Sunday, December 31, 2017

   ഉത്തമ ശകുനം.......

   ഇന്ന് ജനുവരി ഒന്ന്. ലംബോദരൻ മാഷുടെ കോടതി വിധി ഇന്നാണ്. ജീവിതം മുഴുവൻ മാറ്റിമറിക്കാവുന്ന വിധി. ഇന്നു പുറത്തിറങ്ങുമ്പോൾ ആദ്യം കാണുന്ന ശകുനം പ്രധാനമാണ്. നല്ല ശകുനമാണങ്കിൽ ഈ വർഷം മുഴുവൻ പൊലിയ്ക്കും. കുളിച്ച് കുറിയിട്ട് പ്രാർത്ഥനക്കു ശേഷം ഇറങ്ങി എതിരേ പ്രൗഢയായ ഒരു സ്ത്രീ ആണ് വരുന്നത്.  അടുത്ത ഫ്ലാറ്റിലാണ് താമസം. പലപ്പഴും കണ്ടിട്ടുണ്ട്. നല്ല തന്റെ ടി ആണന്നു കണ്ടാലറിയാം.  ഇന്നറിയാം ആ ശകുനത്തിന്റെ ഗുണം.

       കേസു ജയിച്ചു. ലംബോദരൻ മാഷ് തുളളിച്ചാടി.തന്റെ ജീവിത ഭാഗ്യങ്ങൾ മുഴുവൻ കൊണ്ടു ത്തന്ന വിധി. ഈ വർഷം മുഴുവൻ ഇങ്ങിനെയാകും. ഒന്നാം തിയതി കണ്ട ശകുനത്തിന്റെ ഗുണം. ആ സ്ത്രീയെ കഴിവതും വേഗം കാണണം. നന്ദി അറിയിയ്ക്കണം. അഭിനന്ദിക്കണം. സന്തോഷത്തിന് എന്തെങ്കിലും സമ്മാനം കൊടുത്താലും കുഴപ്പമില്ല. 
  
   ഫ്ലാറ്റിൽ വന്നപ്പോൾ അവിടെറസിഡൻറ് അസോസിയേഷൻ മീററി ഗ് നടക്കുകയാണ്. അവർ അവിടെ കൂട്ടുകാർക്കൊപ്പം ഉണ്ട്. മാഷ് നേരെ അവരുടെ അടുത്തുചെന്നു.
" ഇന്നെന്റെ എല്ലാക്കാര്യങ്ങളും ഭംഗിയായി നടന്നു. എന്റെ കേസുജയിച്ചു.. ഇനി ഈ വർഷം മുഴുവൻ ഇങ്ങിനെ ആയിരിക്കും. നിങ്ങളെ ശകുനം കണ്ടതിന്റെ ഗുണമാണ്. അത്ര ഉത്തമമായ ശകനമായിരുന്നു. ഒരു സമ്മാനവുമായി വൈകിട്ട് വരാം "

ഇതു പറഞ്ഞു തീർന്നതും ആ സ്ത്രീ ചാടി എഴുനേറ്റു. മാഷുടെ ചെകിടടച്ച് ഒന്നു പൊട്ടിച്ചു.
വേശ്യ സ്ത്രീയാണ് ഏറ്റവും ഉത്തമ ശകുനം എന്ന് പാവം മാഷക്കറിയില്ലായിരുന്നു.

Friday, December 29, 2017

ചിക്കൻപോക്സ്.....

ഈ വയസാംകാലത്ത് വരാൻ കണ്ട ഒരസുഖം.ചിക്കൻപോക്സ്. ഒരു കുഴപ്പവുമില്ല. ഒരു പത്തു ദിവസത്തെമെനക്കെട്. അതു മതിയല്ലൊ. ആരേം കാണാതെ, വേദനയും, പുകച്ചിലും സഹിച്ച് പത്തു ദിവസം.! ആശുപത്രിക്കാരും എടുക്കില്ല. രക്തം ടെസ്റ്റു ചെയ്യാൻ പോലും ആരും അടുക്കില്ല. ആശുപത്രിയിൽ ഒരു ഐസ ലേറ്റ ട് റൂം ഉണ്ട്.ഇതിനായി.ഭാഗ്യത്തിനൊത്തു. ആബുലൻസ് കാർക്ക് മടി. ഡ്രൈവർമാർക്ക് ഭയം.. ഒരു പ്രകാരത്തിൽ എത്തിപ്പെട്ടു.

      ആശുപത്രിയിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും ഭയം. അടുക്കാൻ. അവസാനം ഒരു നഴ്സ് എന്റെ ചുമതല ഏറ്റെടുത്തു. സ്വയം തയാറായതാണത്രേ.
"നിനക്കു ഭയമില്ലേ കുട്ടീ... ഈ അസുഖത്തെ"
"ഇതു ഭയപ്പെടാനൊന്നുമില്ല. ഗൾഫിലൊക്കെ ഇ തൊരു ഭാഗ്യമായാ കണക്കാക്കുന്നേ. നമുക്കിത് അമ്മ വിളയാട്ടം. അനുഗ്രഹമാണ്. ഇതു വന്നു പോയാൽ ഇനി കുറേക്കാലത്തേക്ക് ഒരസുഖവും വരില്ല. ജീവിതകാലം മുഴുവൻ ബാക്കിയുള്ളവരെ പരിചരിച്ചു കഴിയുന്ന ഞങ്ങൾക്ക് വീട്ടുകാരുടെ പരിചരണത്തിൽ കുറച്ചു ദിവസം. അതൊരു മോഹമാണ്. "
"പക്ഷേ നിന്റ്റെ സുന്ദരമായ മുഖത്ത് കലകൾ വന്നാൽ."

   "അതു സാരമില്ല.അതിനു മാർഗ്ഗമുണ്ട്. പിന്നെ സത്യം പറയാമല്ലോ.. ഞാനിതു ചോദിച്ചു വാങ്ങിയതാണ്. എനിക്കീ അസുഖം ഇതു വരെ വന്നിട്ടില്ല. ഒന്നു വന്നുകിട്ടണം അതിനാ "
     ഞാനൽഭുതത്തോടെ അവളെ നോക്കി.
" ഇവർ അത്യാവശ്യത്തിനു പോലും ലീവു തരില്ല. ഇതു വന്നാൽ രക്ഷപെട്ടു.പത്തു ദിവസം ലീവ് ഉറപ്പ്.വീട്ടുകാരുടെ കൂടെ പത്തു ദിവസം. അവരുടെ പരിചരണത്തിൽ. അതിനാണ് ഞാൻ ഇത് സ്വയം ഏറ്റെടുത്തതു്. "
പാവം അവളുടെ തൊണ്ടയിടറുന്നത് ഞാനറിഞ്ഞു.... കണ്ണുനിറയുന്നത് ഞാൻ കണ്ടു

Wednesday, December 27, 2017

ഉണക്ക നാരങ്ങാ [തനതു പാചകം - 10]

      വലിയ മൂത്ത നാരങ്ങ (വടുകപ്പുളി നാരങ്ങാ എന്നാണി വിടങ്ങളിൽ പറയുക] എടുത്ത് നന്നായിക്കഴുകണം. ഒരു ചീനച്ചട്ടിയിൽ കുറച്ചു എണ്ണ ഒഴിച്ചു ചൂടാക്കുക. അതിൽ സ്വൽപ്പം ഉപ്പും പഞ്ചസാരയും ചേർത്തിളക്കണം. ഈ നാരങ്ങാ മുഴുവനോടെ അതിലിടുക. എല്ലാ വശവും ചൂടാവുംവരെ ഇളക്കണം. അതു പുറത്തെടുത്ത് നന്നായി തുടച്ചു വക്കുക.

