Monday, March 30, 2015

  അച്ചുവിന് ആനേ ഇഷ്ട്ടാ ..............

മുത്തശ്ശൻ കൊണ്ടുവന്ന ആനയുടെ ഒരു കൊമ്പ് ഒടിഞ്ഞു പോയി . അതെങ്ങിനാ ശരിയാക്കുക. മുത്തശ്ശന് ആനേ ഇഷ്ട്ടാണോ ? .അച്ചുവിന് ഭയങ്കര ഇഷ്ട്ടാ . കഴിഞ്ഞ തവണ ഇന്ത്യയിൽ പോയപ്പോൾ ഹണ്ടെർഡ് എലെഫന്റിനെ കണ്ടു . ആറാട്ടുപുഴ പൂരത്തിന് . അച്ചുവിൻറെ ഇല്ലത്തിനു മുമ്പിലാ പൂരം . രാവിലെ തന്നെ ആനകൾ വരും . ലോറിയിലാ കൊണ്ടുവരുന്നെ .എന്നെ അച്ഛൻ കൊണ്ടുപോകും .വലിയ ആനകളാ .തിരുവമ്പാടി ശിവസുന്ദറിനെ  ആണ് അച്ഛനിഷ്ട്ടം . അച്ചുവിന് എല്ലാ ആനകളേം ഇഷ്ട്ടാ .ആനകളെ പുഴയിൽ കൊണ്ടുപോയി കുളിപ്പിക്കും .പുഴക്കരയിൽ പോയി ക്കാണും .അച്ചുവിന് പേടിയുണ്ട് . എന്നാലും ഇ ഷ്ട്ടാ .ആന തുമ്പിക്കയ്യിൽ വെള്ളമെടുത്ത്  ഫൌണ്ടൻ പോലെ  ചീറ്റും .

   വൈകിട്ട് ആനകളെ തലേക്കെട്ട് കെട്ടിക്കുന്നത് കാണാനും പോകും .എന്തു ഭംഗിയാണന്നോ.  ഇല്ലത്ത് എഴുന്നളിച്ച് വരും .ആനക്കാരൻ അച്ചുവിനെ ആനയുടെ ചുവട്ടിൽ കൂടി കൊണ്ടുപോയി .അച്ചുവിൻറെ പേടി മാറാനാ  അമ്മ പറഞ്ഞു .അന്നേരം അമ്മക്കാ പേടിയായത് . പക്ഷെ "ഫയർ വർക്ക്‌ " അച്ചുവിന് പേടിയാ . കാണാനിഷ്ട്ടാ .പക്ഷേ അതിൻറെ ശബ്ദം.അച്ചു ചെവി പൊത്തിപ്പിടിക്കും. ഈ "ഫയർ വർക്ക്‌ "ഇല്ലായിരുന്നെങ്കിൽ ആനയെ കാണാൻ ഒന്നുകൂടി പോകാമായിരുന്നു                

Sunday, March 29, 2015

   മുത്തശ്ശൻറെ  ഒരു തല്ലിപ്പൊളി ന്യൂസ്‌ ........
 

          അച്ചു മുത്തശ്ശൻറെ ഈ തല്ലിപ്പൊളി ന്യൂസ്‌ കണ്ടു മടുത്തു . മുത്തശ്ശന് ഞാൻ നല്ല കാർട്ടൂണ്‍ വച്ചു തരാം ."മാജിക്‌ സ്കൂൾ ബസ്‌ " മുത്തശ്ശൻ കണ്ടിട്ടുണ്ടോ ?. ആ ബസ്സിന് എത്ര വേണമെങ്കിലും ചെറുതാകാം . എവിടേം കയറാം . അതിലെ ടീച്ചർ കുട്ടികൾക്ക് എല്ലാം പറഞ്ഞുതരും .ബസ്‌ നമ്മുടെ ശരീരത്തിനു ഉള്ളിൽ ക്കടന്നു എല്ലാം കാണിച്ചു തരും . അതുപോലെ കടലിനടിയിൽ ,ആകാശത്തു  എല്ലാം ...

     പിന്നെ  "ഗോ ഡയിനോ "    ."കായൂ "എല്ലാം നല്ലതാ . സ്പൈഡർ മാൻ , സുപ്പെർമാൻ ,ബാറ്റ് മെൻ . "അയൻ മാൻ "അചുവിനിസ്ടല്ല .. ചോട്ടാ ഭീം , ഹനുമാൻ . ഹനുമാൻറെ ബ്രദറാ  ഭീമൻ .   രണ്ടുപേർക്കും ഭയങ്കര ശക്തിയാ .  ഉണ്ണികൃഷ്ണന്റെയും ,ബാലരാമാന്റെയും കഥ അച്ചുവിന് ഇഷ"ട്ടാ .ഉണ്ണികൃഷ്ണന്റെ  അമ്മാവൻ അച്ചുവിൻറെ അമ്മാവൻറെ കൂട്ടല്ല .ദുഷ്ട്ടനാ ...ഉണ്ണികൃഷ്ണൻ അതുകൊണ്ടാ അമ്മാവനെ കൊന്നത് . അമേരിക്കയിലെ പോലെ ഇന്ത്യയിൽ കാർട്ടൂണ്‍ ഉണ്ടോ .

