Monday, July 28, 2025
ഇൻ്റർനാഷണൽ സ്പൈ മ്യൂസിയം [അമേരിക്ക- 166] വാഷിംഗ്ടൻ ഡി.സിയിലെ സ്പൈ മ്യൂസിയം ഒരു മോഹമായിരുന്നു. ഇന്നലെ ഞാനും അച്ചുവും കൂടിപ്പോയി വിസ്തരിച്ചു കണ്ടു. അച്ചു എനിക്ക് മനസിലാകാത്തത് ഒക്കെ വിശദീകരിച്ചു തന്നു. ബുക്ക് ചെയ്തത് കൗണ്ടറിൽ കാണിച്ചപ്പോ ൾ അവർ ഒരു അൺണ്ടർക്കവർ ബാഡ്ജ് തന്നു. അതു കൊണ്ട് അകത്തു കയറി. അവിടെ നിര നിര ആയി ഇൻഫർമേഷൻ കപ്യൂട്ടർ ഉണ്ട്. അവിടെ ഈ കാർഡ്സ് സ്ക്കയ്പ്പ് ചെയ്താൽ കമ്പ്യൂട്ടറിൽ നമ്മൾ കാണണ്ടതെല്ലാം തെളിഞ്ഞു വരും. അത് അനുസരിച്ച് നമ്മൾ മൂവ് ചെയ്താൽ മതി. ആദ്യം നൂറ്റി നാൽപ്പത്തി അഞ്ച് സീനുള്ള ഒരു ചെറിയ തിയേറ്ററിലേക്കു നമ്മേ നയിക്കും. അവിടെ ഈ മ്യൂസിയത്തിൻ്റെ ഒരു സമഗ്ര വിവരം നമുക്ക് കിട്ടും. ഇതൊരു ചരിത്ര മ്യൂസിയമാണ് ഇൻ്റലിജൻസ് മേഘലയിലെ ചാരവൃത്തികളുടെ വ്യാപാരം, ചരിത്രം സമകാലീന പങ്ക്, വലിയയുദ്ധങ്ങളുടെ ഗതി തന്നെ മാറ്റിമറിച്ച സ്പൈ വർക്ക് എല്ലാം മനിലാക്കിത്തരുന്ന ഒരു സമഗ്ര മ്യൂസിയം. മുപ്പത്തി ഈ രായിരം സ്ക്വയർ ഫീറ്റിൽ നമുക്ക് എല്ലാം ദർശിക്കാം മനസിലാക്കാം. പല രാജ്യങ്ങളും പല സമയത്തു നടത്തിയ ചാരവൃത്തികളുടെ ഏഴായിരത്തോളം ഫോട്ടോ കൾ ഉപകരണങ്ങൾ എല്ലാം കാണാം. അത് മദ്ധ്യകാലഘട്ടം മുതൽ ഉക്രയിൻ യുദ്ധം വരെ നീളുന്ന ചാര ചരിത്രം ജർമ്മനി യുദ്ധകാലത്ത് ബ്രിട്ടീഷ് കറൻസിയുണ്ടാക്കാനുപയോഗിച്ച പ്രസ്.അന്ന് കെട്ടു കണക്കിന് നോട്ടുകളാണ് ഇഗ്ലണ്ടിൽ വിതറിയത്. അവരുടെ എക്കോണമി തകർക്കുകയായിരുന്നു ലക്ഷ്യം - പിന്നെ ബട്ടൻ ക്യാമറ ഘടിപ്പിച്ച കോട്ട്, ടൈ, പീജിയൻ, റാറ്റ് എന്നു വേണ്ട എല്ലാം അവിടെക്കാണാം. കൂടയുടെ അററം കൊണ്ട് വിഷപ്രയോഗം നടത്തി ശത്രുക്കളെ കൊല്ലുന്ന കടകൾ, വിവിധ തരം തോക്കുകൾ, കൊട്ടുകൾ, കാറുകൾ ടാങ്കുകൾ എല്ലാം അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ബോണ്ട് ഇൻ മോഷനിലെ പല ഉപകരണങ്ങളും നമുക്ക് പരിചിതമാണ് - O07 സിനിമകളിലെ കാറ്, ബൈക്ക്, ലൈറ്റർ, പി സ്റ്റൽ എല്ലാം അവിടെ കാണാം.ഗോൾഡ് ഫിംഗർ കണ്ടവർക്ക് അതിൽ പലതും പരിചയമാണ്. മൂന്നു മണിക്കൂർ നേരത്തെ പര്യവേഷണത്തിനൊടുവിൽ തിരിച്ചിറങ്ങി.ജയിംസ് ബോണ്ടിൻ്റെ കാറിനു മുമ്പിൽ നിന്ന് ഒരു ഫോട്ടോയൊടു കൂടി ആ കാഴ്ച്ചാനുഭവം അവസാനിപ്പിച്ചു
Sunday, July 27, 2025
