Sunday, July 31, 2016

ചാമുണ്ഡീ ദേവി - സ്ത്രീ ശാക്തീകരണത്തിന്റെ ദേവത.....
    മൈസൂർ കൊട്ടാരത്തിൽ നിന്നാൽ ക്കാണാം അങ്ങു ദൂരെ ചാമുണ്ഡേശ്വരീ ക്ഷേത്രം. കൊട്ടാരത്തിൽ വച്ചിരിക്കുന്ന വലിയ കണ്ണാടിയിൽ വരെ അത് പ്രതിഭലിക്കുമത്രെ ' മഹാരാജാവിന് കണികാണാൻ ! 3489- അടി ഉയരത്തിൽ ആ കുന്നിൻ മുകളിലാണ് ദേവിയുടെ ആസ്ഥാനം ' 
        മഹിഷാസുരവധത്തിന് പാർവ്വതീദേവിയുടെ അവതാരമാണ് ചാമുണ്ഡേശ്വരി: മുഖത്തു് ശിവശക്തിയും, പത്തു കൈകളിൽ വിഷ്ണു ചൈതന്യവും, പാദങ്ങളിൽ ബ്രഹ്മതേജസും,  എന്നു വേണ്ട എല്ലാ ദൈവങ്ങളും അവരുടെ ശക്തി ദേവിയൽ സന്നിവേശിപ്പിച്ചിരുന്നു. ദിവ്യായുധങ്ങൾ നൽകിയിരുന്നു. ദുഷ്ട നിഗ്രഹത്തിന്. അങ്ങിനെ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായി ആദിവ്യാവതാരം'' - 
    ക്ഷേത്രത്തിനടുത്തത്തെത്തുമ്പഴേ നമ്മേ എതിരേക്കുന്നത് മഹിഷാസുരന്റെ ഭീകര പ്രതിമയാണ്. മഹിഷാസുരനെയും അവന്റെ കിങ്കരന്മാരേയും നിഗ്രഹിച്ച് ലോകത്തിന്റെ " ആദിശക്തി " ആയി വാഴുന്ന ദേവിയെ വന്ദിച്ച് അനുഗ്രഹം വാങ്ങാൻ ആയിരങ്ങളാണ് ദിനം പ്രതി എത്തുന്നത് - ആ ദുഷ്ടനെത്തന്നെ കാവൽ നിർത്തിയാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത് എന്നത് വിരോധാഭാസം! ഭക്തിയുടെ ശാന്തഭാവമല്ല നമുക്കവിടെ അനുഭവപ്പെടുക ' : ഭക്തിയുടെ തീവ്രമായ ഒരു തരം " പോസിറ്റീവ് എനർജി " അവിടെ ഭക്തരിൽ ആവേശിക്കുന്നു. 
           അവിടുന്നിറങ്ങി ശിവ വാഹനമായ "നന്ദി"യുടെ അടുത്ത് നമ്മൾ എത്തുന്നു.ഇന്ത്യയിലെ തന്നെ ഏററവും വലിയ നന്ദി പ്രതിഷ്ട : നന്ദിയുടെ ചെവിയിൽ ആഗ്രഹങ്ങൾ സ്വാകാര്യമായി പറഞ്ഞ് ഭക്തർ പടിയിറങ്ങുന്നു.

Friday, July 29, 2016

ഗീതോപദേശം വിജയന്
സാക്ഷാൽ ഗീതോപദേശത്തെക്കാൾ ചർച്ച ചെയ്യപ്പെടുന്നു ഈ ഗീതോപദേശ വിഷയം. മൻമോഹൻ സി ഗിന്റെ ഉദാരവൽക്കരണത്തിന്റെ ഭരണകാലം. അന്ന് അനിയന്ത്രിതമായ ആ പോക്കിനെ ഒരു പരിധി വരെ എങ്കിലും നിയന്ത്രിക്കാൻ അന്ന് ആ മന്ത്രി സഭയ്ക്കു പിന്തുണ ഉണ്ടായിരുന്ന ലെഫ്ററിനു കഴിഞ്ഞിരുന്നു - അങ്ങിനെ ആരണ്ടു
കാഴ്ചപ്പാടിനും ഇടയിലുള്ള ഒരു പുതിയ എക്കണോമി ഇവിടെ രൂപം കൊണ്ടു. സത്യത്തിൽ അതാണ് ലോകം മുഴുവൻ " റിസഷനിൽ " തകർന്നപ്പഴം ഇൻഡ്യ പിടിച്ചു നിന്നത്. ഇന്നും അതിന് പ്രസക്തി ഉണ്ട് എന്നു തോന്നുന്നു. അങ്ങിനെ രണ്ടിന്റെയും ഇടയിലുള്ള ഒരു നവ എക്കണോമി ഇവിടെ രൂപപ്പെടട്ടെ.... അതിന് ആരുടെയും ഉപദേശം തേടട്ടെ........
,
രംഗനാതിറ്റു....മനോഹര പക്ഷി സങ്കേതം
' മൈസൂർ യാത്രയിൽ ശ്രീരംഗപട്ടണത്തിനടുത്ത് ,രംഗനാ തി ററു ബേർഡ് സാഞ്ചറി.അതി മനോഹരിയായ കാവേരി നദിയുടെ കൈവരികൾക്കിടയിൽ ചെറു ദ്വീപുകൾ അടങ്ങിയ മനോഹരമായ ഒരു പക്ഷിസങ്കേതം. ആയിരക്കണക്കിന് പക്ഷികൾ ആ മരങ്ങൾ നിറഞ്ഞു കാണാം. ദൂരദേശങ്ങളിൽ നിന്നുള്ള ദേശാടനക്കിളി ക8 വരെ. ദൂരെ നിന്നു നോക്കിയാൽ തൂവെള്ള പൂക്കൾ പൂത്തുലഞ്ഞ മരങ്ങൾ പോലെയാണ്‌ നമുക്ക് തോന്നുക. കാവേരിയുടെ മടിത്തട്ടിലൂടെ ബോട്ടിൽ സഞ്ചരിക്കാം. മോട്ടോർ ബോട്ടക8 സമ്മതിക്കില്ല തുഴയുന്ന ചെറു ബോട്ടുകൾ. ശബ്ദം ഉണ്ടാകാതിരിക്കാനാണിത്. യാത്രക്കാരും നിശബ്ദത പാലിക്കണം. അങ്ങിനെ ആ മനോഹര ഓളപ്പരപ്പിൽ നമുക്ക് ഊളിയിടാം. സൃഷ്ടിയുടെ തനതു ഭാവം ആവോളം ആസ്വദിച്ച്. നദിയിൽ ഭീകരമുതലകൾ ഉണ്ട്. ബോട്ട് നീങ്ങിയപ്പഴാണ് പറയുന്നത്. അതിന്റെ അടുത്ത കൂടി പോകാതിരുന്നാൽ മതിയത്രേ. ഇടയ് ഒരു ഭയങ്കരനെ കാണുകയും ചെയ്തു. ആ വ ന്റെ വാലുമടക്കി യുള്ള ഒരൊറ്റ അടിമതി ഈ ചെറുമ്പോട്ട് തകർന്ന് തരിപ്പണമാകാൻ 'ഭയം ആ മനോഹര പക്ഷിസങ്കേതത്തിന്റെ സൗന്ദര്യം ഉൾക്കൊള്ളാൻ തടസമായില്ല. അത്ര മനോഹരമാണവിടം. ഒരു മണിക്കൂർ പോയതറിഞ്ഞില്ല. .
ഒരു വലിയ മുളo കാടിനടുത്ത് ബോട്ടടുത്തു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ആ മനോഹരഭുമി നല്ല ആസൂത്രണം കൂടി ആയപ്പോൾ സ്വർഗ്ഗതുല്യം! മരങ്ങളുടെ മുകളിൽ വലിയ '' "ഒബ്സർവേഷൻ ചെയ്മ്പറു"കൾ ഉണ്ട്. ഒരു കൊണ7യിൽ കൂടി അവിടെക്കയറാം. പക്ഷികളുമായി കിന്നരിക്കാo. ഫോട്ടോ എടുക്കാം. ആ വലിയ യാത്രയുടെ സകല ക്ഷീണവും ആവാഹിച്ചകറ്റുന്ന ആ ഭൗമ സൗന്ദര്യം ആവോളം നുകർന്ന് യാത്ര തുടരുന്നു -

