ഇവിടെ വായന മരിച്ചിട്ടില്ല ....
ഞാൻ അമേരിക്കയിൽ വന്ന് ആദ്യം പോയത് റസ്റ്റ്‌ൻ റീജിനൽ ലൈബ്രറിയിൽ ആണ് .215000 പുസ്തകം ഈ ചെറിയ ലൈബ്രറിയിൽ തന്നെ ഉണ്ട് .അവിടുത്തെ ആധുനിക സൌകര്യങ്ങൾ എന്നെ അത്ഭുതപ്പെടുത്തി .നമ്മുടെ മെംബെർഷിപ് കാർഡ് വച്ച് ലൈബ്രറിയുടെ വെബ് സയ്റ്റി ൽ നിന്ന് പുസ്തകങ്ങൾ നമുക്ക് ഡൌണ്‍ലോഡ് ചെയ്യാം .നമ്മുടെ മൊബയിലിൽ അതു വായിച്ചു തരുന്നു .ഐപ്പാടിൽ വായിക്കുകയും ചെയ്യാം .പതിന ഞ്ചു ദിവസം കഴിഞ്ഞാൽ ഇതു ടൈം ഔട്ട് ആകും
പുസ്തകങ്ങൾ ബാർകോഡ് വച്ച് നമ്മൾ തന്നെ ഇഷ്യൂ ചെയ്യുന്നു .ഒരിടത്ത് മെംബെർഷിപ് എടുത്താൽ മറ്റു ലൈബ്രറികളിലും [റീ ജി നൽ ]ആ കാർഡ് മതിയാകും .തിരിച്ചു കൊണ്ടുവരുമ്പോൾ അത് അവിടെ ഒരു കൌണ്ടരിൽ കൊണ്ട് വച്ചാൽമതി .നമ്മുടെ പേരിൽ വരവ് വച്ചു കൊള്ളും .ശാന്തമായ അന്തരീക്ഷത്തിൽ, കുട്ടികൾപോലും ഒരു ശബ്ദവും ഉണ്ടാക്കാതെ പുസ്തകം തിരഞ്ഞെടുക്കുന്നു അവിടെയിരുന്നു വായിക്കുന്നു .പഠിക്കുന്നു .
കലാസാംസ്കാരിക രംഗത്തെ കൂട്ടായ്മക്ക് വേണ്ട എല്ലാ സൌകര്യങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട് .നമ്മുടെ നാട്ടിലെ ലൈബ്രറികൾ ഈ നിലയിലേക്ക് എത്തുന്നതി ന് നമുക്ക് കാത്തിരിക്കാം .
No comments:
Post a Comment