      മുത്തശ്ശനും അച്ചുവിനും ക്രിക്കറ്റ് ഇഷ്ട്ടാ .പക്ഷേ ഇന്ത്യ തോറ്റു .അച്ചുവിന്  ധോനിയെ ഇഷ്ട്ടായിരുന്നു .ഇപ്പോ കുറച്ചേ ഇഷ്ട്ടോള്ളൂ .ഇന്ത്യ നമ്മുടെ രാജ്യമല്ലേ .തോറ്റപ്പോൾ അച്ചുവിന് സങ്കടം വന്നു .                     

Thursday, March 26, 2015

അച്ചുവിൻറെ  "ചക്കി ചീസ് "....

          മുത്തശ്ശാ നമുക്ക് ചക്കി -ചീസിൽ ഒന്ന് പോയാലോ .  അവിടെ നല്ല രസമാണ് . കൌണ്ടറിൽ പത്ത് ഡോളർ കൊടുത്താൽ കുറേ കൊയിണ്‍ കിട്ടും .അതുകൊണ്ട് അകത്തുപോയാൽ പലതരം "ഗെയിംസ് "കളിക്കാം . ഈ കൊയിണ്‍ ഇട്ടുവേണം കളിക്കാൻ . . ഒത്തിരിതരം വീഡിയോ ഗെയിം ഉ ണ്ട് ' .കാർ ചയിസ് ,ബൈക്ക് റയിസ് എല്ലാം അവിടുണ്ട് .  കളിക്കുമ്പോൾ നമുക്ക് കിട്ടുന്ന പൊയന്റിനു ടിക്കറ്റുകൾ കിട്ടും .അവസാനം ഈ ടിക്കറ്റുകളുടെ വില അനുസരിച്ച് നമുക്ക് സമ്മാനങ്ങൾ കിട്ടും .  ചക്കി -ചീസ് ഇന്ത്യയിൽ ഉണ്ടോ? .അമേരിക്കയിൽ പലിടത്തും ഉണ്ട്. അച്ചുവിന്റെ "ബർത്ത് ഡേ സെലിബ്രെഷൻ" ഇവിടെ വച്ചായിരുന്നു .  

       ചക്കി ഒരെലിയാണ് .ആ കാർട്ടൂണ്‍ കഥാപാത്രത്തെ അച്ചുവിന് ഇഷ്ടാ .ചക്കിയുടെ വേഷം കെട്ടി ഒരാൾ ഇപ്പം വരും . അതിൻറെ കൂടെ നിന്നു ഫോട്ടോ എടുക്കാം . ഡാൻസ് ചെയ്യാം .മുത്തശ്ശന് ഫോട്ടോ എടുക്കണോ .? അവിടെ നമുക്ക് "ഫുഡ്‌ "കിട്ടും . "ചക്കി ചീസ് പിസ്സ " ആണ് അച്ചുവിനിസ്ട്ടം. മുത്തശ്ശന് എന്താ വേണ്ടത് . നോണ്‍ വെജിറ്റെറിയനും ഉണ്ട് .അതുപോലെ  ആ കുപ്പിയിലെ  ബ്ലാക്ക് ജൂസ് ഇല്ലേ   ...അയ്യേ ..നമുക്കങ്ങോട്ടു പോകണ്ട .നമ്മൾ ആ ജ്യൂസ്  കഴിക്കാൻ പാടില്ല . ജോബിന്റെ ഡാഡി കുടിക്കും .ജോബ്‌ പറഞ്ഞതാണ് . കുടിച്ചാൽ ബോധമില്ലാതാകും . പിന്നെ എന്തിനാ മുത്തശ്ശാ ഇവരു അത് കുടിക്കുന്നെ ?...              

Wednesday, March 25, 2015

 ഇനി ടൂ ഡയ്യിസ് ഹോളിഡെ ......

   മുത്തശ്ശാ  ഇനി ടൂ ദയ്സ് ഹോളിഡേ . നമുക്ക് അടിച്ചുപൊളിക്കാം . ലൈബ്രറിയിൽ പോയാലോ . നമ്മളെ അവിടെ ഇറക്കി അച്ഛൻ ഷട്ടിൽ ക്ലബിൽ പൊയ്ക്കോട്ടേ .അച്ഛന് എത്ര ട്രോഫിയാണ് കിട്ടിയിരിക്കുന്നത് എന്നറിയോ . ഞാൻ വലുതാകുമ്പോൾ അച്ഛനെപ്പോലെ വലിയ ഷട്ടിൽ പ്ലയെർ ആകും .ഇന്ത്യയിൽ ഷട്ടിൽ ഉണ്ടോ . മുത്തശ്ശന് അറിയോ ഷട്ടിൽ .    

