Friday, October 28, 2016

  "ഹെൻസ് ബ്രൂട്ടസ് ഈസ് ആൻ ഓണറബിൾ മേൻ ".....
ശ്രീ.ജേക്കബ് തോമ്മ സിനെപ്പറ്റിയുള്ള ചാനൽ ചർച്ചകളിൽ ചിലരുടെ പ്രതികരണം രസാവഹം. ഷെയ്ക്ക് സ്പിയർ നാടകത്തിലെ മേൽപ്പറഞ്ഞ ഉദ്ധരണിയാണ് ഇത് ഓർമ്മപ്പെടുത്തുന്നതു്. അദ്ദേഹത്തെ കരിവാരിത്തേക്കുകയും വേണം, എന്നാൽ എതിർക്കാൻ പറ്റുന്നുമില്ല. അത്ര ഉയർന്നതാണ് അദ്ദേഹത്തെപ്പറ്റിയുള്ള ജനാഭിപ്രായം. ആ കരുത്തനായ മനുഷ്യനെ ജനം അത്രക്കിഷ്ടപ്പെടുന്നു. നവ മാധ്യമങ്ങൾ പൂർണ്ണമായി പ്പിന്തുണക്കുന്നു. ധൈര്യമായി മുമ്പോട്ടു പോകൂ ജനം ഒന്നടങ്കം കൂടെയുണ്ട്.
ക്ഷണക്കത്ത്.... [നാലു കെട്ട് - 94]
  
       കുട്ടികളുടെ വിവാഹ ക്ഷണപത്രികക്കും ഒരു പാരമ്പര്യത്തിന്റെ സ്പർശം കൊടുക്കാൻ ശ്രദ്ധിച്ചിരുന്നു. താളിയോലയിൽ ഗ്രന്ഥരൂപത്തിലുള്ള ആക്ഷണക്കത്ത് ഇന്നും സൂക്ഷിച്ചിരിക്കുന്നു. അതിന് അന്ന് ഓല പാലക്കാടു നിന്നാണ് കൊണ്ടുവന്നത്. അത് പാലിൽ മഞ്ഞൾ ചേർത്ത് പുഴുങ്ങി തണലത്തിട്ട് ഉണങ്ങുന്നു. ആദ്യ ഓലയിൽ " വേളി ഓത്തിന്റെ " ഒരു ഭാഗമാണ് ചേർത്തിരിക്കുന്നത്.
    "സുമo ഗലീയം വധൂ
     ഇമാം സമേത പശ്യത"
  ഇവൾ സുമംഗലിയാകാൻ പോകുന്ന വധുവാണ്, അവളെപതി യോടു കൂടി കണ്ടാലും. അതു തന്നെ ഒരു ക്ഷണനമായി. പിന്നെ വേളിക്കും അയ നിയൂണിനും, കടിയേപ്പിനും പ്രത്യേകം പ്രത്യേകം ഓലകൾ.രണ്ടു വശത്തും തടികൊണ്ടു കൊണ്ടുള്ള ചട്ട മനോഹരമായ പട്ടുനൂൽ കൊണ്ട് കോർത്തിരിക്കുന്നു. ശരിക്കും ഒരു താളിയോല ഗ്രന്ഥം..
   അടുത്തത് ശരിക്കും ആലിലയിൽ ആണ്. പഴുത്തു തുടങ്ങിയ ആലില ഒരു പ്രത്യേകപ്രോസസിലൂടെ കേടുകൂടാതെ എത്ര കാലം വേണമെങ്കിലും സൂക്ഷിക്കാം. നല്ല ചൈനീസ് പട്ടിൽ രാജ വിളംബരം പോലെയുള്ള ക്ഷണപത്രവും സൂക്ഷിച്ചിരിക്കുന്നു.
    പാരമ്പര്യത്തിന്റെ താരവിശേഷിപ്പുകളായി അവ ലാമിനേറ്റ് ചെയ്തു്െഫ്രയിമിൽ ആക്കിനാലുകെട്ടിന്റെ ഭിത്തിയിൽത്തന്നെ തൂക്കിയിരിക്കുന്നു.