മുത്തശ്ശാ അമേരിക്കക്കാർക്ക് ബെയ്സ് ബോളും, സൊക്കറും, ടെന്നീസും ആണ് പ്രധാന്യം [ അച്ചു ഡയറി-582] മുത്തശ്ശാ എൻ്റെ സിക്റ്റീന്ത് ബ്രത്ത് ഡേ സെലിബ്രേഷൻ ഗംഭീരമായി. മുത്തശ്ശനും അമ്മമ്മയും ഒന്നിച്ചുണ്ടായിരുന്നത് കൂടുതൽ സന്തോഷമായി. എൻ്റെ ഫ്രണ്ട് ആദിത്യന് അവിടെ വച്ച് സമ്മാനം കൊടുത്തത് നന്നായി.അവന് പാൻ അമേരിക്കൻ ഷട്ടിൽ ടൂർണമെൻ്റിൽ ഡബിൾസിൽ സ്വർണ്ണവും മിക്സഡ് ഡബിൾസിൽ വെള്ളിയും കിട്ടി. ഇത്രയും വലിയ ഒരു വിജയമുണ്ടായിട്ട് ഗവന്മേൻ്റ് തലത്തിലൊ സ്കൂൾ തലത്തിലൊഒന്നഭിനന്ദിച്ചു കണ്ടില്ല. ഇവർക്ക് ഷട്ടിൽ ടൂർണമെൻ്റ് വലിയ പ്രധാനമല്ല. ബയ്സ് ബോളോ, ടെന്നീ സൊ, സോക്കറോ, ബാസ്ക്കറ്റ് ബോളോ ആയിരുന്നെങ്കിൽ അവനെ എല്ലാവരും ശ്രദ്ധിച്ചേനെ.ചാനലുകാരും മറ്റുമാദ്ധ്യമങ്ങളും വാഴ്ത്തിയേനെ. ഇവിടെ സിക് റ്റീന്ത് ആനിവേഴ്സറി പ്രധാനമാണ്. ഡ്രൈവിഗ് ലൈസൻസ് കിട്ടുന്ന കാലം. സ്വന്തമായി ജോലി നോക്കി വരുമാനം ഉണ്ടാക്കാൻ അനുവദിക്കുന്ന പ്രായം. ജോലി നോക്കി സ്വന്തമായി കാശുണ്ടാക്കി പ്പഠിക്കണം.അച്ചൂൻ്റെ ഒരു മോഹമാണ്. ഇവിടെ പേരൻ്റ്സും അങ്ങിനെ ആണ് ചിന്തിക്കുക. എന്തുപണിയും ഇവിടെ മാന്യമാണ്.അച്ചൂന്ന് ഹയർ സ്റ്റഡി ക്ക് ഒരു മോഹമുണ്ട്. അതിന് പറ്റിയ ഒരു ജോലി ആണ് അച്ചു ആദ്യം നോക്കുക.അത് കിട്ടിയില്ലങ്കിൽ എന്തു പണിയും ചെയ്യും. വേറൊരു തരത്തിൽപ്പറഞ്ഞാൽ പതിനാറ് വയസു കഴിഞ്ഞാൽ ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും സ്വതന്ത്രരാണ്. പിന്നേയും അച്ഛനെയും അമ്മയേയും ഡിപ്പൻ്റ് ചെയ്ത് ജീവിക്കുന്നത് മോശമാണ്. ഒത്തിരി പഠിക്കാനുണ്ട് കൂടെ ജോലിയും വലിയ ചലഞ്ചാണ്. പക്ഷേ അച്ചു അത് ചെയ്യും
Friday, July 25, 2025
രുചി വൈവിദ്ധ്യം കൊണ്ട് സമ്പന്നമായ ബാപ്സ് "ഷയോണാ കഫെ " [ അമേരിക്ക- 165] അക്ഷർധാം ക്ഷേത്രം മുഴുവൻ കാണാൻ ആറു മണിക്കൂർ എടുത്തു. അവരുടെ ഹാൻ്റി ക്രാഫ്റ്റ് ഷോറൂമും ബുക്സ്റ്റാള്യം കാണാൻ വീണ്ടും അരമണിക്കൂർ.വിശന്നു കുടൽ കരിഞ്ഞു തുടങ്ങി. മനോഹര കാഴ്ച്ചാനുഭവങ്ങളുടെ കാഴ്ച്ചകൾക്കിടെ വിശക്കാൻ മറന്നു പോയിരുന്നു. അതിവിശാലമായ കഫ്ത്തേരിയ.ബാപ്പ്സ് "ഷയോണാ കഫെ ". പരമ്പരാഗത ഇൻഡ്യൻ ഭക്ഷണ വസ്തുക്കളുടെ തരം തിരിച്ചു കൊണ്ടുള്ള കൗണ്ടറുകൾ. കയറിയെല്ലുമ്പഴെ ഹാളിൻ്റെ ഒരു വശം മുഴുവൻ നിരനിര ആയി കമ്പ്യൂട്ടർ സ്ക്രീൻ കാണാം. അവിടെ ക്യൂ നിന്ന് ആവശ്യമുള്ള ഭക്ഷണം ഓർഡർ ചെയ്യണം. പേയ്മെൻ്റ് കൊടുക്കണം. ഇതെല്ലാം നമ്മൾ തന്നെ ചെയ്യണം.ബില്ല് കിട്ടും. ആ ബില്ലുമായി കൗണ്ടറിൽ ക്യൂ നിൽക്കണം. വലിയ പ്ലെയ്റ്റുകൾ എടുത്തു വേണം ക്യൂ നിൽക്കാൻ .സസ്യാഹാരം മാത്രമേ അവിടെക്കിട്ടൂ. ഒരൊരുത്തർക്കും ഒരോ താത്പര്യം.. രണ്ട് താലി,സമോസാ ചാറ്റ്, ഊത്തപ്പം, മാംഗോ ലസ്സി' ചീസ് പാവാ ബാജി, ഇഢ ലി - കൂടെ അവരുടെ മഞ്ഞൾപ്പാനീയവും,സംഭാരവും. വാങ്ങി. ഹാളിൽ നൂറുകണക്കിന് മേശകൾ ഉണ്ട്. വലിയ തിരക്കാണ്.