     ഇവിടെ കുട്ടികൾക്കായി പ്രത്യേക പ്ലെയ്സ് ഉണ്ട് .അവിടെ ശബ്ദം ഉണ്ടാക്കാൻ പാടില്ല .മിക്കവാറും എൻറെ ഫ്രെണ്ട്സ് അവിടെക്കാണണം. എനിക്ക് മാമത്തിന്റെയും ,ജിറാഫിന്റെയും ,ഡിനോസറിന്റെയും ബുക്ക്‌ മതി .ഡിനോസറും  മാമത്തും ഇന്ന് എർത്തിലില്ല .ഒരു കോമറ്റ് വന്നിടിച്ച്‌ എല്ലാം ഡെഡ് ആയി . പക്ഷേ അമേരിക്കയിൽ ഹനുമാൻറെ യും ,ഗണപതിയുടെയും ബുക്ക്‌ ഇല്ല .മുത്തശ്ശൻ ഇന്ത്യയിൽ നിന്ന് കൊണ്ടുത്തരണം . എനിക്ക് ഹനുമാനെ എന്തിസ്ട്മാണന്നോ ? അതെന്താ ഇവിടെ ഇന്ത്യൻ ഗോഡ്സിൻറെ ബുക്കില്ലാത്തത് ....     
ലഞ്ച്  വിത്ത്  അച്ചു ......

      മുത്തശ്ശാ സ്കൂളിൽ എൻറെ കൂടെ ലഞ്ചിന് വരുന്നോ ?.12 -മണിക്ക് വന്നാൽ മതി .ഓഫീസിൽ വന്ന് "'വിസിട്ടേസ്സ് സ്റ്റിക്കർ " വാങ്ങണം . ഞങ്ങൾ ഖൂ ആയി ഡയ്നിംഗ് ഹാളിൽ എത്തും . വരുമ്പോൾ മുത്തശ്ശനോട് മിണ്ടില്ല .  'ബബിൾ  ആൻഡ്ഹഗ്അങ്ങിനെയേ ഞങ്ങൾക്ക്  വരാവൂ .വായടച്ചുപിടിച്ച്  ആരേം ടച് ചെയ്യാതെ കൈകൾ കെട്ടി .. എൻറെ സ്റ്റിക്കർ അവിടെ കാണിച്ചാൽ ഫുഡ്തരും .24-നമ്പർ ടേബ്ലിലെ ഇരിക്കാവൂ . ഞങ്ങൾ കൂട്ടുകാർ അവിടെ വട്ടം കൂടി ഇരിക്കും . ജോബും ,അവന്തികയും ,അർജുനനും  എല്ലാവരും .എന്തു രസമാണന്നോ .മുത്തശ്ശനും ഞങ്ങളുടെ കൂടെ ഇരിക്കാം .ഞാൻ വെജിട്ടേറീയൻ ആണ് . ജോബ്‌  ചിക്കെണ്കഴിക്കും . ചിക്കനെന്താണന്ന് മുത്തശ്ശനയോ?..അയ്യേ ...            

        മിസ്‌ .കോളിൻ ആണ് എൻറെ ടീച്ചെർ .     എന്തിസ്ടാണന്നോ ഞങ്ങളെ . അടിക്കില്ല വഴക്കുപറയില്ല. പക്ഷെ മൂന്നാമത്തെ വണിങ്ങിനു "ടൈം ഔട്ടിൽ "ഇരുത്തും . അതാ സങ്കടം .പക്ഷെ അച്ചു നല്ലകുട്ടിയാ .വികൃതി കാണിക്കില്ല .എനിക്ക് "ഷയിനിംഗ് സ്റ്റാർ " കിട്ടിയിട്ടുണ്ട് .ചിലപ്പോൾ ജോബിനെ ഇരുത്തും .അപ്പോൾ അച്ചുവിന് സങ്കടം വരും .ജോബ്വികൃതിയാ .പക്ഷേ നല്ല ഉടുപ്പിട്ടെ വരൂ .ഇന്ത്യയിലെ പ്പോലെ ഇവിടെ യൂണിഫോം ഇല്ല .


    സ്കൂളിൽ ഞങ്ങൾ ഗുഡ് ന്യൂസ്പറയണം .അല്ലങ്കിൽ ബാഡ് ന്യൂസ്‌ ."ക്രിസ് ക്രോസിലോ  " അല്ലങ്കിൽ "ആപ്പിൾ ക്രോസിലോ "നിലത്തിരിക്കണം ..ടീച്ചറും നിലത്തിരിക്കും .ലഞ്ച് കഴിഞ്ഞ് ഞങ്ങൾ മേശ ക്ലീൻ ചെയ്യണം .ലഞ്ച് ടൈം കഴിഞ്ഞ് മുത്തശ്ശൻ പൊയ്ക്കോളൂ . ഇനി മുത്തശ്ശന് ഇവിടെ നിൽക്കാൻ പാടില്ല . ബൈ   ബൈ ...  

Sunday, March 22, 2015

മുത്തശ്ശാ രാത്രി ആകണ്ടായിരുന്നു ......................

    രാത്രി ആകണ്ടായിരുന്നു . രാത്രി ആയാൽ അച്ചുവിന് സങ്കടം വരും .ഇന്ന് അമ്മയുടെ കൂടെ കിടക്കാൻ പറ്റില്ല .  ഇനി "ടെൻ ഡയ്യിസ്കിടക്കാൻ പറ്റില്ല . എന്ന് അമ്മമ്മ പറഞ്ഞു . അച്ചു രാത്രിയിൽ ഉറക്കത്തിൽ ചവിട്ടും . അപ്പോൾ അമ്മക്ക് ഓപ്പറേഷൻ ചെയ്തിടത്ത് വേദനയെടുക്കും .. പാച്ചു ആണ് അമ്മയുടെകൂടെ  . അവൻറെ കുഞ്ഞു കാലാണ് .അവൻ ചവിട്ടില്ല .