Wednesday, October 26, 2016

                  അച്ചു പുലിമുരുകൻ കണ്ടു. [അച്ചു ഡയറി- 138]
   പുലിമുരുകൻ അമേരിക്കയിലും എത്തി മുത്തശ്ശാ. അച്ചു കണ്ടു. അച്ഛനും അച്ചുവിന്റെ ഒരു ഫ്രണ്ടും ഉണ്ടായിരുന്നു. അമ്മേം അനിയനേം കൊണ്ടു പോയില്ല..  അച്ചൂ നിഷ്ടായി. അല്ലങ്കിലും അച്ചൂന് മോഹൻലാലിനെ ഭയങ്കര ഇഷ്ട്ടാ. പുലിമുരുകന്റെ അച്ഛനെ പുലി കടിച്ചു കൊന്നു. അതാണവന് പുലികളോട് ദേഷ്യം. അവന്റെ അച്ഛനെക്കൊന്ന പൂലിയെ അവൻ 'ട്രാപ്പിൽ, പെടുത്തി അവന്റെ വേൽ എറിഞ്ഞ് കൊന്നു. അച്ചു ന്റെ കൂട്ട് കുട്ടി ആയിരുന്ന പ്പഴാ,.അച്ചു പേടിച്ചു പോയി. അവനൊരു പേടിയും ഇല്ല.
     അവൻ വലുതായപ്പഴാ മോഹൻലാൽ വന്നത്. കാട്ടിലെ "അഡ്വഞ്ചർ" അച്ചൂന് ഇഷ്ടായി. അച്ഛൻ പറയുന്നതു് ഇതൊക്കെ ഗ്രാഫിക്സ്  ആണന്നാണ്,.അച്ചൂന് തോന്നണില്ല. എന്നാലും മറ്റു പുലികളെ കൊല്ലണ്ടായിരുന്നു' കാട്ടിലെക്ക് ഓടിച്ചു വിട്ടാൽ മതിയായിരുന്നു. അതുപോലെ മോഹൻലാൽ ആനപ്പുറത്ത് വരുമെന്നാ അച്ചൂ വിചാരിച്ചെ. എന്നാലും അച്ചൂന് സിനിമ ഇഷ്ടായി. പാച്ചു നെ കൂടെ കൊണ്ടോ കാ യി രു ന്നു. അവൻ തിയേറ്ററിൽ കിടന്നു ബഹളം വയ്ക്കും അതാ....

Tuesday, October 25, 2016

  അഞ്ചലോട്ടക്കാരന്റെ വടി - [നാലൂ കെട്ട് - 93]
  മുമ്പ് ഈ തറവാട്ടിൽ ഒരു വലിയ വടി സൂക്ഷിച്ചിരുന്നു. അതിന്റെ അറ്റത്ത് ഒരു മണിയും ഓർമ്മിക്കുന്നുണ്ട്. അത് അഞ്ചലോട്ടക്കാരന് റവ ടിയാണ്.
     അന്നത്തെ പോസ്റ്റുമാനാണ് ആഞ്ചലോട്ടക്കാരൻ. ഒരു കയ്യിൽ ഒരു വലിയ കാലൻ കുട. മറേറക്കയിൽ ഈ മണിയോടു കൂടിയ വടി. തോളത്ത് ഒരു മാറാപ്പ്. അതിൽ കത്തുകളും തിട്ടൂരങ്ങളും. രാവിലെ മുതൽ അയാൾ ഈ കത്തുകളുമായി ഓട്ടമാണ്. വിലാസക്കാരനെത്തിരഞ്ഞ്. ഈ മണി ശബ്ദം കേട്ടാൽ ആളുകൾക്കറിയാം. അത്യാവശ്യമായ കത്തുകളുമായി വരുന്ന അഞ്ചലോട്ടക്കാരനാണന്ന്. ആൾക്കാർ വഴി മാറിക്കൊടുക്കും. വഴിയിലെ തടസങ്ങൾ നീക്കിക്കൊടുക്കുo.. അത്യാവശ്യ കത്തുകളാണ് തടസമുണ്ടാക്കാൻ പാടില്ല. രാവിലെ മുതൽ വൈകിട്ടു വരെ ഓട്ടം. .
    ഇന്നെഴുത്തെഴുതാൻ ആർക്കു നേരം. എഴുത്തിന്റെ സൗഹൃദം ഇന്നു നഷ്ട്രപ്പെട്ടിരിക്കുന്നു. പ്രേ മലേഖനങ്ങൾ പോലും ഇന്നില്ല. വളരെ പഴയ കത്തുകൾ വരെ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇടക്കിടെ അതിലൂടെ ഒരു ഗതകാല സഞ്ചാരം പതിവുണ്ട്. അന്നു വ്യക്തികൾ തമ്മിലുള്ള സൗഹൃദത്തിനാണ് പ്രധാനമായും കത്തുകൾ.ഇന്നത് ഗ്രൂപുകളിൽ ആയി. കുറച്ചു കൂടി സുതാര്യം. പക്ഷേ അന്നത്തെ ആ കത്തുകളുടെ ഒരു ഹരം ഒന്നു വേ റേ. അന്ന് വിവരം അറിയാൻ, അറിയിക്കാൻ വേറെ മാർഗ്ഗമില്ല. ഇന്ന് കത്തുകൾക്കുള്ള ആ കാത്തിരിപ്പിന്റെ സുഖം പോലും പുതിയ തലമുറക്കന്യം.

