പഞ്ചനക്ഷത്ര ഹോട്ടലിലെ പട്ടിണി .............
ബാനിയാസ് അയലണ്ടിലെ പുലിമടയിൽ നിന്ന് തിരിചെത്തിയപ്പഴും മറ്റൽഭുതങ്ങൾ ഞങ്ങളെ കാത്തിരുപ്പുണ്ടായിരുന്നു . മൌണ്ടൻ ബൈകിംഗ് ,ആർച്ചറി .ഹോഷ്സ് സ് റൈഡ് ,അങ്ങിനെ പലതും . അതുപോലെ വാട്ടർസ്പോർട്സ് . സ്നോര്കളിംഗ് ,ഡൈവിംഗ് .ഓഷ്യൻകയാകിംഗ് ,സ്കൂബാദൈവിംഗ് അങ്ങിനെ നീണ്ടുപോകുന്നു പട്ടിക. . കടലിന്റെയും ,കടൽത്തീരത്തിന്റെയും ,മരുഭൂമിയുടേയും ,എന്തിനേറെ ആകാശത്തിനെതന്നേയും കേന്ദ്രീകരിച്ച് അവർ ഒരുക്കിയിരിക്കുന്ന സാഹസിക വിസ്മ്മയം അനുകരണീയമാണ് . അതിൻറെ പുറകിലെ ബുദ്ധി ,ഭാവന ,അതൊക്കെ നമുക്കിവിടെ പാതിരാമണലിലും ,ആണ്ടമാനിലും മറ്റും പരീക്ഷിക്കാവുന്നതാണ് .
അങ്ങിനെ ഒരു പകൽ മുഴുവൻ കഷ്ട്ടപ്പെട്ട് ,ഒരാനെ തിന്നാനുള്ള വിശപ്പോടെ ആണ് ഹോട്ടലിൽ മടങ്ങിയെത്തിയത് .പക്ഷേ ആ വലിയ നക്ഷത്ര ഹോട്ടൽ സസ്യഭുക്കുകളെ നിരാശപ്പെടുത്തി . ലോകത്തുള്ള സകല ജീവികളുടെയും ,മനുഷ്യരുടെ ഒഴിച്ച് ,പലതരത്തിൽ പാകം ചെയ്ത ആഹാരം അവിടെ കിട്ടും .അതുപോലെ എല്ലാത്തരം മദ്യവും .പക്ഷേ സസ്യാഹാരം . ! വെജിറ്റബൾ സാലഡ് ,പലതരം പഴങ്ങൾ ,ജ്യൂസുകൾ ഇവകൊണ്ടോക്കെ വിശപ്പടക്കണ്ടി വന്നു .
കുറച്ച് പൊടിയരിക്കഞ്ഞീം ,ച്ചുട്ടപപ്പടവും ഒരു കടുമാങ്ങയും കൂടി ഉണ്ടായിരുന്നെങ്കിൽ !....മോഹിച്ചുപോയി