ശ്രീമത് സിദ്ധിനാധാനന്ദ സ്വാമി ...[നാലുകെട്ട് -1 2 8 ]
സ്വാമിയുടെ പൂർവാശ്രമം കുറിച്ചിത്താനത്താണ് . അച്ഛൻറെ കളികൂട്ടുകാരനായിരുന്ന സ്വാമിയെ പറ്റി അച്ഛനിൽനിന്നാണ്ആദ്യമായറിഞ്ഞത് . ഒരു സാധാരണ നായർ തറവാട്ടിൽ {പേപ്പതി തറവാട് ] ജനിച്ച അദ്ദേഹത്തിൻറെ കഥ അത്ഭുതകരം . വെറും സാധാരണക്കാരനായ ഒരു മനുഷ്യൻ സ്വന്തം കർമ്മം കൊണ്ട് മഹായോഗി ആയ കഥ . പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഒരാൾ പഠനം കൊണ്ടും ,മനനം കൊണ്ടും അതീദ്രധ്യാനത്തിലൂടെയും മഹാജ്ഞാനി ആയ കഥ . മാനവസേവയാണ് മാധവസേവ എന്ന് എല്ലാവരെയും മനസിലാക്കിക്കൊടുത്ത മഹാനുഭാവന്റെ കഥ . രാമകൃഷ്‌ണാ ശ്രമത്തിൽ ചേർന്ന് വേദാന്ത പണ്ഡിതനും എഴുത്തുകാരനുമായി അദ്ദേഹം . വളരെ ലളിതമായി വേദാന്ത രഹസ്യങ്ങൾ സാധാരണക്കാർക്കുവേണ്ടി വ്യാഖ്യാനിച്ചു തന്നു . ഒരു കുടുംബ സുഹൃത്ത് എന്നുള്ള നിലയിലും അച്ഛന്റെ കളിക്കൂട്ടുകാരൻ എന്ന നിലയിലും അദ്ദേഹം ഈ തറവാടുമായി നല്ല ബന്ധം പുലർത്തിയിരുന്നു . കോഴിക്കോട്ടും ,പുറനാട്ടുകരയിലും അദ്ദേഹത്തെ കാണാൻ വേണ്ടി പോയിട്ടുണ്ട് .
ഇന്നദ്ദേഹം സമാധി ആയിട്ട് പതിമൂന്നു വർഷമായി . അദ്ദേഹത്തിൻറെ അനുസ്മരണ സമ്മേളനത്തിൽ ശ്രീമത് അഭയാനന്ദ തീർത്ഥപാദസ്വാമികൾക്കൊപ്പം പങ്കെടുത്തപ്പോൾ പഴയ കാര്യങ്ങൾ ഒന്നൊന്നായി മനസിലൂടെ കടന്നുപോയി
No comments:
Post a Comment