ഒരു വിധം നമുക്കെല്ലാവർക്കും ഇരിക്കാവുന്ന ഒരു മേശ കണ്ടു പിടിച്ചു. എല്ലാത്തരം ഇൻഡ്യൻ ഫുഡും ഇവിടെ ക്കിട്ടും. സ്ട്രീറ്റ് ഫുഡ് ഉൾപ്പടെ ബാപ്സ് സ്വാമി നാരായണൻ സ്പെഷ്യൽ വേറെയുണ്ട്. അമേരിക്കയിൽ വന്നിട്ട് പുറത്തു നിന്ന് ഇത്ര രുചിയുള്ള ഭക്ഷണം കഴിച്ചിട്ടില്ല. എല്ലാം ഒന്നിനൊന്ന് മെച്ചം. ഇവർ പുറത്തു നിന്നുള്ളവർക്കും ആവശ്യമനുസരിച്ച് പാചകം ചെയ്തു കൊടുക്കും.അമിതാഹാരത്തിൻ്റെ ആലസ്യത്തിൽ അവിടുന്ന് തിരിച്ചു പോന്നു
Thursday, July 24, 2025
ന്യൂജെഴ്സിയിലെ അക്ഷർധാം മന്ദിർ [അമേരിക്ക- 164] കണ്ടതുമുഴുവൻ മധുരതരം കാണാനുള്ളത് അതിമധുരം! കൊട്ടാരസദൃശമായ ക്ഷേത്രാങ്കണത്തിൽ നിന്ന് മനോഹരമായ അതിഥിമന്ദിരവും കടന്നു അക്ഷർധാംക്ഷത്രത്തിനകത്തേക്ക് പ്രവേശിച്ചിപ്പൊൾ അങ്ങിനെയാണ് തോന്നിയത്.പുരാതന ഹിന്ദുതിരു എഴുത്തുകൾക്ക് അനുസൃതമായ വാസ്തുശിൽപ്പചാതുരി .അൽഭുതത്തോടെ നോക്കി നിന്നു പോയി. ഒരു മായാലോകത്തകപ്പെട്ട പോലെ.ഒമ്പതു ശിഖരങ്ങൾ, ഒമ്പത് താഴികക്കുടങ്ങൾ, അതി മനോഹരമായ കൊത്തുപണികളോടെ അഞ്ഞൂറ്റി നാപ്പത്തി എട്ട് തൂണുകൾ, പതിനായിരത്തിലധികം സാലപഞ്ചികകൾ, അതിൽ നമ്മുടെ ശങ്കരാചാര്യർ ഉൾപ്പടെ പൂർവ്വസൂരികളുടെ പ്രതിമകൾ വേറെ വ്യത്യസ്ത സംഗീതോപകരണങ്ങളുമായി നൂറ്റി അമ്പത്തി ഒന്ന് പ്രതിമകൾ .ഇനി അതിൻ്റെ മട്ടുപ്പാവിൽ ഇൻഡ്യൻക്ലാസിക്കൽ കലകളുടെ മുദ്രാങ്കിതമായ പ്രതിമകളും, പെയിൻ്റിഗുകളും. ഇതെല്ലാo തൂവെള്ള മാർബിളിൽ കൊത്തി എടുത്തത്.ആ ലക്ത്തിക ദീപങ്ങളുടെ പ്രകാശം മാത്രം ക്രമീകരിച് അതിൻ്റെ മനോഹാരിത കൂട്ടിയിരിക്കുന്നു. നിലത്ത് പല നിറത്തിലുള്ള മാർബിൾ വിരിച്ച് മനോഹരമാക്കിയിരിക്കുന്നു. ഒരു വല്ലാത്ത അനുഭൂതിയോടെ ഇതെല്ലാം നോക്കിക്കണ്ടു.ക്യാമറയിൽ പകർത്താൻ പറ്റാത്ത വിഷമത്തോടെ.ഇത് വർണ്ണിക്കാൻ എൻ്റെ പദസമ്പത്ത് അപര്യാപ്ത oഎന്നു തോന്നിയ നിമിഷങ്ങൾ പ്രധാന ശ്രീകോവിലിൽ സാക്ഷാൽ സ്വാമി നാരായണൻ ഉപദൈവങ്ങൾക്കായി അനേകം ശ്രീകോവിലുകൾ വേറെ .ഈ ക്ഷേത്രത്തിൻ്റെ ഒരോ ഇഞ്ചിലും ഇൻഡ്യൻകൊത്തുപണികളുടെ അൽഭുതവിന്യാസം കാണാം.ലോ കാൽഭുതങ്ങളുടെ നിലവാരത്തിലുള്ള കാഴ്ചാനുഭവം. ക്ഷേത്രത്തിൻ്റെ പുറംഭിത്തി ബൾഗേറിയൻ ചുണ്ണാമ്പുകല്ലുകൊണ്ടാണ് പണിതിരിക്കുന്നത്. അതുപോലെ തുർക്കി, ഗ്രീസ്, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് രാജസ്ഥാനിൽ കൊണ്ടുവന്നാണ് പണിത തത്. രാജസ്ഥാൻ മാർബിൾ ആണധികവും. അവിടെപ്പണിത് അഴിച്ചെടുത്ത് പായ്ക്ക് ചെയ്താണ് ഇവിടെ എത്തിച്ചത്.