Wednesday, February 28, 2018

  സന്തോഷ് മാവൂർ_ ചുവർച്ചിത്രകലയിലെ ഇന്ദ്രജാലക്കാരൻ...

    കോഴിക്കോട് മാവൂർ ചിറ്റാരിപ്പിഴാരത്തിൽ ജനിച്ച സന്തോഷ് അമ്പലവാസിയാണ്. അതു കൊണ്ടു തന്നെ ദൈവ സങ്കൽപ്പങ്ങളുമായി നന്നായി ഇണങ്ങിച്ചേരുന്ന മനസ്. കേരള ചുവർ ചിത്രകലയുടെ പ്രത്യേകതകൾ മനസിലാക്കാൻ എത്തിപ്പെട്ടത് ചിത്രകലാ രംഗത്തെ അതികായനായ ഈ കുറിയ മനുഷ്യ നടുത്ത്. പഞ്ചവർണ്ണനിറച്ചേരുവകൾ കൊണ്ട് ഇന്ദ്രജാലം സ്കഷ്ടിക്കുന്ന സന്തോഷ് പന്ത്രണ്ടു വർഷത്തോളമുള്ള കഠിന തപസ്യയിൽ ആണ് ഈ ദൈവിക സിദ്ധി സായത്തമാക്കിയത്. SS L c കഴിഞ്ഞ് KG CE യുടെ രണ്ടു വർഷത്തെ പഠനം പൂർത്തിയാക്കി. ഗുരുവായൂർ ദേവസ്വം ചുവർ ചിത്രപഠനകേന്ദ്രത്തിൽ നാഷണൽ ഡിപ്ലോമക്ക് ചേർന്നതാണ് സന്തോഷിന് വഴിത്തിരിവായത്. വളരെ ചിട്ടയായ ഗുരുകുല സoബ്രദായത്തിലുള്ള പഠനം സന്തോ ഷിനെ ചുവർ ചിത്രകലയുടെ ഉന്നതങ്ങളിൽ എത്തിച്ചു.'
    ആത്മീയ ചിന്താധാരകളും, രേഖ രൂപ വർണ്ണങ്ങൾ സമന്വയിപ്പിക്കാനുള്ള മനസും, സൗന്ദര്യ വീക്ഷണവും, നിസ്സീമമായ കൃഷ്ണഭക്തിയും സന്തോഷിനെ ഒരു ന്നത കലാകാരനാക്കി മാറ്റി. ഗുരുവായൂർ അമ്പലത്തിലെ കഴകം ഒരുത പസുപോലെ കൊണ്ടു നടക്കുമ്പോൾ, ഉണ്ണിക്കണ്ണന്റെ ആകള്ളച്ചിരിയുടെ ഭാവം പകർത്താനുള്ള വെമ്പലിലായിരുന്നു സന്തോഷ്. നിരന്തരം ഉണ്ണികൃഷ്ണനോട് കലഹിച്ചും സ്നേഹിച്ചും ഇന്നും ആ കലാസപര്യ തുടരുന്നു.

Tuesday, February 27, 2018

  ആ പഴയ ക്യാമറ   [ നാലുകെട്ട് - 155]

     ആ പഴയ ക്യാമറകണ്ടപ്പോൾ മനസ് കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് ഊളിയിട്ടു. അച്ചോ ളു ടെ വേളിക്ക് എല്ലാവരും തറവാട്ടിൽ ഒത്തുകൂടിയിരുന്നു.എല്ലാവരുടെയും കൂടി ഒരു ഫോട്ടോ. അച്ഛനാണ് പറഞ്ഞത്. ഏർപ്പാടാക്കുകയും ചെയ്തു. ആദ്യമായാണ് എന്റെ പ്രതിബിംബം ഒരു പേപ്പറിൽ പതിയാൻ പോകുന്നത്. മിക്കവാറും എല്ലാവർക്കും അങ്ങിനെ തന്നെ.
         ഒരു വലിയ ബോക്സ് ക്യാമറ ആയിരുന്നു അത്. മൂന്നു കാലുള്ള ഒരു സ്റ്റാന്റിൽ ക്യാമറ ഉറപ്പിച്ചിരിക്കും. ഉയരം അഡ്ജസ്റ്റ് ചെയ്യാൻ പറ്റും.കട്ട് ഫിലിം ആണ്.ഇരുട്ടുമുറിയിലിരുന്നു വെണം ഫിലിം നിറയ്ക്കാൻ. അത് ക്യാമറയിൽ ഇറക്കി വയ്ക്കുന്നു. അതിന്റെ മുൻവശത്ത് ലൻസ് ഉറപ്പിച്ചിരിക്കുന്നു. അത് മുമ്പിലേക്കും പിറകിലേക്കും ചലിപ്പിച്ച് ഫോക്കസ് അഡ്ജസ്റ്റ് ചെയ്യാം. ഒരു കറുത്ത തുണികൊണ്ട് അതു മൂടിയിട്ടുണ്ടാവും. 
    എല്ലാവരെയും മുമ്പിൽ പിടിച്ചിരുത്തി ഫൊക്കസ് അഡ്ജസ്റ്റ ചെയ്യുന്നു. ആ കറുത്ത തുണി ഉയർത്തി നിമിഷ നേരം കൊണ്ട് ആ ല ൻ സി ന്റെ കവർ മാറ്റി വീണ്ടും അവിടെത്തന്നെ തിരിച്ചു വയ്ക്കുന്നു. ഈ ഒരു നിമിഷം കൊണ്ട് ഫോട്ടോ ഫിലിമിൽ പതിഞ്ഞിരിക്കും. ഒരാഴ്ചകഴിഞ്ഞാണ് ഫോട്ടോ കിട്ടിയത്. എത്ര പ്രാവശ്യം ആ ഫോട്ടോ നോക്കിയിട്ടണ്ടന്ന് എനിക്ക് തന്നെ അറിയില്ല.
    കാലം മാറി. ഇന്ന് ഫൊട്ടോ ആർക്കു വേണമെങ്കിലും എടുക്കാം. ഒരു മൊബൈൽ മാത്രം മതി. ഈ സെൽഫിയുടെ കാലഘട്ടത്തിലും ഈ തറവാടിയുടെ മഹത്വം മനസിൽ തങ്ങി നിൽക്കുന്നു