         ചൂടാറിക്കഴിഞ്ഞാൽ നല്ല മൂർച്ചയുള്ള ഒരു കത്തി കൊണ്ട് മുകളിൽ നിന്നു ചുവട്ടിലേക്ക് ചെറുകനത്തിൽ കീറി എടുക്കണം. അത് ഒരു വലിയ സ്റ്റീൽ കിണ്ണത്തിൽ നിരത്തി വക്കണം. മുളക് പൊടി. കായപ്പൊടി, ഉപ്പ് എന്നിവ ചേർത്തമിസ്രിതം അതിനു മുകളിൽ കട്ടിയിൽ വിതറുക. അത് അതേപടി വെയിലത്തു വയ്ക്കുക. 

    വൈകിട്ട് അതെടുത്ത് ഒരോ ക ഷ്ണവും മറിച്ചിട്ട് അതിലും ആ മുളകുപൊടിമിസ്രിതം വിതറുക. അതു മൂന്നു നാലു ദിവസം വെയിൽ കൊള്ളിക്കണം.അതിലെ ജലാംശം മുഴുവൻ വറ്റുന്നവരെ. നാരങ്ങക്ക് സൂര്യന്റെ ചൂടിൽ ഒരു പ്രത്യേക സ്വാദുണ്ടാകും.ഉണങ്ങിയ നാരങ്ങയിൽ നല്ല എള്ളെണ്ണ ത ളിച്ച് ഭരണിയിൽ കേടുവരാതെ എത്ര നാൾ വേണമെങ്കിലും സൂക്ഷിച്ചുവയ്ക്കാം. ആ ഉണക്ക നാരങ്ങ സ്വാദിഷ്ടമായ ഒരു കറി ആയി ഉപയോഗിക്കാം.
  ഒരു പഴയ പുട്ടുകുറ്റി [നാലു കെട്ട് - 152]

   മുളകൊണ്ടുള്ള പുട്ടുകുറ്റിയാണത്. പഴക്കം കൊണ്ടതിന് ഒരു ക്ഷതവും സംഭവിച്ചിട്ടില്ല. അതിനു നടുഭാഗത്ത് കയർ ചുറ്റി ഉറപ്പിച്ചിട്ടുണ്ട്. കൈ യ്ക്ക് ചൂടു തട്ടാതിരിക്കാനാണത്. നാലുകെട്ടിന്റെ അധികം പഴക്കമില്ലാത്ത കാലഘട്ടത്തിന്റെ പ്രതിനിധി ആയി അതവിടെത്തന്നെയുണ്ട്. ഒരു കണ്ണൽ ചരട്ട രാകി എടുത്ത് അതുകൊണ്ടാണതിന്റെ അടപ്പു നിർമ്മിച്ചിരിക്കുന്നത്. അതുപോലെ ധാരാളം തുള തുളച്ച ഒരു ചിരട്ട അതിന്റെ ചില്ല് ആയും ഉപയോഗിച്ചിരിക്കുന്നു. ഒരു കൂജയുടെ ആകൃതിയിൽ ഉള്ള മൺകലമാണ തിനുപയോഗിച്ചിരുന്നത്. കുറ്റിയുടെ അടിയിൽ തുണി ചുറ്റിയാണ് അത് മൺകലത്തിൽ ഉറപ്പിച്ചിരുന്നത്. 

    പണ്ടുകാലത്ത് മൺപാത്രങ്ങൾ ഇതിനു മാത്രമേ തറവാട്ടിൽ ഉപയോഗിച്ചു കണ്ടിട്ടുള്ളു.കഴുകിയാലും ശുദ്ധമാകില്ലന്നാ മുത്തശ്ശി പറയാറ്. പുട്ടും പഴവും ആണന്നത്തേ കോമ്പിനേഷൻ. കടല ഉപയോഗിച്ചു കണ്ടിട്ടില്ല. മുളയുടെ പാത്രം ഉപയോഗിച്ചാൽ രക്തസമ്മർദ്ദം ഉണ്ടാകില്ലത്രേ. നാലു കുറ്റികൾ ഒന്നിച്ചു വയ്ക്കാവുന്ന ആ കൃതിയിലുള്ള മൺകലങ്ങളും കണ്ടിട്ടുണ്ട്. പ്രകൃതിദത്തമായ പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ അസുഖങ്ങൾ വരാനുള്ള സാധ്യത കുറവാണത്രേ.

       "ഈ യ്യം " പൂശാനുണ്ടോ എന്നു ചോദിച്ച് ആൾക്കാർ വരാറുള്ളത് ഓർക്കുന്നു. പാത്രം ടാക്കി ചളുക്ക് തീർത്ത്, ഇയ്യം ഉരുക്കിപ്പൂശുന്നത് കാണാൻ ഞങ്ങൾ കുട്ടികൾ ചുറ്റും കൂടാറുണ്ട്.....

Sunday, December 24, 2017

അച്ചു  ഫ് ളോറിഡയി ലാ [അച്ചു ഡയറി-190]

     മുത്തശ്ശാഞങ്ങൾ ഒരു ടൂർ പോവുകയാ. പത്തു ദിവസത്തേക്ക്. ഇർമ്മ കൊടും കാറ്റ് തകർത്തു കളഞ്ഞ ഫ്ളോറിഡയിംലക്കാ യാത്ര. അച്ചൂന്റെ ഫ്രണ്ട് ലോഗിൻ അവിടെയാ. പാവം അവന്റെ വീട് കാറ്റ് തകർത്തു കളഞ്ഞിരുന്നു. അവനേയും കാണണം. അവൻ അച്ചൂ ന്റെ "പെൻ ഫ്രണ്ടാ". അച്ചു ഇതുവരെ അവനെക്കണ്ടിട്ടില്ല.

