Wednesday, November 20, 2024

മേനാർ പാചകഗ്രാമത്തിലെ പൂനം ചന്ദ് മണിലാൽ [ ദൂബായി- 115] ദൂബായിൽ വെജിറ്റേറിയൻ ആഹാരം പാകം ചെയ്യാൻ വരുന്ന പൂനം ചന്ദ് മണിലാൽ. മണിക്കൂറിനാണ് ഇഷ്ട്ടന് കൂലി. കൃത്യം മൂന്നു മണിക്ക് വരും. അങ്ങേരുടെ പാചകം കണ്ടു നിൽക്കാൻ തന്നെ ഒരു രസമുണ്ട്. വെജിറ്റേറിയൻ മാത്രമേ ഉണ്ടാക്കൂ. അതു കൊണ്ട് ഇവിടെ ചാൻസ് കുറവാണത്രേ. എന്തുണ്ടാക്കണം എത്ര പേർക്ക് എന്നെഴുതിക്കൊടുത്താൽ മതി ഒരു മണിക്കൂർ കൊണ്ട് എല്ലാം പൂർത്തി ആക്കി അടച്ച് വച്ച് അങ്ങേര് പോകും. മണി ലാലിൻ്റെ പാചകം കണ്ടു നിൽക്കാൻ നല്ല രസമാണ്. അളവെല്ലാം സ്വന്തം കൈക്കാണ്. തുടങ്ങുമ്പഴെ മൊബെയിലിൽ രാജസ്ഥാൻ സംഗീതം ഇടും. എന്നിട്ടാണ് പാചകം തുടങ്ങുക. പൊടികളും പരിപ്പും വെജിറ്റബിൾ സൂം ആണ് പ്രധാനം. നാളികേരം ഉപയോഗിക്കില്ല. അതിൻ്റെ ഹൃദ്യമായ ഗന്ധമടിക്കമ്പഴേ വിശപ്പ് ഇരട്ടി ആകും. രാജസ്ഥാനിൽ ഉദയപ്പൂരിന് മുപ്പത് കിലോമീറ്റർ മാറി ഒരു ഗ്രാമമുണ്ട്. മേനാർ. .അതൊരു പാചകഗ്രാമമാണ്.പശുവളർത്തലും പാചകവുമാണ് അവരുടെ കുലത്തൊഴിൽ.'മേനാർ ഗ്രാമം കാടും മേടും നിറഞ്ഞ പച്ച ആയ ഒരു നാടൻ ഗ്രാമം.പശുവും ചാണകവും.ചെളിയും നിറഞ്ഞ തെരുവുകൾ .പക്ഷേ ഇവരുടെ പാചകം ലോക പ്രസിദ്ധമാണ്. നമ്മൂടെ മണി ലാലും ആ ഗ്രാമത്തിൽ നിന്നാണ്. പൂനം ചന്ദ് ആ കല്ലിഗ് ദാസോട്ടിൻ്റെ പിൻമുറക്കാരാണിവർ: വലിയ വലിയ ശതകോടീശ്വരന്മാർക്കു വരെ പാചകം ചെയ്തു കൊടുക്കുന്നത് ഇവരാണ്. അംബാനി ,ഹിന്ദു ജ, ലതാ മങ്കേഷ്ക്കർ അങ്ങിനെ നീളുന്നു അവരുടെ രുചി അറിഞ്ഞവർ.വീറ്റ് റൊട്ടി, ഫ്റൈഡ് സമോ സാ ഹലുപൊറോട്ട, ചപ്പാത്തി, ഫ റൈയിഡ് റൈസ് എല്ലാം അവരുടെ മാസ്റ്റർ പീസുകൾ ആണ്. പനീർ മസാല അനുപമം.ഗുജറാത്തി പാചകരീതിയിലും ഇവർ അദ്വിതീയരാണ്. ഈ ഇടെ നമ്മുടെ പ്രധാനമന്ത്രി വരെ ഈ രുചിക്കൂട്ടിന് അവരേ അഭിനന്ദിച്ചതാണ്. ഇന്ന് ലോകം മുഴുവൻ ഇവർ ഇവരുടെ തനതായ പാചക കലയുമായി കുടിയേറിയിരിക്കുന്നു. നമ്മുടെ മണി ലാലും ആ കുടുംബത്തിൻ്റെ ഇന്നത്തെ തലമുറയിലെ ഒരു കണ്ണി ആണ്. അവരുടെ പാരമ്പര്യ പാചകത്തെപ്പറ്റിയും - ഗ്രാമത്തെപ്പറ്റിയും പറയുമ്പോൾ മണി ലാലിന് ആയിരം നാവാണ്.