Sunday, February 25, 2018

  മതേതരൻ    [ ലംബോദരൻ മാഷും തിരുമേനീം - 17]

   "തിരുമേനി ഈ പേരിന്റെ അറെ റത്തെന്തിനാ ഈ    നമ്പൂതിരി. ജാതി മത ചിന്തകൾ വളർത്തുന്നത് ഇങ്ങിനെ ഉള്ള പേരുകൾ ആണ് ".
  " ലംബോദരൻ മാഷ് ഇന്ന് ചൂടിലാണല്ലോ? മാഷ് ക്ഷമിക്ക്. ഇത് കാർന്നോമ്മാർ തന്ന പേരാണ് അതങ്ങിനെ കൊണ്ടു നടക്കുന്നു."
"അതൊക്കെ മാറ്റണ്ട കാലം കഴിഞ്ഞു. നമ്മുടെ ഒരു മതേതര രാഷ്ട്രമല്ലേ?"
" സർവ്വ മത രാഷ്ട്രo എന്നു പറയുന്നതല്ലേ കൂടുതൽ ശരി. "
" തിരുമേനിയുടെ കുട്ടികളുടെ പേരും ഇങ്ങിനെ തന്നെയാണല്ലോ?"
  " മാഷ് വിടുന്ന ലക്ഷണമില്ലല്ലോ? അതിരി ക്കട്ടെ മാഷ്ക്ക് എത്ര കുട്ടികളാ?
" രണ്ടു പെൺകുട്ടികൾ "
" അവരുടെ പേര്?"
"ഞാൻ കണക്കു മാഷാണ്. എന്റെ കുട്ടികളുടെ പേരു കേട്ടാൽ എന്റെ ജാതി ഒരിക്കലും തിരിച്ചറിയില്ല."
"എന്താ പേര്‌?"
"മൂത്തവളുടെ പേര് ഹരിത."
"കൊള്ളാം"
രണ്ടാമത്ത വളുടെ പേര് ഗുണിത "
"ഭേഷ് ! മാഷ് കണക്കു മാഷ് തന്നെ "
" ഇനി മാഷക്ക് പെൺകുട്ടി ഉണ്ടാകരുത് എന്നൊരു പ്രാർത്ഥനയേ ഉള്ളു. "
"അതെന്താ തിരുമേനീ "
" അടുത്ത തിന്ന്മാഷ്    'ന്യൂനത ' എന്നു പേരിട്ടാലോ?.......

Friday, February 23, 2018

അവനെ അഡോപ്റ്റ ചെയ്യാൻ പറയണം... [അച്ചു ഡയറി-201]

