Saturday, June 30, 2018

അച്ചൂന്റെ അർജൻറീനാ തോറ്റു.... [അച്ചു ഡയറി-2 19 ]

     മുത്തശ്ശാ സങ്കടായി. നമ്മുടെ അർജൻറീനാ തോറ്റു. മെസ്സിക്ക് ഒന്നും ചെയ്യാനായില്ല. തോറ്റാലും അവരുടെ കളി കാണാൻ അച്ചൂ നിഷ്ട്ടാ. അതാ അച്ചു ഉറക്കമുളച്ചിരുന്നത്. എന്നാലും എംബാപ്പെയൊട് അച്ചൂന് കുറിച്ചിഷ്ടം തോന്നണു. അച്ചു ആദ്യമായാ എം ബാപ്പായുടെ കളി കാണുന്നെ.എം ബാപ്പേ നല്ല ഒരറ്റലറ്റ് ആണ്. എന്തൊരു സ്പീടാണ്. നല്ല ധൈര്യവും ഉണ്ട്. അർജൻറീനയെ തോപ്പിച്ചതിന് അച്ചൂന് അവരോട് ദേഷ്യം ഉണ്ട്. കാരണം വേൾഡ് കപ്പിൽ ഇനി അർജൻറീനയെ ഇല്ലാതാക്കിയതിന്റെ ദേഷ്യമാ.അച്ചു 10 നമ്പർ മെസ്സിയുടെ ജഴ്സി അണിഞ്ഞാ കളികണ്ടത്.
     സാരമില്ല. ഇനി ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ കളി കാണാം .അച്ചൂര് ഏറ്റവും ഇഷ്ടമുള്ള കളിക്കാരനാ റൊണാൾഡോ.റൊണാൾഡോ കൂടിത്തോറ്റാൽ ഇനി അച്ചു ഈ വേൾഡ് കപ്പ് കാണില്ല.

Friday, June 29, 2018

ബാഗ്ലൂർ നിന്ന് ബസ്സിൽ [അച്ചു ഡയറി-2 18]

    ബാഗ്ലൂർ നിന്ന് തിരിച്ച് ട്രയിനി നാ ബുക്കു ചെയ്തിരുന്നത്. അച്ചൂന് വേണ്ടി അമ്മാവൻ അതു ക്യാൻസൽ ചെയ്ത് ബസിനാക്കി. അമ്മാവനേയും അമ്മായി യേം പിരിഞ്ഞപ്പോൾ അച്ചൂന് വിഷമായി. കുറച്ചു ദിവസം കൂടി അവിടെ കൂടാമായിരുന്നു.അമ്മാവൻ അച്ചു പറയുന്നതൊക്കെ വാങ്ങിത്തരും. ക്രിക്കറ്റിന്റെ ഒരു കിറ്റ് വാങ്ങിത്തന്നു. അതില് അമ്മായി അച്ചൂന്റെ പേരെഴുതിത്തരാമെന്ന് പറഞ്ഞതാ. വേണങ്കിൽ അച്ചു ന്റെ പടവും വരച്ചു തരും. അമ്മായി നല്ല മ്യൂറൽ ആർട്ടിസ്റ്റാ. അവരുടെ അടുത്തിരുന്നു മതിയായില്ല.
    ബസ്സിൽക്കയറിയപ്പോൾ അച്ചു അത്ഭുതപ്പെ ട്ട് പോയി. അതിൽ സുഖമായി കിടന്നു പോരാം.ഞങ്ങൾക്ക് മൂന്നു പേർക്കും കൂടി ഒരു കമ്പാർട്ട്മെന്റ് കർട്ടനിട്ട് തിരിച്ചിട്ടുണ്ട്. സുഖമായി നീണ്ടു നിവർന്നു കിടക്കാം. കമ്പിളിയും തലയിണയും ഉണ്ട്. എ സി നമുക്ക് തന്നെ അഡ്ജസ്റ്റ് ചെയ്യാം.അതിൽ പ്രത്യേകം ടി വി യും ഉണ്ട്. മൊബൈൽ ചാർജ് ചെയ്യാനും സൗകര്യമുണ്ട്.അച്ചു അമേരിക്കയിൽപ്പോലും ഇതുപോലെ ഒരു ബസ്സ് കണ്ടിട്ടില്ല
     ഇതു ഡബിൾ ഡക്കറാണ്.. അച്ചൂ ത് മുകളിൽക്കയറണമെന്നുണ്ടായിരുന്നു.അതു പറ്റില്ല. ബുക്കുചെയ്തിടത്തേ പറ്റു. മുത്തശ്ശാ നമ്മുടെ ഇൻഡ്യയിലെ പബ്ലിക്ക് കരിയർ സിസ്റ്റം എക്സലന്റ്!. കയറിയപ്പഴേ വെള്ളവും ഒരു ഫുഡ് കിറ്റും തന്നു. അതിൽ ബിസ്ക്കറ്റും ചിപ്സും ഒക്കെയുണ്ട്. നല്ല സർവ്വീസാണ്.അച്ചൂന് ഇന്ത്യയിലെ എല്ലാം അത്ഭുതമാണ് മുത്തശ്ശാ. ഇവിടുന്നു പോകണ്ടാന്നു തോന്നണൂ. പക്ഷേ പോകാതെ പറ്റില്ല മുത്തശ്ശാ......