        ഇപ്പോൾ ഇവിടെ എല്ലാം പഴയതുപോലെ ആയി. ഇ രു പ ത് മണിക്കൂർ ഡ്രൈവ് .അവിടെ ഒരു വലിയ വീട് വാടകക്ക് എടുത്തു. അവിടെ ഞങ്ങൾ ഫുഡ് ഉണ്ടാക്കും. ഇവിടുന്ന് കടലിന് നടുക്കുകൂടി ഒരു റോഡുണ്ട്. മണിക്കൂറ° കൾ അതിലൂടെ യാത്ര ചെയ്യാം.അങ്ങേ അറ്റത്ത് എത്തിയപ്പോൾ കടലിനു് നടുക്ക് എത്തിയ പോലെ. ആകൊടും കാറ്റ് വീണ്ടും വന്നാൽ!. ആലോചിച്ചപ്പഴേ അച്ചൂന് പേടി ആയി. ചുറ്റും കടലാണ്. കരയിലേക്ക് ഒരു വഴിമാത്രം. എന്നാലും അച്ചൂ നിഷ്ടായി.

          അച്ചൂന് യാത്ര ഇഷ്ടായി. പക്ഷേ കാറിലുള്ള യാത്ര സഹിക്കാൻ വയ്യ. ഇവിടെ കുട്ടികൾക്ക് പ്രത്യേ കസീറ്റാ. സീറ്റ് ബൽറ്റിട്ടുമുറുക്കിയിരിക്കും. അനങ്ങാൻ വയ്യ. മടുത്തപ്പോൾ അമ്മയുടെ മടിയിൽ ഒന്നു കിടക്കാൻ തോന്നി. ഇവിടെ അതു മാത്രം നടക്കില്ല. പാച്ചൂന്റെ കാര്യം അതിലും കഷ്ടം. അവൻ മഹാവികൃതിയാ. അവനേയും കെട്ടിയിട്ടിരിക്കുകയാ. നാട്ടിലായിരുന്നു നല്ലത്. അച്ചൂന് കാറിന്റെ മുൻ സീറ്റിലിരുന്ന് യാത്ര ചെയ്യണമെന്നുണ്ട്. ഇവിടെ നടക്കില്ല.

Saturday, December 23, 2017

  ."    ശാലാ ക്യത്തിലെ പരമേശ്വര പർവം"

        ശ്രീധരീയത്തിലെ ആ കാഴ്ചയുടെ തമ്പുരാൻ Dr.എൻ.പി പി .നമ്പൂതിരിയുടെ ഒരു വ്യത്യസ്ഥ ജീവചരിത്ര ഗ്രന്ഥം. ആ മഹാ ജീവിത പർവത്തെ മനോഹരമായി ഒതുക്കി അവതരിപ്പിക്കാൻ എന്റെ പ്രിയപ്പെട്ട മധു നീലകണ്ഠന് സാധിച്ചു. പ്രശംസിനീയമായ കയ്യടക്കത്തോടെ ഡോക്ടറുടെ ജീവിതം പകർത്തിയപ്പോൾ അതൊരു നല്ല വായനാനുഭവമായി. ശ്രീ.എസ്.പി.നമ്പൂതിരിയുടെ അവതാരികയും ഈ ഗ്രന്ഥത്തിനു മാറ്റുകൂട്ടുന്നു. ആയൂർവേദത്തിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത " സ്പെഷ്യലൈസേഷ"ന്റെ ഒരു നേർക്കാഴ്ചകൂടെയാകുന്നത് വായനയിലൂടെ നമ്മൾ അറിയുന്നു.....

Thursday, December 21, 2017

സ്പെഷ്യൽ  കുരുമുളക് രസം [തനതു പാചകം - 2 ]

      ഒരു പെപ്പർ സൂപ്പ് എന്നും പറയാം. ചൂടായ ഉരുളിയിൽ നെയ്യ് ഒഴിക്കുക. കുരുമുളക് ചതച്ച് അതിലിടുക. അത് പകുതി മൂത്തു കഴിഞ്ഞാൽ വെളുത്തുള്ളി അരിഞ്ഞതും, ഇഞ്ചി അരിഞ്ഞതും ചേർക്കണം സ്വൽപ്പം പരിപ്പ് ചേർക്കുന്നത് നന്നായിരിക്കും. പിന്നെ ജീരകവും, കരിവേപ്പിലയും ചേർത്ത്  നന്നായി ഫ റൈ ആയാൽ വാളൻപുളി കുരു കളഞ്ഞത്, തക്കാളി അരിഞ്ഞത് ഇവയും ചേർത്ത് നന്നായി വഴറ്റുക. കുറച്ച് കായപ്പൊടി യും വളരെ കുറച്ചു മുളക് പൊടിയുംകൂടി ചേർത്ത് നന്നായി ഇളക്കണം. തീ കെടുത്തിയാലും കുറേ നേരം ഇളക്കിക്കൊണ്ടിരിക്കണം.

        നന്നായിത്തണുത്തു കഴിഞ്ഞാൽ എല്ലാം കൂടി മിക്സിയിൽ ഇട്ട് അരയക്കൂ ക.ആവശ്യത്തിന് ഉപ്പും മഞ്ഞപ്പൊടിയു ചേർത്ത് അരച്ചാൽ നന്നായിരിക്കും. അത് വെള്ളം ചേർത്ത് ആ ഉരുളിയിൽത്തന്നെ പകരുക.നന്നായി തിളച്ചു കഴിയുമ്പോൾ അതിൽ കൽക്കണ്ടം ചേർക്കുക.
[എല്ലാം കുരുമുളകിന്റെ അളവിന് അനുസരിച്ച്‌ ].
         അത് ഒരു കപ്പിൽപ്പ കർന്നു്സ ബോളയും ,ക്യാരറ്റും ചെറുതായി അരിഞ്ഞതു് ചേർത്ത് കഴിക്കാം...

  വേദനിക്കുന്നവർക്കൊപ്പം ഒരു ക്രിസ്തുമസ്..

   "ഐ.സി യു വിൽ വളരെ സീരിയസ് ആയ ഒരു പേഷ്യന്റ് വന്നിട്ടുണ്ട്.ഒരു വി.ഐ.പി ആണ്. ലീവെടുക്കാൻ പറ്റില്ല. സിസ്റ്റർ തന്നെ അവിടെ വേണം.. ". എന്റെ ചങ്കുതകർന്നു പോയി. ക്രിസ്തുമസ് ആണ്. കാലേകൂട്ടി ലീവ് പാസാക്കി വച്ചതാണ്. അതാണ് മുടങ്ങിയത്.വീട്ടിൽ എല്ലാവരും കാത്തിരിക്കുകയാണ്. ഇതു പറഞ്ഞാൽ അവർക്ക് മനസിലാകില്ല.. ഒരു വി.ഐ.പി. പേഷ്യന്റ് വന്നിട്ടുണ്ടത്രേ.വി.ഐ.പി. ആ യാലും സാധാരണക്കാരായാലും ഞങ്ങൾ നഴ്സുമാർക്ക് ഒരു പോലെയാണ്. ഊണും ഉറക്കവുമുപേക്ഷിച്ച് ഇവിടെ ഈ വേദനയുടെ ലോകത്ത് ജോലി ചെയ്യുമ്പോൾ ശമ്പളത്തെപ്പറ്റിപ്പോലും ഓർക്കാറില്ല. അവരുടെ ജീവൻ നമ്മളുടെ കയ്യിലാണ്... അവരുടെ വേദന ഞങ്ങളുടെ കൂടെ വേദനയാണ്. ഇതൊരു തൊഴിൽ മാത്രമല്ല ദൈവികമായ ഒരു തപസ് കൂടെയാണ്.