    അച്ചു രണ്ടു ദിവസമായി ടെൻഷനിലാ മുത്തശ്ശാ. അച്ചൂന്റെ ക്ലാസിലെ ഫ്രണ്ടാ  അലൻ'. ബസ്റ്റ് ഫ്രണ്ട്. അവന്റെ അച്ഛനും അമ്മയും ഡിവോഴ്സ് ആയി. അവൻ അമ്മയുടെ കൂടെയാ.. അമ്മ അവനെ ആർക്കെങ്കിലും അഡോപ്റ്റ് ചെയ്യാൻ കൊടുക്കുമെന്ന് പറയുന്നു. അവനാകെ ട ൻ ഷ നിലാണ്. കരയൂ ന്നുമുണ്ട്. ആർക്കാണ് അവന്റെ അമ്മ കൊടുക്കുക എന്ന പേടിയുമുണ്ടവന്.
    " നിന്റെ അച്ഛനും അമ്മയും എന്തു സ്നേഹമുള്ളവരാ.... എന്നെ അവരോട് അഡോപ്റ്റ് ചെയ്യാൻ പറയ്യോ?"
ഒരു ദിവസം അവൻ ചോദിച്ചു. അച്ചു ഞട്ടിപ്പോയി. എന്താ അച്ചു പറയ്യാ. മുത്തശ്ശാ അച്ചു ആകെടൻഷനിലാ. 
അച്ചൂന് അവനെ സഹായിക്കണമെന്നുണ്ട്. അമ്മയോടും അച്ഛനോടും പറയാൻ പേടിയാ. ഇതൊന്നും കുട്ടികൾ ആലോചിക്കണ്ട വിഷയമല്ല. മാത്രമല്ല.... സമ്മതിച്ചാൽത്തന്നെ അവന്റെ കൾച്ചർ ഒത്തിരി വ്യത്യാസമുണ്ട്. ശരിയാകുമോ എന്നറിയില്ല. നാട്ടിൽ വന്നാൽ വീണ്ടും പ്രശ്നമാകും. എന്നാലും അവനെ സഹായിക്കണം മുത്തശ്ശാ. അവന്റെ സങ്കടം കാണാൻ മേലാ.
     അച്ചു അമ്മയോട് കാര്യങ്ങൾ പറഞ്ഞു. അമ്മ എന്നെക്കുറച്ചു നേരം നോക്കി നിന്നു. അടി കിട്ടിയതു തന്നെ. പെട്ടന്ന് അമ്മ പൊട്ടിച്ചിരിച്ചു. ഇതൊന്നും നടക്കില്ല. എളുപ്പവുമല്ല. അച്ചൂന് വിഷമായി. പറയണ്ടായിരുന്നു.പക്ഷെ അർനെറ കാര്യം ഓർത്തപ്പോൾ......
    ഇന്നമ്മ പറഞ്ഞു. അച്ചു നും പാച്ചൂനും കൊടുക്കുന്ന സ്നേഹത്തിന്റെ പകുതി അവന്നു കൊടുക്കണ്ടി വരും സമ്മതാണോ?
അച്ചൂന് ആകെ വിഷമായി.അച്ചു സമ്മതിച്ചാൽത്തന്നെ. പാച്ചു.. അവൻ പ്രശ്നം ഉണ്ടാക്കും. എന്താ മുത്തശ്ശാ അച്ചു ചെയ്യണ്ടത്...

Sunday, February 18, 2018

    സോഷ്യൽ ഓഡിറ്റി ഗ് [ ലംബോദരൻ മാഷും തിരുമേനിം-15 ]

" എന്നാലും ഇതു കുറേകഷ്ട്ടമാണ്. ഒരു കണ്ണാടിക്ക് 28000 രൂപാ."
"ഇന്ന് മാഷ്ക്ക് നല്ല വിഷയം തന്നെയാണല്ലോ കിട്ടിയിരിക്കുന്നത്.. എം എൽ എ മാർക്കും മന്ത്രിമാർക്കും ഭീമമായ ശമ്പളവും അലവൻസുകളും ഇവിടുത്തെ നിയമമാണ്.പിന്നെ എന്താ പ്രശ്നം."
"പക്ഷേ കമ്യൂണിസ്റ്റാദർശം പറയുകയും ഈ പ്രവർത്തിയും തമ്മിൽ......"
"മാഷേ കമ്മ്യൂണിസ്റ്റുകൾ "സോഷ്യൽ ഡി റ്റി ഗിന് വിധേയമാവും. വേറെ ഒരു പാർട്ടിക്കാരേയും ഇങ്ങിനെ ഒക്കെ ചെയ്താലും ആരും ഒന്നും പറയില്ല. ആരും ശ്രദ്ധിക്കു പോലുമില്ല"
"അതു പോട്ടെരൂ ബായിലെ പാർട്ടി നേതാവിന്റെ മകൻറെ  കേസൊ?"
] "അവിടെ കേസുണ്ടങ്കിൽ നടക്കട്ടെ.അവിടുത്തെ നിയമമനുസരിച്ച് ശിക്ഷിക്കട്ടെ? ഇതു ഇവിടെ ചാനലുകാരും മറ്റും സെൻസേഷണലാക്കി മാരത്തോണ് ചർച്ച ചെയ്യുന്നിടത്ത് ഒരു വലിയ അപകടമുണ്ട്.വിദേശത്ത് ഒത്തിരി മലയാളികൾ സത്യസന്ധമായി ചോര നീരാക്കി സ്വന്തം വ്യവസായ സാമ്രാജ്യം കെട്ടിപ്പൊക്കിയിട്ടുണ്ട്. വിശ്വാസത്തിന്റെ പുറത്താണ് അത് നിൽക്കുന്നത്. മലയാളികളിലുള്ള വിശ്വാസം കളയാതെ നോക്കണ്ടത് നമ്മുടെ കടമയാണ്.ഒരു മലയാളി ജുവലറി ഉടമയുടെ കേസുവന്നപ്പോൾ എത്ര ബിസിനസാണ് അവിടെ തകർന്നതെന്ന് മാഷക്കറിയോ?"
 "ഇങ്ങിനെ ഒക്കെയാണങ്കിലും നമ്മുടെ ജനാധിപത്യത്തിൽ "സോഷ്യൽ ഓഡിറ്റി ഗ്" വേണമെന്നു തന്നെയാണ് എന്റെ അഭിപ്രായം വിശിഷ്യ കമ്മ്യൂണിസ്റ്കാർക്ക്  "

Saturday, February 17, 2018

ഓട്ടോ ഗിയർ  [കീശക്കഥകൾ - 7]

