വിക്ടോറിയ പ്രോസ്പ്പെറ്റ് ടവർ --[ഇംഗ്ലണ്ടിന്റെ ഇടവഴിയിലൂടെ -2 ]
എബ്രഹാം ഹൈട്സിൽ റൂട്ട്ലാൻഡ് കവേണിൽ നിന്ന് പുറത്തിറങ്ങിയപ്പഴാണ് സമാധാനമായത് .ആ പഴയ ഖനിയുടെ ആഴങ്ങളിൽ മനസ്സ് ആകെ അസ്വസ്‌തമായിരുന്നു .അവിടുന്ന് ഒരുകയറ്റം കയറി സ്വൽപ്പം നടന്നാൽ ഒരു വലിയടവർ കാണാം .വിക്ടോറിയ പ്രോസ്‌പെട് ടവർ . 1844 -ൽ പണിതതാണ് .സത്യത്തിൽ ഈ ടവർ ജോലിയില്ലാതെ നടന്ന കുറെ ചെറുപ്പക്കാരുടെ തമാശ ആയിരുന്നു .നാടൻ കല്ലുകൾ കൊണ്ടാണത് ഉണ്ടാക്കിയിരിക്കുന്നത് .ഖനിയിലെ വെയിസ്റ്റും ഉപേയാഗിചിട്ടുണ്ടാവാം .വലിയ വിദദ്ധ തൊഴിലാളികൾ ഒന്നുമല്ല അത് പണിതത് .പ്രത്യേകിച്ചു ഒരു ലക്ഷ്യവും ആ ടവറിനു അവർ ഉദ്ദേശിച്ചിരുന്നുമില്ല .ഇത്രയും കാലം കഴിഞ്ഞിട്ടും അതിന് ഒരു കോട്ടവും സംഭവിച്ചില്ല .
ടവ്വറിന് മുമ്പിൽ ഒരു ചെറിയ കവാടം . അതിലൂടെ മുകളിലേക്ക് കയറാം . വളഞ്ഞുചുറ്റി 52 -സ്റ്റെപ്പുകൾ ഉണ്ട് .നാൽപ്പത് അടി ഉയരം വരുന്ന അതിന് മുകളിൽ എത്തുമ്പഴേ തലകറങ്ങും . മുകളിൽ എത്തിയാൽ ഒരു പഴയ കോട്ടയുടെ പ്രതീതി . മെറ്റലക്ക് സിറ്റി മുഴുവനും കാണാം അതുപോലെ വിശാലമായ ആ മലനിരകളും . ആ കൊടും കാടിനു മുകളിലൂടെ വരുന്ന കേബിൾ കാർ ഈ ടവറിനടുത്തു കൂടെയാണ് പോകുന്നത് . അങ്ങ് ദൂരെ " റൈബർ കാസിൽ " എന്ന ഭീകര കോട്ട കാണാം .1862 -ൽ ആണ് ആകോട്ട പണിതത് .ആ പുരാതന കോട്ട സന്ദർശിക്കണമെന്ന് മനസുകൊണ്ട് ഉറച്ചതാണ് .പക്ഷേ അവിടെ ഇന്നാർക്കും പ്രവേശനം ഇല്ല .
ആ ടവറിന്റെ മുകളിൽനിന്ന് ആ ഭീകരവനാന്തരവും വിശാല താഴ്വരകളും എല്ലാം ഒരു നല്ല കണ്ണാടിയിൽ എന്നപോലെ കാണാം . നമ്മുടെ നാട്ടിലായിരുന്നെങ്കിൽ എത്ര കോൺക്രീറ്റ് റിസോർട്ടുകൾ അവിടെ വന്നേനെ . ലണ്ടന് ഒരു സ്ത്രൈണ ഭാവമാണ് .ഒരു തൂവൽ കൊണ്ട് പോലും അവർ ഭൂമീദേവിയെ നോവിക്കില്ല .
No comments:
Post a Comment