവില കൊണ്ട് അച്ചുവിന് നല്ല ഒരു "ക്രൌണ്‍ " ഉണ്ടാക്കിത്തന്നു . അച്ചുവിനിഷ്ട്ടായി .എവിടെ മരത്തിലാ ഊഞ്ഞാൽ കെട്ടുക . നല്ലരസാ മഴകഴിഞ്ഞ് അടാനാ അച്ചുവിനിഷ്ട്ടം .ബോഡിയിൽ വെള്ളം വീഴും .അച്ചുവിന് മഴനനയാനിഷ്ട്ടാ .പക്ഷേ ഇടി .അതുപേടിയാ .എന്നാലും അച്ചുവിന് മിന്നൽ കാണാനിഷ്ട്ടാ .മിന്നൽ മാതം മതിയായിരുന്നു .
  അച്ചു വഴക്കുടപ്പനിൽനിന്നു തേൻ കുടിച്ചു .നല്ലതേനാ .നല്ല മധുരം ....മുത്തശ്ശാ അച്ചു അമേരിക്കക്കില്ല ഇവിടെ മതി .       . 

Thursday, May 28, 2015

  അച്ചുവിൻറെ  വിഷുക്കണി ........
 

         അച്ചു കണ്ണ്തുറക്കില്ല . മുത്തശ്ശൻ കൈ പിടിച്ചാൽ മതി .ഉണ്ണികൃഷ്ണന്റെ മുമ്പിൽ  വരുമ്പോൾ പറഞ്ഞാൽ മതി .കണ്ണുതുറന്ന് ഞാൻ ഉണ്ണികൃഷ്ണനെ കണ്ടോളാം . രാത്രി വിഷുക്കണിക്ക്  എല്ലാം ഒരുക്കിവച്ചന്നു മുത്തശ്ശൻ പറഞ്ഞിരുന്നു . ?.ഞാനുറങ്ങിപ്പോയി . "ഫയർ വർക്ക്‌ " മാത്രം വേണ്ടട്ടോ .ഇവിടെ അമേരിക്കയിൽ അത് സമ്മതിക്കില്ല . പോലീസ് പിടിക്കും . ആദ്യം അച്ചുവിന് കണികാണണം .ഇന്നു എൻറെ അനിയൻ പാച്ചൂൻറെ ആദ്യത്തെ വിഷുവാ. അവനെ ഞാൻ തന്നെ കണികാണി ച്ചോളാം.എങ്ങേനാ അവനേ എടുക്വാ .......   

         അയ്യോ ..മുത്തശ്ശാ .ഇതെന്താ അവിടെ ഉണ്ണിക്രിഷ്ണണ്‍ ഇല്ലല്ലോ ?. ഒരു ഫോട്ടോ മാത്രെ ഉള്ളു .മഞ്ഞപ്പട്ടുടുത്ത്   ഉണ്ണികൃഷ്ണൻ ഉണ്ടാവുമെന്ന് മുത്തശ്ശൻ പറഞ്ഞിരുന്നില്ലേ  . അതുപോലെ  കൊന്നപ്പൂവും ഇല്ല . ഉണ്ണികൃഷ്ണന്റെ കാലിലെ സ്വർണ്ണ ചിലമ്പ് എറിഞ്ഞപ്പഴാണ് കൊന്നമരത്തിൽ സ്വർണ്ണ നിറമുള്ള കൊന്നപ്പൂവ് ഉണ്ടായത് എന്ന് മുത്തശ്ശൻ പറഞ്ഞിരുന്നു . അച്ചുവിന് കാണാൻ കൊതിയായിരുന്നു .കൊന്നപ്പൂവും ,കണിവെള്ളരിയും  വലിയ നിലവിളക്കുമില്ല .എല്ലാം കണിക്കു വേണമെന്ന് മുത്തശ്ശൻ പറഞ്ഞിരുന്നതല്ലേ . ഇവിടെ  ഉണ്ണിക്രിഷ്ണന്റെ  ഒരു ചെറിയ ഫോട്ടോ മാത്രം .അതുപോലെ ഒരു കുഞ്ഞു വിളക്കും .അത് കഷ്ട്ടായിട്ടോ .    അച്ചുവിന് സങ്കടം വരുന്നുണ്ടിട്ടോ . അമേരിക്കയിൽ വന്നപ്പോൾ മുതൽ  ഒരു ഉണ്ണികൃഷ്ണനെ വേണന്നു  അച്ചുവിന് തോന്നിയതാ  . മുത്തശ്ശൻ ഇന്നലെ പറഞ്ഞപ്പോൾ വിഷുവിന് കണികാണാൻ ഉണ്ടാകുമെന്നുവിചാരിച്ചു . അച്ചുവിനെ മുത്തശ്ശൻ പറ്റിച്ചു .കഷ് ട്ടോണ്ടുട്ടോ .