       വീട്ടിൽ നിന്ന് മാറി മാറി വിളി വന്നു. ദുഖത്തോടെ അവരെക്കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. ദുഖം മുഴുവൻ ഉള്ളിലൊതുക്കിയാണ് ഐ.സി യു വിൽ എത്തിയത്. അത്യാസന്ന നിലയിലുള്ള ആ പേഷ്യന്റിനെക്കണ്ടപ്പോൾ ഞട്ടിപ്പോയി. എന്റെ പ്രിയപ്പെട്ട വികാരി അച്ചൻ. എന്നെ പഠിപ്പിച്ച് ഈ നിലയിലാക്കിയതദ്ദേഹമാണ്.ഈ ജോലി വാങ്ങിത്തന്നതും. അദ്ദഹം പതുക്കെക്കണ്ണു തുറന്നു. എന്നേ. നൊക്കി." ലിസ്സി യോ.. നീ ക്രിസ്തുമസിന് പോയില്ലേ? എല്ലാവരും കാത്തിരിക്കുകയല്ലേ? ശരീരം മുഴുവൻ തളർന്നെങ്കിലും ഓർമ്മ നശിച്ചിട്ടില്ല. സംസാരിക്കാനും പറ്റും.ഈ ക്രിസ്തുമസിന്റെ അന്നു തന്നെ കർത്താവിൽ വിലയം പ്രാപിച്ചാൽ മതിയായിരുന്നു."
" കൂടെ ആരുമില്ലേ?"
"ആരോടും പറയണ്ടന്നു ഞാനാ പറഞ്ഞേ. അവരുടെ ഒക്കെ ക്രിസ്തുമസിന്റെ സന്തോഷം ഞാനായിട്ട് ഇല്ലാണ്ടാക്കണ്ടല്ലോ? നീയ്യും പൊക്കോളൂ. ഞാൻ ഡോക്ടറോട് പറയാം.
" വേണ്ട അച്ചാ ഈ ത്രിസ്തുമസ് അങ്ങയുടെ ഒപ്പമാണ്. ക്രിസ്തുമസ് വേദനിക്കുന്നവർക്ക് യുള്ള ആഘോഷമായിരിക്കണമെന്ന് അച്ച നല്ലെ എന്നേ പഠിപ്പിച്ചത്. "
"എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ." വിറയാർന്ന ശബ്ദത്തിൽ അത്രയും പറഞ്ഞ് ആ കണ്ണുകൾ തനേ അടഞ്ഞു....

Tuesday, December 19, 2017

  കായ നെല്ലിക്ക [തനതു പാകം - 1 ]

       നെല്ലിക്ക നന്നായിക്കഴുകി ഉപ്പും മഞ്ഞപ്പൊടിയും ചേർത്തിളക്കി വെള്ളമില്ലാതെ കുക്കറിൽ ആവികയ ററു ക. അതു തണുത്തു കഴിഞ്ഞാൽ അടർത്തിക്കുരു വേർതിരിച്ച് മാറ്റി വയ്ക്കുക. ഒരു വലിയ ഉരുളിയിൽ നല്ലെണ്ണ [നെല്ലിക്കയുടെ മുക്കാൽ ഭാഗം ] എടുത്തു ചൂടാക്കുക. നന്നായി ചൂടാകുമ്പോൾ ആ നെല്ലിക്ക അതിലിടുക. നന്നായി ഇളക്കുക. കാന്താരിമുളക് ഒരു പിടി ചതച്ച് അതിലിടാം. ഇനി നമ്മൾ പൊടിച്ചു വച്ച കായം [ രണ്ടു കിലോക്ക് ഒരു പെട്ടിക്കായം] അതിൽച്ചേർത്ത് ഇളക്കൂ ക. നന്നായി ഫ്റൈയി ആകന്നതു വരെ. പൊടിച്ചു വച്ച മുളകുപൊടിയും അതിന്റെ പകുതി മല്ലിപ്പൊടിയും അതിന്റെ പകുതി ഉലുവാപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. ആ വ ശ്യത്തിനു് പൊടിയുപ്പ് ചേർക്കണം.
ജലാംശം മുഴുവൻ വററിക്കഴിഞ്ഞാൽ തീ കെടുത്തി അടച്ചു വക്കൂ ക. സ്വാദിഷ്ടമായ കായനെല്ലിക്ക തയാർ. കെടുവരാതെ എത്ര കാലം വേണമെങ്കിലും അതിരിക്കും.
 അപ്പാപ്പന്റെ ചായക്കട.....

     അഞ്ചു വർഷം പഠിച്ച ആ കോളേജിന്റെ പടിയിറങ്ങിയിട്ട് കുറേ ആയി. ഒരു വലിയ കുന്നിൻ മുകളിലുള്ള സെന്റ്.സ്റ്റീഫൻസ് കോളേജ്. അടുത്തെങ്ങും ഒരു വീടു പോലുമില്ല. ഒരു വലിയ കാടിനു നടുക്കാണ്. കോളേജ് കോമ്പൗണ്ടിന്റെ ഒരു മൂലക്കു് ഒരോലപ്പുര. അപ്പാപ്പന്റെ ചായക്കടയാണ്.അന്ന് കോളേജിൽ ക്യാൻറീൻ ഇല്ല. അപ്പാപ്പനാണ് നമ്മളുടെ അന്നദാദാ വ്.സുഖിയൻ, പരിപ്പുവട, ഉഴുന്നുവട, ബോണ്ട, അപൂർവ്വം മുണ്ടൻ കപ്പയും ചമ്മന്തിയും. സമയം കിട്ടുമ്പഴൊക്കെ നമ്മളുടെ താവളം അവിടെയാണ്. 