Thursday, June 28, 2018

ഹെയർ കിട്ടിഗ് അററ് ബാംഗ്ലൂർ [അച്ചു ഡയറി-2 17]

         അച്ചു അമ്മാവന്റെ കൂടെ ' ഹെയർ കിട്ടഗ്,
ചെയ്തു.ബാംഗ്ലൂര്.അമ്മാവൻ നേരത്തേ ബുക്കുചെയ്തിരുന്നു. എന്തെല്ലാം സൗകര്യങ്ങളാ അവിടെ. നമുക്ക് അവർ ഒരാൽ ബം തരും. അതു നോക്കി നമുക്ക് സെലക്റ്റ് ചെയ്യാം.അല്ലങ്കിൽ കമ്പ്യൂട്ടറിലും പറ്റും. അതിൽ നോക്കി ഇഷ്ടമുള്ള ഫാഷൻ തിരഞ്ഞെടുക്കാം.അല്ലങ്കിൽ അവരുടെ കമ്പ്യൂട്ടറിൽ സെലക്റ്റ് ചെയ്യാം.
       അവർ എന്നെ ഒരു കസേരയിൽപ്പിടിച്ചിരുത്തി. ചുറ്റും കണ്ണാടിയാണ്.തലയുടെ എല്ലാവശവും നമുക്ക് കാണാം.ബക്കാം സ്റ്റൈൽ, നെയ മർ സ്റ്റൈയിൽ, മെസ്സി ഇതിലേതു വേണമെങ്കിലും പറഞ്ഞാൽ മതി.അച്ചൂന് തനി ഇൻസ്യൻ സ്റ്റൈയിൽ മതി എന്നു പറഞ്ഞു. അച്ചൂ ഇൻഡ്യാക്കാരനാ .അങ്ങിനെ ആകാനാ അച്ചുവിനിഷ്ട്ടം. അച്ചൂന്റെ ഇഗ്ലീഷ് അവർക്കു മനസിലായില്ല. അമ്മാവൻ കന്നഡയിൽ എന്തൊക്കെയോ അവരോടു പറഞ്ഞു. അത് അച്ചൂ നും മനസിലായില്ല. കന്നഡ കേൾക്കാനൊരു സുഖമില്ല. തമിഴ് നല്ല രസമാ.മലയാളം ആണ് ഏറ്റവും നല്ലത്.
    അവർ ഒരു മണിക്കൂർ എടുത്തു വെട്ടിത്തീരാൻ. അച്ചൂന് ബോറടിച്ചു തുടങ്ങി. എങ്ങിനെ ആകുമോ ആവോ? അമ്മാവൻ പറ്റിക്കുമോ.? വെട്ടിക്കഴിഞ്ഞാൽ അറിയാം. കണ്ണാടി നോക്കിയാലും അറിയില്ല.അവർ തലയിൽ മുഴുവൻ അവർ ക്ലിപ്പ് ഇട്ടിരിക്കുകയാ.അച്ചൂന്ടൻഷനായി. കട്ടി ഗ് തീർന്നാൽ അറിയാം. ആവൂ.... സമാധാനമായി. കുഴപ്പമില്ല. അതു കഴിഞ്ഞ് തലയിൽ ഒരു ചെറിയ മസ്സേ ജ്. അതു കൊള്ളാം. അതിന് ശേഷം ല മ ൻ ജ്യൂസ് ബിസ്കറ്റ്. കൊള്ളാം അച്ചു നിഷ്ടായി. അമേരിക്കയിൽ ഫിലിപൈ നികളാവെട്ടുന്നേ.ഇൻഡ്യ തന്നെയാ നല്ലത്

Saturday, June 23, 2018

   അച്ചു ബാംഗ്ലൂർക്ക് [അച്ചു ഡയറി-2 15]