ഇവിടെ വച്ച് അത് കൃത്യമായി യോജിപ്പിച്ച് ഈ രൂപത്തിലാക്കാൻ പന്തീരായിരത്താനുമുകളിൽ ശിൽപ്പികളും ഭഗീരഥപ്രയത്നം വേണ്ടി വന്നു. ഭൂതകാലത്തു നിന്നും ഭാവിയിലേക്കുള്ള ഒരു പാലം, അതു പൊലെ ഒരു സംസ്ക്കാരവും വേറൊന്നുമായി യോജിപ്പിക്കുന്ന ഒരു സഞ്ചാരം. എന്തു വേണമെങ്കിലും പറയാം ഈ അൽഭുത സങ്കൽപ്പത്തെപ്പറ്റി. ഈ മായക്കാഴ്ച്ചകൾ മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ സമയം പോയതറിഞ്ഞില്ല. നല്ല വിശപ്പ്. അതിനവർക്ക് ഒരു വിശാലമായ ഫുഡ് കോർട്ടുണ്ട്േ അവിടുത്തെ അൽഭുതങ്ങൾ അടുത്തതിൽ:
Tuesday, July 22, 2025
അക്ഷർധാമിലെ പടുകൂറ്റൻ ആദി നാരായണ വിഗ്രഹം [അമേരിക്ക-162] അക്ഷർധാമിൻ്റെ ദൂരെയുള്ള പാർക്കിഗിൻ്റെ അവിടുന്നു തന്നെ മന്ദിറിനു മുമ്പിലുള്ള വെട്ടിത്തിളങ്ങുന്ന ആ പടുകൂറ്റൻ പ്രതിമ കാണാം. ഭഗവാൻ സ്വാമി നാരായണൻ്റെ പ്രതിമയാണത്. പഞ്ചലോഹ നിർമ്മിതമാണ്. സ്വർണ്ണം, വെള്ളി, ചെമ്പ്, സിങ്ക്, ഇരുമ്പ് എന്നിവ ഒരു പ്രത്യേക അനുപാതത്തിൽ ചേർത്താണ് പഞ്ചലോഹ വിഗ്രഹം നിർമ്മിക്കുന്നത്. നാൽപ്പൊത്തൊമ്പതടി ഉയരമുണ്ടതിന്.നാൽപ്പത്തി ഒമ്പതു വർഷത്തെ പ്രവർത്തനത്തിൻ്റെ പ്രതീകമായാണ് അതിൻ്റെ ഉയരം നാൽപ്പത്തി ഒമ്പതായി രൂപപ്പെടുത്തിയിരിക്കുന്നത്- വളരെ ചെറുപ്പത്തിൽ പതിനൊന്നാം വയസിലാണ് അദ്ദേഹത്തിൻ്റെ ആദ്ധ്യാത്മിക പ്രയാണം ആരംഭിച്ചത്. ഏഴു വർഷം കൊണ്ട് അദ്ദേഹം പന്തീരായിരം കിലോമീറ്ററോളം സഞ്ചരിച്ചു. അവസാനം ഹിമാലയത്തിൽ എത്തി. അവിടുന്ന് അദ്ദേഹം യോഗയിൽ പ്രാവിണ്യം നേടി. അക്ഷര പുരുഷോത്തം ഉപാസനയുമായി ഇന്ന് ലോകം മുഴുവൻ അയ്യായിരത്തി ഇരുപത്തി അഞ്ചോളം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു." ബോചാസൻവാസി അക്ഷര പുരുഷോത്തം സ്വാമി നാരായണൻ സന്ന സ്ത": [BAP]: ഗുജറാത്തിലെ ബോച്ചസൻ ഗ്രാമത്തിലാണ് ഈ പ്രസ്ഥാനം തുടങ്ങിയത്. ലോകമെമ്പാടും ഒത്തിരി സാമൂഹ്യ പ്രവർത്തനവുമായി പ്രകൃതിയൊടിണങ്ങി തങ്ങളുടെ ആദ്ധ്യാത്മിക കാഴ്ച്ചപ്പാട് ഇന്നും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഒരു കാൽനിലത്തൂന്നി മറ്റേ കാൽ മുട്ടിനു മുകളിൽ മടക്കി വച്ച് രണ്ടു കയ്യും ഉയർത്തിയുള്ള ഒരു ധ്യാന സങ്കൽപ്പത്തിൽ ആണ് ആദിവ്യ വിഗ്രഹം. വൈകിട്ട് എന്നും ആറു മണിക്ക് അവിടെ ആരതി ഉണ്ടാകും. രണ്ടു വശവും കൊത്തുപണികളാൽ അലംകൃതമായ അനേകം ഗർഭ ഗൃഹങ്ങൾ നിരനിരയായി കാണാം - അതിൻ്റെ മുമ്പിൽ സ്വാമിയുടെ സൂക്തങ്ങൾ ആലേപനം ചെയ്ത ഫലകങ്ങൾ കാണാം: അങ്ങു ദൂരെ കൊട്ടാര സദൃശമായ അക്ഷർധാം മന്ദിർ .വലിയ മലനിരകൾക്ക് നടുവിൽ ആ ക്ഷേത്രസമുച്ചയം ഒരു നല്ല കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്. ഇനി പ്രധാന മന്ദിറിലേക്ക് .
