അച്ചൂന്റെ തീസിസ് ........[അച്ചുഡയറി -163 ]
മുത്തശ്ശാ അച്ചൂന് സ്കൂളിൽ ഒരു സെമിനാർ ഉണ്ടായിരുന്നു .നമുക്കിഷ്ടമുള്ള ഒരു ആനിമലിനെ കുറിച്ച് . ഒരു തിസീസ് അവതരിപ്പിച്ചു സംസാരിക്കണം . അച്ചൂന് ഏറ്റവും ഇഷ്ട്ടമുള്ള സബ്ജറ്റാ . ഏത് ആനിമലിനെ പറ്റി വേണമെന്ന് സെലക്ട് ചെയ്യാനാ വിഷമിച്ചേ . ടൈഗറിനെ കുറിച്ചാകാം .അതിൻറെ കാട്ടിലെ ജീവിതം .ഇരതേടൽ ,വിവിധതരം കടുവകൾ എല്ലാത്തിനെ പറ്റിയും ചിത്രങ്ങൾ സഹിതം വിവരിച്ചു .കൂട്ടുകാരും ,ടീച്ചർമാരും എല്ലാം ഉണ്ടായിരുന്നു .പുലിമുരുകനും ,ലൈഫ് ഓഫ് പൈ യും ഒക്കെ ചേർത്താ അവസാനിപ്പിച്ചത് . അവസാനം സ്വാമി അയ്യപ്പൻറെ വാഹനമാണ് ടൈഗർ എന്ന് പറഞ്ഞപ്പോൾ എല്ലാവരും ചരിച്ചു .ജോബ് കളിയാക്കി . അച്ചുവും വിട്ടില്ല നമ്മുടെ ദൈവങ്ങളുടെ ഒക്കെ വാഹനങ്ങളെ പറ്റി യും വിസ്തരിച്ചു പറഞ്ഞു . വിഷ്ണുവിൻറെ ഗരുഡൻ ,ശിവൻറെ കാള ,ഭദ്രയുടെ സിംഹം , മുരുകന്റെ മയിൽ അങ്ങിനെ എല്ലാം പറഞ്ഞു . അവർ അത്ഭുതപ്പെട്ടുപോയി .
ഗണപതിയുടെ വാഹനത്തിൻറെ കാര്യം അച്ചു പറഞ്ഞില്ല . ഏലി ആണെന്നത് അച്ചൂനുതന്നെ വിശ്വാസം വരുന്നില്ല ഈ ചെറിയ എലിയുടെ പുറത്ത് ഇത്രയും വലിയ ഗണപതിയെങ്ങിനെയാ യാത്ര ചെയ്യുക !.അതുകൊണ്ട് വേറൊരാളെവിശ്വസിപ്പിക്കാനും അച്ചൂന് കഴിയില്ല . സബജറ്റിൽ നിന്ന് വിട്ടുപോയത് കൊണ്ട് അച്ചൂന് സമ്മാനം കിട്ടിയില്ല .പക്ഷേ ഏറ്റവും നല്ല "ഇന്‍ട്രാക്ഷന്‍ "അച്ചൂനാ സമ്മാനം കിട്ടിയത്