   മോള് വരുന്നുണ്ട്. അഞ്ചു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം. ഭാഗ്യം. നാട്ടിൽത്തന്നെ നല്ല ജോലി കിട്ടി. അവളുടെ വരവ് വീടറിഞ്ഞു. ഞങ്ങളുടെ വരണ്ട മനസിനും ഒരു കുളിർമ്മ.
      അവൾക്ക് ഓഫീസിൽ പോകാൻ ഒരു വണ്ടി വേണം .ഏതാണോ അവൾക്കിഷ്ടം പെൺകുട്ടിയല്ലേ?കഷ്ടപ്പെടണ്ട. ഒരു ഓട്ടോഗിയർ കാറും, സ്കൂട്ടറും വാങ്ങി വച്ചിരുന്നു. എനിക്ക് ബുള്ളററാണ്. അവന്റെ ശബ്ദം പോലും എനിക്ക് ഹരമാണ്. പിന്നെ ഒരു ജീപ്പും.
  അവൾ വന്നപ്പോ ൾ ഞട്ടിപ്പോയി. എന്തൊരു വേഷം. മുടിക്കൊപ്പ് ചെയ്തിരിക്കുന്നു. മീൻസ് പാന്റും ഷർട്ടും. എന്തൊരു കോൺഫിഡൻസ്.അഞ്ചു വർഷം മുമ്പ് ഇവിടുന്നു പോയ ആ നാണം കുണുങ്ങി തന്നെയൊ ഇവൾ. 
" ഇന്ന് ഓഫീസിൽ പോകണം ആദ്യമായി "
"ഞാനും പോരാം ഓഫീസിലാക്കാം"
അവൾ പൊട്ടിച്ചിരിച്ചു.
എല്ലാ വണ്ടികളുടേയും താക്കോ ൽഭിത്തിയിൽ തൂക്കിയിട്ടുണ്ട്. ഇഷ്ടമുള്ള തെടുക്കട്ടെ.
അവൾ അതിൽ ഒരു താക്കോ ൽ തിരഞ്ഞെടുത്തു.
എന്ത്! അവൾ ബുള്ളറ്റിന്റെ താക്കോ ലാ ണല്ലോ എടുത്തതു്.
അവൾ ബുള്ളറ്റിന്റ അടുത്തുചെന്നു. സ്റ്റാർട്ടാക്കി. മുറ്റത്തെ ലോണിന് ഒരു വലം വച്ച്. ടാറ്റാ പറഞ്ഞ് പറപ്പിച്ചു പോയി.
"എന്റെ ഈശ്വരാ ഈ കുട്ടി എന്തു ഭാവിച്ചാ.. "
[  ] " അവൾ മിടുക്കിയാണ്." ഞാൻ പൂരിപ്പിച്ചു

Wednesday, February 14, 2018

   ഗോതമ്പിന്റെ നിറമുള്ള പെൺകുട്ടി [കീ ശക്കഥ-6]

  റജിസ്റ്റർ ഓഫീസിൽ നിന്ന് നേരേ ഇല്ലത്തേക്ക്
"ആരാ നിന്റെ കൂടെയുള്ള പെൺകുട്ടി?". അച്ഛന്റെ ശബ്ദം.
"എന്റെ ഭാര്യയാണ് "
"എന്നായി രൂന്നു വിവാഹം ".അച്ഛന് യാതൊരു ഭാവവ്യത്യാസവുമില്ല.
" രാവിലെ പത്തു മണിക്ക്. രജിസ്റ്റർ ഓഫീസിൽ വച്ച്."
"എത്ര കാലമായി നിങ്ങൾ തമ്മിൽ പ്പരിചയം ".
"എട്ടു മണിക്കൂർ "
" എന്ത് " അച്ഛൻ ഒന്നു പകച്ചു.
"അതെ. ബാഗ്ലൂർ നിന്ന് പൊന്നപ്പോൾ ട്രയിനിൽ വച്ചു പരിചയപ്പെട്ടതാ."
"വീട്ടിൽ ആരൊക്കെയുണ്ട് ".
" ആരുമില്ല. അനാഥയാണ്. ഇപ്പോൾ ഇവിടെ ഒരു ജോലി കിട്ടി."
"ജാതി... മതം?"
" അ റി യില്ല. ചൊദിച്ചുമില്ല"
"ഭാഷ"
"ഹിന്ദി. പഞ്ചാബിൽ ആണ് വളർന്നത് ".
ഒരു വലിയ പൊട്ടിത്തെറിക്ക് ഞങ്ങൾ തയ്യാറെടുത്തു നിന്നു.അവൾ ആ കെപകച്ചിരുന്നു.
" താത്രി കൂട്ടി നിലവിളക്ക് കൊണ്ടുവരൂ അഷ്ടമില്യവും."
"എ ഡോ.. ഗോദ മ്പിന്റെ നിറമുള്ള നിന്റെ പഞ്ചാബിപ്പെൺകുട്ടിയെ എനിക്ക് പിടിച്ചിരിക്കുന്നു."
[v]

Sunday, February 11, 2018

  പരീക്ഷിത്ത് [കീശക്കഥകൾ - 6]