         ഉണ്ണികൃഷ്ണൻ നരകാസുരാൻ എന്ന ദുഷ്ട്ടനെ കൊന്ന ദിവസമാ വിഷു  .അച്ചുവിനും ദുഷ്ട്ടൻ മാരെ ഇഷ്ട്ടമല്ല . കൃഷ്ണൻ എത്ര ദുഷ്ടൻ മ്മാരേ ആണ് കൊന്നിരിക്കുന്നത് !. എൻറെ ഒരു ഫ്രണ്ട് ഉണ്ട് മഹീൻ .അവനും ഒരു ചെറിയ ദുഷ്ട്ടനാ .എന്നാലും അവനെ കൊല്ലണ്ട .രാവിലെ കണികണ്ട് കഴിഞ്ഞ്.അച്ചുകുളിച്ച് കസവുമുണ്ടുടുത്ത് വരും .മുത്തശ്ശൻ വിഷുകൈനീട്ടം തരണം എല്ലാവരും തരും .അനിയനുകിട്ടുന്നതും എടുക്കാം .അവൻ കൊച്ചുകുട്ടിയല്ലേ .
     
      അച്ചുവിൻറെ വിഷുക്കൈനീട്ടം മുഴുവൻ ഉണ്ട് .ഗുരുവായൂർ പോകണം .ഉണ്ണികൃഷ്ണനെ കാണണം .ഒരുവലിയ ഉണ്ണികൃഷ്ണനെ വാങ്ങണം .അമേരിക്കക്കുകൊണ്ടുപോകാനാ .എന്നുംകാണാൻ . പക്ഷേ അത് ഡോളറാ .അത് ഇവിടെ എടുക്കില്ലന്നു അമ്മപറഞ്ഞു .ഇനി എന്താ ചെയ്യാ .അച്ചുവിനും അനിയനും "ടോയ് "വാങ്ങണമെന്ന് വിചാരിച്ചതാ .അത് വേണ്ട ഉണ്ണികൃഷ്ണൻ മതി .ഡോള ർ മാറി രൂപ ആക്കാൻ പറ്റും അച്ഛൻ പറഞ്ഞല്ലോ  

Tuesday, May 26, 2015

 അച്ചുവിന് ബോറടിക്കും ഉറപ്പാ .......

     വിമാനം വരാറായി പാച്ചു ഉള്ളതുകൊണ്ട് ആദ്യം തന്നെ കയറാൻപറ്റി .മുമ്പിൽത്തന്നെ സീറ്റ് കിട്ടി .അവന് തോട്ടിൽകെട്ടാൻ അവിടെയേ പറ്റൂ . മുത്ത ശ്ശാ അച്ചുവിന് ബോറടിക്കും ഉറപ്പാ .എത്രയും സമയം ഈ സീറ്റിൽ ഇങ്ങനെ കെട്ടിയിട്ടാൽ . എല്ലാസീറ്റിലും ടി .വി ഉണ്ട് .അച്ചു "എയർ ഹോസ്ടസിനോട് "ചോദിച്ച് ടി .വി.വയ്ക്കാൻ പഠിച്ചു .ഇനി കാർട്ടൂണ്‍ വയ്ക്കാം .ഇന്ന് അമ്മ വഴക്കുപറയില്ല. നല്ല ഗയിമും ഉണ്ട് .

  എയർ ഹോസ്ടസ്സിനു സന്തോഷമായി .അച്ചുവിന് ഒരു സമ്മാനം തന്നു . അതിൽ നിറയെ ടോയിയാ .പാച്ചുവിനുംകിട്ടി ഒരുപാവ .അതും അച്ചുവിൻറെ ബാഗിൽ വയ്ക്കാം . അവനറിയില്ല .കുട്ടികൾക്ക് മാത്രമേ ഉള്ളു . വലിയവര്ക്കില്ല .മുത്തശ്ശന് വിഷമായോ ?.വിമാനം പൊങ്ങുമ്പോൾ അച്ചുവിന് ചെവി വേദനിക്കും .എന്തെങ്കിലും ചവച്ചുകൊണ്ടിരുന്നാൽമതി .അച്ഛൻ പറഞ്ഞതാ .പാച്ചുവിന് അമ്മപാല്കൊടുക്കും .അവനുകൊഴപ്പമില്ല . ഇനി കത്തരിൽ വിമാനം മാറിക്കയറണം.അവിടെമൂന്നുമാണിക്കൂർ ഉണ്ട് .അവിടെ ഒരു പാർക്കുണ്ട് . അവിടെ പ്പോകാം .അമ്മസംമതിക്ക്കുമോ ആവോ .ഇതുചെറിയ വിമാനമാണല്ലോ .ഇന്ത്യയിൽ എത്താറായി .പക്ഷേ രാത്രിയാ .ഒന്നുംകാണാൻ മേലാ .അച്ചുവിന് വിമാനത്തിൽനിന്നു ഇന്ത്യ കാണണന്നുണ്ടായിരുന്നു . സങ്കടായി .            
 അച്ചു മാടംബ് നമ്പൂരിയാ .....

