പൂതൃക്കോവിൽ ഏകാദശി വിളക്ക് [നാലു കെട്ട് - 150]
ഈ തറവാടിന്റെ ഒരഹങ്കാരമാണ് കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രവും അവിടുത്തെ ഏകാദശി വിളക്കും. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളുടെ സാമ്യമാകാം ഈ ക്ഷേത്രത്തിന് " തെക്കൻ ഗുരുവായൂർ " എന്നു പേരു വരാൻ കാരണം.
അന്ന് ഉത്സവവും, ഏകാദശി വിളക്കും രണ്ട വസരത്തിലായിരുന്നു. ഉത്സവത്തിനു മുമ്പ് " കൊടിമൂളൽ " എന്നൊരു ചടങ്ങുണ്ട്. മേ ശാന്തി തിരുനടയിൽ നിന്ന് ഭഗവാനെ സാക്ഷി ആക്കി " കൊടിയേറ്റിന് പാണി കൊട്ടിക്കട്ടെ " എന്ന് ഒരോ ഊരാ ണ്മ പ്രതിനിധികളോടും പ്രത്യേകം പ്രത്യേകം ചോദിച്ച് അനുവാദം വാങ്ങുന്നു. കൊടികയറുന്നതു മുതൽ ആറു ദിവസത്തെ ഉത്സവം. എന്നും അമ്പലത്തിൽ വാരസദ്യ, ശീവേലി, വിളക്ക് കുട്ടികളു മനസിൽ പൂത്തിരി കത്തിച്ച ആ ഉത്സവം ഇന്നും മനസിലുണ്ട്.നാലമ്പലത്തിൽ നിരന്ന് ചമ്രം പടിഞ്ഞിരുന്ന് ആ സ്വദിച്ച ആ സദ്യയുടെ രുചി ഇന്നും നാവിലുണ്ട്. ദിവസവും ശീവേലിക്ക് ആനപ്പുറത്തെഴുന്നള്ളത്ത്.ഒരു ദിവസം ഉത്സവബലി. അന്ന് ശീവേലി ഇല്ല.അതാണന്ന് കുട്ടികൾക്ക് സങ്കടം. കൊടികയറിയാൽ അന്തർജനങ്ങൾക്ക് അമ്പലത്തിൽ പ്രവേശനം ഇല്ല. അന്ന് തറവാട്ടിലേക്ക് ഇറക്കി പൂജ ഉണ്ട്. ഭഗവാൻ പരിവാര സമേതം. അന്നവർക്ക് ഭഗവാനെ നേരിൽക്കണ്ട് തൊഴാനൊരവസരം.
ഏകാദശി വിളക്കിന് ആഘോഷമാണ് പ്രധാനം.കഥകളിയും, തായമ്പകയും കൂത്തും, കുറത്തിയാട്ടവും. അന്ന് ആനക്കാരോടും, ആനപ്പുറത്തു കയറുന്നവരോടും എന്തിന്
ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നവരോട് വരെ കുട്ടികൾക്കൊരാരാധനയാണ്. ചിന്തിക്കടകളും, ബലൂൺ കച്ചവടവും, പക്ഷിശാസ്ത്രവും, കിലുക്കി കുത്തും എല്ലാം അന്ന് ഉത്സവാഘോഷത്തിന്റെ ഉന്മാദത്തിൽപ്പെട്ടതാണ്.
ഇന്ന് ഉത്സവങ്ങൾ ഏറെ മാറിയിരിക്കുന്നു. എങ്കിലും ഏകാദശി വിളക്ക് മനസിൽ ഒരു നെയ് വിളക്ക് പോലെ മാറ്റമില്ലാതെ ഇന്നും തുടരുന്നു.