      മുത്തശ്ശാ അച്ചൂന്ട്രയിൻ യാത്ര ഇഷ്ടായി. അമ്മാവനേം അമ്മായിയെം കാണാൻ ബാഗ്ലൂർക്ക് പോയതാണ്.അച്ചൂന് അമേരിക്കയിലെ വിമാനത്തേക്കാൾ ഇഷ്ടം നമ്മുടെ ട്രയിൻ ആണ്. ബുക്കുചെയ്ത സീറ്റ് കണ്ടു പിടിക്കുന്നതെങ്ങിനെ ആണന്നു് അമ്മാവൻ പറഞ്ഞു തന്നിരുന്നു. അച്ചുതന്നെയാ കംമ്പാർട്ട്മെന്റ് കണ്ടു പിടിച്ചത്. അച്ചു അപ്പർ ബർത്തി ലാ കിടന്നത്.നല്ല രസം. ട്രെയിനിന്റെ വൈബ്രേഷൻ കൂടെ ആകുമ്പോൾ യാത്ര സുഖം.
       അമ്മേം പാച്ചൂവും ലോവർ ബർത്തി ലാ. അവർ രണ്ടു പേർക്കും കുടി അവിടെ കിടക്കാൻ വിഷമാ.അച്ചൂ വിന്റെ കൂടെ കിടത്താമെന്നു പറഞ്ഞതാ. അവനും ഇഷ്ടായിരുന്നു.അമ്മ സമ്മതിച്ചില്ല.അച്ചൂ നും ലോവർ ബർത്തായിരുന്നു. ഒരു പാവം മുത്തശ്ശനാ അപ്പർ ബർത്താ കിട്ടിയത്.മുകളിൽക്കയറാൻ ആ മുത്തശ്ശന് പറ്റില്ല.അതാ അച്ചു ബർത്ത് മാറിക്കൊടുത്തത്.
       എ സി കമ്പാർട്ടുമെന്റാണ്. നല്ല കമ്പിളിപ്പുതപ്പും തലയിണയും കിട്ടിയത് ഭാഗ്യം. വായിക്കാൻ പുസ്തകം എടുത്തിരുന്നു. ഒമ്പതരക്ക് ലൈറ്റ് കെടുത്തണ്ടി വന്നു.ഐ പ്പാട് ഉണ്ടായിരുന്നതുകൊണ്ട് അതു കണ്ടു കൊണ്ട് കിടന്നു. പക്ഷേ ട്രയിനിൽ വൈഫൈ ഇല്ല. അതെന്താ അങ്ങിനെ.?
      മുത്തശ്ശാ ട്രയിനിലെ ബാത്തുറൂം ഒട്ടും നീ ററല്ല. ഇത്ര ഡർട്ടി ആയി ഒരു ബാത്തു റൂം അച്ചു കണ്ടിട്ടില്ല. ചായ കൊണ്ടുവന്ന ആളുടെ കപ്പ് കൾ ബാത്തു റൂമിന്റെ മുമ്പിൽച്ചിതറി വീണു. അയാൾ അതു വാരി എടുത്ത് അതിലാ പിന്നീട് ചായകൊടുത്തതു് .അത്കണ്ടു നിന്നവരാരും എതിർത്തില്ല.അച്ചു പറഞ്ഞത് അയാൾക്ക് മനസിലായില്ല. എന്താ ഇവിടെ ഇങ്ങിനെ???

Saturday, June 16, 2018

     ശംഖ് വിളി അച്ചൂന് ഇഷ്ട്ടാ [ അച്ചു ഡയറി-2 14]