 മുത്തശ്ശാ അച്ചു മാടമ്പ് നമ്പൂരിയാ .ആറാട്ടുപുഴ ഹട്രട്ട് എലിഫെന്ടിന്റെ പൂരം ഉണ്ട് . ആ അമ്പലതിനടുത്താ മാടമ്പ് . ഇനി  പൂരം എന്നാണാവോ .അച്ചു അമേരിക്കക്ക് പോകുന്നതിനുമുമ്പായാൽ മതിയായിരുന്നു . ഇഷ്ട്ടം പോലെ ആനകളെ കാണാമായിരുന്നു . പക്ഷേ "ഫയർ വർക്ക്‌ " അച്ചുവിന് പേടിയാ .
    അച്ചുവിന് ഇവിടെ ആനക്കഥകൾ പറഞ്ഞുതരുന്ന മുത്തശ്ശ്ൻ ഉണ്ട് .മാടമ്പ്കുഞ്ഞികുട്ടൻവലിയമുത്തശ്ശൻ . അച്ചുവിന് ആ മുത്തശ്ശനെ വലിയ ഇഷ്ട്ടാ . അമേരിക്കയിൽ ടി .വി യിലും കണ്ടിട്ടുണ്ട് ."ഇ ഫോർ എലിഫെന്റ് ".അച്ചുവിൻറെ കൂട്ടുകാർക്കൊക്കെ ഇഷ്ട്ടാ .ഒരുദിവസം മുത്തശ്ശനെ അമേരിക്കക്ക് കൊണ്ടുപോകണം . ഫ്രണ്ട്സിനു കാണിച്ചുകൊടുക്കാനാ .                  
   അച്ചു ആറാട്ടുപുഴ അമ്പലത്തിൽ എന്നും പോകും .തൊഴുതുപ്രാർഥിക്കും .അവിടെനിന്നും അടകിട്ടും .അട അച്ചുവിന് ഇഷ്ട്ടാ . ബനാനാ ലീഫിലാ അടയുണ്ടാക്കുന്നത് . ഏതൊക്കെ എങ്ങിനെ ആണാവോ ഉണ്ടാക്കുന്നേ .അച്ചു ഊണുകഴിക്കുന്നതും വലിയ ലീഫിലാ . ബനാനാ ലീഫിൽ ഊണ് കഴുക്കുന്നത് . എന്തിഷ്ട്ടാണന്നോ. 
    അച്ചു അമ്മാത്തെയ്ക്ക് മുത്തശ്ശനെ ക്കാണാൻ ഉടനെ വരാം .     

Sunday, May 24, 2015

ഈ അമേരിക്കക്കാർക്ക് ഒന്നുമറിയില്ല .....
മുത്തശ്ശാ ബാഗ് ചെക്കിംഗ് ചെയ്യുമ്പോൾ അച്ചുവിൻറെ ടോയ് അവർ എടുത്തുകളയോ ?ഇല്ലാരിക്കും .ബോഡി ചെക്കിങ്ങിൽ ടോയ് സമ്മതിക്കില്ല .അതാ പെട്ടിയിൽ വച്ചത് . അവിടെ ബെൽറ്റും ഷൂസും എല്ലാം ഊരി ട്രേയിൽ ഇടണം .സ്കാൻ ചെയ്യാനാ . ബെൽത്ടൂരിയാൽ അച്ചുവിൻറെ പാൻറ്സ് അഴിഞ്ഞുപോകില്ലേ ? ഈ അമേരിക്കക്കാർക്ക് ഒന്നുമറിയില്ല . അമ്മമ്മയെ അവർപിടിക്കും ഉറപ്പാ .അമ്മമ്മയുടെ ബാന്ഗിൾസ് ഊരാൻ മേലാത്രെ .
വിമാനത്തിൻറെ അടുത്തേക്ക്‌ മുത്തശ്ശന് വഴി അറിയോ ? അച്ചു പറഞ്ഞുതരാം . ബോ...ർഡിംഗ് പാസിൽ ഗേറ്റിന്റെ നമ്പർ ഉണ്ട് .അച്ഛൻ പറഞ്ഞുതന്നതാ . സി -29 .കുറേ ദൂരം കാണും .ആദ്യം താഴെ ഇറങ്ങി ട്രെയിനിൽ സി -ഗേറ്റിൽ എത്തണം .അവിടുന്ന് സി -29 അച്ചു കണ്ടുപിടിച്ചുതരാം .മുത്തശ്ശൻ ടെൻഷൻ അടിക്കണ്ട .
ഇനിയും രണ്ടു മണിക്കൂർ ഉണ്ട് . പെട്ടന്ന് ഇന്ത്യയിൽ എത്തിയാൽ മതിയായിരുന്നു .പാച്ചുവിന് അവർ വിമാനത്തിൽ തോട്ടിൽ കൊടുക്കും .അവന് സുഖമാ .വെറുതേ കിടന്നുറങ്ങിയാൽ മതി .വിശക്കുംപോൾ അമ്മ പാല്കൊടുക്കും .അച്ചുവിന് വിശന്നാൽ എന്താ ചെയ്യാ .എങ്ങിനെയാ ഇരുന്ന് ഉറങ്ങുക .എല്ലാം പ്രോബ്ലമാ

