കാര്യസാദ്ധ്യക്കമ്മററി [ ലംബോദരൻ മാഷും തിരുമേനീം -18]
" പൊതുസേവനമാണ് തിരുമേനീ ലക്ഷ്യം." കാര്യസാദ്ധ്യക്കമ്മറ്റി " ഞങ്ങൾ കുറച്ചു പേരു കൂടി ഉണ്ടാക്കിയ സംഘടനയാണ്. അതിപ്പോ ൾനാടു മുഴുവൻ ഉണ്ട്"
"എന്റെ ലംബോദരൻ മാഷേ ഒന്നും മനസിലായില്ല".
" ഇതിൽ മനസിലാക്കാനൊന്നുമില്ല. ഈ നാട്ടിൽ ആർക്ക് എന്തു കാര്യസാദ്ധ്യത്തിനും നമ്മളെ സമീപിക്കാം ഞങ്ങൾ നടത്തിക്കൊടുക്കും.പ്രത്യേകിച് ചും സർക്കാരു കാര്യം "
" അതായതു് ചുവപ്പുനാടക്കെതിരെയുള്ള സമരം.അല്ലേ?"
"ഒരു തരത്തിൽ അങ്ങിനെ തന്നെ. തിരുമേനിക്ക് വേണ്ടപ്പെട്ട ഒരാൾക്ക് ഒരു ട്രാൻസ്ഫർ വേണമെന്നു വിചാരിക്കൂ. ഞങ്ങളെ സമീപിച്ചാൽ മതി ഞങ്ങൾ സാധിച്ചു തരും."
"സൗജന്യമായി?"
"അതല്ല ഒരു ചെറിയ ഫീസ് ഇടാക്കി "
"ഏതാണ്ട് എത്ര വരും; "?
"അതു് ആപേക്ഷികമാണ്. എന്നാലും ഒരു ഇരുപതിനായിരം രൂപാ "
"ഇരുപതിനായിരമോ?. അതു കുറേക്കടുപ്പമല്ലേ?"
"ഒരു കടുപ്പവുമില്ല. ഇതിൽ ഞങ്ങൾക്ക് ചെറിയ തുകയേ കിട്ടൂ ബാക്കി മുഴുവൻ വീതിക്കണം".
" അതായതു് കൈക്കൂലി;"
"തിരുമേനി അങ്ങിനെ പറയരുത്. ഇന്നിത് കൊടുക്കാതെ ഒരു കാര്യവും നടക്കില്ല. പക്ഷേ പലർക്കും അതെവിടെക്കൊടുക്കണം, എങ്ങിനെ കൊടുക്കണം എന്നതിനെക്കുറിച്ച് ഒരു രൂപവുമില്ല. അവിടെയാണ് ഞങ്ങളുടെ പ്രസക്തി.ഞങ്ങൾ ഒരു സർവ്വീസ് ചാർജ് ഈടാക്കും.അത്ര മാത്രം. ബാക്കി ഒക്കെ വീതിച്ചു കൊടുക്കേണ്ടതാണ്."
"ഇതൊക്കെ തെറ്റല്ലേ -? പ്രതിപക്ഷം വെറുതേ ഇരിക്കുമോ:? അവർ ബഹളമുണ്ടാക്കില്ലേ?"
"ഏയ്... അവരും ഈ കമ്മറ്റിയിൽ ഉണ്ട്. ഏതു ഭരണം വന്നാലും കമ്മറ്റി മാറണ്ടല്ലോ?"
" പൊതുസേവനമാണ് തിരുമേനീ ലക്ഷ്യം." കാര്യസാദ്ധ്യക്കമ്മറ്റി " ഞങ്ങൾ കുറച്ചു പേരു കൂടി ഉണ്ടാക്കിയ സംഘടനയാണ്. അതിപ്പോ ൾനാടു മുഴുവൻ ഉണ്ട്"
"എന്റെ ലംബോദരൻ മാഷേ ഒന്നും മനസിലായില്ല".
" ഇതിൽ മനസിലാക്കാനൊന്നുമില്ല. ഈ നാട്ടിൽ ആർക്ക് എന്തു കാര്യസാദ്ധ്യത്തിനും നമ്മളെ സമീപിക്കാം ഞങ്ങൾ നടത്തിക്കൊടുക്കും.പ്രത്യേകിച്