Monday, November 18, 2024

അഗ്നേയം - 2024- വേറിട്ടൊരനുഭവം [ ദുബായി 113] -ദൂബായിലെ അഗ്നി ഗ്രൂപ്പ്.സമാനമനസ്ക്കരുടെ ഒരു പ്രവാസികൂട്ടായ്മ. അഗ്നേയം 2024 അഗ്നിയുടെ വാർഷികമാണ്. ഓണാഘോഷ സമാപനവും. ഇങ്ങിനെയുള്ള ആഘോഷങ്ങളിൽ അഗ്നിയുടെ പ്രവർത്തകരുടെ ഇൻവോൾവ് മെൻ്റ് അനുകരണീയമാണ്. ഓണം വിഷു എല്ലാം അവർ നാട്ടിലുള്ളതിനെക്കാൾ ഉൾക്കൊണ്ട് ആഘോഷിക്കുന്നു എന്നു തോന്നി. രാവിലെ 10 മണി മുതൽ രാത്രി ഏഴു മണി വരെ വിവിധ പരിപാടികൾ. നമ്മുടെ തനതു കലാരൂപങ്ങൾ അവർ മിഴിവോടെ അവതരിപ്പിച്ചു.തിരുവാതിരയും പഞ്ചാരിയും ഉൾപ്പടെ. ആ കുട്ടികളുടെ ടാലൻ്റിൽ അൽഭുതം തോന്നി. നാട്ടിലത്തേപ്പോലെ അവസരങ്ങൾ അവർക്കു കിട്ടുന്നില്ല. ഒത്തിരി ബന്ധങ്ങൾ പുതുക്കാനും പുതിയതു തുടങ്ങാനും ഇതൊരവസരമായി. സംഘാടക മികവാണ് വേറൊരൽഭുതം.വിഭവസമൃർദ്ധമായ നാടൻ സദ്യ ഗ്രഹാതുരത്വം ഉണർത്തി. താൽപ്പതു വർഷത്തോളമായി ഈ സംഘടന തുടങ്ങിയിട്ട്. എനിക്ക് അഗ്നിയോട് വല്ലാത്തൊരു കടപ്പാടുണ്ട്. പതിനൊന്നു വർഷം മുമ്പ് എൻ്റെ "അച്ചുവിൻ്റെ ഡയറി " അഗ്നിയാണ് പ്രകാശനം ചെയ്തത്‌: ഭ ഭ്രദീപം കൊളുത്തി, അഗ്നിസാക്ഷി ആയി :അഗ്നിശുദ്ധി വരുത്തി ആണ് അച്ചുവിൻ്റെ ഡയറി അന്ന് പ്രകാശിപ്പിച്ചത്.അത് പൊലിച്ചു.ഇന്നത് മൂന്നു ഭാഗമായി ശശി തരൂരിൻ്റെ അവതാരികയോടെ അത് ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം നടത്തി.അതിൻ്റെE Book ആയി. ഓഡിയോബുക്കിൻ്റെ വർക്ക് നടക്കുന്നു കൂടാതെ അഞ്ച് ഭാഷകളിലേയ്ക്ക് പരിഭാഷപ്പെടുത്താൻ ഒരു ഗ്രൂപ്പ് സമീപിച്ചിട്ടുമുണ്ട്. ഇത്തവണ വേദിയിൽ "കാനനക്ഷേത്രം " എന്ന ജൈവവൈവിദ്ധ്യ ഉദ്യാനവും പരാമർശിക്കപ്പെട്ടു. പ്രവാസികളുടെ ദുഃഖം അവരുടെ പ്രായമായ അച്ഛനമ്മമാരെക്കു റിച്ചാണ്. പരിഭവവും പരാതിയും ചില്ലറ അസുഖങ്ങളുമായി നാട്ടിൽ അവർ ഒറ്റപ്പെടുന്നു എന്ന തോന്നൽ. അതിന് അവരെ അവർക്കിഷ്ടമുള്ള വിഷയങ്ങളിൽ കർമ്മനിരതമാക്കുക എന്നത് മാത്രമേ പോംവഴിയുള്ളൂ. കുട്ടികൾ വിദേശത്തു പോയി ജോലി ചെയ്യുന്നതിൽ വ്യാകുലപ്പെടുന്നവരും ഉണ്ട്. പോസിറ്റീവ് ആയി ചിന്തിക്കൂ അവർ ഉയരങ്ങളിൽപ്പറക്കട്ടെ.ലറ്റ് ദം ഫ്ലൈ; അവസാനം ചേക്കേറാൻ അവർക്കൊരു സുരക്ഷിത താവളം ഒരക്കുക '. അതു മാത്രമേ നമുക്ക് ചെയ്യാനുള്ളൂ. നല്ലൊരു ഗൃഹാതുരത്വം സമ്മാനിച്ച് ചടങ്ങുകൾ അവസാനിച്ചു :എൻ്റെ ദുബായി യാത്രയുടെ വേറൊരു സുന്ദര ദിനമായി ഇത് മാറി.