Monday, May 11, 2015

  അച്ചു വിൻറെ ഡയറി ---25 -ആം താള് --------

       മുത്ത ശ്ശനു സങ്കടായോ ?..അച്ചുവിന് ശരിക്കും സങ്കടായി ......

          മുത്തശ്ശൻ ഒരാഴ്ച ടൂറായിരുന്നില്ലേ .അച്ചുവിന് ബോറടിചൂട്ടോ . സങ്കടായി . ഇതുവരെ പാച്ചുവിൻറെ വിസാ ശരിയായില്ല.പാച്ചു അമേരിക്കാൻ സിറ്റിസനാ .ഇവിടെയാ ഉണ്ടായേ . ഇന്ത്യയിലേക്ക്‌ പോകാൻ അവന് വിസാ വേണം .അച്ചുവിന് ഇങ്ങോട്ട് പോരാനാ വിസാ . പാച്ചുവിന് സങ്കടാകും .ഏട്ടൻറെകൂട്ട് ഇന്ത്യക്കാരനല്ലാത്തതിനു .അവനേം ഇന്ത്യക്കാരനാക്കണം .എങ്ങിനെയാണാവോ ?. ഉണ്ണികൃഷ്ണനോട് പറയാം . ഉണ്ണികൃഷ്ണനോടു പറഞ്ഞാൽ അമേരിക്കക്കാര് കേൾകോആവോ .?
          മുത്തശ്ശൻറെ കൂടെ വരണന്നുണ്ട് .വിസയില്ലങ്കിൽ പാച്ചുവിനെ ഇന്ത്യയിൽ ഇറങ്ങാൻ സമ്മതിക്കില്ല .മുത്തശ്ശന് സങ്കടായി ഇല്ലേ .അമ്മയ്ക്കും എല്ലാർക്കും സങ്കടാ .അച്ചുവിനാ കൂടുതൽ സങ്കടം . അച്ചു മുത്തശ്ശൻറെ കൂടെ പൊയ്ക്കൊള്ളാൻ അച്ഛൻ പറഞ്ഞു .അച്ചുവിനിഷ്ട്ടാണ് . പക്ഷേ പാച്ചുവിനെ വിട്ട് അച്ചു ഇല്ല .അമ്മക്കും വിഷമാകും .മുത്തശ്ശനും അമ്മമ്മയും ഇല്ലങ്കിൽ അവനെ നോക്കാൻ അവൻറെ ഏട്ടൻ വേണ്ടേ ?. അതുകൊണ്ടാ . മുത്തശ്ശൻ കുറച്ചു ദിവസം കൂടിത്താമാസിച്ചങ്കിൽ അച്ചുവും പോരാമായിരുന്നു . 
       അച്ചു വലിയകുട്ടിയായി .ഏട്ടനായി . പാച്ചുവിനേം അമ്മയേയും അച്ചുകൊണ്ടുപോയാൽ മതി .അച്ചനിപ്പം വരാൻപറ്റില്ല .അച്ഛൻ പറഞ്ഞതാണ് . അച്ചുഏട്ടനാണങ്കിലും കൊച്ചുകുട്ടിയല്ലേ .അച്ചുവിന് ടെൻഷനാകുന്നുണ്ടിട്ടോ ?.അച്ചുവിന് പറ്റുമായിരിക്കും .പക്ഷേ ലഗേജ് എടുക്കാനാ പ്രശ്നം . പിന്നെ ഇത്രയും സമയം വിമാനത്തിൽ പാച്ചുവിനേയും വച്ച് .അവൻ വികൃതിയാ .ചിലപ്പോൾ ഉറക്കെ കരയും .വിമാനത്തിൽ തോട്ടിൽ ശരിയാക്കാം . എന്നാലും കരഞ്ഞാൽ കൊഴപ്പാകും .എന്താ ചെയ്യാ .                    .              