അംബാ വിലാസ് കൊട്ടാരം..... മൈസൂർ


     കൊട്ടാരങ്ങളുടെ നഗരം. മൈസൂർ ! ആഢ ബരത്തിന്റെ അവസാന വാക്കായ ''അംബാ വിലാസ് കൊട്ടാരം " . അതായിരുന്നു ലക്ഷ്യം - വാ ഡിയാർ രാജവംശത്തിന്റെ ആകൊട്ടാരത്തിൽ കാലുവച്ചപ്പഴേ മനസിനെ മഥിക്കുന്ന കാഴ്ച വിസ്മയങ്ങൾ ആണ് എതിരേറ്റത്. " ഇൻഡോ ഡാൻസനിക്ക് " വാസ്തുവിദ്യയുടെ സംഗമം. ഇൻഡ്യയുടെ നാനാഭാഗത്തുള്ള വാസ്തുശിൽപ്പകലയുടെ നല്ല വശങ്ങൾ മാത്രം സ്വീകരിച്ച് രൂപപ്പെടുത്തിയ വാസ്തുശില്പവിദ്യയാണ് ഈ കൊട്ടാരത്തിന് ഉപയോഗിച്ചിരിക്കുന്ന ത്. ഹെൻഡ്രി ഇർവിൻ എന്ന ബ്രിട്ടീഷുകാരനായിരുന്നു ഈ കൊട്ടാരത്തിന്റെ മുഖ്യ ശില്പി പല്ലക്കുകൾ, സിംഹാസനങ്ങൾ, ആയുധങ്ങൾ എല്ലാം ഇവിടെ ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. സ്വർണ്ണവും വെള്ളിയും ഇവിടെ നിർല്ലൊഭം ഉപയോഗിച്ചിരിക്കുന്നു, കൊട്ടാരത്തിന്റെ പ്രധാന " ഡൂം " തന്നെ തനി സ്വർണ്ണത്തിൽ തീർത്തതാണ്. പന്ത്രണ്ട് ഹൈന്ദവ ക്ഷേത്രങ്ങ8 ഈ കൊട്ടാരസമുച്ചയത്തിലുണ്ട്.
                          ആ ആഢംബര കൊട്ടാരം കണ്ടിറങ്ങുമ്പോൾ നമ്മുടെ രാജവംശത്തെയാണ് ഓർത്തത് , നമ്മുടെ പത്മനാഭപുരം പാലസ് എത്ര ലളിതമാണ്. നമ്മുടെ രാജാക്കന്മാർ എത്ര ലളിത ജീവിതമാണ് നയിച്ചിരുന്നത്. രണ്ടും കൂടി താരതമ്യപ്പെടുത്തുമ്പൊ ൾ നമ്മുടെ മഹാരാജാക്കന്മാരോട് എന്തെന്നില്ലാത്ത സ്നേഹം തോന്നി. സച്ച 'സ്വവും ശ്രീപത്മനാഭന് സമർപ്പിച്ച് എളി'മയോടെ നമ്മേ ഭരിച്ചിരുന്ന ആ പത്മനാഭദാസന്മാരെ മനസുകൊണ്ട് വണ ങ്ങി യാ ണ് മൈസൂർ കൊട്ടാരത്തിൽ നിന്നിറങ്ങിയത്...

Tuesday, July 26, 2016

                  സ്വർണ്ണമുഖി തീരത്തുകൂടിഒരു "ലയൺ സഫാരി ".