     മുത്തശ്ശാ ഇന്നു രാവിലെ അച്ചുതന്നെയാ അമ്പലത്തിൽ പ്പോയത്. മേശാന്തി ഇപ്പോൾ അച്ചുവിന്റെ ഫ്രണ്ടാ. അട എങ്ങിനെയാ ഉണ്ടാക്കുന്നതെന്ന് കാണിച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്. തിടപ്പള്ളിയിലാ അട ഉണ്ടാക്കുന്നത്. വാഴയില കീറി നിരത്തി വയ്ക്കും. അതിൽ അരിമാവ് കലക്കി വട്ടത്തിൽ പരത്തി വയ്ക്കും. ശർക്കര ചീകി നാളികേരം ചിരകിയതുമായി മിക്സ് ചെയ്ത കൂട്ട് അതിൽ നിരത്തും. എന്നിട്ട് ഇല രണ്ടായി മടക്കി മൂലമടക്കി "പാരല ലോ ഗ്രാ"മിന്റെ ആകൃതിയിലാക്കും'. എന്നിട്ട് അത് ആവിയിൽ വേവിയ്ക്കും. അച്ചുവിന് തരാൻസ്പെഷ്യലായി ഒരെണ്ണം ഉണ്ടാക്കിയിട്ടുണ്ട്. ഒരു വാഴയില കീറി അടയാളം വച്ചിട്ടുണ്ട്.
    നട അടച്ചു കഴിഞ്ഞാൽ കുറുപ്പ് എടയ്ക്കാ കൊട്ടും.എന്തു നല്ല ശബാദം. അതു കാണാനും നല്ല ഭംഗി. അച്ചൂന് ഒന്നു കൊട്ടണമെന്നുണ്ടായിരുന്നു. അത്ഭുതായത് ശംഖ് വിളിക്കുന്നതാണ്. ഒരു വലിയ "സീഷെൽ " ആണ് ശംഖ്. ഇത്രയും വലുത് അച്ചു കണ്ടിട്ടില്ല. അതിന് എന്തു മുഴക്കമുള്ള ശബ്ദമാ. മൂന്നു പ്രാവശ്യം ഊതി." വൺ സ്മോർ" അച്ചു പറഞ്ഞതാ. അത് പാടില്ലത്രേ.
   പൂജ കഴിഞ്ഞു. അച്ചൂന് അടയാളം വച്ച അട തന്നെ കിട്ടി.ഭാഗ്യം അടയാളം പോയില്ല.....

Wednesday, June 13, 2018

  അച്ചൂന്റെ "ജററ്ലാഗ് " [ അച്ചു ഡയറി-2 13]

   മുത്തശ്ശാ ജറ്റ്ലാഗ് മാറി വരുന്നതേ ഒള്ളൂ. ഇവിടുത്തെ രാത്രി ഉറങ്ങാൻ പറ്റണില്ല. പകൽ നല്ല ഉറക്കം വരും. എന്തൊരു മഴയാമുത്തശ്ശാ ഇവിടെ. കൊടും കാറ്റും. ഇ ടി യില്ല ഭാഗ്യം. അച്ചൂന്''ലൈറ്റ നിഗ് "പേടിയാ. പക്ഷേകറണ്ടു പോയി. മൂന്നു ദിവസമായി. ഇതെന്താ ഇങ്ങിനെ. ഇവിടെ ഇതു നന്നാക്കാൻ ആരുമില്ലേ? ടി.വി. ഇല്ല. ഫോൺ ചാർജ് തീർന്നു. ആകെ ബോറായിത്തുടങ്ങി. അടുക്കളയിൽ ആണതിലും രസം. വെള്ളം തീർന്നു.കപ്പിയിൽ കൂടി കയറിട്ട് കിനട്ടിൽ നിന്ന് വെള്ളം വലിച്ചു കൊരണം. അതച്ചൂ നിഷ്ടായി വാഷിഗ് മിഷ്യന് പകരം കല്ലിൽ അടിച്ചാ തുണി കഴുകുന്നത്. അതപോലെ ഒരു കല്ലിൽ വേറെ കല്ലുകൊണ്ടാ നാളികേരം അരക്കുന്നത്.ഇ തൊക്കെ അച്ചു ആദ്യം കാണുകയാ മുത്തശ്ശാ.
      കൊതുകിന്റെ ശല്യമാ ഭയങ്കരം.അവൻ മൂളിപ്പാട്ടും പാടി അച്ചൂ നെ വളഞ്ഞിട്ട് കൊത്തി. കൊക്രോ ച്ച സന്നും, .സ്പൈഡറും.പല്ലിയും ഒക്കെ അച്ചൂ നെപ്പേടിപ്പിക്കാൻ ഓടി നടക്കുന്നുണ്ട്.
      ആദ്യമൊക്കെ അച്ചൂന് വിഷമായിരുന്നു.പിന്നെപ്പിന്നെ രസായിത്തുടങ്ങി. രാവിലെ എഴുനേക്കും. കുളത്തിൽപ്പോയിച്ചാടി നീന്തിക്കളിക്കും. അവിടേം അച്ചൂ നെ പേടിപ്പിക്കാൻ ഒരു സ്നേയ്ക്കുണ്ട്. നീർക്കോലി നമ്മുടെ ഫ്രണ്ടാണന്നമ്മ പറഞ്ഞു. നമ്മളെക്കടിക്കില്ലത്രേ? മതിലിനു മുകളിൽക്കയറിച്ചാടും. പക്ഷേ മുങ്ങാംകുഴിയിടാൻ പേടിയാണ്.. പിന്നെ അമ്പലത്തിൽ പ്പോകും.1400 വർഷം പഴക്കമുണ്ടമ്പലത്തിന്. അവിടെ എഴുതി വച്ചിട്ടുണ്ട്. അവിടുത്തെ അട ആണ് അച്ചൂന് ഏറ്റവും ഇഷ്ടം. ഇതെങ്ങിനെയാണോ ഉണ്ടാക്കുന്നതു്. ബനാനാ ലീഴിൽ ചൊതിഞ്ഞ്. കഴിക്കാൻ നല്ല സ്വാദ്.അച്ചുതന്നെ ചീട്ടാക്കി അമ്പലത്തിൽ എള്ളു തിരി കത്തിച്ചു കിഴികെട്ടിയ എള്ള് എണ്ണയിൽ മുക്കിക്കുത്തിച്ച് മൺചിരാതിൽ വച്ച് നടയ്ക്കു വയ്ക്കണം. അതു കത്തുമ്പോൾ ഉള്ള പടപട" " ശബ്ദം അച്ചൂന്നിഷ്ടാ.ഇത് നടയിൽ വച്ചു തൊഴുതാൽ അച്ചു മനസിൽ വിചാരിച്ചത് നടക്കുമത്രെ? അമ്മമ്മ പറഞ്ഞതാ. പാച്ചൂ നെ കൊതുക് കടിയ്ക്കല്ലേ എന്നാ അച്ചു വിചാരിച്ചേ.... നടക്കുവായിരിക്കും.

