Friday, October 9, 2026

ബലാൽസംഗം ചെയ്യപ്പെട്ടവൾ [ കീശക്കഥകൾ -263] by - അനിയൻ തലയാററും പിള്ളി 94471 38644 കണ്ണു തുറന്നപ്പോ ൾ തലക്കൊരു ഭാരം. എൻ്റെ വസ്ത്രങ്ങൾ സ്ഥാനം തെറ്റിയിരിക്കുന്നു. ഹോട്ടലിൽ മുറി എടുത്തത് ഇന്നലെയാണ്.രാജേഷാണ് മുറി എടുത്തുതന്നത്. എൻ്റെ കുടുംബ സുഹൃത്ത്.തലയ്ക്കാകെ ഒരു മന്ദത .ശരീരം മുഴുവൻ വേദന. ഞാൻ ഞട്ടിപ്പോയി. ഞാൻ ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടിരിക്കുന്നു. ഞാൻ വാതിൽ അകത്തുനിന്ന് അടയ്ക്കാൻ മറന്നോ. വളരെ രസകരമായ ഒരു നോവൽ വായിച്ചുറങ്ങിപ്പോയത് അറിഞ്ഞില്ല. ഞാൻ തരിച്ചിരുന്നു പോയി.പോലീസിൽ റിപ്പോർട്ട് ചെയ്താലൊ? കേസും നൂലാമാലകളും. ചാനലുകൾക്ക് ചാകര .അതവേണ്ട. ഞാൻ തന്നെ ആ നരാധമനേക്കണ്ടു പിടിക്കും. തക്കതായ ശിക്ഷയും കൊടുക്കും. അപ്പഴാണ് ആ വെള്ള ടവ്വൽ ശ്രദ്ധിച്ചത്.അതിൽ ചോരപ്പാട്. ആരോ ആടവ്വൽ കൊണ്ട് മുഖം പൊത്തി എന്നും ആ കൈവിരലുകൾ ഞാൻ കടിച്ചു മുറിച്ചതും ഒരു ചെറിയ ഓർമ്മ. പിന്നെ ഒന്നുമറിയില്ല. ആടവ്വൽ ഞാൻ മണത്തുനോക്കി. ഒരു ക്ലോറൊ ഫൊമിൻ്റെ ഗന്ധം. ഞാൻ ആ ടവ്വൽ ദൂരെ വലിച്ചെറിഞ്ഞു. എന്നെ മയക്കിക്കിടത്തിയാണ് ഈ ക്രൂര കൃത്യം ചെയ്തത്. ഞാൻ രാജേഷിനെ വിളിച്ചു. എന്താവശ്യം വന്നാലും അവൻ നമ്മുടെ കുടുബത്തിൻ്റെ ഒരു സഹായി ആണു്. അവനാണ് എഴുത്തിനായി ഈ സുരക്ഷിത ഇടം കണ്ടു പിടിച്ചു തന്നത്.ആദ്യം അവൻ ഫോൺ എടുത്തില്ല. ഞാൻ താഴെ റിസപ്ഷനിലെത്തി. ഇന്നലെ രാത്രി ആരെങ്കിലും എൻ്റെ മുറിക്കടുത്തു നിൽക്കുന്നത് നിങ്ങൾ കണ്ടോ.? ഇല്ല.പക്ഷേ ഒരു പന്ത്രണ്ടര ആയപ്പോൾ മാഡത്തിൻ്റെ ഹസ്ബൻ്റ് റൂമിൽ നിന്നും പുറത്തിറങ്ങിപ്പോകുന്നത് കണ്ടു.ഹസ്ബൻ്റ്? ഞാൻ റൂമിൽ തിരിച്ചെത്തി എല്ലാം ഭദ്രമാക്കി ടവ്വൽ മാത്രം എൻ്റെ കയ്യിൽ വച്ചു. അപ്പോൾ രാജേഷ് തിരിച്ചുവിളിച്ചു. ഒന്നി വിടം വരെ വരൂ .പെട്ടന്നു വേണം. അര മണിക്കൂറിനകം രാജേഷ് എത്തി. ഞാൻ റൂം അകത്തുനിന്ന് കുറ്റിയിട്ടു. ഞാൻ നടന്ന കാര്യങ്ങൾ എല്ലാം വിശദീകരിച്ചു: ഞാനെന്തു ചെയ്യണം. അവനെക്കണ്ടു പിടിക്കാൻ രാജേഷ് സഹായിക്കണം. പോലീസിലറിയിച്ചാൽ പുലിവാലാണ്. അതു വേണ്ട രാജേഷ് പെട്ടന്നു പറഞ്ഞു. നമുക്ക് കണ്ടു പിടിക്കാം അവൻ്റെ ശബ്ബത്തിൽ ഒരു വിറയൽ."എന്താ രാജേഷിൻ്റെ വിരളിനെന്തു പറ്റി. ചുറ്റിക്കെട്ടിയിട്ടുണ്ടല്ലോ "ഒന്നു മുറിഞ്ഞതാ " അവൻ പെട്ടന്നു വിഷയം മാറ്റി.ഞാനവൻ്റെ കണ്ണിലേയ്ക്ക് തുറിച്ചു നോക്കി .ആ ടവ്വൽ അവനു നേരെ നീട്ടി. ഇത് രാജേഷിൻ്റെ അല്ലേ. അവനൊന്നു പരുങ്ങി."രാജേഷേ നീ എന്തിനിതു ചെയ്തു. ഞാൻ പോലീസിനെ വിളിയ്ക്കട്ടെ. ഈ ടവ്വലും നീരാത്രി റൂമിൽ നിന്നു തിരിച്ച് പോണത് കണ്ടു എന്ന മൊഴിയും മാത്രം മതി നിന്നെ കുടുക്കാൻ .നീ അഴി എണ്ണും ."അവ നിരുന്നു വിയർക്കാൻ തുടങ്ങി. "എനിക്ക് നിന്നെ അത്ര ഇഷ്ടമായിരുന്നു ""ഏതായാലും നിനക്ക് കടുത്ത ശിക്ഷ വേണ്ടി വരും നീ എന്നെ വിവാഹം കഴിക്കണം"അവൻ്റെ കണ്ണുകൾ വിടർന്നു. ആ കണ്ണിൽ കണ്ണീർ"നൂറുവട്ടം സമ്മതം"

No comments:

Post a Comment