     സ്വർണ്ണമുഖിനദിയുടെ ഓരം ചേർന്ന്‌ 104 .-ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ബന്നാർ ഘട്ട ദേശീയോദ്യാനം .അവിടുത്തെ "സഫാരി "ആണ് ഉദ്വേഗജനകം . ഹരിതാഭമായ ആ വനാന്തരത്തിലൂടെ ഒരു ഹരിതവർണ്ണ വാഹനത്തിൽ വന്യമൃഗങ്ങളുടെ ഇടയിലൂടെ . പുള്ളിമാനുകളിലും, കൃഷ്ണ മൃഗങ്ങളിലും തുടക്കം .  ഉള്ളിലേക്ക് കയറുമ്പോൾ നമ്മുടെ വാഹനത്തിന് ചുറ്റും കാട്ടാനക്കൂട്ടം . അവിടുന്നും മുമ്പോട്ട് കാട്ടുപോത്തും കരടിക്കൂട്ടവും .വഴിക്കുതടസം നിന്ന ആ കരടിക്കൂട്ടം കുറേനേരം യാത്ര തടസപ്പെടുത്തി .
         അതിഭീകരനായ സിംഹരാജാവ് രാജകീയ പ്രൗഠിയോടെ വഴിയിൽ ത്തന്നെ !തൊട്ടടുത്ത് .വണ്ടി അടുത്തു വന്നിട്ടും അവന് ഒരുകൂസലും ഇല്ല .അവൻ ആ ഉറക്കച്ചടവിൽ ഒന്ന് കോട്ടുവായിട്ടു .കരാളമായ ആ പല്ലുകൾ ഉള്ളിൽ ഭയം ഉണർത്തി . വേണമെങ്കിൽ എന്നെ മറികടന്ന് പോകാനുള്ള വെല്ലുവിളിയോടെ ആണ് ആ നിൽപ്പ് .സാരഥി ഹോണടിച്ചില്ല .പ്രകോപിപ്പിച്ചാൽ അപകടമാണ് അവൻറെ കൈ നിവർത്തി ഒറ്റയടിമതി വണ്ടിയുടെ ഗ്ളാസ് തകർത്തവന് അകത്തുകയറാൻ .മത്തേഭത്തിൻറെ മസ്തകം പിളർക്കാൻ പോന്ന കരുത്താണവന്. രാജാവിന് വഴിമാറാൻ ഓച്ഛാനിച്ചു നിൽക്കേണ്ടിവന്നു ഞങ്ങൾക്ക് . അവസാനം സടകുടഞ് കാട്ടിലേക്ക് രാജകീയ നടത്തം .ആവൂ ...ആശ്വാസമായി !..പിന്നെ നമ്മളെ എതിരേറ്റത് രണ്ട് കടുവകൾ ആണ് . ഇണകളാണവർ .കൂടുതൽ ഭയപ്പെടണം . അവരും നമ്മുടെ വണ്ടിക്കുചുറ്റും വലം വച്ചു .കുറേ നേരം ആ മാർജാരനടനം തുടർന്നു .
   ഭീമാകാരമായ ചിതൽപ്പുറ്റുകളും ,ആ ഭീകര മൃഗങ്ങളും ,അരുമയായ മാൻകൂട്ടവും ,പാദസ്വരം കിലുക്കി കള കളാരവത്തോടെ ഒഴുകുന്ന സ്വർണ്ണമുഖിയും ,പക്ഷികളുടെ കാളകൂജനവും  എല്ലാം കൂടി ഒരുമണിക്കൂർ പോയതറിഞ്ഞില്ല .     

Monday, July 18, 2016

ആ പഴയ റേഡിയോ   { നാലുകെട്ട് -75  }
        തറവാട്ടിൽ കറണ്ട് കിട്ടിയ ഉടനേ വാങ്ങിയതാണ് ആ റേഡിയോ . അത്രയേറെ പഴക്കമുണ്ടതിന് . ഒരു വലിയ പെട്ടി . "വാൽവ് "സെറ്റാണ് . ഓൺ ചെയ്താൽ കുറച്ചുസമയമെടുക്കും അതു ചൂടായിവരാൻ . മുൻവശത്തെ ആ നെറ്റിനിടയിലൂടെ ആ വാൽവിന്റെ ചുമന്ന വെളിച്ചം ഇന്നും മനസിലുണ്ട് . മുമ്പിൽ" പിയാനോബട്ടൻ " ആണ് ബാൻഡ് മാറ്റാനാണ് .സ്റ്റേഷൻ ഓപ്പൺ ചെയുമ്പോൾ ഉള്ള ആ മ്യൂസിക് .ഒരു വല്ലാത്ത " നൊസ്റ്റാൾജിയ " ആയി ഇന്നും മനസിലുണ്ട് . മുഹമ്മദ് റാഫിയുടെയും ,കിഷോർ കുമാറിന്റെയും സ്വരമാധുരി ആസ്വദിക്കാറ് അതിൽനിന്നാണ് .സൗന്ദരരാജന്റെ തമിഴ് പാട്ടുകൾ ,സുബ്ബലക്ഷ്മിയുടെ സുപ്രഭാദം എല്ലാം കൂടി ആ പെട്ടി തറവാട്ടിൽ ഒരു ഉത്സവാന്തരീക്ഷം സൃഷ്ടിച്ചിരുന്നു .
         പക്ഷേ ഇന്നവൻ അനാഥനാണ് . ആർക്കും വേണ്ടാതെ നിലവറക്കോണിൽ വിശ്രമം . പൊടിതട്ടി എടുത്തപ്പോൾ സൈഗാളിൻറെ ശോകഗാനം കേട്ടപോലെ ദുഃഖം തോന്നി . പിന്നീടാണ് ട്രാന്സിസ്റ്ററും ടേപ്പ് റെക്കാർഡറും വന്നത് . അവസാനം ടി .വി .കൂടിവന്നപ്പോൾ അവനെ എല്ലാവരും മറന്നു . ക്രിക്കറ്റ്‌ കമന്ററി അതിൽ കൂടിയ കേൾക്കാറ് . ഒരുബുക്കിൽ തച്ചിനിരുന്നു സ്കോർ എഴുതിയിരുന്നത് ഇന്നും ഓർക്കുന്നു . സിക്സറും ,ബൗണ്ടറിയും അടിക്കുമ്പോൾ ഉള്ള ആരവം ഇന്നും ചെവിയിൽ മുഴങ്ങുന്നു . അവനെ പൊടിതട്ടി എടുക്കണം .ആ "ഇലട്രോണിക്‌ വേസ്റ്റ് "ഉണ്ണിക്കിന്നൊരു നിധിയാണ് .അതിൻറെ നോമ്പിൽ എത്രപ്രാവശ്യം മുത്തശ്ശൻറെയും ,അച്ഛന്റെയും വിരൽപ്പാടുകൾ പതിഞ്ഞിട്ടുണ്ടാകും .അതുകൊണ്ടുതന്നെ അത് ഉണ്ണിക്ക് പ്രിയപ്പെട്ടതാണ്

Sunday, July 17, 2016

അച്ചുവിനേം  ഓനിക്കണം ---[ അച്ചുഡയറി -126  ]