   മുത്തശ്ശാ അച്ഛനിന്നലെ അച്ചുവിന് ഒരു ചെറിയ കട്ടിൽ വാങ്ങി .എന്തൊരു ഭംഗിയാണന്നോ  ആകട്ടിലിനു . പക്ഷേ എനിക്കിഷ്ടായില്ല ."ടെൻ ഡയ്സ് "കഴിഞ്ഞാലും എന്നേ ആ കട്ടിലിലേ കിടത്തൂ . എനിക്കറിയാം . അതിനാണത് .അച്ഛന്റേം അമ്മയുടെയും കട്ടിലിനോട്‌  ചേർത്താണിട്ടിരിച്കുന്നത്.  എന്നാലും അമ്മേ കെട്ടിപ്പിടിച്ച് കിടക്കാൻ പറ്റില്ല . അതാ സങ്കടം . അമ്മക്കും സങ്കടം കാണും .പക്ഷേ അമ്മക്കു പാച്ചുവുണ്ടല്ലോ .അതുകൊണ്ട് അമ്മക്ക് കുറച്ചു സങ്കടെ കാണൂ . അമ്മയുടെ സങ്കടം കണ്ടാൽ അച്ചു കരയും ....സാരമില്ല .അച്ഛന്റെ കൂടെ കിടക്കാം . അച്ഛൻ എന്നെ കെട്ടിപ്പിടിച്ച് കിടക്കും .ചിലപ്പോൾ അച്ഛന്റെ മേൽ കയറിക്കിടക്കും . അച്ഛനെ അച്ചുന് ഭയങ്കര ഇഷ്ട്ടാ ....എന്നാലും അച്ചൂന് സങ്കടം വരുന്നുണ്ട് . മുത്തശ്ശാ   ആ കട്ടിൽ തിരിച്ചുകൊടുക്കാൻ അച്ഛനോട് പറയ്യോ ?........................

Friday, March 20, 2015

  വെൽക്കം ടു പാച്ചു ...

      മുത്തശ്ശാ ഇന്നു പാച്ചു വരും ആശുപത്രിയിൽ നിന്ന് .  മുത്തശ്ശൻറെ  പേരാണ്  അവനിട്ടിരിക്കുന്നത് . പരമേശ്വരന്റെ മലയാളം പാച്ചു .പാസ്പോർട്ടിൽ "ഈശ്വർ ".അച്ഛൻ പറഞ്ഞതാണ് .മുത്തശ്ശന് ഇഗ്ലീഷ് അറിയുവോ . അമേരിക്കയിൽ ഇഗ്ലീഷ് ആണ് .അവനെ വെൽക്കം ചെയ്യണം . അമ്മക്കും ,അച്ഛനും സർപ്രൈസ് ആകണം.  അതിനാണീ ബലൂണുകൾ ."വെൽക്കം ടു പാച്ചു ബൈ അച്ചു ". ...നല്ല കളർ ചോക്കുകൊണ്ട് എഴുതണം .പക്ഷേ അവന് വായിക്കാനറിയില്ല . ഞാൻ പറഞ്ഞുകൊടുക്കും . പിന്നെ കളിപ്പാട്ടങ്ങൾ വയ്ക്കണം . നല്ല സ്പോഞ്ചി ആയതുമതി . അവന് വേദനിച്ചാലോ . ഡിനോസറും ,ട്രാൻസ്പ്പോര്ടരും വേണ്ട . അവൻ പേടിക്കും . അവൻ കുഞ്ഞു കുട്ടിയല്ലേ . ഒരു ഉണ്ണികൃഷ്ണനും കൂടി ആകാമായിരുന്നു . 

      അനിയനുവേണ്ടി ഞാൻ സ്കൂളിൽ എല്ലാവർക്കും ചോക്ലേറ്റ് കൊടുത്തു .ജോബിന് മാത്രം രണ്ടെണ്ണം കൊടുത്തു .എൻറെ ബെസ്റ്റ് ഫ്രണ്ടല്ലേ  .അമ്മയുടെ "വൂമ്പിൽ " നിന്ന് ബേബി ഉണ്ടായിക്കഴിഞ്ഞാൽ ഉടനെ നമ്മൾ തൊടരുതെന്ന് അവൻ പറഞ്ഞു .ഞാൻ തൊടും . മടിയിൽ വച്ചു തന്നാൽ എടുക്കും .പക്ഷേ മൂത്ര മോഴിച്ചാൽ . സാരമില്ല .എൻറെ അനിയനല്ലേ .കുളിച്ചിട്ടേ എടുക്കാവൂ .  അതുപോലെ ജേംസ് പോകാൻ കയ്യിൽ മരുന്ന് പെരട്ടും . അതൊക്കെ സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട് .ജലദോഷം വരാതിരുന്നാൽ മതിയായിരുന്നു . 

     ഇപ്പോ നമ്മൾ "ഫോർ ബോയ്സ് " ആകും . അമ്മേം അമ്മമ്മേം നമുക്ക് തോപ്പിക്കാം . .....       