Saturday, May 9, 2015



  സ്വാമി നാരായണ മന്ദിർ ----ഷുഗർലാണ്ടിൽ 

   അമേരിക്കയിൽ ഷുഗർ ലാൻഡിൽ മനസിന്‌ മധുരം നൽകുന്ന ഒരു മനോഹര ക്ഷേത്രം . പുരാതന ഹിന്ദു ശിൽപ്പചാതുരിയുടെ മകുടോദാഹരണമാണ് സ്വാമി നാരായണ മന്ദിർ . 33000" ഹാൻഡ്‌ കാർവിട് "  ഇറ്റാലിയൻ മാർബിൾ ആണതിനുപയോഗിച്ചിരിക്കുന്നത്. അതുപോലെ ടർകിഷ് ലൈംസ്റ്റൊണ് അതിന് മാറ്റ് കൂട്ടുന്നു . ഹൂസ്റ്റണിൽ ഷുഗർ ലാൻണ്ട്  ധാരാളം മലയാളികൾ താമസിക്കുന്ന സ്ഥലമാണ് .അവിടെ 22 -ഏക്കർ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് .73 -അടിയോളം ഉയരത്തിൽ താഴികക്കുടങ്ങൾ .25620 -sq ഫീറ്റ്‌ വിസ്തീർണം .മനോഹരമായ ജലാശയങ്ങൾ ,ജലധാരാ യന്ത്രങ്ങൾ ,വിവിധ വർണ്ണങ്ങളിൽ ആലക്ത്തിക ദീപങ്ങൾ ,മാർബിൾ വിരിച്ച തിരുമുറ്റം .....എന്തോ ഒരു സാധാരണ മലയാളിയുടെ മനസിനിണങ്ങാത്ത ക്ഷേത്ര സമുച്ചയം !,.

   ക്ഷേത്രത്തിനകത്ത് ക്യാമറ ,മൊബയിൽ എന്നിവസംമ്മതിക്കില്ല.ചെരുപ്പും .പക്ഷേ ആരും സോക്സ്‌ ഊരിക്കണ്ടില്ല .തികച്ചും നിശബ്ദ മായ ആ അന്തരീക്ഷം ഭക്ത്തിയെ വേറിട്ടൊരു തലത്തിൽ എത്തിക്കുന്നു .ഇതുപോലെ ഒരു നിശബ്ദത ഒരു പക്ഷേ നമ്മുടെ ക്ഷേത്രങ്ങളിൽ ഉണ്ടായിരുന്നെങ്കിൽ .ആഗ്രഹിച്ചിട്ടുണ്ട് .അവിടുത്തെ "ആരതിയും "നമ്മുടെ "ദീപാരാധനയും "താരതമ്യപ്പെടുത്താൻ രസമുണ്ട് .ഭാവതലത്തിൽ സാമ്യങ്ങളെക്കാൾ വ്യത്ത്യസ്തത ആണ് അനുഭവപ്പെടുക .അതുപോലെ പ്രസാദഊട്ടുണ്ട് .അതിനും വ്യത്യാസം  ഉണ്ട് . ഭക്തി എന്നവികാരം വ്യത്യസ്ഥ  സംസ്ക്കാരത്തിലുള്ള ക്ഷേത്രങ്ങൾ  സന്ദർശിക്കുമ്പോൾ വ്യത്യസ്ത്തമാവുന്നു എന്നതൽഭുതം . .   

    ബോചൻ വാസി ശ്രീ അക്ഷർ പുരുഷോത്തം സ്വാമി നാരായണ മഹാരാജിനെ മനസാ വണങ്ങി വീണ്ടും അമേരിക്കയുടെ ഭൌതികലോകത്തേക്ക് ...           

Friday, May 8, 2015




  ഹൂസ്റ്റനിലെ നാസ സ്പേസ് സെന്റെർ -ഒരു മായികലോകം ...

  നാസാ സ്പേസ് സെന്ററിൽ എത്തിയപ്പോൾ ഒരു പടുകൂറ്റൻ സ്പേസ് ഷട്ടിൽ ആണ് ഞങ്ങളെ എതിരേറ്റത് .നാസയുടെ പ്രധാന കവാടം കടന്ന്  അകത്തേക്ക് .അവിടെ നമുക്കായി അത്ഭുതങ്ങളുടെ ഒരു മായക്കൊട്ടാരം തന്നെ ഒരുക്കിയിരിക്കുന്നു .ബഹിരാകാശ പരിവേഷണത്തിലെ  നാടകീയ ഭൂതം ,അത്ഭുതകരമായ വർത്തമാനം ,പ്രതീക്ഷാനിർഭരമായ ഭാവി  ഇതെല്ലാം ഒരു വാൾട്ട്ഡിസ്നി സിനിമപോലെ നമുക്കാസ്വദിക്കാം . കുട്ടികൾക്കും വലിയവർക്കും ഒരുപോലെ . ആംഗ്രി ബേർഡ് മുതൽ ആധുനിക ശാസ്ത്രത്തിൻറെ അങ്ങേ അറ്റം വരെ .എല്ലാം ..
     ഏക്കർ കണക്കിന് പരന്നു കിടക്കുന്ന ആ ശൂന്യാകാശകേന്ദ്രം.  അവിടെ  "ട്രാം '" ഉണ്ട് . റെഡ് ട്രാം സ്പേസ് ട്രെയിനിംഗ് ഫെസിലിറ്റി മുതലായവയും ,ബ്ലൂ ട്രാം മിഷൻ കണ്ട്രോൾ മുതലായവയും . യാത്രക്കിടയിൽതന്നെ അവർ വിശദമായി കാഴ്ച്ചകൾ വിവരിച്ചു തരും .ശൂന്യാകാശ പര്യടനം വിജയകരമായി പൂരതിയാക്കിയവരുടെ പേരിൽ അവിടെ വൃക്ഷങ്ങൾ വച്ചു പിടിപ്പിച്ചിരിക്കുന്നത് കൌതുകമുണർത്തി .