        ആദിയേട്ടനും ആമിക്കുട്ടിയും ദൂബായിൽ നിന്ന് മുത്തശ്ശൻറെ അടുത്തെത്തിയില്ലേ . അച്ചുവിനും കൊതിയാകുന്നു നാട്ടിൽ വരാൻ . ആദിയേട്ടൻറെ ഉപനയനമാണന്നു അമ്മ പറഞ്ഞു . അതുകഴിഞ്ഞ് പൂണൂലിടും. അതിൻറെ "സെറിമണി " അച്ചൂനിഷ്ട്ടായി . മുത്തശ്ശൻ മുഴുവൻ ലൈവ് ആയി "സ്കൈപ്പിൽ കാണിച്ചുതന്നില്ലേ . ആ ഓലക്കുടയും  ,ആ ഡ്രസ്സും ആണ് അച്ചുവിന് ഏറ്റവും ഇഷ്ട്ടായേ . അതെന്തിനാ മുത്തശ്ശാ അതിനുമുമ്പിൽ "ഫയർ " .ആദിയേട്ടൻ മന്ത്രം ഉറക്കെചെല്ലുന്നതുകേട്ടു .എല്ലാം കൂടി നല്ല രസം . ആരാ ഏട്ടന് ഇതൊക്കെ പറഞ്ഞുകൊടുക്കുന്നത് .
           അച്ചുവിനും ഓനി ക്കണമെന്നുണ്ട്  ഒരുവർഷം കൂടി കഴിയണമെന്ന് അമ്മ പറഞ്ഞു . ഇവിടെ അമേരിക്കയിൽ ഇതൊന്നും നടക്കില്ല . നാട്ടിൽ വരണം ..പൂണൂലിട്ടാൽ അമ്പലത്തിൽ പൂജ കഴിക്കാമെന്ന് അമ്മ പറഞ്ഞു .അച്ചുവിന് ഒരുദിവസം ഉണ്ണികൃഷ്ണനെ പൂജിക്കണം . പായസം ഉണ്ടാക്കി പൂജിച്ചാൽ ഉണ്ണികൃഷ്ണൻ കഴിക്കോ ആവോ .ഇഷ്ട്ടള്ള വരുകൊടുത്താൽ ഉണ്ണികൃഷ്ണൻ കഴിക്കും അമ്മമ്മ പറഞ്ഞതാ .അങ്ങിനെ ഉണ്ടായിട്ടുണ്ടത്രെ .അച്ചുവിന് ഉണ്ണികൃഷ്ണനെ വല്യ ഇഷ്ട്ടാ .കഴിക്കുവായിരിക്കും

Saturday, July 16, 2016

കൃഷ്ണാഞ്ഞിലം    [നാലുകെട്ട് -74 ]

   നാലുകെട്ടിൽ വളരെ സുരക്ഷിതമായി വച്ചിരുന്നതാണ് ആ കൃഷ്ണാഞ്ഞിലം .ക്രിഷ്ണാഞ്ചിനം  എന്നും പറയാറുണ്ടതിന് . ഹിമാലയസാനുക്കളിൽ വളരുന്ന കൃഷ്ണ മൃഗത്തിൻറെ തോലാണത് .അത് കയ്യിൽ എടുത്തപ്പൾ  കുട്ടിക്കാലത്തെ തീർവഅനുഭവങ്ങളിലേക്ക് ആണ് മനസ്സ് കടന്നുപോയത് . അന്ന് ഉണ്ണിക്ക് ഏഴുവയസ്സ് . "ഉപനയനത്തിന്" സമയമായി . ജ്ഞാന സമ്പാദനത്തിന് അർഹതനേടിയ പ്രായം .ശ്രദ്ധയുടെ പ്രതീകമായി  "പൂണൂലും " "കൃഷ്‌ണാഞ്ഞില"വും . ". ഉപനയനം " എന്നാൽ അരികിലേക്ക് കൊണ്ടുചെല്ലുക . പഠനം ഈശ്വരൻറെ സമീപത്തേക്ക് .അല്ലങ്കിൽ ഗുരുവിന്റെ സവിധത്തിലേക്ക് . പിന്നെ സമാവർത്തനം വരെ പഠനകാലമാണ് . ഉണ്ണിയെ സംബന്ധിച്ചിടത്തോളം ഒരു പീഡനകാലം !. അത്രകടുത്ത നിഷ്ട്ടകളാണ്‌ ആ കാലത്തു ഗുരുകുലത്തിൽ . വേദപഠനത്തിന്റെ അണുവിട തെറ്റാത്ത ചിട്ടവട്ടം . "ഓത്ത് "ചൊല്ലിപ്പഠിക്കണം അതിൻറെ സാധകം ഈ ബാല്യ ,കൗമാര കാലങ്ങൾക്ക് താങ്ങാവുന്നതിലധികമായിരുന്നു .
           പക്ഷേ ആ കാലം ഒരു യോഗിയുടെ തലത്തിലേക്കു മനസിനെ പാകപ്പെടുത്താൻ ആ ചെറുപ്രായത്തിലെത്തന്നെ സഹായിച്ചിരുന്നു . .എന്നും ഏഴരവെളുപ്പിന് എഴുന്നേൽക്കണം .പ്രാർഥനയും ,ജപവും ,സൂര്യനമസ്ക്കാരവും .എന്നും ചമതയിടണം .ഇടസമയങ്ങൾ മുഴുവൻ പഠനത്തിനായി ചിട്ടപ്പെടുത്തിയിരിക്കും .  പഠനം പൂർത്തിയായാൽ "സമാവർത്തനം ". പഠിച്ചത് പലപ്രാവശ്യം ആവർത്തിച്ചു് സമ  ആവർത്തനം . ഗുരുദക്ഷിണ സമർപ്പിച്ചു് അങ്ങിനെ ആവേദപഠനം പൂർത്തിയാക്കുന്നു . പക്ഷേ അന്ന് ആ ചപല കൗമാരത്തിൽ സ്വായത്തമാക്കിയ ആ അച്ചടക്കം ഒരു ജീവിതകാലം മുഴുവൻ ഉണ്ണിക്ക് പ്രയോജനപ്പെട്ടു . പിൽക്കാലത്ത് ഇതിനെ ഒക്കെ തള്ളിപ്പറയുമ്പഴും ഉണ്ണി അറിയാതെ അതിൻറെ ഗുണഫലങ്ങൾ ഉണ്ണിയെ പിന്തുടർന്നിരുന്നു .         