Friday, June 8, 2018

അച്ചു നാട്ടിലേക്ക് [ അച്ചു ഡയറി-2 12 ]

      മുത്തശ്ശാ ഞങ്ങൾക്ക് വെക്കേഷനായി. നാട്ടിലേക്ക് പോരുകയാണ്. അമ്മയും പാച്ചുവും മാത്രമേ ഉള്ളു. അച്ഛൻ പിന്നീട് വരും.അച്ചൂന്  sൻഷൻ ഉണ്ട്. പാച്ചൂ ന്റെ കാര്യം ഓർത്ത്.ഒരു കാര്യം വിചാരിച്ചാൽ അതു നടക്കുന്നത് വരെ വാശി പിടിക്കും.
   വിമാനത്തിൽക്കയറിയപ്പഴേ അവന് എയർ ഹോസ്റ്റസ് ഒരു ഗിഫ്റ്റ് കൊടുത്തു. അവന് സന്തോഷായി.. അവന്റെ മുമ്പിലുള്ള ടി.വി.അച്ചുവച്ചു കൊടുത്തു. അവനിഷ്ടമുള്ള കാർട്ടൂൺ. കുറേ നേരം അങ്ങിനെ പോകും അപ്പഴേക്കും ഉറങ്ങിയാൽ രക്ഷപെട്ടു.
ദൂ ബായിൽ ഇറങ്ങിയാൽ പത്തു മണിക്കൂർ ഉണ്ട് കണക്ഷൻ ഫ്ലൈറ്റിന്.പേരശ്ശി എയറോ ഡ്രോമിൽ വന്നു പി ക്ക് ചെയ്തു. ആദി യേട്ടനും ആമിക്കുട്ടിയെം കണ്ടപ്പോൾ സന്തോഷായി.അവരുടെ വീട്ടിലേക്ക് പോയി. ഉറക്കം വന്നു. എന്നാലും ഉറങ്ങാൻ തോന്നിയില്ല. അവരുമായി ക്കളിച്ചു മതിയായില്ല മുത്തശ്ശാ. സമയമായി .പോരണ്ടി വന്നു . ആകെ സങ്കടായി.
         രാത്രി ഫ്ലൈയിറ്റിന് നാട്ടിലേക്ക് പോരും. നാടുകാണാൻ ധൃതി ആയി. മൂന്നു വർഷത്തിലധികമായി നാട് കണ്ടിട്ട്. മാമ്പഴോം, ചക്കപ്പഴോം ഒക്കെത്തീർന്നു എന്നമ്മ മ്മ പറഞ്ഞു. അതാ അച്ചൂന് വിഷമം എന്നാലും എല്ലാവരേയും കാണാല്ലോ? പാച്ചു ഇൻഡ്യ കണ്ടിട്ടേയില്ല മുത്തശ്ശാ. അവൻ അമേരിക്കൻ സിറ്റി സനാ. അവിടെയല്ലേ അവനുണ്ടായത്. എല്ലാവരെയും നാടും കാണാനുള്ള കൊതിയോടെ അച്ചു നാളെ എത്തും മുത്തശ്ശാ..

