ഐക്കൊണിക്ക് വിക്ടോറിയൻ ഡിസൈൻ
നമ്മുടെ നാലുകെട്ടിലും തടിപ്പണി കളിലും അഹങ്കരിച്ചിരുന്ന ഞാൻ അമേരിക്കയിൽ വന്നപ്പോൾ അന്തം വിട്ടുപോയി .ഇവിടെ നാലും അഞ്ചും നില കെട്ടിടങ്ങൾ വരെ തടികൊണ്ടാണ് .തടി എന്നുപറഞ്ഞാൽ അടിമുടിതടി .ഓക്ക് ,പയിൻ തുടങ്ങിയതടികൾ ആണ് കൂടുതൽ .ബീമും ഫ്രെയിമും ഫ്ലോറും ഒക്കെ തടി .അകത്തു വാൾപേപ്പർ ഒട്ടിച്ചു മനോഹരമാക്കുന്നു .പുറത്ത് വെറുതെ പെയിന്റ് ചെയ്യുന്നു .മൂന്നു മാസം കൊണ്ട് അവർ കെട്ടിടം പണിതു വാസയോഗ്യമാക്കുന്നു .ചെലവും കുറവ് .ചൂടുകാലത്ത് ചൂടും തണുപ്പുകാലത്ത് തണുപ്പും തടയാൻ തടി തന്നെ നല്ലത് .മിക്കവാറും വീടുകൾക്ക് ഭൂമിക്കടിയിൽ ഒരു നില കൂടിക്കാണും
No comments:
Post a Comment