Friday, July 15, 2016

സെൻറ് .സ്റ്റീഫൻസ് കോളേജ് -ഉഴവൂർ ----{നാലുകെട്ട് 73 ]
ആറ് കിലോമീറ്റർ നടന്നു വേണം കോളേജിലേക്ക് പോകാൻ പ്രകൃതിമനോഹരമായ . ഒരു വലിയ കുന്നിനു മുകളിൽ ,ആണ് കോളേജ് . ചേരുമ്പോൾ ഫാദർ .പീറ്റർ ഊരാളിൽ ആയിരുന്നു പ്രിൻസിപ്പൽ .എപ്പഴും ചിരിച്ചു് തമാശൂ ൦ പറഞ്ഞു കുട്ടികളുടെ ഇടയിൽ തന്നെ ഉണ്ടാകും അച്ചൻ . സ്നേഹസമ്പന്നനായ ആ അച്ഛനാണ് എന്നെ ഫസ്‌റ് ഗ്രൂപ്പിൽ തന്നെ കൊണ്ടിരുത്തിയത് .
കോളേജ് ജീവിതം ഇതുവരെയുള്ള രീതികളെ ആകെ മാറ്റിമറിച്ചു . വിപ്ലവ പ്രസ്ഥാനത്തിൻറെ ആവേശം പൂണ്ട് കെ .എസ് .ഫ് {ഇന്നത്തെ എസ് .ഫ് .ഐ } പ്രവർത്തകനായി .അന്നത്തെ വിദ്യാർഥി രാഷ്ട്രീയം ഉദാത്തമായിരുന്നു . നിരന്തരം സ്റ്റഡി ക്ലാസ്സുകൾ ,മദ്യത്തിനും മയക്കുമരുന്നിനും എതിരെ പോരാട്ടം .അനീതി കണ്ടാൽ ഭയമില്ലാതെ തുറന്നെതിർക്കാനുള്ള തന്റേടം . അതേസമയം ഗുരുക്കന്മാരോട് തികഞ്ഞ ആദരവ്വ് . ആൺകുട്ടികളും പെൺകുട്ടികളുമായി ആരോഗ്യപരമായ സൗഹൃദം .
ഇംഗ്ളീഷ് പഠിപ്പിക്കുന്ന സണ്ണി സർ നമ്മുടെ ഒക്കെ ഒരു" റോൾ മോഡൽ"ആയിരുന്നു പ്രഫസർ .സണ്ണി തോമസ് .നല്ല ആകാരഭംഗി .സരസമായ സംസാരരീതി . ഷൂട്ടിങ്ങിൽ ഇന്ത്യ മെഡൽ വാരിക്കൂട്ടുമ്പഴും ആ ദ്രോണാചാര്യർക്ക് ലാളിത്യം മുഖമുദ്ര . സണ്ണിസാർ ചിലപ്പോൾ തോക്കുമായി വേട്ടക്കിറങ്ങും . അന്ന് തറവാട്ടുപറമ്പിൽ നിറയെ മുയലും ,കീരിയും ,അണ്ണാറക്കണ്ണനും .ഒരിക്കൽ സാർ തോക്കുമായി വന്നു .തറവാട്ടുവളപ്പിൽ അതു സമ്മതിക്കാറില്ല .അന്ന് സണ്ണിസാറിന് മാത്രം അച്ഛൻ ഒരു പരിഗണന കൊടുത്തത് ഇന്നും ഓർക്കുന്നു .
അന്ന് അപ്പാപ്പൻറെ ചായക്കടയാണ് കുട്ടികളുടെ സങ്കേതം .സുഖിയനും ,പരിപ്പുവടയും ,ഉഴുന്നുവടയും ഇന്നത്തെകോട്ടയം ബിഷപ്പും ,ലാലുഅലെക്സും ഉൾപ്പടെ എല്ലാവരും അപ്പാപ്പൻറെ കടയിൽ വരും .വളരെക്കാലം കഴിഞ്ഞു ഒരുദിവസം ലാലുഅലക്സ് അപ്പാപ്പനെ കാണാൻ വന്നിരുന്നു .ഓർമ്മകളുടെ ചെപ്പുതുറക്കുമ്പോൾ അതിലെ കലാലയ ജീവിതമാണ് ഏറ്റവും വർണാഭം . ഉണ്ണി ഓർത്തു