Wednesday, June 6, 2018

ഗ്രേറ്റ്സ്മോക്കി മൗണ്ട നിലെ കരടി [ അച്ചു ഡയറി-2 11]

    സ്മോക്കി മൗണ്ടനിലൂടെ ഉള്ള യാത്ര മറക്കില്ല. വേൾഡ് എൻവയർമെന്റ് ഡേക്ക് പറ്റിയ യാത്ര. ചെറുവഴിയിലൂടെ വനത്തിലേക്ക് കയറിയപ്പോൾ പേടി തോന്നിയില്ല. എല്ലാവരും കൂടി കളിച്ചു ചിരിച്ച് ഒത്തിരി കാടിനുള്ളിലേക്ക്. എത്ര തരം പക്ഷികളാ. അതുപോലെ മലയണ്ണാൻ മുതൽ കരടികൾവരെയുണ്ട് കാട്ടിൽ.ഗൈഡ്കൂടെയുണ്ട്. ട്രക്കിങ്ങിനിടെ അച്ചു മൗഗ്ലിയുടെ കാര്യമാ ഓർത്തത്. ലോകത്ത് ഏറ്റവും ഭാഗ്യവാൻ മൗഗ്ലിയാണന്നച്ചൂന് തോന്നി. ഈ കാട്ടിൽക്കൂടി ചാടിക്കളിച്ചു നടക്കാമല്ലോ.
    നടന്നുനടന്ന് മലമുകളിലെത്തി.അവിടെ ഒരു സെമിത്തേരി ആണ്. ഒരു കാലത്ത് ഈ കാടു മുഴുവൻ വെട്ടിനശിപ്പിച്ച് മരുഭൂമി പോലെ ആക്കിയിരുന്നു. പിന്നീട് ഈ വനം ഇതുപോലെ വീണ്ടും ഇങ്ങിനെ ആക്കിയത് ഒരു പറ്റം മനുഷ്യ സ്നേഹികളാണ്. അവരുടെ ശവകുടീരങ്ങളാണിവിടെ. എത്ര നല്ല മനുഷ്യരുടെ ആണങ്കിലും സെമിത്തേരി അച്ചൂന് പേടിയാ.
        ഞങ്ങൾ തിരിച്ചു നടന്നു. ഞട്ടിപ്പോയി. ഭയപ്പെട്ട പോലെ വഴിയുടെ നടുക്ക് ഒരു വലിയ കരടി. അവൻ പിൻ കാലിൽ ഉയർന്നു നിന്ന് ഞങ്ങളെ നോക്കി. ഗൈഡ്ഞങ്ങളോട് അനങ്ങാതെ നിൽക്കാൻ പറഞ്ഞു. അവൻ മുമ്പോട്ടു നീങ്ങിത്തുടങ്ങി. ഗൈഡ് ഒരു ഉപകരണം കയ്യിലെടുത്തു.കുരുമുളക് പൊടി സ്പ്രേ ചെയ്യാനുള്ള താണത്. കരടിയുടെ മുഖത്തേക്ക് പെപ്പർ സ്പ്രേ അടിച്ചു.അവനെ ഓടിക്കാൻ അതു മാത്രമേ മാർഗ്ഗമുള്ളു. ആ സ്പ്രേ അടിച്ചതും അവൻ ഓടി രക്ഷപെട്ടു. പാവം അവന്റെ കണ്ണിലാകാതിരുന്നാൽ മതിയായിരുന്നു. അച്ചൂന് മൗഗ്ലിയുടെ കൂട്ടുകാരൻ ബാലുവിനെ ഭയങ്കര ഇഷ്ടാ. അതാ അച്ചൂന് സങ്കടായേ.....

Monday, June 4, 2018

രാജ്യാന്തര പുരസ്ക്കാരവുമായി "മജീഷ്യൻ ശ്രീകാന്ത്....