Saturday, November 16, 2024

ദൂബായിലെ ഗ്ലോബൽ വില്ലേജ് [ദൂബായി- 112 ] 'നിങ്ങൾക്ക് ഒരു ആഗോള യാത്ര പ്ലാനുണ്ടോ ? നിങ്ങൾ ദൂബായിൽ വരുക. ഗ്ലോബൽ വില്ലേജിൽ പോവുക. ഒരു ആഗോള ഗ്രാമം അവിടെക്കാണാം. ഒക്ടോബർ 29 മുതൽ മെയ് 11 വരെ നീണ്ടു നിൽക്കുന്ന ഒരുത്സവം: ലോകരാജ്യങ്ങളിലെ സംസ്ക്കാരം, കല, സാഹിത്യം എല്ലാം അവിടെ ആസ്വദിയ്ക്കാം. വിശാലമായ കാർ പാർക്കിഗിൽ പാർക്ക് ചെയ്ത് പുറത്തിറങ്ങുമ്പഴേ കാണാം അതി മനോഹരമായ രാജഗോപുരം .വർണ്ണങ്ങൾ മാറി മാറി വരുന്ന ആ കവാടം എത്ര നോക്കി നിന്നാലും മതിയാകില്ല. ടിക്കറ്റെടുത്ത് അകത്തു കയറാം. മുതിർന്ന പൗരന്മാർക്ക് സൗജന്യമാണ്. അകത്ത് അൽഭുതങ്ങൾ കാത്തിരിപ്പുണ്ടായിരുന്നു. ഇൻഡ്യയുൾപ്പടെ ലോകത്തുള്ള മുപ്പതോളം രാജ്യങ്ങളുടെ പവലിയൻ അവിടുണ്ട്.. പലതും അവരുടെ സംസ്കാരം വിളിച്ചോതുന്ന വിപണനകേന്ദ്രം തന്നെ.ഇൻഡ്യൻ പവലിയൻ്റെ മുമ്പിൽ എത്തിയപ്പോൾ ഒരു വല്ലാത്ത ഗൃഹാതുരത്വം. ഏററവും വലിയ പവലിയനും ഇന്ത്യയുടെ ആണ്. ഇൻഡ്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രാധാന്യമുള്ള തൊക്കെ അവിടെക്കാണാം. വാങ്ങാം. ഏറ്റവും കൂടുതൽ തിരക്കും അവിടെ ആണ്.പിന്നെ ചൈന. ഏററവും എന്നെ ആകർഷിച്ചത് ആഫ്രിക്കൻ പവലിയൻ ആണ്. പ്രത്യേകിച്ചും കൊമ്പു കൊണ്ടും അപൂർവ്വ തടികൾ കൊണ്ടു മുള്ള കരകൗശല വസ്തുക്കൾ, ഗൃഹോപകരണങ്ങൾ, സംഗീതോപകരണങ്ങൾ: എല്ലാത്തിലും അവരുടെ ഒരു പൈതൃകം ഒളിഞ്ഞു കിടപ്പുണ്ട്. ഫുഡ് കോർട്ട് ദൂബായിയുടെ ഒരു ബലഹീനതയാണ്. ബലവുമാണ്. ഫുഡ് ടൂറിസം ഇത്ര വിപുലമായി പ്രോത്സാഹിപ്പിക്കുന്നതാവിടെയാണ്. തൊണ്ണൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ കലാപരിപാടികൾ, കരിമരുന്നു പ്രയോഗം: അഡ്വഞ്ചർ പാർക്കുക ൾ,റി പ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ട് മ്യൂസിയം എന്നു വേണ്ട ലൊക സംസ്കാരത്തിൻ്റെ വിപുലമായ പരിശ്ചേതം ഇവിടെ കാണാം.അതു പോലെ പല സ്ഥലത്തും ഉള്ള വാട്ടർ ഫ്റണ്ട് .അവിടുത്തെ ലെയ്സർ ഷൊ എല്ലാം ഈ ഉന്മാദത്തിന് മാറ്റുകൂട്ടുന്നു. ചുരുക്കം മൂന്നു മണിക്കൂറുകൊണ്ട് ലോകം മുഴുവൻ ചുറ്റിയ ഒരു പ്രതീ'