    വളരെ വളരെ മോഹത്തോടെ കാത്തിരുന്ന നിമിഷം. ഞാനൊരമ്മയാകാൻ പോകുന്നു. സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ചാടി. ആദ്യം ഈ വാർത്ത അദ്ദേഹത്തോട് പറയണം.അതിനു ശേഷം ബാക്കിയുള്ളവർ അറിഞ്ഞാൽ മതി.
അദ്ദേഹം ആ കെ ആവേശത്തിലായി. വിവാഹം കഴിഞ്ഞ് നീണ്ട അഞ്ചു വർഷം. ഒരു കുഞ്ഞിക്കാലു കാണാനുള്ള മോഹം ഉള്ളിലൊതുക്കി കഴിഞ്ഞ നാളുകൾ. അന്നു രാത്രി ഞങ്ങൾ ഉറങ്ങിയില്ല. ഭർത്താവിന്റെ എല്ലാം മറന്നുള്ള പരിചരണത്തിൽ ഞാൻ കോരിത്തരിച്ചു.
പക്ഷേ അദ്ദേഹത്തിന്റെ മുഖത്തൊരു വല്ലായ്മ്മ ഞാനൊന്നു പതറി.അദ്ദേഹത്തിനെന്തു പറ്റി.
"നമുക്കീ കുഞ്ഞിനെ വേണ്ടന്നു വയ്ക്കാം. വിഷലിപ്തമായ ഈ നശിച്ച നാട്ടിൽ രൂപം കൊണ്ട കുഞ്ഞ് എങ്ങിനെ ആകും എന്നറിയില്ല."
ഞാൻ ഞട്ടിപ്പോയി. എന്തു ക്രൂരതയാണ് അങ്ങ് സംസാരിക്കുന്നത്. അദ്ദേഹം ഒന്നും മിണ്ടിയില്ല. എനിക്കാകെ ആധി ആയി. പിറ്റേന്ന് അദ്ദേഹം ജോലിക്ക് പോയില്ല. മുഖത്ത് വല്ലാത്ത വിഷമം.
." മഹാഭാരത യുദ്ധത്തിന്റെ അവസാനം പ്രതികാരദാഹിയായ അശ്വസ്താ മാവ് ബ്രഹ്മാസ്ത്രം പ്രയോഗിച്ച കഥ നിനക്കറിയോ. അകെ അവശേഷിച്ച പാണ്ഡവരുടെ അനന്തരാവകാശിയെക്കൂടി നശിപ്പിക്കാൻ ഉത്തരയുടെ ഗർഭത്തിലേക്കാണ്ട് ആ അസ്ത്രം തൊടുത്തത്.ആ അസ്ത്രത്തിന്റെ ശക്തിയിൽ ജനിക്കാൻ പോകുന്ന കുട്ടികൾ വരെ നശിക്കും. അതുപോലെ വരും തലമുറയെ വരെക്കാർന്നുതിന്നുന്ന കൊടും വിഷത്തിന്റെ ഇരകളാണു നമ്മൾ.ഇതിന്റെ പ്രഭാവമുള്ളിടത്ത് ജനിക്കുന്ന കുട്ടികൾ അംഗ ഹീ ന രോ ബുദ്ധി വളർച്ച ഇല്ലാത്തവരോ ആകും.
എനിക്കൊന്നും മനസിലായില്ല. അപ്പൊഴാണ് അദ്ദേഹത്തിന്റെ കയ്യിലിരിക്കുന്ന പുസ്തകം ഞാൻ ശ്രദ്ധിച്ചത്.
"എ ൻഡോസൾഫാന്റെ ഇരകൾ "
     അദ്ദേഹം എന്നെ ചേർത്തു പിടിച്ചു. സാരമില്ല. നമുക്കും ഒരു പരീക്ഷിത്തിന് ജന്മം നൽകാൻ സഹായിക്കാനുള്ള ഒരവതാരത്തിനായി കാത്തിരിയ്ക്കാം...
മാപ്പ്...... [കീ ശക്കഥ-5]

      തിരുമേനീ മാപ്പു തരണം. മുണ്ടനാണ് കുടിച്ചു വെളിവില്ല. നാട്ടിലെ പേരുകേട്ട കുടിയനാണ്. കുടിച്ചില്ലങ്കിൽ നല്ല മനുഷ്യനാണ് മുണ്ടൻ. കടയിൽ വന്നു ബഹളമാണ്. 
"എന്തിനാ മുണ്ടാ മാപ്പ്... മുണ്ടൻ തെറ്റൊന്നും ചെയ്തില്ലല്ലോ?"
"അതു പറഞ്ഞാൽ പറ്റില്ല തിരുമേനി മാപ്പ് തന്നു എന്നു പറഞ്ഞാലെ അടിയന് സമാധാനമുള്ളു"
" തെറ്റു ചെയ്തെങ്കിൽപ്പൊരേ മാപ്പ്. മുണ്ടൻ വീട്ടിൽ പൊയ്ക്കോ ള്ളു"
"തിരുമേനീ.. എന്നാലും ഇത്രയും അഹങ്കാരം പാടില്ല. ഞാനൊരു മാപ്പല്ലേ ചൊദിച്ചുള്ളു. കാശൊന്നും ചോദിച്ചില്ലല്ലോ?"മുണ്ടന്റെ ശബ്ദം ഉയർന്നു തുടങ്ങി. ആൾക്കാർ ശ്രദ്ധിച്ചു തുടങ്ങി. എന്തായാലും മുണ്ടൻ വിടുന്ന ലക്ഷണമില്ല. വീണ്ടും ഇതര മണിക്കൂർ തുടർന്നു. എന്തിനാണ് മുണ്ടൻ മാപ്പു ചോദിക്കുന്നതെന്ന് മനസ്സിലായില്ല. എന്തായാലും ശല്യം തീരട്ടെ.
"സാരമില്ല.. മുണ്ടന് മാപ്പ് തന്നിരിക്കുന്നു".
"ഫാ... പട്ടിക്കഴു................... ഇതാദ്യമേ ആദ്യമേ അങ്ങു പറഞ്ഞാൽപ്പോരായിരുന്നോ? ഇതാളെ മെനക്കെടുത്താൻ.
മുണ്ടൻ ആടി ആടി നടന്നു നീങ്ങി.