Sunday, July 13, 2025
അയ്യായിരം വേദികൾ പിന്നിട്ട അമ്പലപ്പുഴ സുരേഷ് വർമ്മ സ്വസ്തി ഫസ്റ്റ് 2025-ൽ [ അമേരിക്ക-161] കൂത്തിനിടയിൽ ചാക്യാർ കളിയാക്കിയതിന് പിറ്റേ ദിവസം തന്നെ കൂടുതൽ ജനകീയമായ ഓട്ടൻതുള്ളൽ അമ്പലത്തിൽ മതിൽക്കകത്ത് കുഞ്ചൻ നമ്പ്യാർ അരങ്ങേറി. ആളുകളുടെ പ്രവാഹം അങ്ങോട്ടായി. ചാക്യാർ രാജാവിനടുത്ത് പരാതി ബോധിപ്പിച്ചു.അങ്ങിനെ അമ്പലപ്പുഴ അമ്പലത്തിൽ തുള്ളൽ നിരോധിച്ചു.നീണ്ട 250 വർഷങ്ങൾക്ക് ശേഷമാണ് അതിനനുമതി കിട്ടിയത്. അന്ന് കൂത്ത് അമ്പലത്തിൽ അരങ്ങേറിയത് അമ്പലപ്പുഴ സുരേഷ് വർമ്മയാണ്. പതിനൊന്നു വയസു മുതൽ തുടങ്ങിയ തുള്ളൽപഠനം നാൽപ്പതോളം വർഷം അയ്യായിരത്തോളം വേദികൾ പിന്നിട്ട് ഇന്നദ്ദേഹം സ്വസ്തി ഫസ്റ്റിന് അമേരിക്കയിൽ എത്തിയിരിക്കുന്നു. അക്ഷയപാത്രത്തിൻ്റെ കഥയാണ് അവതരിപ്പിച്ചത്. തുള്ളലിനിടയുള്ള മനോധർമ്മം അസ്സലായി. വിഭവസമൃദ്ധമായ സദ്യപാചകം ചെയ്യുന്നത് അദ്ദേഹം ഏകാംഗ അഭിനയത്തിലൂടെ തന്മയത്വമായി അഭിനയിച്ചു ഫലിപ്പിച്ചു.അതിൻ്റെ ഓരോ ഘട്ടവും ആൾക്കാർ മനസിലാക്കി ആസ്വദിച്ചു. നല്ല നാളികേരം തിരഞ്ഞെടുക്കുന്നത്, അത് പൊതിച്ച് പൊട്ടിക്കുന്നത്, ചിരകുന്നത് 'അമ്മിക്കല്ലിൽ വച്ച് അരക്കുന്നത്, സ്വാദ് നോക്കുന്നത് വേവ് നോക്കുന്നത് എല്ലാം തൻമ്മയത്തോടെപ്രേക്ഷകരെ ഒപ്പം കൂട്ടി അഭിനയിച്ചു ഫലിപ്പിച്ചു. മൃദംഗ വും, അമ്പലപ്പുഴ വിജയകുമാറിൻ്റെ ഇടയ്ക്കയും അതിന് പക്കമേളം ഒരുക്കി.അനവിധി പുരസ്ക്കാരങ്ങൾക്കർഹനായ അദ്ദേഹം നാടകത്തിലും സിനിമയിലും തൻ്റെ അഭിനയ മികവ് പരീക്ഷിച്ചിട്ടുണ്ട്. വയലാർ കൃഷ്ണൻകുട്ടി ആശാൻ്റെ ഈ അരുമശിഷ്യന് ഗുരുവിൻ്റെ അനുഗ്രഹം വേണ്ടുവോളം കിട്ടിയിട്ടുണ്ട്. ആക്ഷേപഹാസ്യത്തിൻ്റെ മേo പൊടി ചേർത്ത ഓട്ടൻതുള്ളൽ എന്ന കലയെ ഇതിൽ കൂടുതൽ ജനകീയമായി അവതരിപ്പിക്കാൻ പറ്റില്ല.അത്ര മനോഹരമായിരുന്നു അവതരണം. സത്യത്തിൽ സദ്യയുടെ പാചകം കണ്ട് പ്രേക്ഷകരുടെ വായിൽ വെള്ളമൂറി. അമേരിക്കൻ യാത്രയുടെ നല്ല മൂഹൂർത്തങ്ങൾ സമ്മാനിച്ച ആ പരിപാടി എനിയ്ക്കു തന്ന ഊർജ്ജം ചെറുതല്ല
Saturday, July 12, 2025