Tuesday, July 12, 2016

മുത്തശ്ശാ അച്ചുവിൻറെ  "ഗ്രാൻറ് പേരന്റ് ഡേ "  {അച്ചുവിന്റെ ഡയറി -125 }
      അച്ചുവിന് സ്കൂളിൽ ഗ്രാൻറ് പേരന്റ് ഡേ ആയിരുന്നു . അച്ചുവിന്റെ മാത്രം മുത്തശ്ശനും ,മുത്തശ്ശിയും ഇല്ലായിരുന്നു .അച്ചുവിന് സങ്കടായി .സ്കൂൾ പൂട്ടി കഴിഞ്ഞപ്പഴാ ഇല്ലത്തെ മുത്തശ്ശിയും മുത്തശ്ശനും വന്നത് . മുത്തശ്ശൻറെ കൂടെ ക്രിക്കറ്റു കളിക്കും ,നടക്കാൻ പോകും .മുത്തശ്ശിയാണെങ്കിൽ നല്ല പാട്ടുപാടിത്തരും .നല്ല കഥകൾ പറഞ്ഞുതരും . എന്നും ഇവർ കൂടെയുണ്ടായിരുന്നെങ്കിൽ .
   അല്ലങ്കിലും അച്ചൂനെ മുത്തശ്ശൻമ്മാർക്കും മുത്തശ്ശിമാർക്കും വലിയ ഇഷ്ട്ടാ .അമ്മ പറഞ്ഞു അച്ചുവിന്റെ ഡയറി പുസ്തകമാക്കുമ്പോൾ ,അതിൽ മാടമ്പ് കുഞ്ഞിക്കുട്ടൻ മുത്തശ്ശൻ എഴുതി തന്നെന്ന് . അതുപോലെ ലോകത്ത് എല്ലാവർക്കും ഇഷ്ട്ടമുള്ള ഒരു മുത്തശ്ശൻ അതിൽ വരച്ചു തന്നെന്ന് .അച്ചു ആ മുത്തശ്ശനെ ഇതുവരെ കണ്ടിട്ടില്ല ."ആർട്ടിസ്റ് നമ്പൂതിരി "എന്നാ അമ്മ പറഞ്ഞത് .അതുപോലെ കുട്ടികൾക്ക് ഒത്തിരി കഥകൾ സമ്മാനിച്ച സുമംഗല മുത്തശ്ശിയും അതിൽ എഴുതിത്തന്നു എന്ന് . ആ മുത്തശ്ശിയുടെ  "മിട്ടായി പൊതി " അച്ചു വായിച്ചിട്ടുണ്ട് . എന്താ ഇവരൊക്കെ എഴുതിത്തന്നത് എന്ന് മുത്തശ്ശനറിയോ ? എല്ലാവർക്കും അച്ചുനേ അത്രക്കിഷ്ട്ടാ അച്ചൂനും അങ്ങിനെയാ .അച്ചു നാട്ടിൽ വരുമ്പോ അവരെ ഒക്കെ കാണണം . കാണുമ്പോൾ അവരെ ഒക്കെ നമസ്ക്കരിക്കണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട് .അല്ലങ്കിലും അവർക്ക് അമേരിക്കയിലെ പോലെ  "ഷെക് ഹാൻഡ് " കൊടുത്താൽ പോരാ എന്ന് അച്ചുവിനറിയാം . 
മുത്തശ്ശാ അച്ചുവിൻറെ  "ഗ്രാൻറ് പേരന്റ് ഡേ "  {അച്ചുവിന്റെ ഡയറി -125 }
      അച്ചുവിന് സ്കൂളിൽ ഗ്രാൻറ് പേരന്റ് ഡേ ആയിരുന്നു . അച്ചുവിന്റെ മാത്രം മുത്തശ്ശനും ,മുത്തശ്ശിയും ഇല്ലായിരുന്നു .അച്ചുവിന് സങ്കടായി .സ്കൂൾ പൂട്ടി കഴിഞ്ഞപ്പഴാ ഇല്ലത്തെ മുത്തശ്ശിയും മുത്തശ്ശനും വന്നത് . മുത്തശ്ശൻറെ കൂടെ ക്രിക്കറ്റു കളിക്കും ,നടക്കാൻ പോകും .മുത്തശ്ശിയാണെങ്കിൽ നല്ല പാട്ടുപാടിത്തരും .നല്ല കഥകൾ പറഞ്ഞുതരും . എന്നും ഇവർ കൂടെയുണ്ടായിരുന്നെങ്കിൽ .
   അല്ലങ്കിലും അച്ചൂനെ മുത്തശ്ശൻമ്മാർക്കും മുത്തശ്ശിമാർക്കും വലിയ ഇഷ്ട്ടാ .അമ്മ പറഞ്ഞു അച്ചുവിന്റെ ഡയറി പുസ്തകമാക്കുമ്പോൾ ,അതിൽ മാടമ്പ് കുഞ്ഞിക്കുട്ടൻ മുത്തശ്ശൻ എഴുതി തന്നെന്ന് . അതുപോലെ ലോകത്ത് എല്ലാവർക്കും ഇഷ്ട്ടമുള്ള ഒരു മുത്തശ്ശൻ അതിൽ വരച്ചു തന്നെന്ന് .അച്ചു ആ മുത്തശ്ശനെ ഇതുവരെ കണ്ടിട്ടില്ല ."ആർട്ടിസ്റ് നമ്പൂതിരി "എന്നാ അമ്മ പറഞ്ഞത് .അതുപോലെ കുട്ടികൾക്ക് ഒത്തിരി കഥകൾ സമ്മാനിച്ച സുമംഗല മുത്തശ്ശിയും അതിൽ എഴുതിത്തന്നു എന്ന് . ആ മുത്തശ്ശിയുടെ  "മിട്ടായി പൊതി " അച്ചു വായിച്ചിട്ടുണ്ട് . എന്താ ഇവരൊക്കെ എഴുതിത്തന്നത് എന്ന് മുത്തശ്ശനറിയോ ? എല്ലാവർക്കും അച്ചുനേ അത്രക്കിഷ്ട്ടാ അച്ചൂനും അങ്ങിനെയാ .അച്ചു നാട്ടിൽ വരുമ്പോ അവരെ ഒക്കെ കാണണം . കാണുമ്പോൾ അവരെ ഒക്കെ നമസ്ക്കരിക്കണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട് .അല്ലങ്കിലും അവർക്ക് അമേരിക്കയിലെ പോലെ  "ഷെക് ഹാൻഡ് " കൊടുത്താൽ പോരാ എന്ന് അച്ചുവിനറിയാം . 
  കെ .ആർ .നാരായണൻ L .P .സ്കൂൾ കുറിച്ചിത്താനം .[നാലുകെട്ട് -72 }

       കുറിച്ചിത്താനം L .P സ്കൂൾ .വളരെപ്പണ്ട് വള്ളിനിക്കറുമിട്ട് സ്ലെറ്റും .കല്ലുപെൻസിലും ,മാഷിപ്പച്ചയുമായി ഈ സ്കൂളിൽ പോയത് ഉണ്ണിയുടെ ഓർമ്മയിലുണ്ട് .അന്ന് ഈ സ്കൂൾ ഓലമേഞ്ഞതാണ് .മുറ്റത്ത് ഒരു വലിയ പൂവരശ്ശ .അതിൻറെ വേരുകൾ മണ്ണിൽ ഉയർന്നു നിൽക്കും .എത്രപ്രാവശ്യം ഓടിക്കളിക്കുമ്പോൾ അതിൽ തട്ടി വീണിരിക്കുന്നു .മഴക്കാലത്തുള്ള സ്കൂൾ യാത്രതന്നെ സാഹസികം . സ്കൂളിന് അടുത്ത് റോഡിന് കുറുകെ ഒരുതൊടുണ്ട് .അതിൽ മഴക്കാലത്ത് ഒഴുക്ക് കൂടും . നാട്ടുകാർ ആണ് അന്ന് എടുത്ത് അക്കരെ കടത്തുക . മത്തക്കൊച്ചിൻറെ കാളവണ്ടിയാണ് അന്ന് നാട്ടിലെ ഏക വാഹനം . അതിൻറെ കുടമണീ  ശബ്ദം കേൾക്കുമ്പഴേ വഴിമാറി നിൽക്കും .ചാട്ടകൊണ്ട് ആ പാവം കാളകളെ അടിക്കുമ്പോൾ ഉണ്ണിക്കാണ് വേദനിക്കാറ് . അന്ന് കൂടെ പഠിച്ച മാത്യു ഇന്ന് കോട്ടയം ബിഷപ്പാണ് .ബിഷപ്പുമായി പിന്നീടൊരിക്കൽ ആദ്യാക്ഷരം കുറിച്ച ആ സരസ്വതീ ക്ഷേത്രത്തിൽ ഒത്തു കൂടിയിട്ടുണ്ട് .
           പിൽക്കാലത്ത് ശ്രീ കെ .ആർ .നാരായണൻ ഇന്ത്യൻ പ്രസിഡന്റായപ്പോൾ ആണ് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചു സ്കൂളിൻറെ പേര് മാറ്റിയത് . അദ്ദേഹവും സ്‌കൂളിലെ പൂർവ വിദ്യാർഥിയാണ് വളരെ താഴ്ന്ന ചുറ്റുപാടിൽ ജനിച്ചു് സ്വന്തം പ്രയത്‌നം കൊണ്ടും ,പ്രതിഭകൊണ്ടും അത്യുന്നത പദവിയിൽ എത്തിയ ആ മഹാനുഭാവന് നാടിൻറെ ആദരവായിരുന്നു ആ നാമകരണം . അദ്ദേഹം ജനിച്ച ആ കുടിൽ തറവാട്ടിനടുത്താണ് .അദ്ദേഹം ഇന്ത്യൻ പ്രസിഡണ്ടായപ്പഴും അദ്ദേഹത്തിന്റെ  സഹോദരി ഗൗരിയും ,അനുജൻ ഭാസ്ക്കരനും അവിടെത്തന്നെ യായിരുന്നു താമസം . ഇന്ന് ആ സ്കൂൾ മട്ടിലും ഭാവത്തിലും മാറ്റം വന്നിരിക്കുന്നു കുറിച്ചിത്താനം ശ്രീകൃഷ്‌ണ സ്കൂളിലെ ബസ്സിൽ കുട്ടികളെ  സൗജന്യമായി  ഈ  സ്‌കൂളിൽ എത്തിച് സ്കൂൾ നിലനിർത്താൻ സഹായിക്കുന്നുണ്ട് .നാട്ടുകാരുടെ നിസ്സീമമായ സഹകരണവും ഇതിൻറെ സാംസ്കാരിക പൈതുകം നിലനിർത്താൻ സഹായിച്ചിട്ടുണ്ട് .