Thursday, November 14, 2024

പവ്വർ ഓഫ് വേഡ്സ് - ഒരു സന്ദേശശിൽപ്പം.[ ദുബായി-110] സന്ദേശങ്ങൾ ശിൽപ്പവൽക്കരിക്കുക. അതൊരു കലയാണ്.ദൂബായിലും അബൂദാബിയിലും ഇത് കാണാം. ഇവ ഒരു പുസ്തകത്തിൽ നിന്ന് വായിക്കുന്നതിനെക്കാൾ പെട്ടന്ന് ഹൃദയത്തിൽ പതിയുന്നു. ദൂബായിലെ വിശ്വ പ്രസിദ്ധ ലൈബ്രറി മുറ്റത്ത് ഒരു കോഡ്സ് ഗാർഡൻ ഉണ്ട്. ഭരണാധികരിയുടേയും തത്വചിന്തകരുടേയും മറ്റും നിരവധി സൂക്തങ്ങൾ ഒരോ മനോഹരമായ പില്ലറുകളിൽ, ആ ലേപനം ചെയ്ത് ഒരു കോട്സ് ഗാർഡൻ. അതുപോലെ ഖസർ വാതൻ കൊട്ടാരത്തിലുമുണ്ട് മനോഹരമായ ഒരു ശിൽപ്പം. ഓവൽ ഷെയ്പ്പിൽ ഗോളാകൃതിയിൽ സൂക്തങ്ങൾ കൊണ്ടു മാത്രം ഒരു സുവർണ്ണ ശിൽപ്പം. അറബിയിലെഴുതിയകോട്സ്.ആറു ടൺ ഭാരമുണ്ടിതിന്. അതിനകത്തുനിന്ന് നമുക്ക് ഫോട്ടോ എടുക്കാം.യു.എ.ഇ യും സ്ഥാപക പിതാവ് ശൈഖ് സെയ്ദ് ബിൽ സുൽത്താൻ അൽഹു വിൻ്റെ സൂക്തങ്ങൾ കൊണ്ടാണ് ആ ശിൽപ്പം നിർമ്മിച്ചിരിക്കുന്നത് ഈ മനോഹര ശിൽപ്പത്തിൻ്റെ ശിൽപ്പി ബിൽ ലാഹ ദ് എന്ന കലാകാരനാണ്. വാക്കുകളുടെ ശക്തി രാജ്യത്തിന് ദിശാബോധം നൽകുന്നു. അതാണ് അതിൻ്റെ തീം." പണം, എണ്ണ ഇതല്ല സമ്പത്ത്. മനുഷ്യരാണ് രാജ്യത്തിൻ്റെ സമ്പത്ത്. ഇത് മാനവസേവയ്ക്കാകണം" ഇങ്ങിനെ അനേകം സൂക്തങ്ങൾ കൊണ്ടുള്ള ഒരു മനോഹര അക്ഷര ശിൽപ്പം.കൊട്ടാരത്തിൻ്റെ തിലകക്കുറി ആയി അതവിടെ നമുക്ക് കാണാം .