Wednesday, March 18, 2015

 ഏട്ടന്റെ  സ്വന്തം കുട്ടൻ ..........................

              എന്തിനാ അമ്മ ആശുപത്രിയിൽ പോയതെന്ന് മുത്തശനറീയ്യോ . അമ്മയുടെ വയറ്റിൽ ഒരുകുട്ടിയുണ്ട് . അതിനെ പുറത്തെടുക്കാനാണ് . കുട്ടികൾ പോകാൻ പാടില്ല . അച്ഛൻ വേണം കൂടെ . ഇന്ത്യയിലെപ്പോലെ അല്ല അമേരിക്കയിൽ  .ഡോക്ടർ ഓപ്പറേറേഷൻ നടത്തുമ്പോൾ അച്ഛൻ കൂടെനിൽക്കും .അമ്മക്ക് പേടിയാകാതിരിക്കാനാണ്  .അച്ഛന് വിഷമാകും . അതിൻറെ "കോര്ഡ് "അച്ഛനാണ്  മുറിക്കുന്നത്.  അതിന് മുത്തശ്ശനെന്താ പറയാ ....പുക്കിൾക്കൊടി ...അതന്നേ .....അമ്മയുടെ വയറ്റിൽ ഒരുതരം വെള്ളമുണ്ട് . അതിലാണ് ബേബി കിടക്കുന്നത് .കടലിലെ വെള്ളം പോലെയാണത്.ടീച്ചർ പറഞ്ഞുതന്നതാണത്. 

               എനിക്ക് ബ്രദർ മതി എന്നു വിചാരിച്ചതാണ് . അതുപോലെയായി .കളിക്കാൻ ഒരു കൂട്ടായി . അമ്മക്കു വേദന എടുത്തിട്ടുണ്ടാവും . പാവം അമ്മ . എനിക്ക് സങ്കടം വരുന്നുണ്ട് . എന്നെ അനിയനെ കാണിക്കാൻ ഇന്നു കൊണ്ടുപോവും . കാണാൻ ധൃതിയായി ."ഏട്ടാ " എന്ന് വിളിക്കുമോ ആവോ . അതിനവന് മലയാളം അറിയില്ലല്ലോ . അമ്മ സമ്മതിച്ചാൽ എടുക്കണം . അവനോരുമ്മകൊടുക്കണം . കുളിച്ചിട്ടുവേണം പോകാൻ .അല്ലങ്കിൽ അവന് അസുഖം വന്നാലോ . അവനെ കുത്തിവയ്ക്കും .അവൻ ഉറക്കെ കരയും . കുത്തിവയ്ക്കണ്ടായിരുന്നു .അമ്മയുടെ വയറിൽ ചെവിവച്ചു ഞാൻ വർത്തമാനം പറയാറുണ്ട്‌ . അവനൊന്നും മിണ്ടില്ല   .ചിലപ്പോൾ ചവിട്ടും . ഇന്നവനെ കാണണം.അതിനല്ലേ ഏട്ടൻ സ്കൂളിൽ നിന്ന് നേരത്തേ വന്നത് .           

Monday, March 16, 2015

ശ്രീകോവിൽ  നടതുറന്നു ...............

ശ്രീകോവിലിനുള്ളിൽ യുദ്ധം. കാര്യസാധ്യത്തിന്‌ കിട്ടിയ കാണിക്കയാണ് പ്രശ്നം. രണ്ടുകൂട്ടരും കൂടി ഒരു കുരുക്ഷേത്രയുദ്ധം തന്നെ നടത്തി. പല്ലും നഖവും ഉപയോഗിച്ച്. പടയാളികളുടെ അണികൾ അവർ എന്തുചെയ്താലും കൂടെ നിൽക്കും. കോടിക്കണക്കിന് രൂപയുടെ അഴിമതിക്ക് പിടിക്കപ്പെട്ടാലും ഇവർ ഐക്യദാർഢ്യം  പ്രഖ്യാപിക്കും. പക്ഷേ അണികളല്ലാത്ത കഴുതകൾക്ക് നോക്കി നിൽക്കാനാണ് വിധി. നിങ്ങൾ ഒന്നോർക്കുക നന്ന്. ഈ നാട്ടിൽ ഇവർ പരിഹസിക്കുന്ന ഈ കഴുതകളു്ടെ എണ്ണം കൂടിക്കൂടിവരുന്നു. ഒരിക്കൽ അവർ ചൂലും തോക്കുമെടുത്ത് തെരുവിൽ ഇറങ്ങും.

        അവസാനം പ്രസാദവിതരണം. ഇനി ദൂത് . ഒത്തുതീർക്കണം. ക്ഷേത്രഭരണം പോയാൽ ഇവരാരും ഇനി ഈ ക്ഷേത്ര പരിസരത്തു പോലും എത്തില്ല. എല്ലാവരും ഒത്തുകൂടി. ഇത്രവലിയ യുദ്ധത്തിൽ പങ്കുചേരാതെ നിസ്സംഗനായി സിംഹാസനത്തിൽ അമർന്നിരുന്ന ഒരുയുവനേതാവുണ്ട്. മധ്യതിരുവിതാംകൂറിലെ ഒരു ചെറിയ നാട്ടുരാജ്യത്തിനധിപൻ. അങ്ങേരുടെ ഈ നടപടി ശേരിയായില്ല. കൂട്ടായി വിധിച്ചു .അങ്ങേർക്കെതിരെ നടപടി എടുത്ത് ഈ യുദ്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു .

      ഒരു ശദ്ധി കലശം കൊണ്ടുപോലും ഇനി ഈ ക്ഷേത്ര പരിശുദ്ധി വീണ്ടെടുക്കാൻ പറ്റില്ലന്നു ലോകം മുഴുവൻ കോട്ടിഘോഷിച്ചു ഭരണ പ്രതിപക്ഷാംഗങ്ങൾ സായൂജ്യമടഞ്ഞു

Sunday, March 15, 2015

  സൂര്യഭഗവാനെ മാപ്പ് ..........

   അമേരിക്കയിൽ ഇന്ന് തണുപ്പ് -22 ഡിഗ്രീ ആണ് . സഹിക്കാൻ പറ്റില്ല . മുൻകരുതൽ വേണം . എന്നു പറഞ്ഞിരുന്നതാണ് . പക്ഷേ നാട്ടിലെ 35- ഡിഗ്രി ചൂടിനേക്കാൾ എത്ര ഭേദം . സൂര്യഭഗവാന്റെ ഈ കടുത്ത പരീക്ഷണത്തിൽ നിന്നും ഒരു മോചനവുമായല്ലോ .അത്രയെ ചിന്തിച്ചുള്ളൂ .പക്ഷേ ......

..    വിമാനം ലാൻഡ്‌ ചെയുന്നതിന് മുമ്പ് തന്നെ അറിഞ്ഞു . മഞ്ഞിൽപ്പുതച്ച ധവള ഭൂമിയെ ക്കണ്ടു . വിമാനത്താവളത്തിൽനിന്നു മോളുടെ കാറുവരെയുള്ള ദൂരം ചെറുതാണ് . പക്ഷെ ..അവള്കൊണ്ടുവന്ന രോമക്കുപ്പായത്തിനേയും തുളച്ച് സൂചി കയറുന്നതുപോലെയുള്ള തണുപ്പിൻറെ ഭീകരത ഞാനറിഞ്ഞു . മുഖത്തെ സകലപേശികളും വലിഞ്ഞുമുറുകി . കണ്ണും ,മൂക്കും ,ചുണ്ടും തണുപ്പുകൊണ്ട് പൊട്ടിപ്പോകുന്ന പ്രതീതി . ഗ്ലാസിന്റെ മെറ്റൽ ഫ്രെയിം തണുപ്പ് ആഗീരണം ചെയ്ത് എന്നെ പോള്ളിച്ചു .  കൈപ്പത്തിയിലൂടെ തണുപ്പരിച്ചുകയറി .അതുപോലെ മഞ്ഞിൻ പാളികളിലൂടെ ഉള്ള നടത്തം . വളരെസൂക്ഷില്ലങ്കിൽ തെന്നി വീഴും . പിച്ചവച്ചു പഠിക്കുന്ന കൊച്ചുകുഞ്ഞിനെപ്പോലെ ഒരുപ്രകാരത്തിൽ കാറിലെത്തി . ഇതിനിടെ രണ്ടുപ്രാവശ്യം തെന്നിവീണൂ .അതുപോലെ വായുദേവനും എന്നെ വെറുതെവിട്ടില്ല .എൻറെ പേരക്കുട്ടി എൻറെ കൈ പിടിച്ചു . 

      നാട്ടിലെ 35-ഡിഗ്രീ ചൂടിൽ വിയർത്തുകുളിച്ച് നടന്നുവന്ന് തണുത്ത വെള്ളത്തിൽ ഒരുനല്ല കുളികുളിച്ചുകഴിയുംപോൾ കിട്ടുന്ന ആ സുഖം ......അതാണിതിലും ഭേദം .സൂര്യഭഗവാനെ എൻറെ അഹങ്കാരത്തിന് മാപ്പ് ......     

Saturday, March 14, 2015

           ബേബി ഷവർ .....

    മോളും കുടുംബവും അമേരിക്കയിൽ .  പ്രസവസമയത്ത് കൂടെ വേണം . നാട്ടിലെ നാലുകെട്ടിൽ കൂട്ടുകുടുംബത്തിന്റെ തണലിൽ അവൾ സുരക്ഷിതയാണ് . പക്ഷേ അമേരിക്കയിൽ .....എങ്ങിനെ ...അറിയില്ല . അങ്ങിനെയാണ് പുറപ്പെട്ടത്‌ . 
      