പരമ്പരാഗത കലാകാരന്മാരെ ആദരിച്ച് സ്വസ്തി .US A {അമേരിക്ക- 159 ] അമേരിക്കൻ യാത്രക്കിടയിൽ ഒത്തിരി സാംസ്ക്കാരിക സംഘടനകളുടെ പ്രവർത്തനം അറിയാനും ഭാഗഭാക്കാകാനും സാധിച്ചു.അതിലൊന്നാണ് "സ്വസ്തി യു.എസ്.എ "അതിൻ്റെ പ്രവർത്തകരുടെ അർപ്പണബോധം എന്നെ അൽഭുതപ്പെടുത്തി. പരമ്പരാഗത കലകളേയും കലാകാരന്മാരെയും ആദരിക്കുന്ന രാഷ്ട്രീയേതര സാംസ്ക്കാരിക ചാരിറ്റബിൾ സൊസൈറ്റിയാണ് സ്വസ്തി. എല്ലാ വർഷവും അതിനായി അവർ സ്വസ്തി ഫസ്റ്റ് നടത്തുന്നു.2025-ലെ സ്വസ്തിഫ സ്റ്റീറെ പരിപാടിയിൽ പ്രധാന അതിഥി ആകാനുള്ള ഭാഗ്യം എനിക്കുണ്ടായി. അമ്പലപ്പുഴ വിജയകുമാറിൻ്റെ സോപാന സംഗീതവും, അമ്പലപ്പുഴ സുരേഷ് വർമ്മയുടെ ഓട്ടൻതുള്ളലും ഒക്കെ കൂടി നാട്ടിലെ അമ്പലത്തിലെ ഒരു ഉത്സവത്തിൻ്റെ പ്രതീതി അവിടെ സൃഷ്ടിക്കപ്പെട്ടു. അതിന് ദീപം തെളിയിച്ച് സമാരംഭം കുറിക്കാനും അനുഗ്രഹ പ്രഭാഷണം നടത്താനും കിട്ടിയ അവസരം ഈ അമേരിക്കൻ യാത്രയിലെ മറക്കാനാകാത്ത ഒരേടായി മാറി
Monday, July 7, 2025
ചിൽഡ്രൻസ് പാർക്കിലെ കുട്ടി ലൈബ്രറികൾ [ അമേരിക്ക-158] ലിൻഡോറാ പാർക്കിൽ നടക്കുമ്പഴാണ് ഒരു ചെറിയ പെട്ടി ശ്രദ്ധിച്ചത് .മനോഹരമായ ഒരു ചെറിയ പെട്ടി ഒരു തൂണിൽ ഉറപ്പിച്ചിരിക്കുന്നു. ചെറിയ തൂണാണ്. അതൊരു ചെറിയ ഗ്രന്ഥശാലയാണ്."ലിം റ്റിൽ ഫ്രീ ലൈബ്രറി " :അവിടെ കുട്ടികളുടെ പാർക്കിനടുത്ത് പ്രധാന പാതക്ക് അഭിമുഖമായി ആതുറപ്പിച്ചിരിക്കുന്നു. അതിന് മുൻവശം ഗ്ലാസ് അടപ്പുണ്ട്. അതിൽ നിറയെ കുട്ടികൾക്കുള്ള പുസ്തകങ്ങൾ ആണു്. പാർക്കിൽ വിശ്രമിക്കുമ്പോൾ കുട്ടികൾക്ക് അതിൽ നിന്ന് പുസ്തകം എടുക്കാം. വായിക്കാം. മടങ്ങുമ്പോൾ അതിൽത്തന്നെ നിക്ഷേപിക്കണമെന്ന് മാത്രം'. ദൂബായിൽ " ബീച്ച് ലൈബ്രറികൾ " കണ്ടിട്ടുണ്ട്. അതിൻ്റെ ഒരു മിനിയേച്ചർ രൂപം.ആർക്കു വേണമെങ്കിലും പുസ്തകങ്ങൾ ഇതിൽ നിക്ഷേപിക്കാം. പുസ്തകത്തിൻ്റെ ഉള്ളടക്കത്തിന് നിബന്ധനകളുണ്ട്.ഇവിടെ അമേരിക്കയിൽ വായന കരിക്കുലത്തിൻ്റെ ഭാഗമാണ്.റീഡിഗ് കുട്ടികൾക്ക് ഒരു സ്വഭാവമാക്കാൻ വേണ്ടതെല്ലാം അവർ ചെയ്യും.സാദ്ധ്യത ഉള്ളിടത്തൊക്കെ അവർ അതിന് അവസരം ഉണ്ടാക്കും. 2009-ൽ ടോൾ എച്ച് ബോൾ തൻ്റെ അമ്മയുടെ ഓർമ്മയ്ക്കായി തുടങ്ങിയതാണ് ഈ ചെറിയ ഗ്രന്ഥശാലാ പ്രസ്ഥാനം. ഇന്ന് ലോകം മുഴുവൻ നൂറ്റി ഇരുപതോളം കോടി പുസ്തകങ്ങളുടെ ഒരു വിപുലശേഖരമായി അത് മാറി. സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ എല്ലാ ലൈബ്രറികൾക്കും കുറഞ്ഞത് മൂന്ന് ലിറ്റിൽ ലൈബ്രറി കൾ എങ്കിലും തുടങ്ങിയിരിക്കണം. ബുക്ക് സൈക്കിൾ ലൈബ്രറികളും ഇവിടെ ക്കാണാം." മാനവികതയുടെ ആവാസ കേന്ദ്രങ്ങൾ " ഗ്രന്ഥശാലകളെപ്പററി ഇവരുടെ കാഴ്ച്ചപ്പാടാണ് കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം ലോക പ്രസിദ്ധമാണ്. പക്ഷേ കുട്ടികൾ അത് എന്തു മാത്രം ഉപയോഗിയ്ക്കുന്നു എന്നത് പഠന വിഷയമാക്കണ്ടതാണ്. പുതിയ തലമുറയെ വായനയിലേക്ക് കൊണ്ടുവരാൻ ഇതു പോലെയുള്ള പരീക്ഷണങ്ങൾ നമുക്കും അനുകരിക്കാവുന്നതാണ്