Wednesday, November 13, 2024

ഖസർ അൽ വതൻ കൊട്ടാരം - അബൂദാബിയിലെ ഒരുഅൽഭുതം [ദുബായി.109] ആ പാലസിൽ പ്രവേശനത്തിന് ആദ്യം ടിക്കറ്റെടുക്കണം. അപ്പഴേ അവരുടെ ആഡംബര ബസ് തയാർ.ബസിൽ കയറിയിരുന്നാൽ മനോഹരമായ പൂന്തോട്ടങ്ങളുടെ നടുവിലൂടെ പത്തു മിനിട്ടു കൊണ്ട് കൊട്ടാരത്തിൽ എത്തിക്കും. വിശാലമായകൊട്ടാര മുററത്ത് കാലു കുത്തുംമ്പഴേ അതിൻ്റെ മദ്ധ്യത്തിൽ ഉയർന്നു നിൽക്കുന്ന കൊട്ടാരം കാണാം. വെള്ളമാർബിളിൽ കൊത്തിവച്ച ഒരു മനോഹര ശിൽപ്പം പോലെ ആകൊട്ടാരം യുഎഇ യുടെ സകല പ്രൗഡിയും പൈതൃകവും ഉറങ്ങുന്ന സൗധത്തിലേക്ക് പ്രവേശിക്കാം അതി മനോഹരമായ ഈ കൊട്ടാരം യുഎഇയുടെ ആത്മാവ് എന്നാണ് പറയുക.ഭരണത്തോടൊപ്പം അറിവ് പകരുന്ന ഒരു സാംസ്ക്കാരിക ടൂറിസ്റ്റ് ആകർഷണമാണിത്.അറുപത് മീററർ ഉയരമുണ്ടിതിന്. ആദ്യം ആ കൊട്ടാരത്തിൻ്റെ .ഗ്രറ്റ് ഹാളിലേക്കാണ് നമ്മൾ പ്രവേശിക്കുന്നത്. അതിൻ്റെ ഒത്ത നടുക്ക് അങ്ങു യരത്തിൽ മനോഹരമായ ഒരു താഴികക്കുടം: മുപ്പത്തി ഏഴ് മീററർ വ്യാസം ഉണ്ടിതിന്. അതിൻ്റെ ഒത്ത നടുക്ക് മൂന്നു ലക്ഷത്തി അമ്പതിനായിരത്തോളം സ്പടികക്കഷ്ണങ്ങൾ ചേർത്ത മനോഹര ചാൻഡലിയർ തൂക്കിയിട്ടിട്ടുണ്ട്. ചുറ്റും നാനാ വർണ്ണങ്ങളിലുള്ള ചില്ലുജാലകങ്ങൾ.ആ ഹോളിൻ്റെ ഒരോ വശവും അറബ് ചരിത്രം ഉറങ്ങുന്നു എന്നു പറയാം. കിഴക്കുവശത്താണ് അറിവിൻ്റെ ഭവനം. പുരാവസ്തുക്കളും ആയുധങ്ങളും മറ്റു സമ്മാനങ്ങളും കമനീയമായി അലങ്കരിച്ചു വച്ചിട്ടുണ്ട്. പിന്നെ ഒരു ബ്രഹ്മാണ്ഡൻ ഗ്രന്ഥശാല: ഒരു വശത്ത് "സ്പിരിറ്റ് ഓഫ്കൊളാബറേഷൻ ഹാൾ " അന്താരാഷ്ട്ര സംഘടനകളുടെ ഉച്ചകോടി ഇവിടെ ആണ്.പിന്നെ ഇവരുടെ പാരമ്പര്യ ചികിത്സാവിവരങ്ങളുടെ ഒരു മ്യൂസിയം: വളരെപണ്ട് തന്നെ അവർ ഓപ്പറേഷൻ വരെ നടത്തിയിരുന്നതിൻ്റെ രേഖകൾ. രാത്രി ആയാൽ പതിനഞ്ച് മിനിട്ട് ദൈർഘ്യമുള്ള ഒരു ലൈറ്റ് ആൻ്റ് സൗണ്ട് ഷോ ഉണ്ടവിടെ. അപ്പോൾ അതുവരെക്കണ്ടെകൊട്ടാരമല്ല അവിടെ.ലയ്സർ ബീമുകളാൽ അവളെ കൂടുതൽ സുന്ദരി ആക്കിയിരിക്കുന്നു. ചരിത്രം വിളിച്ചോതുന്ന ശബ്ദവീചികൾ കൂടി ആയപ്പോൾ അവരുടെ സമ്പന്ന പൈതൃകത്തിലേക്ക് നമ്മേ അവർ ആവാഹിയ്ക്കുന്നു. കൊട്ടാര വിശേഷങ്ങൾ തുടരും