Friday, October 21, 2016

ഞ വരിപ്പിടി.. [നാലു കെട്ട് - 92]

     തറവാട്ടിലെ കാർഷിക സമൃദ്ധിയുടെ ഒരു ബാക്കിപത്രമായി ആ "ഞ വരിപ്പിടി". അത് തേച്ചുമിനുക്കി തളത്തിന്റെ ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്നു. അന്നു " മൂന്നു പൂ  " വരെ കൃഷി ചെയ്യാവുന്ന പാടശേഖരം ഉണ്ട് തറവാട്ടിൽ. പാടം ഉഴുവാൻ രണ്ടേർ [4 കാള ] കാളക ളേയും വളർത്തിയിരുന്നു. സമൃദ്ധമായ ജല സ്ലോതസും സമർദ്ധരായ പണിക്കാരും.പാടം ഉഴുതൊരുക്കി ധാരാളം ചാണകവും ചാരവും കെട്ടു കണക്കിന് പച്ചില വളവും വിതറുന്നു. രാസവള മോ കീ ടനാശിനിയോ ഉപയോഗിക്കില്ല. വരമ്പു വെട്ടി വെള്ളം നി യന്ത്രിച്ച്, കലപ്പ ക്ക് പകരം ഞവരി കെട്ടിയാണ് നടീലിനു മുമ്പ് നിലം നിരപ്പാക്കുന്നത്. ഈ ഞവരിപ്പിടിയിൽ 'ടി ' ആകൃതിയിൽ അടിയിൽ വെട്ടുകളുള്ള ഞവരിപ്പലക ഉറപ്പിക്കുന്നു. അതിന്റെ രണ്ടറ്റത്തും പിച്ചള വളയങ്ങൾ . അതിൽ കമ്പി കെട്ടിനു കവുമായി ബന്ധിപ്പിക്കുന്നു.
   അന്തോ നി ആണ് അന്ന് ഞവരി അടിക്കാറ്. പാളത്തൊപ്പിയും വച്ച് ഒറ്റമുണ്ടുടുത്ത്‌, ചേറിൽ കുളിച്ച് അന്തോ നി ഞവരി അടിക്കുന്നതു കാണാൻ വേണ്ടിത്തന്നെ പാടത്തു പോകാറുണ്ട്. ആന്തോനി കാളകളെ ക്രൂരമായി മർദ്ദിക്കുമെങ്കിലും ആ ജീവികളോട് വലിയ സ്നേഹമാണ്. കുളിപ്പിച്ച് അതിന് ആഹാരവും വെള്ളവും കെടുത്ത ശേഷമേ അന്തോ നി എന്തെങ്കിലും കഴിക്കൂ.
   ആകാർഷിക സമൃദ്ധിയുടെ നല്ല കാലം ഉണ്ണിയുടെ മനസ്സിലൂടെ കടന്നു പോയി. മുമ്പിലിരിക്കുന്ന മനോഹരമായ പായ്ക്കറ്റിലുള്ള അരിയിലേക്ക് നോക്കി നെടുവീർപ്പിടാനെ ഉണ്ണിക്കിന്നു കഴിയുന്നുള്ളു..