Sunday, July 6, 2025
മമ്മാ ടിഗർ - അമ്മപ്പുലിയുടെ മടയിൽ [ അമേരിക്ക-156] എനിക്ക് മെക്സിക്കൻ ഫുഡ് ഇഷ്ടമാണ്.ഇൻഡൊമെക്സിക്കൻ സങ്കരമാകുമ്പോൾ പെരുത്ത് ഇഷ്ടം. അതാണ് ഷെഫും ഉടമയുമായ രേണു പ്രകാശിൻ്റെ രുചിക്കൂട്ട് .തൻ്റെ മാതൃ രാജ്യമായ ഇൻഡ്യയുടെ പാചകരീതിയും മറ്റു സുഗന്ധവ്യഞ്ജനങ്ങളും മെക്സിക്കൻ രീതിയുമായി യോജിപ്പിച്ച് ഒരു പുതിയ ഭക്ഷ്യ സംസ്കാരം രേണു വികസിപ്പിച്ചെടുത്തു. അതാണ് "മമ്മാടിഗർ " ' നല്ല തിരക്കാണവിടെ. നേരത്തേ ബു ക്കുചെയ്യണം. ഞങ്ങൾ നേരത്തെ എത്തി. ഇരുപത് മിനിട്ട് വെയ്റ്റ് ചെയ്യൂ.ബാർ കൗണ്ടർ ഫ്രീ ആണ്. അവിടെ ഇരിക്കാം. നന്നായി. സ്റ്റാർട്ടർ അവിടുന്നാകാം. മെനുവിൽ സുന്ദരിമാർ അനവധി .ഒലാണെനാ, ഗുവ വാവാ, കാമസൂത്ര ,ടെർമറൈസ്മസ്ചില്ലീസ്.അവൾ തന്നെയാകട്ടെ. എരിവും പുളിയുള്ള ഒരു യമണ്ടൻ മിക്സ്.ചുട്ട വത്തൽമുളക് മൂന്നെണ്ണം കീറിയിട്ടിട്ടുണ്ട്. പിന്നെ പല സുഗന്ധവ്യജ്ഞനങ്ങളും.കോക് ടൈൽ മിക്സിൽ ഐസ് കട്ട നിറച്ച് മനോഹരമായ ഒരു ഗ്ലാസിൽ.ഗ്ലാസ് കഴുകി ഉപ്പിൽ കമഴ്ത്തിവച്ചതാണു്. അതിൻ്റെ വക്കു മുഴുവൻ ഉപ്പാണ്. ഒരു ചെറുനാരങ്ങാ മുറിച്ച് വക്കിൽ കോർത്തു വച്ചിട്ടുണ്ട്. നാരങ്ങ പിഴിഞ്ഞൊഴിച്ച് സ്ട്രോ കൊണ്ടിളക്കി സിപ്പ് ചെയ്‌തു കുടിക്കണം. മുളകും ഉപ്പും പുളിയും ലഹരിക്കൊപ്പം - അതൊരു ഭൂതിയാണ്. സായൂജ്യമായി ആരംഭം. സ്റ്റാർട്ടർ എന്ന് വ്യഗ്യം. ഇരിപ്പിടം റ ഡി. മെക്സിക്കൻ സുന്ദരി അകത്തേക്ക് ക്ഷണിച്ചു. പഴയ അമേരിക്കൻ കൗബോയ് സിനിമയെ വെല്ലുന്ന അകത്തളം: താലത്തിൽ കൊണ്ടുവന്ന മെനു പുസ്തകം തലങ്ങും വിലങ്ങും വായിച്ചു. പഠിച്ചു. പലതും സ്മോക്കി ഫ്ലേവർ: പൊക സ്വാദുവന്നാൽ വെയ്സ്റ്റിൽ തട്ടാറുള്ള ഞാൻ ക്രമേണ അവരുടെ പൊക സ്വാദുമായിണങ്ങി; യുദ്ധം മുറുകിയപ്പോൾ പൊക സ്വാദിന് പണ്ട്ഭാര്യയെ ചീത്ത പറഞ്ഞതിൽ പശ്ചാത്തപിച്ചു. പണ്ട് എൻ്റെ ഒരു വിദേശസുഹൃത്ത് വീട്ടിൽ വന്നത് ഓർത്തു .മെക്സിക്കനാണ് സുന്ദരി.വിഭവ സമൃർദ്ധമായ നാടൻ പാചകം രുചിക്കണം. ഭാര്യയുടെ പാചകം പിഴച്ചു. അവിയൽ കരിഞ്ഞു. പു ക സ്വാദ്.പക്ഷേ ആ അവിയലാണ് സുന്ദരിക്ക് ഏറ്റവും ഇഷ്ടമായത്. അങ്ങിനെ ഭാര്യക്ക് പാചകത്തിനുള്ള ഇറർനാഷണൽ അവാർഡായി അവിയൽ മാറി.