         അവിടെ മേശപ്പുറത്ത് ഒരു വലിയ പറ്റു ബുക്ക് വച്ചിട്ടുണ്ട്. ഞങ്ങൾ കഴിച്ച് നമ്മളുടെ പറ്റ് സ്വയം അതിലെഴുതിപ്പോരും. പാവം... അപ്പാപ്പനെപ്പററിക്കുന്നവരും ഉണ്ട്. പക്ഷേമാ സാവസാനം പറ്റുതീർക്കുന്നവരാണധികവും. അപ്പാപ്പന് എല്ലാവരോടും സ്നേഹമാണ്., വിശ്വാസമാണ്.പ0നം നിർത്തിപ്പൊന്ന ഒരാഴ്ച അപ്പാപ്പന്റെ കട തുറന്നില്ല. ഞങ്ങളിൽ പലർക്കും യാത്ര പറയാൻ പോലും പറ്റിയില്ല.
            കാലം കുറേക്കഴിഞ്ഞു.ആ കടയേയും അപ്പാപ്പ നേയും മറന്നു. പിന്നേയും കുറേക്കാലം കഴിഞ്ഞ് മോളുടെ അഡ്മിഷനാണ് അവിടെപ്പോയത്.ആദ്യം തിരഞ്ഞത് അപ്പാപ്പന്റെ കടയാണ്. ആ കട ഒരു മാറ്റവുമില്ലാതെ അവിടെത്തന്നെ. അപ്പാപ്പനു വയസായി. കണ്ടപ്പോ ൾ സന്തോഷമായി. സഹായത്തിന് ഒരു പയ്യൻ ഉണ്ട്.
" ആ പഴയ പറ്റു ബുക്ക് ഒന്നു കാണാൻ പറ്റുമോ "? അപ്പാപ്പന് അത്ഭുതമായി. ഒരു പഴയ പെട്ടിയിൽ നിന്ന് ആ ബുക്ക് തപ്പിക്കൊണ്ടുവന്നു തന്നു. പൊടി തട്ടി ഞാൻ അതു് സാവധാനം തുറന്നു. അതിന്റെ 42 - oപേജ് എന്റെയാണ്. ഇനിയും പന്ത്രണ്ടര രൂപാ കൊടുക്കാനുണ്ട്. അഞ്ഞൂറിന്റെ ഒരു നോട്ട് ആ വിറക്കുന്ന കയ്യിൽ വച്ചു കൊടുത്തു. ജീവിതത്തിന്റെ കഷ്ടപ്പാടുകൾ വീഴ്ത്തിയ ആ മുഖത്തെ ചുളിവിൽ കൂടി ഒരിറ്റു കണ്ണീർ ഒഴുകി വരുന്നത് ഞാൻ കണ്ടു...

Monday, December 18, 2017

           ട്രങ്ക് പെട്ടി [നാലുകെട്ട് - 151]
    
     കൂടാര മച്ചിന്റെ ഒരു മൂലയിൽ ആ തുരുമ്പിച്ച ഇരുമ്പ് പെട്ടി കണ്ടത് .അതൊരു താഴിട്ട് പൂട്ടിയിട്ടുണ്ട്. എന്താണിതു വരെ അത് ശ്രദ്ധിക്കാത്തത്. കുട്ടിക്കാലത്ത് എനിക്ക് മുത്തശ്ശൻ തന്നതാണ്. എന്റെ വില പിടിപ്പുള്ള സ്വത്തുക്കൾ സംരക്ഷിക്കാൻ. സ്വന്തമായുള്ള പെട്ടി അന്ന് കുടുബത്തിൽ എന്നോട് അസൂയ ഉണ്ടാക്കിയിരുന്നു.

           അതിലെന്തൊക്കെയോ ഉണ്ട്. തുറന്നു നോക്കണം.ആതുരുമ്പിച്ചതാഴ് ഒറ റപ്പിടുത്തത്തിൽ ത്തന്നെ തകർന്നു.. ആകാംക്ഷയോടെ അതു തുറന്നു. കുറെ പഴയ പുസ്തകങ്ങൾ മാസികകൾ. ഒരു പഴയ സിനിമയുടെ ഒരു പാട്ടുപുസ്തകം. ഒരു പൊട്ടിയ സ്ലേററും, കല്ലുപെൻസിലും പിന്നെ എഴുതിത്തീരാ റായ ഒരു ചോക്ക്. പഴയ ഒരു " എഞ്ചുവടി " ഗുണനപ്പട്ടികയും മറ്റും എളുപ്പം പഠിക്കാൻ അന്നുപയോഗിച്ചിരുന്ന ആ എഞ്ചുവടി വല്ലാത്ത ഒരു വികാരമാണുണ്ടാക്കിയത്. അതു്ദ്ര വിച്ച് പോകാറായിരിക്കുന്നു. അതു സാവധാനം തുറന്നു നോക്കി. അതിലൊരു മയിൽപ്പീലി!. ആകാശം കാണാതെ വച്ചാൽ അത് പെറ്റുപെരുകും.കുട്ടിക്കാലത്ത് അതിനായി വച്ചതാണ്. ഒപ്പോളുടെ പുസ്തകത്തിൽ നിന്ന് അടിച്ചുമാറ്റി എന്റെ സ്വാകാര്യ സ്വത്തിലേക്ക് മുതൽക്കൂട്ടിയതാണന്ന്. അന്നത്തെ കൊച്ചു കൊച്ചു മോഹങ്ങളുടെ ആവർണ്ണ പീലി ഞാൻ കയ്യിലെടുത്തു. 
   പിന്നെ ഒരമ്പിളി അമ്മാവൻ മാസിക. പുറത്ത് വിക്രമാദിത്യന്റെ ഒരു ബഹുവർണ്ണ പെയ്ന്റി ഗ്. എന്തൊരാവേശമായിരുന്നു അന്നതു വായിയ്ക്കാൻ. എത്ര ആവർത്തി അതു വായിച്ചിരിക്കുന്നു. പിന്നെ പല വർണ്ണങ്ങളിലുള്ള അഞ്ചാറു ഗോലികൾ. ആ പളുങ്കുകൾ കുട്ടിക്കാലത്തെ തീവ്രമായ ഒരു മത്സരാവേശത്തിന്റെ പ്രതീകമായി അതിന്നും സുരക്ഷിതം

        തീഷ്ണമായ ഒരു ഗൃഹാതുരത്വത്തിന്റെ ഒരു വലിയ നിധി പേടകമായ ആ തുരുമ്പിച്ച ഇരുമ്പ് പെട്ടി [ ട്രങ്ക് പെട്ടി ] എന്നിൽ സമ്മിശ്ര വികാരമാണുണ്ടാക്കിയത്..

Sunday, December 17, 2017

  കൈക്കുമ്പിളിലെ പാൽപ്പായസം.....

      ഒരു കൈക്കുമ്പിളിൽ നിറയെ പാൽപ്പായസം. കൊതിയൂറുന്ന നറുമണം. അതാ സ്വദിച്ച് കഴിക്കണം. അപ്പഴാണ് പെരുവിരലിനിടയിലൂടെ ഒരു തുള്ളി ചോർന്നു പോകുന്നു. പെട്ടന്ന് കൈ തിരിച്ച് ആ ഒഴുകിപ്പോയ പാൽപ്പായസം നക്കിക്കുടിച്ചു.പിന്നെ സംഭവിച്ചതെന്തന്നു പറയണ്ടല്ലോ? കൈക്കുമ്പിളിലെ പാൽപ്പായസം മുഴുവൻ നിലത്തു വീണു..