Saturday, February 10, 2018

ആ നെയ്യ് കൂട്ടിയ ഉരുള......

       മോള് വിദേശത്താണു്. കുറേക്കാലമായി കണ്ടിട്ട്. അവൾക്ക് എന്തൊക്കെ മാറ്റമാണോ. അ റി യില്ല. അവളിന്നു വരും. എന്താ ഹാരമാ അവൾക്ക് കൊടുക്കുക. അവളുടെ ആഹാരക്രമം മുഴുവൻ മാറിയിട്ടുണ്ടാകും. പുതിയ രുചിക്കൂട്ടുകൾ ശീലിച്ചിട്ടുണ്ടാവും. സ്വന്തം കുട്ടിയാണങ്കിലും ഒരു വേവലാതി. 

          അന്ന് കിലുക്കാംപെട്ടിയായി അച്ചന്റെ വിരലിൽത്തൂങ്ങി നടന്ന കുട്ടിയായിരുന്നു.പ0നത്തിനു പോലും ഞങ്ങളെ വിട്ടു പോകണ്ടി വന്നിട്ടില്ല. ഇന്ന് കടലു കിടന്ന് അങ്ങു ദൂരെ. ഏതോ സംസ്കാരത്തിന്റെ ഭാഗമായി.ഞങ്ങൾക്ക് വയസായി.എന്റെ കുട്ടിയും വലുതായി ,വീട്ടമ്മയായി, കുട്ടികളായി മറ്റു ഭാരിച്ച ഉത്തരവാദിത്വങ്ങളായി..
     കാറിൽ നിന്നിറങ്ങിയപ്പഴേ ഓടി വന്നു.കൂടെ അവളുടെ കുസൃതിക്കുരുന്നുകളും.
" അച്ഛാ വിശന്നു കടലു ക രി യു ന്നു. എന്തെങ്കിലും തരു ". ആ പഴയ ആവലാതിക്ക് ഒരു മാറ്റവുമില്ല.
"എന്താ എന്റെ കൂട്ടിക്ക് വേണ്ടത്. "
"ആ നെയ്യുകൂട്ടിയ ഉരുള. നല്ല ചൂടു ചോറിൽ വെണ്ണ ചേർത്ത് പപ്പടവും പൊടിച്ചിട്ട് ഉപ്പും ചേർത്ത് അച്ഛന്റെ കയ്യു കൊണ്ട് കുഴച്ച് ഉരുട്ടിയ ആ ഉരുള. അതിന് മുകളിൽ വറത്തുപ്പേരിയും വയ്ക്കാൻ മറക്കണ്ട."

Friday, February 9, 2018

   അച്ചു ഇന്ന് ഒറ്റക്കാ കിടന്നത് [അച്ചു സയറി - 198]

        ഒററ ക്ക് ഒരു മുറിയിലാ രാത്രി അച്ചു കിടന്നത്. ചെറിയ പേടി ഉണ്ടായിരുന്നു. അമേരിക്കയിൽ മിക്കവാറും കുട്ടികൾ അങ്ങിനെയാണ്. അച്ചൂ നെറെ ഫ്രണ്ട്സ് പലരും ഒറ്റക്കാ കിടക്കുക.
    പക്ഷേ അമ്മയുടെയും അച്ഛന്റെയും അടുത്തു കിടക്കുന്നതാ അച്ചൂ നിഷ്ടം. അച്ചൂനായി ഒരു മുറി തന്നിട്ടുണ്ട്. അച്ചൂന്റെ എല്ലാ സാധനങ്ങളും അതിലാക്കി. ആ മുറി അച്ചുതന്നെയാവൃത്തിയാക്കുന്നേ. സാധനങ്ങൾ എല്ലാം അടുക്കി വയ്ക്കും. ഭിത്തിയി പിച്ചർ ഒട്ടിച്ചു വക്കും. ഉണ്ണിക്കൃഷ്ണന്റെ ഒരു ഫോട്ടോ കൂടി വേണം.മുറിയുടെ ഒരു മൂലയിൽ ഒരു ടെൻറ്റ് ഉണ്ട്. ടോയിസ് മുഴുവൻ അതിലാ. മുത്തശ്ശൻ വന്നാൽക്കാണിച്ചു തരാം. പക്ഷേ പാച്ചുമുറിയിൽ വന്നാൽ കഴപ്പാകും. അവൻ എല്ലാം വലിച്ചു വാരിയിടും. പറഞ്ഞാൽ കേക്കില്ല. നല്ല അടി കൊടുക്കാൻ തോന്നും. പക്ഷേ അവന്റെ ചിരി കാണുമ്പോൾ അടിക്കാൻ പറ്റില്ല. അവൻ പോകുമ്പോ അച്ചു പഴയതുപോലെ എടുത്തു വയ്ക്കും. 