       എന്റെ പ്രിയപ്പെട്ട ശ്രീകാന്ത് ഒരു നല്ല മജീഷ്യനാണ്. മാജിക്കിന് വളരെ അധികം പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടിയ അദ്ദേഹം ഇപ്പോൾ അമേരിക്കയിലേക്കു്. "ഓർഡർ ഓഫ് മെർലിൻ " അവാർഡ് വാങ്ങാൻ. ആ അവാർഡ്‌ കിട്ടുന്ന ഇൻസ്യയിലെ വിരലിലെണ്ണാവുന്നവരിൽ ഒരു മജീഷ്യനാണ് ശ്രീകാന്ത്. "ഇന്റർനാഷണൽ ബ്രദർ ഹുഡ് ഓഫ് മജീഷ്യൻസ് " എന്ന ആഗോളസംഘടനയുടെ ഇൻഡ്യാ റിങ്ങിന്റെ മുൻ സെക്രട്ടറിയാണ് ശ്രീകാന്ത്. ഒൗദ്യോഗിക തിരക്കുകൾക്കിടയിലും ശ്രീ.ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാഡമിയിൽ കാസ്സെടുക്കാൻ സമയം കണ്ടെത്താറുണ്ട്. അദ്ദേഹത്തിന്റെ "വിസ്മയം " എന്ന പ്രോഗ്രാമിൽ ചെറുതല്ലാത്ത ഒരു സാന്നിദ്ധ്യം ഉണ്ടായിരുന്നു ശ്രീകാന്തിന്.
     രണ്ടു വർഷം ഞങ്ങളൊന്നിച്ച് ലോർഡ് കൃഷ്ണാ ബാങ്കിന്റെ കുറിച്ചിത്താനം ശാഖയിൽ ഉണ്ടായിരുന്നു. ഇന്നും ആ സുഹൃത്ബന്ധം കാത്തു സൂക്ഷിക്കുന്നു. ബാങ്കിന്റെ ഇന്റർവ്യൂ ബോർഡിനെ തന്റെ മാജിക്ക് കൊണ്ടമ്പരിപ്പിച്ചു. അപ്പോയിന്റ്മെന്റ് ഓർസർ കിട്ടിയതു ചരിത്രം. അവർക്ക് തെറ്റിയില്ല. തന്നെ അവർ വിശ്വസിച്ചേൽപ്പിച്ച ജോലിയിലും അദ്ഭുതകരമായ " കയ്യടക്കം " അദ്ദേഹം കാഴ്ച്ച വച്ചു.
         എന്റെ പേരക്കുട്ടി അച്ചുവിന്റെ ഇരുപത്തെട്ട് പിറന്നാളിന് ഇല്ലത്തു വച് എല്ലാവരേയും അത്ഭുതപ്പെടുത്തിയ ഒരു മാജിക് ഷോ ഉണ്ടായിരുന്നു. അച്ചുവിെ ന്റെ ജനനസമയം വാങ്ങി അപ്പൊൾത്തന്നെ ഒ രത്ഭുത പ്രകടനത്തിലൂടെ അവന്റെ വിശദമായ ജാതകം അച്ചുവിന്റെ മുത്തശ്ശനെ ഏൽപ്പിച്ചു കൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം.

ആശംസകൾ..ശ്രീകാന്ത്... വിജയാശംസകൾ.

Sunday, June 3, 2018

റാഫ്റ്റിഗ് ഇൻ സ്മോക്കീസ് [ അച്ചു സയറി -2 10]