             അമ്പലങ്ങളിലും പള്ളികളിലും ദൈവത്തെ അന്വേഷിച്ച് നമ്മൾ ഓടി നടക്കുന്നു. സ്വന്തം കൈക്കുമ്പിളിൽ നിറഞ്ഞു നിൽക്കുന്ന ഈശ്വരചൈതന്യം നമ്മൾ അറിയുന്നില്ല. നമ്മുടെ തന്നെ ഉള്ളിലാണ് ദൈവം. നമ്മുടെ മനസാക്ഷിയിലും, ഹൃദയത്തിലും ആണ് ഈശ്വരൻ.നമ്മുടെ നല്ല പ്രവർത്തികളാകണം ഈശ്വരപൂജ. ബാക്കി എല്ലാം ദൈവങ്ങളുമായുള്ള ഉടമ്പടിയാണ്. ദൈവവുമായി ഉപാധികളോടെ ഒരു ടമ്പടി ആവശ്യമില്ല....

Friday, December 15, 2017

   റെപ് ടൈൽസ് ഷോ. [അച്ചു ഡയറി-189]

      അച്ചു സ്കൂളിൽ ആനിമൽസി നേപ്പററിയും, പ്ലാൻറുകളെപ്പററിയും പഠിക്കുന്നുണ്ട്. റെപ് ടൈൽസിനെപ്പറ്റിപ്പഠിക്കാനാണ് അച്ചുവിനിഷ്ടം. പാമ്പ്, പല്ലി മുതലായ വേപ്പററി.അവർ വളരുന്ന രീതി, ആഹാരം, അവ യെ സംരക്ഷിക്കണ്ടതിന്റെ ആവശ്യം എല്ലാം പഠിക്കണം.അതിന്റെ ഭാഗമാണ് ഈ റെപ് ടൈൽസ് ഷോ. സ്കൂളിൽ നമുക്ക് വേണ്ടിയാണിത് സംഘടിപ്പിച്ചിരിക്കുന്നത്.

      അടുത്തുള്ള ഒരു സൂ[Zoo] വിൽ നിന്നാണിവയെ കൊണ്ടുവന്നത്.അതിൽ ഒരു വലിയ പാമ്പുണ്ട്.അച്ചൂ നിഷ്ടായതു് അതാണ്. അച്ചൂന് അതിനെ ഒന്നു തൊടണമെന്നു തോന്നി. ടീച്ചർ സമ്മതിച്ചു. അച്ചു അതിന്റെ പുറത്ത് പതുക്കെ ടച്ച് ചെയ്തു. നല്ല തണുപ്പ്. വഴുവഴുപ്പുമുണ്ട്. അവന്റെ തലയനങ്ങാതെ അവർ പിടിച്ചു വച്ചിരുന്നു. അവന്റെ വാൽ അവൻ അച്ചുവിന്റെ കയ്യിൽ ചുറ്റി. കൂട്ടുകാർ പേടിച്ചു. ടീച്ചറും പേടിച്ചന്നു തോന്നണു.അയ്യൂന് പേടി തോന്നിയില്ല.അച്ചു പതുക്കെ കൈ വലിച്ചെടുത്തു.ഇവയെ ആവശ്യമില്ലാതെ ഭയപ്പെടണ്ട എന്നു കാണിക്കാനാ അച്ചു അങ്ങിനെ ചെയ്തതു്. കുട്ടികളുടെ പേടിയും അറപ്പും മാറാനാഞ് ഈ ഷോ പ്ലാൻ ചെയ്തിട്ടുള്ളത്

        ഈ പാമ്പിനെ ഒരിക്കലും പേടിക്കണ്ട കാര്യമില്ല മുത്തശ്ശാ. ആ പാവങ്ങളെ വെറുതേ മനുഷ്യർ ഉപദ്രവിക്കുകയാ.അച്ചു ടി.വി.യിൽ നാട്ടിലെ വാവാസുരേഷിന്റെ പരിപാടി കണ്ടിട്ടുണ്ട്.അച്ചൂന് വലിയ ഇഷ്ടാ ആ അങ്കിളിനെ. അച്ചു മുത്തശ്ശന്റെ പാമ്പും കാവിൽ വന്നപ്പൊ ൾ അവിടെ ഒരു പാമ്പിനേം കണ്ടില്ല. മുത്തശ്ശനും പാമ്പിനെ പേടിയാ അല്ലേ? അതു കൊണ്ടല്ലേ അതിനെ പൂജിക്കുന്നത്.....

Tuesday, December 12, 2017

  നിറുകം തലയിൽ പാമ്പുകടിച്ചാൽ വിഷം എങ്ങോട്ടാ കേറുന്നേ...........

       2017 ലെ എന്റെ അവസ്ഥ അതായിരുന്നു. എത്ര എത്ര വേണ്ടപ്പെട്ടവരാണ് ഈ കാലയളവിൽ നമ്മേ വിട്ടുപിരിഞ്ഞത്. ആത്മമിത്രങ്ങ ൾ, അടുത്ത ബന്ധുക്കൾ.. പലരുടേയും മറ്റു ദുരന്തങ്ങൾ വേറേയും.
   "സുഖം തന്നെയോ " എന്നു ചോദിച്ചാൽ 'സുഖം തന്നെയും ഞാൻ വേറെയും " എന്നു പറയണ്ട അവസ്ഥ
ഞാനൊരന്ധവിശ്വാസി അല്ല. എന്നിട്ടും ഈ 2017- ഒന്നവസാനിച്ചങ്കിൽ എന്നാഗ്രഹിച്ചു. ഇങ്ങിനെ ആകാം അന്ധവിശ്വാസങ്ങൾ ജനിക്കുന്നത്.  പിന്നീട് ചിന്തിച്ചപ്പോൾ ചിരിയാണ് വന്നത്.  പക്ഷേ എനിക്ക് മനസമാധാനത്തിന് ഒരു തിയതി ആവശ്യമായിരുന്നു.അതു ഞാൻ മനസുകൊണ്ട് സ്വീകരിച്ച് പാവം 2017 നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. 
    പുതുവത്സരാശംസകൾ ഒരു പക്ഷേ ഇതിനൊക്കെ ആയിരിക്കാം. ഒരു പുതിയ പ്രഭാദത്തിനുള്ള കാത്തിരുപ്പ്.... ഒരു നല്ല നാളേക്കു വേണ്ടിയുള്ള പ്രത്യാശ.... മുറിവുകൾ മായ്ക്കാൻ കാലത്തിന്റെ ഒരു നാഴികക്കല്ലിന്റെ പടിവാതുക്കൽ....