Wednesday, July 2, 2025
അമേരിക്കൻ വാസ്തുശിൽപ്പ ചാതുരി [അമേരിക്ക - 53] നിരനിരയായി മനോഹര വീടുകൾ. അതിന്റെ പെയിന്റിഗ് മുതൽ ഫെൻസിഗ് വരെ ഒരു പോലെ. അവിടെ യൂണീഫോം ബിൽഡിഗ് കോഡ് നിർബ്ബന്ധമാണ്. സിമിന്റും മണലും കമ്പിയും ഉപയോഗിക്കാതെ ആണിത് കെട്ടിപ്പൊക്കിയിരിക്കുന്നത്. തറയ്ക്കും ഭുമിക്കടിയിലെ നിലയുടെ ഭിത്തിയും മാത്രമേ കോൺക്രീറ്റ് ഉപയോഗിക്കൂ. അതിന്റെ നിർമ്മാണ രീതി കാണാൻ രസമാണ്. ഭിത്തിയും തറയും മച്ചും എല്ലാം തടി മാത്രം ഉപയോഗിച്ച്.വുഡ് ഫ്രയിമും പ്ലേ വു ഢൂം മാത്രമേ ഇതിനുപയോഗിച്ചിട്ടുള്ളൂ. അപ്പൂർവ്വമായി വലിയ ഹോൾ ആണങ്കിൽ മാത്രം ക്രോസ് ആയി ഇരുമ്പിന്റെ ബീം ഉപയോഗിക്കും. റൂഫ് മിക്കവാറും സ്ലോപ്പായിരിക്കും. ആ സ്ഫാൾട്ട് അല്ലങ്കിൽ ഫൈബർ ഗ്ലാസ്. റൂഫിനതാണുപയോഗിക്കുക.അടുത്തടുത്ത് ഫ്രയിം വച്ച് സ്ക്രൂ ചെയ്ത് ഉറപ്പിക്കുന്നു. പിന്നെ വയറിഗ്, പ്ലമ്പി ഗ്. അതു തീരുമ്പോ ഒരു ഇഷ്ടികഖനം അകത്ത് ഗ്യാപ്പ് വരും.അതിൽ ഒരു തരം പഞ്ഞി നിറക്കുന്നു. എന്നിട്ട് പ്ലേവുഡ് അടിച്ച് പെയിന്റ് ചെയ്യുന്നു. അതിന്റെ ഫിനീഷ് ഒന്നു കാണണ്ടതു തന്നെ. പിന്നെ തണുപ്പും ചൂടും ഒരു പരിധി വരെ അകത്തു കിടക്കില്ല. ജനലും കതകും അലുമിനിയം ഫേ ബ്രിക്കേഷൻ. പിന്നെ ചൂടും തണുപ്പും ഒരു പരിധി വരെ അകത്തു കിടക്കില്ല. വീടിന്റെ പ്ലാൻ അപ്രൂവ് ചെയ്ത് പണിയാൻ ഏൾപ്പിച്ചാൽ പിന്നെ ഒരു മാറ്റവും അവർ അനുവദിക്കില്ല. ഒരോ പണിയും പീസ് കോൺസാക്റ്റ് ആണ്. അതതു വർക്കിൽ പ്രാവിണ്യം ഉള്ള സബ് കോൺടാക് റേറഴ്സ് അത് സമയബന്ധിതമായി പൂർത്തിയാക്കിത്തരും. കൃത്യമായ അളവിൽഫെയ് മും, ബീമും, പല ക യും കൊണ്ടു വരുന്നു.വെയ്സ്റ്റ് ഒരു കഷ്ണം പോലും കാണില്ല. അത്ര കൃത്യം! എത്ര പെട്ടന്നാണ് പണി പൂർത്തിയാക്കുന്നത്. ഒരു വലിയ ത്രീ ബഡ്റൂം വീട്, മൂന്ന് നില, രണ്ട് കാർ കാര്യേജ്. അണ്ടർ ഗ്രൗണ്ടിൽ ഒരു വലിയ ഹോൾ [ ഹോം തീയേറ്റർ ] ഉൾപ്പടെ മൂന്നു മാസം കൊണ്ട് താമസ യോഗ്യമാക്കിത്തരും. പ്ലമ്പി ഗ് ലീക്ക് വരാതെ മാത്രം നോക്കിയാൽ മതി ഈ വീട് എത്ര കാലം വേണമെങ്കിലും നിലനിൽക്കും.
Subscribe to:
Comments (Atom)