        ഇന്നലെ രാത്രിയാ ആദ്യമായി ഒറ്റ ക്ക് കിടന്നത്. ചെറിയ പേടി ഉണ്ടായിരുന്നു. വേഗം ഉറക്കം വരണേ.... പേടി സ്വപ്നം ഒന്നും കാണല്ലേ.ഉണ്ണികൃഷ്ണനോട് പ്രാർത്ഥിച്ചാ കിടന്നത്. കുറേക്കഴിഞ്ഞപ്പോൾ സാവധാനം കതകു തുറന്ന് അമ്മ വരുന്നു. അച്ചു കണ്ണടച്ചു കിടന്നു.അമ്മ അടുത്തുവന്നു. പുതപ്പൊക്കെ ശരിയാക്കി. കുറേ നേരം അച്ചൂ നെ നോക്കി സാവധാനം ശബ്ദം ഉണ്ടാക്കാതെ തിരിച്ചുപോയി. 
        അമ്മ ഒന്നു വിളിച്ചങ്കിൽ.... അച്ചു അമ്മയുടെ കൂടെപ്പോയിക്കിടന്നേനേ. വിളിച്ചില്ല. സാരമില്ല. തന്നെ കിടന്ന് പഠിക്കണമല്ലോ.? അമ്മ ഇന്നുറങ്ങില്ല. അച്ചൂ നുറപ്പാ. അതോർക്കുമ്പഴാ അച്ചൂന് വിഷമം...

Wednesday, February 7, 2018

  ഗ്രാമഫോൺ [ നാലു കെട്ട് - 154]

      ഒരു വല്ലാത്ത ഗൃഹാതുരത്വത്തിന്റെ പ്രതീകമായി ആ ഗ്രാമഫോൺ.1877 എ ഡിസൻ ശബ്ദവീചികളെ സംഭരിച്ച് പ്രക്ഷേപണം ചെയ്യാമെന്നു കണ്ടു പിടച്ച ആ അത്ഭുതത്തിനിന്നും ഈ പഴയ ഗ്രാമഫോണിന്റെ ഭാവമേ എന്റെ മനസിലുള്ളു.
     മുമ്പ് നാലുകെട്ടിന്റെ ഒരു മൂലയിൽ നന്നാക്കാനാവാതെ പൊടിപിടിച്ച് കിടന്നിരുന്നത് ഇന്നും ഓർക്കുന്നു. ഇന്നതു പോലെ ഒന്ന് എന്റെ സുഹൃത്തിന്റെ വീട്ടിലുണ്ട്. പഴയ ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും, ഹിന്ദി സിനിമാ ഗാനങ്ങളുടേയും ധാരാളം സിസ് ക്കുകൾ അവിടുണ്ട്. മനസിനെന്തെങ്കിലും വിഷമം വരുമ്പോൾ അവിടെപ്പോകും. അവിടെ അവനൊറ്റക്കാണ്. ആ മുറി എനിക്കു വേണ്ടിത്തുറന്നു തന്ന് അവൻ പോകും. നല്ല ചിൽഡ് ബിയറും രുചിച്ച് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ദുഖ വീചികൾ ശ്രവിച്ച് ചാരുകസേരയിൽ പാതി അടഞ്ഞ കണ്ണുമായി അങ്ങിനെ ഇരിക്കും. സമയം പൊണത റി യില്ല. അങ്ങിനെ മനസിനെ ഒരു പ്രത്യേ കതലത്തിൽ പരുവപ്പെടുത്തി എല്ലാം മറന്ന് മണിക്കൂറുകൾ.അവസാനം " കഭീ കഭീ " എന്ന മനോഹര ഹിന്ദി സിനിമാ ഗാനവും ശ്രവിച്ച് മടങ്ങും

         സർപ്പിളാകൃതിയിൽ ഒരു മനോഹര പുഷ്പ്പത്തെ കൊത്തിവച്ച ആ പെട്ടിയും, തിരിക്കാനുള്ള ആഹാൻഡ്ലും ഡിസ്ക്കി നു മുകളിൽ ഒരു സുചി ക്രമീകരിക്കാനുള്ള ആ മനോഹര ലിവറും.... എല്ലാം മനസിനെ മയക്കുന്നതു തന്നെ.

Tuesday, February 6, 2018

അഭിസാരിക.....

