പണപ്പലക --[ നാലുകെട്ട് -൧൩൦ ]
ദീർഘചതുരാകൃതിയിൽ ഒരു പലക . വിലങ്ങനെ പന്ത്രണ്ടും നീളത്തിൽ പതിനേഴും കുഴികളുണ്ടതിൽ . നാലുമൂലക്കും ഓരോകുഴികൾ അടച്ചിരിക്കുന്നു . അപ്പോൾ അതിൽ ആകെ ഇരുനൂറു കുഴികൾ .ഇതിനാണ് പണപ്പലക എന്നുപറഞ്ഞിരുന്നത് . പണ്ടത്തെ നാണ്യവ്യവസ്ഥയിൽ "പുത്തൻ ,പുതിയപണം ,തിരുവതാംകൂർ പണം . തുടങ്ങിയ നാണയങ്ങൾ സുലഭമായിരുന്നു .ഇതെല്ലാം വളരെ ചറുത് ആയിരുന്നു .ഓരോന്നും എണ്ണാൻ ബുദ്ധിമുട്ടായിരുന്നു . അങ്ങിനെ ഉള്ള പണം എണ്ണിത്തിട്ടപ്പെടുത്താൻ വേണ്ടിയാണ് ഈ പലക . ഈ പലകയിൽ പണം ഇട്ടു പറ വടിക്കുന്നതുപോലെ വടിച്ചാൽ ഈ കുഴികളിൽ കൃത്യം ഓരോപണം വീതം വീഴും .അങ്ങിനെ 200 -പണം ഒറ്റയടിക്ക് എണ്ണിക്കിട്ടും . അങ്ങിനെ പെട്ടന്നു പണം എണ്ണിത്തീർക്കാം .
പലവലിപ്പത്തിൽ ഉള്ളനാണയങ്ങൾ എണ്ണാൻ അതതു വലിപ്പത്തിലുള്ള പലക ഉപയോഗിച്ചിരുന്നു ഇരുമ്പുകൊണ്ടും ഉണടായിരുന്നുവത്രെ .അതിൻറെ ഒരുകഷ്ണമാണത്രെ ആ നിലവറ കോണിൽ നിന്ന് കിട്ടിയത് .പിൽക്കാലത്ത് ഈ ഓരോതുളകളിലും ആണിയടിച്ചു് തുളച്ചു് അടയ്ക്ക ഉരക്കാൻ ഉപയോഗിച്ചിരുന്നു .ആണി അടിക്കുമ്പോൾ മറുവശത്തേക്ക് മൂര്ച്ചയുള്ള ഇരുമ്പിൻ കഷ്ണം പൊങ്ങിവരും .അതിന് നല്ല മൂർച്ചയാണ് .അതിൻറെ മുകളിൽ അടയ്ക്കാ ഉരച്ചാൽ പൊടിയായി അടിയിൽ അടിയും .മുത്തശ്ശനാണ് ഇതിൻറെയൊക്കെ പുരാവൃത്തം പറഞ്ഞുതരുന്നത്
No comments:
Post a Comment