    അവളുടെ കൂട്ടുകാർ എല്ലാവരും കൂടി ഒത്തുകൂടുന്ന ഒരു പരിപാടിയുണ്ട് .ചെല്ലണം . അവളെ അറിയിച്ചിരുന്നില്ല . സസ്പൻസ് നിലനിർത്തണം . ചെന്നിറങ്ങിയ ഉടനെ ആണ് . എങ്കിലും പോയി .അവിടെ ചെന്നപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി .മോൾക്കുവേണ്ടി അവിടെ ഒരുവലിയ വിരുന്നോരുക്കിയിരിക്കുന്നു . "ബേബി ഷവർ "   .  ഉണ്ടാകാൻ പോകുന്ന  കുഞ്ഞിന്‌ അനുഗ്രഹവർഷം ചൊരിയുന്ന ഒരു ചടങ്ങ് .ഏതാണ്ട് ഒരു നൂറുപേരോളം കാണും . എല്ലാവരും അവൾക്ക് ആശംസ അർപ്പിക്കുന്നു .സമ്മാനങ്ങൾ കൊടുക്കുന്നു . ഉണ്ടാകുന്ന കുഞ്ഞിന് വേണ്ട എല്ലാം ആ സമ്മാനങ്ങളിൽ പെടുന്നു . പിന്നെ അവളെക്കൊണ്ട് കേക്ക് മുറിപ്പിച്ചു വിതരണം ചെയ്യിക്കുന്നു . 
  
     അന്ന്യോന്ന്യം ആശ്രയിക്കാത്ത അമേരിക്കൻ സംസ്ക്കാരത്തിൽ സ്നേഹ സഹായ ഹസ്തവുമായി  ഹൃദയസ്പർശിയായ ഒരു കൂട്ടായ്മ്മ . ഒരുപിറവിയുടെ മനസം ങ്കർഷത്തിൽനിന്നു അവൾ പെട്ടന്ന് മുക്ത്തയായപോലെ .അവളുടെ പിരിമുറുക്കം കുറഞ്ഞുവരുന്നത് ഞാനറിഞ്ഞു .മോളുടെ ഈ സന്നിദ്ധ ഖ ട്ടത്തിൽ അവളെ ഹൃദയത്തിൽ ത്തട്ടി സഹായിക്കാൻ ഒരുപാടുപേർ ! .എന്റെയും കണ്ണുനഞ്ഞുപോയി . ആ കറകളഞ്ഞ സൌഹൃദത്തിനു മുമ്പിൽ ..... 

Tuesday, March 10, 2015

 മഹിഷാസുരൻ .........................

   ചക്രവർത്തി തിരുമനസിന് ഒരരുളപ്പാട്. രാജ്യത്ത് ഗോമാതാവിനെ പരിപാലിക്ക്കുന്നത് കുറവ് .  പോരാത്തതിന് കൊന്നുതിന്നുകയും ചെയ്യുന്നു .  കാര്ഷികസംസ്ക്കാരത്തിന്റെ പ്രതീകമാണ് ഗോമാതാവ് . ഗോഹത്യ നിരോധിക്കണം.  ഉത്തരവിറക്കി . ചോദ്യം ചെയ്യാനാവില്ല . രാജ്യത്ത് ചോദ്യങ്ങൾ ആദ്യം തന്നെ നിരോധിച്ചിരുന്നു .ഒരിളവ്‌ അനുവദിച്ചു .മുപ്പത്തിയെഴ്സാമന്തരാജ്യങ്ങളിൽ അവർക്ക് ഉചിതമായ തീരുമാനമെടുക്കാം . .

     അങ്ങു തെക്ക് ഒരു കുഞ്ഞു സാമന്ത രാജ്യമുണ്ട് . അവിടെ മഹിഷാസുരന്മ്മാരുടെ ഭരണമാണ് . സ്വന്തം മാംസം പോലും നിഷിദ്ധമല്ല അവർക്ക് .  ഇവിടെ ഗോഹത്യ ആകാം . അവർ തീരുമാനമെടുത്തു . ഭൂമിദേവിയെയും എന്തിന് സൂര്യഭഗവാനെ വരെ അവർ വിറ്റ് തിന്നുകഴിഞ്ഞു . നദികളും ,മലകളും ,തടാകങ്ങളും ,മരങ്ങളും ,പാറക്കൂട്ടങ്ങളും എന്നുവേണ്ട എല്ലാം വിറ്റു കാശാക്കുന്ന അസുരന്മ്മാരുടെ  നാട് അടുത്തരാജ്യങ്ങളിൽ ഗോവധം നിരോധിച്ചാൽ അവിടുത്തെ ലക്ഷക്കണക്കിന്‌ പശുക്കൾ നാട്ടിലേക്ക് വരും .അങ്ങിനെ ഭക്ഷ്യ ക്ഷാമം പരിഹരിക്കാം . അതിനുവേണ്ടി ഒരു വലിയ മാംസ വ്യവസായ ശാലയും  തുടങ്ങാം .ഉചിതമായ തീരുമാനം .
        പക്ഷേ കണക്കുകൂട്ടലുകൾ തെറ്റി .ആയിരക്കണക്കിന് ,ലക്ഷക്കണക്കിന്‌ പശുക്കൾ ദേശത്തേക്ക് ഒഴുകിയെത്തി . അവിടെ പശുക്കൾ അതിനുമാത്രം പെരുകിയിരുന്നു . പലതും വഴിക്ക് ചത്തുവീണൂ . രോഗം പരത്തി . എത്ത്ര കൊന്നുതിന്നിട്ടും തീരുന്നില്ല .രാജ്യം മുഴുവൻ പശുക്കളേക്കൊണ്ട് നിറഞ്ഞു .കുടിക്കാൻ വെള്ളവും ,മേയാൻ വയലും ഇതിനകം തന്നെ ഇല്ലാതായ ഈ ചെറു രാജ്യം ഇവറ്റകളെ കൊണ്ട്  പൊറുതിമുട്ടി .
  