     കണ്ട്രോൾ റൂം ശരിക്കും അത്ഭുതപ്പെടുത്തി .  ഈ മുറിയിലിരുന്ന് അവർ ഈ പ്രപഞ്ചം മുഴുവൻ നിയന്ത്രിക്കുന്ന പ്രതീതി .അമേരിക്കാൻ പ്രസിഡണ്ട്‌ അവിടെ നേരിട്ടെത്തി ഇരുന്ന സ്ഥലത്ത് തന്നെ ഇരുന്നപ്പോൾ സന്തോഷം തോന്നി . ശൂന്യാകാശപര്യവേഷണത്തെപ്പറ്റിയുള്ള സിനിമകൾക്ക് അവിടെ തീയെറ്റരുകൾ ഉണ്ട് .മുപ്പത് മിനിട്ട് ദ്യര്ഖ്യമുള്ളവ .ചലിക്കുന്ന ചെറിയ 4 -ഡി  തിയെറ്റർ വേറെ . എല്ലാം നൂതനാനുഭവങ്ങൾ . അവിടെ ഒരു പടുകൂറ്റൻ രോക്കറ്റ് ഒന്ന്‌ വലം വയ്ക്കാൻ തന്നെ ഇരുപത് മിനിട്ടെടുത്തു .

      ഒരു പകൽ മുഴുവൻ അവിടെ കറങ്ങിയപ്പോൾ '"നിൻറെ മുഖം ചന്ദ്രനെപ്പോലെ ആണന്നു പാടിയ " ആ കവിവര്യനെ കൂടി അവിടെ കൊണ്ടുപോകാമായിരുന്നു എന്നു തോന്നി .                           

Thursday, May 7, 2015



  ഹൂസ്റ്റനിൽ ഗുരുവായൂരപ്പനൊരമ്പലം ....

   കാറിൽ നിന്നിറങ്ങിയപ്പഴേ ശീവേലിയുടെ   കൊട്ട് കേട്ടു .ഒരു ഗ്രഹാതുരത്വത്തിന്റെ ചാരുതയുള്ള ശബ്ദം. അമേരിക്കയിൽ ഇങ്ങനെ ഒരമ്പലം .ഇതുപോലെ ഒരന്തരീക്ഷം . ഒട്ടും പ്രതീക്ഷിച്ചില്ല . ചെണ്ടയുമായി  വാദ്ദ്യമേളക്കാർ.തറ്റുടുത്ത്‌ ഭസ്മ്മവും ചന്ദനവും തൊട്ട് പരികർമികൾ ,മേശാന്തി. മുണ്ടും രണ്ടാം മുണ്ടുമായി അനേകം ഗുരുവായൂരപ്പ ഭക്ത്തന്മ്മാർ .ഭൂമിയുടെ മറുവശത്തും ഗുരുവും ,വായുവും  സംഗമിചിരിക്കുന്നു .ഇവിടെ ഗുരുവായൂരപ്പപ്രതിഷ്ട്ട നടന്നിരിക്കുന്നു .