  ദൂരെ നിന്നു കണ്ടപ്പഴേ മനസിലായി. ഒരു വശപ്പിശകുള്ള സ്ത്രീ. ആ വേഷവും, നിൽപ്പും, നടപ്പും, ഒരു പ്രത്യേകഭാവവും. ടൗണിലെ സ്ഥിരം കാഴ്ച്ച.
"ഇവിടെ അടുത്തു വരെ ഒന്നു വരുമോ?"
"എത്ര സമയത്തേക്കാണ്.ഒരു ദിവസത്തിന് ആയിരം രൂപാ. ഒരു രാത്രിക്ക് അഞ്ഞൂറ്. മണിക്കൂറിന് നൂറു രൂപാ."
"സമ്മതിച്ചു എനിക്കൊരര മണിക്കു ർ " അവൾക്ക് സന്തോഷമായി.ഞങ്ങൾ നടന്നു. ഒരു തീയേറ്ററിനടുത്താണ് ഞങ്ങൾ എത്തിയത്.തീയേറ്ററിൽ പ്രസിദ്ധമായ സിനിമയാണ്.ഒരു പൂരത്തിന്റെ ആൾക്കൂട്ടം. ഇന്നാണ് റിലീസ്.
"എനിക്ക് ഈ സിനിമക്ക് ഒരു ടിക്കറ്റ് വേണം. സ്ത്രീകളുടെ ക്യൂ ചെറുതാണ്."
ഞാൻ ഇരുനൂറ്റി അമ്പതു രൂപാ അവൾക്ക് കൊടുത്തു. നൂറ്റി അമ്പതു രൂപാ ടിക്കറ്റിന്. ബാക്കി നുറു രൂപ നിനക്കെടുക്കാം
അവൾ അത്ഭുതത്തോടെ എന്നെ നോക്കി. ഞാനവളുടെ സ്ത്രീത്വത്തെ അപമാനിച്ചിരിക്കുന്നു. എന്ന ഭാവം.
പക്ഷേ തെല്ലൊരു ബഹുമാനത്തോടെ കൗണ്ടറിലേക്ക് നടന്നു.
ഇങ്ങിനെയും ഉണ്ടോ മനുഷ്യർ.... അവൾ ചിന്തിച്ചിരിക്കണം.

Monday, February 5, 2018

ഇന്ന് അച്ചു സാഡായി... [അച്ചു ഡയറി-197]

      മുത്തശ്ശാ ഇന്ന് ആകെ വിഷമായി. സ്കൂളിൽ ചെന്നപ്പഴാണറിഞ്ഞത് ട്വെൽത്തിൽ പഠിക്കുന്ന ഒരു ഏട്ടൻ സൂയിസൈഡ് ചെയ്തെന്നു്. ജോബ് പ റ യു ന്നു ബ്ലുവെയിൽ കളിച്ചിട്ടാണന്നു .സ്കൂളിലെ പ്രഷറാണന്ന് അർജുൻ.  മയക്കുമരുന്നാണന്ന് വേറൊരു കൂട്ടർ. അച്ചൂന് അതിന്റെ കാരണമല്ല പ്രശ്നം. ആ ഏട്ടനെ എനിക്കറിയാമായിരുന്നു. വലിയ ഇഷ്ടവുമായിരുന്നു.. എന്തിനാ ഇങ്ങിനെ ചെയ്തേ..   അച്ചൂന് സങ്കടം വന്നു. 

         വലിയ ക്ലാസിൽ എത്തുമ്പോൾ വളരെ അധികം പ്രൊജക്റ്റുകൾ ഉണ്ട്.പിന്നെ എക്സ്ട്രാ ക രി കുലർ ആക്റ്റിവിറ്റീസ് വേറേ.ഏട്ടനിഷ്ടമുള്ള ഗെയിം കളിക്കാൻ സമയം കിട്ടാറുമില്ല. അത്യാവശ്യമുള്ളതിന് തന്നെ ഇരുപത്തിനാലു മണിക്കൂർ തികയില്ല. പ്രത്യേകിച്ചും ചെൻന്റി ഗ് വന്നാൽ.ഇതിന്റെ പ്രഷർ ഭയങ്കരമാണ്. പേരന്റ്സ് നന്നായി സപ്പോർട്ട് ചെയ്താലേ നടക്കൂ. ആ പ്രഷർ സഹിക്കാൻ വയ്യാത്തതു കൊണ്ടാണന്ന് എഴുതി വച്ചിട്ടാ സൂയിസൈഡ് ചെയ്തത്.

      
" അച്ഛനും അമ്മയും അവനോട് എല്ലായ്പ്പോഴും സംസാരിച്ചുകൊണ്ടിരുന്നെങ്കിൽ ഇങ്ങനെ വരില്ലായിരുന്നു. അച്ചൂന്റെ അച്ഛനുo അമ്മയും എന്റെഎല്ലാ പ്രശ്നങ്ങളും അവർക്കറിയാം. ദൂരെയുള്ള മുത്തശ്ശനും, മുത്തശിക്കും പോലും എന്റെ എല്ലാ കാര്യങ്ങളും അറിയാം. അങ്ങിനെയാണ് നമ്മുടെ വീട്ടിൽ വേണ്ടത്.ഈ ചേട്ടന്റെ വീട്ടിൽ അങ്ങിനെ ആയിരുന്നെങ്കിൽ ഇങ്ങിനെ വരില്ലായിരുന്നു .അവർ അച്ചൂ നെ സഹായിക്കാറുണ്ട്. ടീച്ചറുമായി സംസാരിച്ച് വർക്ക് ലോഡ് കുറക്കാറുണ്ട്.
       കഷ്ടായിപ്പോയി. അച്ചൂന് ഒന്നു കാണണമെന്നുണ്ടായിരുന്നു. സ്കൂളിൽ നിന്ന് നാട്ടിലേപ്പോലെ കൊണ്ടുപോകില്ല.