Sunday, July 10, 2016

"അച്ചുവിൻറെ ഡയറിക്ക് "  ആര്ടിസ്റ് നമ്പൂതിരിയുടെ  വരപ്രസാദം .....

      സത്യത്തിൽ ആര്ടിസ്റ് നമ്പൂതിരിയെ കാണാൻ പോയത് ഒരതിമോഹവുമായായിരുന്നു .അച്ചുവിന്റെ ഡയറി പുസ്തകമാക്കുമ്പോൾ അതിൽ അദ്ദേഹത്തിൻറെ ഒരു വരമൊഴി . ദേവസമാനനായ ആ  വരയുടെ തമ്പുരാനെ കണ്ടപ്പോൾ ത്തന്നെ ഒന്നു ഞെട്ടി .ഒരു സാധാരണമനുഷ്യൻ . എളിമയൂറുന്ന പെരുമാറ്റം മടിച്ചുമടിച്ചാണെങ്കിലും കാര്യം അവതരിപ്പിച്ചു . കോപ്പി കൊടുത്തു .
   "ഇപ്പോൾ മുമ്പത്തെപ്പോലെ വയ്യ .പുതിയത് ഒന്നും ഏറ്റെടുക്കാറില്ല . മുഴുവൻ വായിച്ചുവേണമല്ലോ വരക്കാൻ . കണ്ണിന് മൂടൽ ഉണ്ട് .  വച്ചോളൂ ഞാൻ പരമേശ്വരനോട് പറഞ്ഞേക്കാം  " വളരെ സത്യസന്ധമായാണ് അതു പറഞ്ഞത് .
      പക്ഷേ വി .കെ .എൻ .പറഞ്ഞപോലെ ആ  "വരയുടെ വാസുദേവൻ ", കുചേലനെഅനുഗ്രഹിച്ചപോലെ എന്നെ അറിഞ്ഞനുഗ്രഹിച്ചു .അത് വരച്ചു് എനിക്കു എത്തിച്ചു തന്നു . സത്യത്തിൽ ജീവിതത്തിൽ സന്തോഷം കൊണ്ട് കരഞ്ഞു പോയ ഒരു നിമിഷം . അവിടെ ചെന്ന് ആ പാദത്തിൽ സാഷ്ട്ടാഗം നമസ്‌കരിച്ചായിരുന്നു അത് വാങ്ങേണ്ടിയിരുന്നത് . ഇതിനോടകം തന്നെ ഒരായിരം തവണയെങ്കിലും ആ പാദങ്ങളിൽ ഞാൻ നമസ്കരിച്ചിരുന്നു . എന്നാലും പോകണം . നേരിൽ ഒന്നുകൂടിക്കാണണം . സാഷ്ട്ടാഗം    പ്രണമിക്കണം . അനുഗ്രഹം വാങ്ങണം . ആ മാന്ത്രിക വിരലുകൾ എൻറെ മൂർദ്ധാവിൽ അനുഗ്രഹരൂപേണ ഒന്നു സ്പർശിച്ചാൽ  മാത്രം മതി .
"അച്ചുവിൻറെ ഡയറിക്ക് "  ആര്ടിസ്റ് നമ്പൂതിരിയുടെ  വരപ്രസാദം .....

      സത്യത്തിൽ ആര്ടിസ്റ് നമ്പൂതിരിയെ കാണാൻ പോയത് ഒരതിമോഹവുമായായിരുന്നു .അച്ചുവിന്റെ ഡയറി പുസ്തകമാക്കുമ്പോൾ അതിൽ അദ്ദേഹത്തിൻറെ ഒരു വരമൊഴി . ദേവസമാനനായ ആ  വരയുടെ തമ്പുരാനെ കണ്ടപ്പോൾ ത്തന്നെ ഒന്നു ഞെട്ടി .ഒരു സാധാരണമനുഷ്യൻ . എളിമയൂറുന്ന പെരുമാറ്റം മടിച്ചുമടിച്ചാണെങ്കിലും കാര്യം അവതരിപ്പിച്ചു . കോപ്പി കൊടുത്തു .
   "ഇപ്പോൾ മുമ്പത്തെപ്പോലെ വയ്യ .പുതിയത് ഒന്നും ഏറ്റെടുക്കാറില്ല . മുഴുവൻ വായിച്ചുവേണമല്ലോ വരക്കാൻ . കണ്ണിന് മൂടൽ ഉണ്ട് .  വച്ചോളൂ ഞാൻ പരമേശ്വരനോട് പറഞ്ഞേക്കാം  " വളരെ സത്യസന്ധമായാണ് അതു പറഞ്ഞത് .
      പക്ഷേ വി .കെ .എൻ .പറഞ്ഞപോലെ ആ  "വരയുടെ വാസുദേവൻ ", കുചേലനെഅനുഗ്രഹിച്ചപോലെ എന്നെ അറിഞ്ഞനുഗ്രഹിച്ചു .അത് വരച്ചു് എനിക്കു എത്തിച്ചു തന്നു . സത്യത്തിൽ ജീവിതത്തിൽ സന്തോഷം കൊണ്ട് കരഞ്ഞു പോയ ഒരു നിമിഷം . അവിടെ ചെന്ന് ആ പാദത്തിൽ സാഷ്ട്ടാഗം നമസ്‌കരിച്ചായിരുന്നു അത് വാങ്ങേണ്ടിയിരുന്നത് . ഇതിനോടകം തന്നെ ഒരായിരം തവണയെങ്കിലും ആ പാദങ്ങളിൽ ഞാൻ നമസ്കരിച്ചിരുന്നു . എന്നാലും പോകണം . നേരിൽ ഒന്നുകൂടിക്കാണണം . സാഷ്ട്ടാഗം    പ്രണമിക്കണം . അനുഗ്രഹം വാങ്ങണം . ആ മാന്ത്രിക വിരലുകൾ എൻറെ മൂർദ്ധാവിൽ അനുഗ്രഹരൂപേണ ഒന്നു സ്പർശിച്ചാൽ  മാത്രം മതി .