എല്ലാവർക്കും കാലേകൂട്ടി പുതുവത്സരാശംസകൾ.......

Friday, December 8, 2017

       ജീവന്റെ വില........

     ആ വലിയ ആശുപത്രിയിലെ പേ വാർ ഡിൽ ആകെ ആശ്വാസം മേനോൻ സാർ ആണ്. ഈ വലിയ ആശൂപത്രിയുടെ ചുമതല മുഴുവൻ അദ്ദേഹത്തിനാണ് വേദനിക്കുന്നവരുടെ അടുത്ത് അദ്ദേഹം ഓടി എത്തും.കിട്ടുന്ന ശമ്പളം മുഴുവൻ നിർധനരായ രോഗികൾക്കായി മാറ്റി വയ്ക്കും. അദ്ദേഹത്തെപ്പറ്റി സംസാരിക്കുമ്പോൾ എല്ലാവർക്കും ആയിരം നാവാണ്. അദ്ദേഹം വന്നേപ്പിന്നെയാണ് ഈ ആശുപത്രി ഇത്ര വലിയ നിലയിലെത്തിയത്.. വരുമ്പോൾ അദ്ദേഹത്തിന് എന്റെ മുറി വളരെ ഇഷ്ടമാണന്നു പറയും നല്ല കാറ്റും, നഗരക്കാഴ്ച്ചകളും. സാഹിത്യ ചർച്ചകളും ഒക്കെയായി അദ്ദേഹത്തിന്റെ കൂടെ ഈ മുറിയിൽ എത്ര സായാന്നങ്ങൾ. അദ്ദേഹത്തിന്റെ സാമിപ്യം കൊണ്ടു തന്നെ എന്റെ അസുഖത്തിന് ശമനമുണ്ടായ ന്നു തോന്നി.

        ഡിസ്ചാർജ്ജ് ചെയ്ത അന്ന് എല്ലാം അടുക്കിപ്പറുക്കി വച്ചപ്പഴാണ് അതു ശ്രദ്ധിച്ചത്. പൈപ്പുകൊണ്ടുള്ള കട്ടിലിന്റെ കാലിൽ ഒരു കടലാസ് ചുരുൾ. ഞാൻസാവധാനം അതെടുത്ത്.ഒരു ചെറിയ കത്ത്. 
"ഒരിക്കലും മാറാത്ത രോഗവുമായി ഞാനിവിടെ വന്നു.പല ആശുപത്രികൾ കയറി ഇറങ്ങി. വിദേശത്തു നിന്ന് ബിസിനസ് അഡ്മിനിസ് ട്രേഷ നിൻ ഉന്നത ബിരുദം നേടി നാട്ടിലെത്തിയപ്പഴാണ് ഈ അസുഖത്തെപ്പറ്റി അറിഞ്ഞത്.ഈ ആശുപത്രിക്കും എന്നെ രക്ഷിക്കാൻ പറ്റും എന്നു തോന്നുന്നില്ല. ഈ കത്തു കിട്ടുന്നയാൾ എന്റെ അമ്മയെ അന്വേഷിക്കണം. സഹായം ചെയ്യണം. അമ്മമാത്രമേ വീട്ടിലുള്ളു. "ചുവട്ടിൽ അഡ്രസ് കൊടുത്തിട്ടുണ്ട്....... ഗൗതം ചന്ദ്ര.
   
         വെറുതേ ഒരു കൗതുകത്തിനാണ് അഡ്രസ് തപ്പിപ്പോയത്.അദ്ദേഹത്തിന്റെ അമ്മ മരിച്ചിരുന്നു കാടുകയറിയ ഒരു പഴയ വീട്. അയൽക്കാരാണ് അഡ്രസ് തന്നത്.അൽഭുതം.. ഞാൻ കിടന്ന ആശുപത്രിയിൽ തന്നെയാണല്ലോ ജോലി. ഞാൻ ആശുപത്രിയിൽ എത്തി.അങ്ങിനെ ആ വലിയ ക്യാബിന് മുമ്പിൽ എത്തി. അവിടെ ഒരു ബോർഡുണ്ട്.  .ജി.സി.മേനോൻ. ഞാൻ അകത്തു കയറി. ഞട്ടിപ്പോയി. അവിടെ ചിരിച്ചു കൊണ്ട് എന്റെ പ്രിയപ്പെട്ട മേനോൻസാർ.
   ഞാനാ കത്ത് അദ്ദേഹത്തിനു നേരേ നീട്ടി. " കണ്ടു പിടിക്കാൻ ഒത്തിരി കഷ്ടപ്പെട്ടു"

" ഈ ആശുപത്രി എനിക്കു തന്ന ജീവൻ ഇവർക്കു വേണ്ടിത്തന്നെ എന്നു തീരുമാനിച്ചു. " സ്വതസിദ്ധമായ ആ ചിരി

Thursday, December 7, 2017

  ഒരു ലിഫ്റ്റ് ഓപ്പറേറ്ററുടെ കഥ...

         ശങ്കരൻ കുട്ടി ആശുപത്രിയിലെ "പെഷ്യന്റ് ലിഫ്റ്റ് " ഓപ്പറേറ്റർ ആണ്. സുഖദുഖ:ങ്ങളുടെ വാഹകനായി നീണ്ട നാൽപ്പതു വർഷം. ഭൂമിയിൽ നിന്ന് ഇരുപതു നില മുകളിലേയക്കും താഴേക്കും . ഇതിനിടെ എത്ര എത്ര മുഖങ്ങൾ. അഞ്ചാം നിലയിൽ ഐ സി യു വിന്റെ മുമ്പിൽ നിന്നു കയറുന്നവരെ കാണുമ്പോൾ ശങ്കരൻ കുട്ടിയുടെ കണ്ണു നിറയും. .അന്ന് സ്കൂ8 ബസ്സ് ആക്സിഡന്റായി കൊണ്ടുവന്ന കുട്ടികളെ ശങ്കരൻ കുട്ടിയാണ് ഐ.സി.യു വിൽ എത്തിച്ചത്. കൂടുതൽ വിവരങ്ങൾ അറിയാനും സാധിച്ചില്ല.ജോലി സമയമായതുകൊണ്ട് ലിഫ്റ്റിൽത്തന്നെ വേണ്ടി വന്നു. മൂടിപ്പുതപ്പിച്ച ഒരു പിഞ്ചു മൃതദേഹം സ്വന്തം ലിഫ്റ്റിൽത്തന്നെ മാറ്റുമ്പഴും അറിഞ്ഞില്ല അതു തന്റെ പേരക്കുട്ടിയുടെ ആയിരുന്നെന്ന്. പിന്നീടതറിഞ്ഞ തി നു ശേഷവും ഈ ജോലിയിൽത്തന്നെ തുടരണ്ടി വന്നു. 

