അന്തോണി എൻറെ തറവാടിന്റെ ഭാഗം ...{നാലുകെട്ട് -127 }
എനിക്കോർമ്മവച്ച കാലം മുതൽ അന്തോണി ഇങ്ങനെതന്നെയുണ്ട് .ഒരുമാറ്റവുമില്ല . ഒറ്റത്തോർത്ത് ,ഒരു പാളത്തൊപ്പി !ആടയാഭരണങ്ങൾ അത്രമാത്രം .ഇല്ലത്തെ പണിക്കാരനാണ് . പകലന്തിയോളം പണിയെടുക്കും . വെയിലും മഴയും പ്രശ്നമല്ല .തൊണ്ണൂറ്റിമൂന്നാം വയസിലും തലമുടി നരച്ചിട്ടില്ല .പല്ല് കൊഴിഞ്ഞിട്ടില്ല . കൂടുതൽ ആശയില്ല .അതുകൊണ്ട് നിരാശയും . എല്ലാ കുടികിടപ്പുകാർക്കും പത്തു സെൻന്റ് എന്ന് നിയമം വന്നപ്പോൾ അന്തോണിക്ക് എത്ര സ്ഥലം വേണമെന്ന് അന്തോണി തന്നെ തീരുമാനിച്ചോളാൻ അച്ഛൻ പറഞ്ഞതാ .അന്തോണിക് അങ്ങിനെ പ്രത്യേകിച്ച് ഒരാഗ്രഹംഇല്ല . .ഇരട്ടിസ്ഥലം പതിച്ചു നല്കിയപ്പോഴും പ്രത്യേകിച്ച് ഒരു സന്തോഷവും കണ്ടില്ല .
പ്രധാനാഹാരം തെങ്ങിൻകള്ളു . പനങ്കള്ളു തണുപ്പുകാലത്ത് മാത്രം .അടുത്ത ഷാപ്പിലെ ആദ്യകസ്ടമർ ആയിരുന്നു അന്തോനി .സ്ഥാപകൻ എന്നാണറിയപ്പെടുക .എന്നും അന്തോണിക് ഒരു കുപ്പി ഫ്രീ . പണിതുണ്ടാക്കുന്നത് മുഴുവൻ കുടിക്കും .രാത്രി ഏതു പാറപ്പുറത്തും കിടന്നു സുഖമായി ഉറങ്ങും . ജീവിതത്തിൽ ഒരു ടെൻഷൻ നും ഇല്ല .
അന്തോണിയുടെ ഭാര്യ കുഞ്ഞാറോത .അതൊരു കഥയാണ് . അന്തോണിയുടെ അച്ഛൻ ,അന്തോണിയുടെ 'അമ്മ മരിച്ചപ്പോൾ ഭർത്താവ് ഉപേക്ഷിച്ച കുഞ്ഞാറോതയുടെ അമ്മേ വിവാഹം കഴിച്ചു . അതിനു ശേഷമാണ് അന്തോണിയും കുഞ്ഞാറോതയും വിവാഹം കഴിക്കുന്നത് .സാങ്കേതികമായി സഹോദരിയാണ് .എന്നാൽ ഒരുബന്ധവും ഇല്ലതാനും . ആ കറുത്ത മേനിയഴകിൽ ഒരു വെളുത്ത മനസിൻറെ നിഷ്ക്കളങ്ക ഭാവം ഉണ്ടായിരുന്നു ഞങ്ങൾക്കൊക്കെ അത്രക്കിഷ്ടമായിരുന്നു . ഒരിക്കൽ കുടുംബ സംഗമ വേദിയിൽ കയറ്റി പൊന്നാട അണിയിച്ചു ആദരിച്ചപ്പോൾ അന്തോണി പൊട്ടിക്കരഞ്ഞു .അന്തോണി ഇതുവരെ കരഞ്ഞുകണ്ടിട്ടില്ല .അതിനു ശേഷവും .ഇന്നന്തോണി ഇല്ല ..പഴയ ഒരു കാലഘട്ടത്തിന്റെ ഓർമ്മക്കുറിപ്പായി ഇന്നും അന്തോണി മനസിലുണ്ട് .
No comments:
Post a Comment