    സ്മോക്കി മൗണ്ടൻ ട്രിപ്പിൽ ഏറ്റവും ഭയം തോന്നിയത് 'റാഫ് റ്റി ഗ്" ആണ്. മുത്തശ്ശാ "റാഫ്‌റ്റി ഗ് ഇൻ സ്മോക്കീസ് " ഈസ് ഹൊറി ബിൾ ! വനത്തിനു മുകളിൽ നിന്നുൽഭവിച്ച് പാറക്കൂട്ടങ്ങളെ തട്ടിത്തെറിപ്പിച്ച് "പീജിയൻ റിവർ " തകർത്തൊഴുകുന്നു. കാണുമ്പോൾത്തന്നെ പേടി ആകും. നല്ലതെളിഞ്ഞ വെള്ളം തട്ടി ചിതറി വെള്ള പതയോടെ ഒഴുകുന്ന വെള്ളത്തിലൂടെ ആണ് "വൈറ്റ് വാട്ടർ റാഫ്റ്റി ഗ്" .
നല്ല ഭംഗിയുള്ള റബർ വഞ്ചിയിലാണ് യാത്ര. അതിൽ കാറ്റുനിറച്ചിരിക്കും. നല്ല മഞ്ഞയും ചുവപ്പും കലർന്ന നിറം. ഗൈഡ് വന്ന് എല്ലാം പറഞ്ഞു തരും. പാകത്തിനുള്ള ലൈഫ് ജാക്കറ്റും ഹെൽമെറ്റും ധരിപ്പിക്കും.പിന്നെ കുതിച്ചു പായുന്ന വെള്ളത്തിലേക്ക്. പാറക്കല്ലുകളി നിടയിലൂടെ തെന്നിത്തെറിച്ച്.ശരിക്കും അച്ചു ന് പെടി ആയി. പാച്ചൂന്റെ കാര്യം ഓർത്താ ഏററവും പേടി ആയതു്. അവൻ അടുത്ത ബോട്ടിൽ ആണ്.അവനൊരു പേടിയും ഇല്ല. ആർത്തുചിരിച്ച് അച്ഛന്റെ മടിയിൽ.അച്ചുവിന്റെ ശ്രദ്ധമാറിയപ്പോൾ അച്ചു തെറിച്ച് വെള്ളത്തിൽ വീണു. പക്ഷേ ഗൈഡ് അച്ചൂ നെ രക്ഷിച്ചു.ബോട്ടിലുള്ളവർ ഉറക്കെക്കരഞ്ഞു.പാച്ചു അവൻ അടുത്ത ബോട്ടിലിരുന്ന് ചിരിക്കുന്നു. ദുഷ്ടൻ. പക്ഷേ അച്ചൂ നും ചിരി വന്നു.
   ഒരു ബോട്ടിൽ ഏഴുപേർക്ക് കയറാം. ഒന്നര മണിക്കൂർ.അഞ്ചര മൈലോളം ഉണ്ട്. നമുക്ക് വേണമെങ്കിൽ ഇടക്കവച്ചു നിർത്താം. ആദ്യം പേടിച്ചെങ്കിലും അച്ചൂ ന് രസായിത്തുടങ്ങി. വശങ്ങളിൽ വനമാണ്. എന്തു മാത്രം പക്ഷികൾ.അണ്ണാറക്കണ്ണൻ, കരടികളേയും കണ്ടു. അച്ചൂന്റെ പേടി മാറി വന്നപ്പഴേക്കും ട്രിപ്പ് അവസാനിച്ചു. ഇപ്പതീരണ്ടായിരുന്നു. അച്ചൂ ന് സങ്കടായി.....

Friday, June 1, 2018

പ്രവേശനോത്സവം ഒരു പഠനോത്സവത്തിന്റെ തുടക്കം......

    കറി ച്ചിത്താനം ശ്രീ കൃഷ്ണാ ഒക്കേഷണൽ ഹയർ സെക്കന്ററി ഞാൻ പഠിച്ച വിദ്യാലയമാണ്. അവിടുത്തെ ഒരോ മണൽ തരിയും എനിക്ക് പരിചിതമാണ്. പഠിച്ചിരുന്ന കാലത്തുള്ള ആകരിങ്കൽ ഭിത്തിയുള്ള ആ പഴയ ക്ലാസ്റൂം ഇന്നും അതേപടി അവിടെയുണ്ട്. എന്റെ ഗൃഹാതുരത്വ സങ്കൽപ്പത്തിൽ നിറഞ്ഞു നിൽക്കുന്ന ആ ക്ലാസ് റൂംഅവിടെച്ചെല്ലുമ്പോൾ ഒക്കെ ശ്രദ്ധിക്കാറുണ്ട്. ആ പഴയ വള്ളി നിക്കറുകാരന്റെ പരിഭ്രമത്തോടെ ആ ബഞ്ചിൽപ്പോയി ഇരുന്നിട്ടുണ്ട്.ചൊക്ക് കഷ്ണങ്ങളും കല്ലുപെൻസിലും സൂക്ഷിച്ചു വക്കാറുള്ള ആകരിങ്കൽ ഭിത്തിയിലെ വിടവുകൾ എനിക്കിന്നും ഹരം പകർന്നിട്ടുണ്ട്.

        ആ പുണ്യ ക്ഷേത്രത്തിലാണ് പുതിയ കുരുന്നുകളെ വരവേൽക്കാനുള്ള പ്രവേശനോത്സവം, ഐശ്വര്യ ദീപം തെളിച്ച് ഉത്ഘാടനം ചെയ്യാനുള്ള മഹാഭാഗ്യം എന്നെ തേടി വന്നത്. എനിക്ക തൊരു വെറും ചടങ്ങായിരുന്നില്ല., എന്റെ ഹൃദയം കൊണ്ടാണ് ഞാനാ തിരി തെളിച്ചത്
     ആ സരസ്വതീ ക്ഷേത്രത്തിലെ പഠനവും ഒരുത്സവമാകട്ടെ, കഞ്ഞുങ്ങൾക്ക് മാധുര്യമൂറുന്ന ഒരു മഹോത്സവം....