   ശ്രീ കാണിപ്പയൂർ കൃഷ്ണൻ നമ്പൂതിരിയാണ് ഈ ക്ഷേത്രത്തിൻറെ വാസ്ത്തുവിദ്യക്ക് മേൽനോട്ടം വഹിച്ചത് .കേരളാ ഹിന്ദു സൊസൈറ്റി ഇതു ഭംഗിയായി പൂർത്തിയാക്കി .ഗുരുവായൂർ അമ്പലത്തിൻറെ അതേ അളവിലും ആകൃതിയിലും ആണ് ഇതു വിഭാവനം ചെയ്തിരിക്കുന്നത് .
    പ്രതിസ്ട്ട കഴിഞ്ഞ് രണ്ട് ദിവസമേ ആയുള്ളൂ .തന്ത്രി ബ്രഹ്മ്മശ്രീ കരിയന്നൂർ ദിവാകരാൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ആയിരുന്നു പ്രതിസ്ട്ട . ശ്രീ പല്ലാവൂർ ശ്രീധരമാരാർ മേളത്തിന് പ്രമാണിത്വം വഹിച്ചു .ശ൦ഖു് വിളിയുടെ മുഴക്കം .ഇടക്ക എന്ന ദേവ വാദ്യത്തിന്റെ സംഗീതം ,ദീപാരാധന നടതുറന്നപ്പോൾകേരളത്തിൽ എത്തിയ ഒരു പ്രതീതി .കല്ലിൽ എണ്ണയും നെയ്യും വീണുള്ള ഗന്ധം .ചന്ദനതിരിയുടേയും കര്പ്പൂരതിന്റെയും സുഗന്ധം ദീപാലംകൃതമായി . മണിനാദത്തിന്റെ അകമ്പടിയോടെ സാക്ഷാൽ ഗുരുവായൂരപ്പൻ .അമേരിക്കയിൽ ആണെന്നത് ഒരു നിമിഷം മറന്നുപോയി .

Wednesday, May 6, 2015

  മ്യൂസിയം ബാറ്റിൽ ഷിപ്പ് ...............

   ഒരു പടുകൂറ്റൻ പടക്കപ്പൽ .നേരിട്ടിതുവരെ കണ്ടിട്ടില്ല . ഹൂസ്ടനിൽ "മ്യൂസിയം ബാറ്റിൽ  ഷിപ്പിൽ " എത്തിയതങ്ങിനെയാണ് . ആ ഗതകാല പ്രതാപിയെ ദൂരെ നിന്നുകണ്ടപ്പോഴേ മനസ്സൊന്നു കിടുങ്ങി .കടും നീലനിറം .ഒരു ഉരുക്ക് കോട്ട .അതിൻറെ ഡക്കിൽ കയറിയപ്പോൾ ത്തന്നെ അവൻറെ പ്രഹരശേഷി  വ്യക്ത്തമായി . പടുകൂറ്റൻ പീരങ്കികൾ പലദിശകളിലേക്ക് തിരിച്ച്‌ ഉറപ്പിച്ചിരിക്കുന്നു .അതിൽ "ബോഫോര്സ് തോക്ക് "പെട്ടന്നാണ് കണ്ണിൽ പെട്ടത് . ഒരു ഇന്ത്യാക്കാരന് ആ പേര് മറക്കാൻ സാധിക്കില്ല . അത്ര അധികം  കോളിളക്കം ഉണ്ടാക്കിയതാണല്ലോ അത് .

  രണ്ട് ലോകമഹായുദ്ധങ്ങളിലുംഅമേരിക്കക്കുവേണ്ടി അവൻ പങ്കെടുത്തിട്ടുണ്ട് .അതുപോലെ മറ്റനേകം ചെറു യുദ്ധങ്ങളിലും . ഒരുകാലത്ത് അമേരിക്കൻ നാവികസേനയുടെ പതാക വാഹിനി ആയിരുന്നു അവൻ .  നൂറ് വർഷത്തിന് മേൽ പ്രായമുള്ള ഈ ഭീകരനെ പ്രായം ബാധിചിട്ടില്ലന്നു തോന്നി . 553 -അടിയോളംനീളമുള്ള അവനെ നന്നായി പരിപാലിച്ചിരിക്കുന്നു .
    അതിൻറെ അകത്തെ സൌകര്യങ്ങൾ നമ്മുടെ ഭാവനക്കപ്പുറമാണ് . അന്നത്തെ യുദ്ധക്കപ്പലിൽ ഇത്രമാത്രം സൌകര്യം ഉണ്ടങ്കിൽ ഇപ്പഴത്തെ അത്യന്താധുനിക യുദ്ധ ക്കപ്പലുകൾ എങ്ങിനെ ആയിരിക്കും !.

    ഇനിയും വേണമെങ്കിൽ ഒരങ്കത്തിന്‌ ബാല്യമുണ്ട് എന്ന് വിളിച്ചോതി  ആ വീരനായകാൻ നമുക്ക് വിടനൽകി .          

Tuesday, May 5, 2015

 സാൻ ജെസ്സിനെന്ടോ മൊണിമെന്റ്റ് .........

         പതിനെട്ട് മിനിട്ടുകൊണ്ട് ഒരുയുദ്ധം ജയിക്കുക !,അതും വെറും ഒമ്പത് പടയാളികളെ മാത്രം നഷ്ട്ടപ്പെട്ട് .!..ലോകത്തിലെ ഏറ്റവും ചെറിയ യുദ്ധം .വെറുതെയല്ല ആ യുദ്ധം നയിച്ച ജെനെറൽ  സാം ഹുസ്ടനെ അവർ ആരാധിക്കുന്നത് .അതാണ്‌ ടേക്സാസ് റവലുഷൻ .മേക്സിക്കൊയുമായുള്ള "സാൻ ജെസിന്തോ യുദ്ധം ".ആ യുദ്ധത്തിൻറെ ഓർമ്മക്ക് സാൻ ജെസ്സിന്ടോ മോനിമെന്റ്റ് .455 -ഏക്കർ സ്ഥലത്തിന് നടുക്ക് 571.31 -അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും വലിയ മോനിമെന്റ്റ് . 
അതിൻറെ കവാടത്തിലൂടെ ഉള്ളിലേക്ക് .അവിടെ ഒരു പുരാതന മ്മ്യൂസിയം പോലെ അലങ്കരിക്കപ്പെട്ടിരിക്കുന്നു .ലിഫ്റ്റിൽ മുകളിലെത്താം .ലിഫ്റ്റ്‌ ഓപ്പെറേറ്റ്ർ ഒരു സുന്ദരി .പ്രായം തൊണ്ണൂറ്റി അഞ്ച് .വി .കെ .എൻ -ൻറെ ഭാഷയിൽ "നല്ല ഓറഞ്ചിൻറെ നിറവും അതിനൊത്ത പൊക്കവും ".അവർ വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു .എന്തൊരു സ്മാർട്ട് !.മുകളിൽ എത്തിയാൽ ഒരു ഒബ്സർവേഷെൻ ചംബർ .കിളിവാതിലിൽ കൂടി അങ്ങ് മെക്സിക്കൻ കടലിടുക്ക് വരെ ക്കാണാം .
        അവിടെ ഒരു യന്ത്രമുണ്ട് .അതിനുമുകളിൽ കുറെ "പെനി '"നിറച്ചിരിക്കുന്നു .നമ്മൾ നാല് ഡോളർ കൊഇൻ അതിലിട്ട് ഒരു ലിവർ കറക്കുക .അപ്പോൾ ആ മോനിമെന്റിന്റെ രൂപം അച്ചുപോലെ അതിൽ പതിഞ്ഞ് ഓവൽ ആകൃതിയിൽ നമുക്ക് കിട്ടുന്നു .ആ ഭീമാകാരമായ ഈ സ്മാരകം പണിയാൻ അവർ മൂന്നു വർഷമേ എടുത്തിട്ടുള്ളൂ എന്നത് അത്ഭുതം .         

Saturday, May 2, 2015

 അച്ചുവിന് നഖംവെട്ടണം ..

   ഹലോ ......മുത്തശ്ശാ ..ഇതു ഞാനാ അച്ചു .മുത്തശ്ശൻ  ഹൂസ്ടനിൽ പോയപ്പോൾ എന്താ അച്ചുവിനെ കൊണ്ടോകാത്തെ .അച്ചുവിന് സങ്കടായി . സ്കൂളിൽ നിന്ന് വന്നപ്പോൾ മുത്തശ്ശനെ കണ്ടില്ല . ഞാൻ സ്കൂളിൽ നിന്ന് മുത്തശ്ശന് ഒരു സർപ്രയിസ് കൊണ്ടുവന്നിട്ടുണ്ട് . "യു ഡ്രോ യുവർ ഫേവ്വറേറ്റ് ". ഞാൻ മുത്തശ്ശൻറെ പടമാ വരച്ചേ ."സ്റ്റാർ കിട്ടി ".അത് കാണിക്കാൻ പറ്റിയില്ല ,അതാ അച്ചുവിന് വിഷമം . 

     ഞാനിന്നലെ പാച്ചുവിനെ ഒന്നെടുത്തു .പാച്ചു ഉറക്കെ കരഞ്ഞു ,അമ്മ ഓടിവന്നു .വേഗം ഞാനവനെ നിലത്ത് കിടത്തി . അമ്മ അറിഞ്ഞില്ല .ഞാനെടുത്തിട്ടാനന്ന് .എന്നാലും ഞാനമ്മയോടു പറഞ്ഞു . പക്ഷേ ഞാനവനെ ഒട്ടും വേദനിപ്പിച്ചില്ല .പിന്നെന്തിനാ അവൻ കരഞ്ഞേ . അച്ചു പേടിച്ചുപോയി .ഭാഗ്യം അമ്മ വഴക്കുപറഞ്ഞില്ല . അച്ചുവിൻറെ നഖം കൊണ്ടുകാണൂം  .ഇന്നു തന്നെ നഖം വെട്ടണം . അല്ലങ്കിൽ പാച്ചുവിന് വേദനിച്ചാലോ . അമ്മയോട് പറയാം . അവൻറെ നഖം കൊണ്ട് എനിക്കും മുറിഞ്ഞിട്ടുണ്ട് .സാരമില്ല .അവൻ കൊച്ചുകുട്ടിയല്ലേ .അച്ചു അവൻറെ ചേട്ടനല്ലേ