Thursday, October 8, 2026
അനുസരണയുള്ള എൻ്റെ ശകടം ഇടയ്ക്ക് ഒന്നു പിണങ്ങിപ്പേടിപ്പിച്ചെങ്കിലും അവൻ അസരണയുള്ളവനാണ്. എൻ്റെ സന്തത സഹചാരിയാണ് എൻ്റെ പുതിയ കാറ്. അവനെ മെരുക്കാൻ ആദ്യമൊക്കെ ശകലം ബുദ്ധിമുട്ടി. പക്ഷേ പെട്ടന്ന വനിണങ്ങി ഈ കഴിഞ്ഞ ദിവസം വണ്ടി വഴി സൈഡിൽ നിർത്തി. ഗിയറിലിടാൻ മറന്നു. ഹാൻ്റ് ബ്രയ്ക്ക് വലിച്ചു വയ്ക്കാനും മറന്നു. ഒരു പാഴ്സൽ പോസ്റ്റോഫീസിൽ എൾപ്പിച്ച് ഉടനെ കാറിൽ കയറാമല്ലോ.? അയ്യോ തിരിഞ്ഞു നോക്കിയപ്പോൾ കാറ് സാവധാനം മുമ്പോട്ടു നീങ്ങുന്നു. മുമ്പിലിരുന്ന സ്കൂട്ടറിനെ ഒഴിവാക്കി അവൻ റോഡ് ക്രോസ് ചെയ്ത് മറുവശത്തേക്കു നീങ്ങുകയാണ് നല്ല തിരക്കുള്ള വഴി: പോരാത്തതിന് തൊട്ടപ്പറെ ഒരു കൊടുംവളവും. സ്കൂളിൽ പോകുന്ന കുട്ടികൾ നടന്നുവരുന്നുണ്ട്. അവൻ പുല്ലാട്ട് ബ്രഹ്മദത്തൻ്റെ കൂട്ട് ആരെയും ഉപദ്രവിക്കാതെ ഈ പാപ്പാനെ ഉപേക്ഷിച്ച് മുമ്പോട്ടു തന്നെ. നിസഹായനായ നോക്കി നിൽക്കാനെ എനിക്കു കഴിഞ്ഞുള്ളു. തൊട്ടടുത്ത പറമ്പിൽ മുള്ളുവേലിയ്ക്കായി തൂണുകൾ നാട്ടിയിട്ടുണ്ട്. അതിൽ രണ്ടെത്തിൻ്റെ നടുക്കു കൂടി സൈഡിൽ ഒന്നു ഉരസുക പോലും ചെയ്യാതെ അവൻ ആ പറമ്പിൽ പ്രവേശിച്ചു. കുറച്ചു കൂടി മുമ്പോട്ടു പോയാൽ ഒത്തിരി ആഴത്തിലാണ് അടുത്ത തൊട്ടി. അങ്ങോട്ടു മറിഞ്ഞാൽ പിന്നെ കാറിൻ്റെ പാട്സ് വാരി എടുത്തോണ്ടാൽ മതി. അത്ര ആഴത്തിനാണവൻ പതിക്കുക. എല്ലാവരും ശ്വാസം പിടിച്ചിരിയുകയാണ്.പെട്ടന്ന് ആ പറമ്പിൻ്റെ വക്കിലുള്ള ഒരു മണൽത്തിട്ടയിൽ തട്ടി അവൻ നിന്നു. ഞാൻ ഓടി ഡോർ തുറന്ന് ഡ്രൈവറുടെ സീറ്റിൽ കയറി. ബ്രയ്ക്കിൽ കാലമർത്തി.റീവേഴ്സിൽ ഇട്ട് ആക്സിലേറ്റർ കൊടുത്തു. ആ കോൺക്രീറ്റ് പോസ്റ്റിൽ ഉരസാതെ റീവേഴ്സ് എടുക്കുക ദുഷ്ക്കരം.പോരാത്തതിന് തിരക്കുള്ള വഴിയിലേക്ക് നേരെ അവനെ കയറ്റണ്ടിവരും: ആൾക്കാർ കൂടി മാറ്റുവണ്ടികൾ തടഞ്ഞ് ആൾക്കാരെ മാറ്റി വഴി ഒരുക്കി.ഒരു പ്രകാരത്തിൽ വണ്ടിക്ക് ഒരു പോറൽ പോലും ഏൾക്കാതെ അവനെ വഴിയിലിറക്കി.മുമ്പോട്ട് എടുത്ത് വഴിയരുകിൽ തളച്ചു. അടുത്തു നിന്ന ഒരു പയ്യൻ ഓടി വന്ന് "ചേട്ടാ വണ്ടി ഡ്രൈവറില്ലാതെ പോകുന്നതിൻ്റെ ഒരു റീൽ എടുക്കാൻ മേലായിരുന്നൊ? നല്ല റീച്ച് കിട്ടിയേനേ "
Subscribe to:
Post Comments (Atom)

No comments:
Post a Comment