Sunday, July 3, 2016

    മുത്തശ്ശന്റെ സമർപ്പണം [അച്ചുവിൻറെ ഡയറി 125 ]

     മുത്തശ്ശാ ,  മുത്തശ്ശൻ "അച്ചുവിന്റെ ഡയറി " പുസ്തകമാക്കുമ്പോൾ  അത് മുത്തശ്ശൻറെ അമ്മക്കാ  "ഡെഡിക്കേറ്റ് " ചെയ്യുന്നതെന്ന് അമ്മ പറഞ്ഞു .മുത്തശ്ശൻറെ അമ്മേ മുത്തശ്ശന് അത്രക്കിഷ്ട്ടാ . ? അച്ചുവിനിഷ്ട്ടായി .  അച്ചുവാണെങ്കിലും അങ്ങിനേ ചെയ്യൂ .  "മദർ ഈസ് ലൈക്ക് ഗോഡ് "എന്ന് അച്ചു സ്കൂളിൽ പഠിച്ചിട്ടുണ്ട് .

Friday, July 1, 2016

  പി .ശിവരാമപിള്ള മെമ്മോറിയൽ പീപ്പിൾസ് ലൈബ്രറി -[നാലുകെട്ട് -71 ]
                 കുറിച്ചിത്താനത്തുള്ള സൗഹൃദയർ ,ശിവരാമപിള്ള സാറിൻറെ നേതൃത്തത്തിലാണ് വർഷങ്ങൾക്ക് മുമ്പ് ഈ മഹത്തായ ഗ്രന്ഥശാലയ്ക്ക് തുടക്കം കുറിച്ചത് . അമ്പലത്തിൻറെ കുളപ്പുര മാളികയിൽ ആയിരുന്നു ആരംഭം .ഒരുദിവസം രാത്രി കാറ്റിലും മഴയിലും ആ കെട്ടിടം ഇടിഞ്ഞു കുളത്തിൽ പതിച്ചു . സാറുൾപ്പടെ . അവിടുന്നു രക്ഷിച്ചെടുത്ത പുസ്തകങ്ങളും വേറെ കുറേ പുസ്തകങ്ങളും സമാഹരിച്ചു് അമ്പലത്തിൻറെ അറയ്ക്ക ൽ ആയിരുന്നു   പിന്നെ ഈ വായനക്കൂട്ടം . പിന്നീടാണ് സുമനസുകളുടെ സഹകരണത്തോടെ ഇത്ര വലിയ ഒരു വായനശാല കെട്ടിടം തീർത്ത് അതിലേക്ക് മാറിയത് .
                 ഇന്ന് അത് "A ഗ്രേഡ് "ഗ്രന്ഥശാലയാണ് ".മോഡൽ റൂറൽ ലൈബ്രറി "  ആണ് .മുപ്പത്തിനായിരത്തിൽ പരം പുസ്തകങ്ങൾ ! .വളരെ പഴയ പുസ്തകങ്ങളും ,മാസികകളും ബയന്റുചെയ്തു സൂക്ഷിച്ചിരിക്കുന്നു . മാതൃഭൂമി [ആദ്യലക്കം മുതൽ ] ,ഉണ്ണിനമ്പൂതിരി ,കവനകൗമുദി ,മംഗളോദയം തുടങ്ങി പഴയ പ്രസിദ്ധീകരണങ്ങൾ എല്ലാം ക്രമത്തിൽ ബയന്റു ചെയ്തു വച്ചിരിക്കുന്നു താളിയോല ഗ്രന്ഥങ്ങൾ .ഇങ്ങിനെയുള്ള അപൂർവ ഗ്രന്ഥങ്ങൾ മുഴുവൻ ഇതിനോട് ചേർന്നുള്ള റഫറൽ ലൈബ്രറിയിലേക്ക് മാറ്റിയിരിക്കുന്നു .അതിനായി A /C ചെയ്ത ആധുനിക സൗകര്യത്തോട് കൂടിയ ഒരു മുറി ഈ ഇടെ ഒരു അക്ഷരസ്നേഹി സജ്ജീകരിച്ചു തന്നിട്ടുണ്ട് .അദ്ദേഹത്തിൻറെ അച്ഛന്റെ ഓർമ്മക്കായി ."വയലാർ സമ്പൂർണ്ണ കൃതിക്ക് " അദ്ദേഹത്തിൻറെ പതിനഞ്ചോളം കവിതകൾ ഈ ഗ്രന്ഥശേഖരത്തിൽ നിന്നാണ് കണ്ടെടുത്തത് .  
                    ഇവിടുത്തെ  "വിസിറ്റേഴ്‌സ്‌ ഡയറി " ഒരു അമൂല്യ നിധിയാണ് . തകഴി, കാനം ,പൊറ്റക്കാട് ,വയലാർ തുടങ്ങി അന്നത്തെ സാംസ്കാരിക സാഹിത്യ നായകൻമാർ മുഴുവൻതന്നെ ഈ വായനശാല സന്ദർശിച്ചു് ,വിസിറ്റേഴ്‌സ്‌ ഡയറിയിൽ എഴുതിയിട്ടുണ്ട് .
             ഇന്ന് ഇത് അത്യന്താധുനിക സൗകര്യത്തോട്  പ്രവർത്തിക്കുന്നു . ഈ നാട്ടിലെ എലാവരെയും പോലെ ഈ താറാവാട്ടിന്റെയും ഒരു സ്വകാര്യാഹങ്കാരമാണ് ഈ സാരസ്വാതീക്ഷേത്രം .ഒരു തപസ് പോലെ ജീവിതം മുഴുവൻ ഈ ഗ്രന്ഥ ശാലക്ക് വേണ്ടി ഉഴിഞ്ഞു വച്ച ശ്രീ .ശിവരാമപിള്ള സാറിനും സാഷ്ട്ടാഗ നമസ്ക്കാരം .ഇതിനുവേണ്ടി സജീവമായി പ്രവർത്തിക്കേണ്ടത് ഒരു കടമയായി ഉണ്ണി കരുതുന്നു .