     ക്ഷീരത്തിനേക്കാൾ ചോരയെ സ്നേഹിച്ച മഹിഷാസുരന് സന്തോഷമായി . ഇനി പശുവിൻ തോലുകൊണ്ടുണ്ടാക്കിയ ചെരുപ്പിട്ട് ആൾക്കാരെ ചവിട്ടി കൊല്ലാമല്ലോ .   

Monday, March 9, 2015

 ഭഗവാൻ കൃഷ്ണൻ --------യു .എസ് .എമിഗ്രേഷൻ കൌണ്ടറിൽ.....

     ഞാനെൻറെ പെട്ടികളുമായി പലകടമ്പകൾ കടന്ന് എമിഗ്രേൻ കൌണ്ടറിൽ. അവിടെ ഒരു മദാമ്മ . പൂതനയുടെ ഭാവം . കൂടെ ഒരു കൂറ്റൻ അസുരനും ."ഫുഡ്  ,റയ്സ് ,എനി  ആൻണ്ടിക്രാഫ്റ്റ് "  എന്നോടാണ് .  
    " നോ  നത്തിംഗ് മാഡം "
എഴുതി ഒപ്പിട്ടുകൊടുത്തതാണ് .അതുപോലെ നുണ പറഞ്ഞേ പറ്റു . എൻറെ പെട്ടികൾ ഒരു യന്ത്രത്തിലൂടെ കയറ്റിവിട്ടു . അതിൽനിന്നും ഒരുപെട്ടി മാറ്റിവച്ചു . "
        "ഒപ്പണിട്റ്റ് ".     താക്കോൽ ....ഞാൻ പരുങ്ങി .അവർ ലോക്ക് കട്ടുചെയ്തു . തുറന്നു . ഒരുപായ്ക്കട്റ്റ്‌ ശർക്കര. ,അവിൽ ,പിന്നെ ഒരുകിഴി പൊടിയരി .അസ്ട്ടമങ്ങല്യ സെറ്റ് .ഒരാന ..ഗുരുവായൂരുനിന്നു വാങ്ങിയ ഒരു ഫൈബർ താളിയോല ഗ്രന്ഥം .വിഷ്ണുസഹസ്രനാമം .അവസാനം പട്ടിൽ പൊതിഞ്ഞ ഒരു ശ്രീകൃഷ്ണ വിഗ്രഹം .കളിമണ്ണൂ കൊണ്ടുള്ളത് . ആ പട്ടിൽ ത്തന്നേ ആ വിഗ്രഹം അവർ പ്രതിഷ്ടിച്ചു . രൂക്ഷമായി അവരെന്നെ നോക്കി . 
   "കൃഷ്ണാ ...ഒന്നു രക്ഷിക്കു മാഷേ ....ഒന്നുകിൽ ഞാനകത്താകും ,അല്ലങ്കിൽ ഉടനെ മടക്കയാത്ര . അതുമല്ലങ്കിൽ നിനക്കവർ വിലപറയും . എൻറെ കയിൽ പത്ത് ഡോളർ പോലും തികച്ചില്ല ..............".എവിടെ !...ആ കള്ളചിരിയും ചിരിച്ച് ഓടക്കുഴലും വായിച്ച് നീ അവിടെ ഇരുന്നോ. ...അനുഭവിക്കുന്നത് ഞാനല്ലേ .
     രംഗം വഷളായി എന്നുറപ്പ് . അവർ അസ്ടമഗല്യ സെറ്റിൽ നിന്ന് മണി പുറത്തെടുത്തതും അതിൻറെ ശബ്ദം അവിടെ മുഴങ്ങി . 
  "കള്ള ത്തിരുമാടി ..ഞാനറ്റകൈ പ്രയോഗിക്കാൻ പോവുകയാ ...രക്ഷിച്ചേക്കണം . ."
   ഞാൻ കണ്ണടച്ച് കൈകൂപ്പി ഉറക്കെ സഹസ്രനാമാത്തിന്റെ ആദ്യ വരി ഒരു കാച്ചങ്ങുകാച്ചി ....
"പ്ലീസ് 'പൂതനയാണ് .  ഞാൻ കണ്ണുതുറന്നു .രംഗം മാറിയിരിക്കുന്നു . പരിപൂർണ നിശബ്ദത . ' ഓ ..ഗോഡ് ."   .മദാമ്മ കുരിശുവരക്കുന്നു . ആൾക്കാർ ചുറ്റും കൂടിയിരിക്കുന്നു . അവർ എല്ലാം പെട്ടിയിൽ തിരികെ വച്ച് എന്നെ സുരക്ഷിതമായി പുറത്തെത്തിക്കാൻ രാക്ഷസകിങ്കരനോട് ആവശ്യപ്പെട്ടു .
   അങ്ങിനെ ആ ചൂടൻ രംഗത്തുനിന്ന് രക്ഷപെട്ട് തണുത്തുറഞ്ഞ അമേരിക്കയുടെ മണ്ണിലേക്ക് .