ബൊസ്റ്റൻ ഡക്ക് ടൂർ --------വേറിട്ടൊരനുഭവം
ബൊസ്റ്റനിൽ എത്തിയപ്പോളാണ് ഡക് ടൂറിനെപ്പറ്റി കേട്ടത് .പഴയ വിചിത്രാകൃതിയിലുള്ള ഒരു ബസ്സിലാണ് യാത്ര .ഞ ങ്ങൾ അതിൽ കയറി .ഒരു പോർച്ചുഗീസ് നാവികന്റെ തൊപ്പിയും ധരിച്ച് അതിന്റെ സാരഥി എത്തി .അയാൾ യാത്രയുടെ വഴികാട്ടി കൂടെ യാണ് .
രണ്ടാം ലോകമഹായുദ്ധ ത്തിൽ ഉപയോഗിച്ചിരുന്ന ഈ വാഹനങ്ങൾ വിനോദയാത്രക്ക് ഉപയുക്തമാക്കിയതാണ് .അത് ബൊസ്റ്റൻ പട്ടണത്തിന്റെ മധ്യത്തിലൂടെ എല്ലാ വഴികളും കടന്ന് സഞ്ചരിച്ചുകൊണ്ടിരുന്നു. അമേരിക്കൻസ്വാതന്ത്ര സമരത്തിന് തുടക്കം കുറിച്ച ബൊസ്റ്റനിന്റെ ചരിത്രത്തിലേക്ക് അയാൾ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി .നാനൂറു വർഷത്തെ അമേരിക്കയുടെ ചരിത്രവും വിവരിച്ചു തന്നു .
ഹാർബറിന്റെ അടുത്തുള്ള ഒരു ജലാശയത്തിലേക്ക് ഒരു താറാവിന്റെ കൂട്ട് കുലുങ്ങാതെ മുങ്ങാതെ ആ ബസ് ഊളീയിട്ടു .അതപ്രതീക്ഷിതമായിരുന്നു .ഒന്നു പേടിച്ചു .പക്ഷെ അത് വെള്ളത്തിൽ ഒരുഭയജീവിയെപ്പൊലെ ചീറിപ്പാഞ്ഞു .ബൊസ്റ്റൻ ഹാർബറിന്റെ ചരിത്രം ഈ യാത്രയുടെ ആവേശത്തിൽ കേട്ടില്ല .വെള്ളത്തിന് നടുക്കെത്തിയപ്പോൾ ആബസ് ഓടിക്കാനുള്ള ഭാഗ്യവും ഉണ്ടായി .