        പലപ്പഴായിപ്പറഞ്ഞു തീർത്ത ആ കഥകൾ കേൾക്കാനായി ഞാൻ ആ ലിഫ്റ്റിൽത്തന്നെ യാത്ര ചെയ്തു. അതിലെ യാത്ര ശങ്കരൻ കുട്ടിയുടെ ഒരു സൗജന്യമായിരുന്നു. സാധാരണ രോഗികളെ മാത്രമേ അതിൽ ക്കേറ്റൂ. നാലാം നിലയിൽ പ്രസവവാർഡാണ്. അവിടുന്നു കയറുന്നവരെക്കാണുമ്പഴാണ് ശങ്കരൻ കുട്ടിയ്ക്കാശ്വാസം. പിഞ്ചു കുഞ്ഞിനെ തുണിയിൽപ്പൊതിഞ്ഞ് കൊണ്ടു വരുമ്പോൾ അമ്മയുടെയും അച്ഛന്റെയും സന്തോഷം.. ആ നിർവ്വിതി. ഇതാണ് ശങ്കരൻ കുട്ടിക്ക് ജീവിതത്തിൽ ആകെയുള്ള സന്തോഷം. ഇപ്പോ ൾ അറുപതു വയസായി. അടുത്തു തന്നെ അടിത്തൂൺ പറ്റും.ഇന്നാണ് സാറെ എന്റെ അവസാന ദിവസം. ഇനി എന്ത്... ഒന്നമറിയില്ല.ള വിടുന്നു കാട്ടുന്ന വരുമാനമാണ് ആകെ ജീവിതമാർഗ്ഗം .

      അന്ന് ദുഖത്തോടെ, ഒരു ചെറിയ ചിരിയോടെ ആണെന്നെ വരവേറ്റത്. എന്നത്തേയും പോലെ എന്റെ ഇരുപതാം നിലയിലേക്ക്. ലിഫ്ററിന്റെ ഒരു മൂലയിൽ ഒരു സ്റ്റൂളിൽ ശങ്കരൻ കുട്ടി കുനിഞ്ഞി ഒപ്പുണ്ട്. ഒരു നിലയിലും നിർത്താതെ ലിഫ്റ്റ് ഉയർന്നു പോവുകയാണ്.ശങ്കരൻ കുട്ടിക്ക് അനക്കമില്ല.ഞാൻ പുറത്തു കൊട്ടി വിളിച്ചു.ശങ്കരൻ കുട്ടി മറിഞ്ഞു താഴെ വീണു. ഞാൻ ഞട്ടി.ആ  ശരീരം വിറുങ്ങലടിച്ച് തറയിൽക്കിടക്കുന്നു.. അന്ന് ഐ.സി.യു വി ലേക്ക് ലിഫ്റ്റ് ഞാനാണ് നിയന്ത്രിച്ചത്. പക്ഷേവൈകിപ്പോയിരുന്നു.

     "ഇന്നാണു സാറെ എന്റെ അവസാന ദിവസം "
ശങ്കരൻ കുട്ടിയുടെ ആ ശബ്ദം എന്റെ കാതിൽ മുഴങ്ങി

Saturday, December 2, 2017

അച്ചൂന്റെ പ്രോജക്റ്റിന് അംഗീകാരം [അച്ചു ഡയറി-188]

     മുത്തശ്ശാ അച്ചു സ്ക്കൂളിൽ ഒരു പ്രോജക്റ്റിന്റെ തിരക്കിലായിരുന്നു." ബ്രാബ്ലടൻ "ആണ് ഞങ്ങളുടെ സ്ക്കൂൾ ഇരിക്കുന്ന സ്ഥലം. അതിനെപ്പറ്റി മാപ്പ് സഹിതം ഒരു റിപ്പോർട്ട് തയാറാക്കണം. മാപ്പ് ഗൂഗിളിൽ നിന്നു കിട്ടും. പക്ഷേ ഞങ്ങൾ ടൗൺ സെന്ററിൽപ്പോയി. സംസാരിച്ചു. സ്ഥലത്തിന്റെ ഒരു വലിയ മാപ്പ് അവർ തന്നു. എല്ലാ സഹായവും അവർ ചെയ്യാമെന്നേറ്റിട്ടുണ്ട്. 
  ഞങ്ങൾ എല്ലാ സ്ഥലങ്ങളും നേരിട്ട് പോയിക്കണ്ടു. പ്രധാന സ്ഥലങ്ങൾ മാപ്പിൽ അടയാളപ്പെടുത്തി. ആശുപത്രികൾ, സ്ക്കൂളുകൾ ആരാധനാലയങ്ങൾ ജിം. എന്നു വേണ്ട, എല്ലാംഫോൺ നമ്പർ സഹിതം സൂചിപ്പിക്കും. ടീച്ചറും കൂടെപ്പോന്നു.

        ഇന്ന് അച്ചൂന് ഈ സ്ഥലം മുഴുവൻ അറിയാം. സ്ക്കൂൾ, വീട്, സ്കൂളിലേക്ക് ബസു പോകുന്ന വഴി, അച്ഛന്റെ ഓഫീസ്, ഷട്ടിൽ ക്ലബ്, സൂപ്പർമാർക്കറ്റ് എല്ലാം. അച്ചൂ ന് ഒരു സൈക്കിൾ ഉണ്ടെങ്കിൽ വഴി തെറ്റാതെ ഇവിടെല്ലാം പോകാം. സ്കൂളിൽ "പ്രോജക്റ്റ് ബയ്സഡ് ലേണിഗ് " കൊണ്ടുദ്ദേശിച്ചതും അതാണ്.

      പക്ഷേ അച്ചു അവിടെ ഉണ്ടാകണ്ടതു കൂടി ഉൾപ്പെടുത്തി. ലിറ്റിൽ ജിം, സ്വിമ്മി ഗ്പൂൾ, മിനി സ്റ്റേഡിയം, യോഗാ സെന്റർ, ചിൽഡ്രൻസ്പാർക്ക്. അതിനു പറ്റിയ സ്ഥലവും അടയാളപ്പെടുത്തി,ടീച്ചർക്ക് കൊടുത്തു.സ്കൂൾ കമ്മററി അത് ബസ്റ്റ് പ്രോ ഒക്റ്റ് ആയി അപ്രൂവ് ചെയ്ത് കൗണ്ടിയിൽ സബ്മിറ്റ് ചെയ്തു.ബാർ കോഡ്  വച്ച് സെലക്റ്റ് ചെയ്യാൻ പാകത്തിനാക്കിയാണ് കൊടുത്തതു്. അവർ അത് അപ്രൂവ് ചെയ്തു. ലോക്കൽ ചാനലിൽ ബ്രോഡ്കാസ്റ്റ് ചെയ്തു.