Monday, October 17, 2016

   ആട്ടുകട്ടിൽ - [ നാലു കെട്ട് - 91]
    ഒറ്റപ്പലകയിലാണത് തീർത്തിരിക്കുന്നത്.നല്ല വേങ്ങപ്പലക .വെങ്ങ വാത ഹാരിയാണ്. മറ്റു പല ഔഷധ ഗുണവും പറയപ്പെടുന്നു. പല വിധ ആയ്യൂർവേദ മരുന്നു കൂട്ടിയ തൈലത്തിൽ ഒരു മാസം ഇട്ടു വക്കുo: അങ്ങിനെ തൈലാധി വാസത്തിന് ശേഷമാണ് ഉ പയോഗിക്കുക. ഇതൊക്കെ മുത്തശ്ശൻ പറഞ്ഞുള്ള അറിവാണ് ഉണ്ണിക്ക്. ഒറ്റമുണ്ടുടുത്ത് അതിൽ നീണ്ടു നിവർന്ന് കിടക്കുന്ന മുത്തശ്ശനെ ഉണ്ണി ഇന്നും ഓർക്കുന്നു. ഒരു രാമച്ച വിശറിയും കൈയിൽക്കാണും. ആ ആട്ടുകട്ടിൽ ആടുമ്പഴുള്ള ആ കറകറ ശബ്ദം ഇന്നും ഉണ്ണിയുടെ ചെവിയിൽ മുഴങ്ങുന്നു. അന്ന് നടുവ് വേദനക്കുള്ള ഉത്തമ ചികിത്സയാണ് അതിലെ ശയനം.തലയിണ പോലും ഉപയോഗിക്കാതെ അതിൽ നീണ്ടു നിവർന്നു കിടക്കണ o. ആട്ടത്തിനുസരിച്ച് നമ്മുടെ ശരീരം പൂർണ്ണമായും ആ പലകയിൽപ്പതിയും. ഭൂമിക്ക് സമാന്തരമായി അതിൽ നീണ്ടു നിവർന്നു കിടക്കുമ്പോൾ ഉള്ള സുഖം ഒന്നു വേറേയാണ്. ആട്ടത്തിനനുസരിച്ച് വായ്യൂ ഭഗവാൻ നമ്മെ തലോടി താലോലിച്ച് ഉറക്കും. ആ കറകറ ശബ്ദം പോലും നമുക്കുള്ള ഉറക്കുപാട്ടായി നമുക്ക് അനുഭവപ്പെടും.
     മച്ചിൽ കണ്ണുനട്ട് ആ ആട്ടകട്ടിലിൽ നീണ്ടു നിവർന്നു കിടന്നപ്പോ 8 ആ പഴയ കൂട്ടുകുടുംബത്തിനെറെ ഒരു സുരക്ഷിത വലയം ഉണ്ണിയുടെ ശരീരത്തിൽപ്പതിഞ്ഞ പോലെ ഉണ്ണിക്കു തോന്നി...
,

Friday, October 14, 2016

അച്ചൂo മൊട്ടയടിച്ചു. [അച്ചു ഡയറി-137]
     മുത്തശ്ശാ അച്ചൂ നൂം തലമുടി വെട്ടണം. ഡേവിഡ് ബക്കാമിന്റെ കൂട്ട് സ്പ്പൈക്ക് ചെയ്യണം. അച്ചൂ നെറ ഫ്രണ്ട്സ് ഒക്കെ അങ്ങിനെയാ. അച്ഛനും സമ്മതിച്ചു. അടുത്തുള്ള ഒരു " മോളിൽ " ആണ്. ഫിലിപ്പൈയിനികളാവെട്ടുന്നെ.അവർക്ക് ഇഗ്ലീഷ് അറിയില്ല. അച്ഛൻ സാധനങ്ങൾ വാങ്ങാൻ പോയി. എങ്ങിനെയാ ഒന്നു പറഞ്ഞു മനസിലാക്കുക.
        അച്ചൂന് അവർ ഒരാൽ ബം തന്നു. അതിൽ ഒത്തിരി മോഡൽ ഉണ്ട്. ഏതു വേണമെന്ന് കാണിച്ചു കൊടുത്താൽ മതി. അതുപോലെ വെട്ടും. ഏതാ വേണ്ടേ? അച്ചൂന് കൺഫൂഷൻ ആയി. അപ്പഴാണ് മൂഴൂവൻ മൊട്ട അടിച്ച ