Sunday, October 18, 2026
സർപ്പക്കാവ് -- ഒരു ചെറിയ ജൈവവൈവിധ്യ ഉദ്യാനം [നാലുകെട്ട് - 721 ] നാഗരാജാവും ,നാഗയക്ഷിയും അടങ്ങുന്ന നാഗസങ്കൽപ്പങ്ങൾ . നാഗത്തറയിൽ നാഗ രാജാവും നാഗയക്ഷിയും അടങ്ങിയ പ്രതിഷ്ഠ കൾ. താഴെ ചിത്ര കൂടങ്ങൾ വേറെ ആ കൊടും കാടിനരുകിൽ വയസ്സ് നിർണ്ണയിക്കാനാവാത്ത ഒരു കണികൊന്നമുത്തശ്ശി . വർഷങ്ങളായി നറൂമണം വിതറി ഒരു വലിയ ഇലഞ്ഞി മരം .പനംകുലകൾ വിടർത്തി ഭീകരരൂപത്തിൽ ഒരു കാളിപ്പന .പടർന്നു നിൽക്കുന്ന പാലമരം .അമൃതും ,ഞറളയും കെട്ടുപിണഞ്ഞുചമച്ച നാഗരൂപം .അടപൊതിയനും ,അമൽപ്പൊപോരിയും,ചതാവരിയും അടങ്ങിയ ജൈവസമ്പത്ത് വേറെ. പൂർവസൂരികൾ വിഭാവനം ചെയ്ത പരിസ്ഥിതി സംരക്ഷണം ഇവിടെ പൂർണ്ണമാകുന്നു . അതാണ് എൻ്റെ കാ നനക്ഷത്രത്തിലെ പാമ്പും കാവ് .പാമ്പുകളെ ഞങ്ങൾ ഉപദ്രവിക്കാറില്ല. ചിലപ്പോൾ നാലുകെട്ടിലും .നിലവറയിലും കയറിവരും . മറ്റുള്ളവർക്ക് ഇന്നും ഭയമാണ് .ഇവിടെ കാണുന്ന എല്ലാ പാമ്പുകൾക്കും അവർ ദൈവ സങ്കല്പം നല്കി . അനുഗ്രഹ ശക്തിയില്ലാത്ത നാഗദൈവങ്ങളെ നിഗ്രഹിക്കാതിരിക്കാൻ പൂജിക്കുക !."സർപ്പ കോപം "സകലജാതി മതസ്തരും ഇന്നും ഭയപ്പെടുന്നു . തൂശനില വെട്ടിയിട്ട് നൂറും പാലും നല്കി ആയില്ല്യത്തിനു സർപ്പപൂജ .ഇവിടെ വൈഷ്ണവ സങ്കൽപ്പമായതുകൊണ്ട് ഏകാദശി യിൽ ആവരുതെന്നേ പൂർവ്വികർ നിശ്ചയിച്ചിരുന്നുള്ളു പന്തത്തിന്റെ പ്രഭയിൽ മഞ്ഞളിൽ കുളിച്ച് ,കവുകിൻ പൂക്കുലയാൽ അലങ്കരിക്കപ്പെട്ട ആ നാഗസങ്കൽപ്പം ഉള്ളിൽ ഭയം ജനിപ്പിച്ചിരുന്നു . അടുത്ത സ്ഥലങ്ങളിൽ നിന്ന് വിറ്റുപോയവർ പോലും മൈലുകൾ താണ്ടി സർപ്പപൂജക്കിവിടെ എത്തുന്നത് അത്ഭുതം ജനിപ്പിച്ചിരുന്നു . ഈ ഇരുപത്തി അഞ്ചാം തിയതിയാണ് ഇത്തവണത്തെ നാഗപൂജ.പരിസ്ഥിതി സംരക്ഷണത്തിന് നിദാനമായ എൻ്റെ സർപ്പക്കാ വി ലെയ്ക്ക് സ്വാഗതം
Subscribe to:
Post Comments (Atom)

No comments:
Post a Comment