ഇംഗ്ലണ്ടിന്റെ ഇടവഴിയിലൂടെ ------1
ഏബ്രഹാം ഹൈറ്സ് .അതുതന്നെ ആകട്ടെ ആദ്യം .അവിടെ ആണ് ആ "റൂട്ട്ലാൻഡ് കാവെൺ ". കാറുപാർക്ക് ചെയ്ത് ആ മലയുടെ മുകളിലേക്ക് കയറാൻ വിഞ്ച് ഉണ്ട് .സർബിഷൻ കൗണ്ടി യുടെ പീക് ഡിസ്ട്രിക്ടിലൂടെ ഉള്ള യാത്ര തന്നെ ചേതോഹരമായിരുന്നു .ആ ഗുഹാകവാടത്തിൽ എത്തി ടിക്കറ്റ് എടുത്തു .ഒരുസമയത്ത് ഇരുപത് പേരെ കടത്തിവിടും .ആചെറിയ ഗുഹാകവാടത്തിലൂടെ ഭൂമിക്കടിയിലേക്ക് .കുത്തനെ ഉള്ള പടികളാണ് . ഏഴു ഡിഗ്രിയിൽ താഴെ തണുപ്പാണ് .വശത്തുള്ള സ്റ്റീൽ കൈപ്പിടിയിൽ പിടിച്ചപ്പഴേ കൈ മരച്ചുപോയി . ഏതാണ്ട് 150 പടികളോളം ഞാൻ എണ്ണി .അടിയിൽ എത്തിയാൽ വിശാലമായ ഒരു പ്രദേശം . അവിടുന്ന് ഗുഹ രണ്ടായി പ്പിരിയുന്നു .ഒന്നിൽ കൂടിയേ പ്രവേശനം ഉള്ളു . പതിനേഴാം നൂറ്റാണ്ടിലെ ഒരു ഖനിയാണത് . ലെഡ് ,ലൈം എന്നിവക്കുവേണ്ടി ജോൺ പി മൈനർ നിർമ്മിച്ച ഒരു പുരാതന ഖനി.
വളരെ ഉയരത്തിൽ ഖനനം ചെയ്തിട്ടുണ്ട് . വല്ലാത്ത ഒരു ഭീകരാന്തരീക്ഷം . പഴയ അറബി കഥയിലെ ഭീകര ഗുഹകൾപോലെ . ചിലസ്ഥലത്തുകല്ലിൽ എന്തോ കൊത്തിവച്ചിട്ടുണ്ട് .അന്ന് ഏഴു വയസ്സുള്ള കുട്ടികളെ കൊണ്ടുവരെ അടിമപ്പണി എടുപ്പിച്ചിരുന്നു .അവർക്കു പരമാവധി 15 വർഷമേ ആയുസുള്ളൂ . അത്ര കഠിനമാണ് ജോലി .അന്ന് മെഴുകുതിരി വെളിച്ചത്തിലാണ് പണിയിച്ചിരുന്നത് .ഗൈഡ് പെട്ടന്ന് ലൈറ്റ് അണച്ചു . നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത കൂറ്റാക്കൂരിരുട്ട് . അവർ അവിടെ മെഴുകുതിരി തെളിച്ചു .ആ അരണ്ട പ്രകാശം കൂടുതൽ ഭീകരതയാണ് ഉണ്ടാക്കിയത് .ചാട്ടവാറടിയേറ്റു അവിടെ പണുതിരുന്നവരുടെ ദീനരോദനം കാതിൽ പതിച്ചപോലെ . പല സ്ഥലത്തും വെള്ളം ഒലിച്ചിറങ്ങുന്നുണ്ട് . കാൽസിയം ഫോർമേഷൻ കൊണ്ട് പതിറ്റാണ്ടുകൊണ്ടുണ്ടായ രൂപങ്ങൾ ഭീതി പരത്തി .ആ മെഴുകുതിരി വെളിച്ചത്തിൽ ,അവിടെ ജീവിതം ഹോമിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു മടങ്ങി .
മനസിന് ഒരു വിങ്ങൽ . എങ്കിലും ഉപയോഗ ശൂന്യമായ ആ ഖനി ടൂറിസത്തിനു പാകപ്പെടുത്തിയ അവരെ മനസുകൊണ്ട് അഭിനന്ദിച്ചു .
No comments:
Post a Comment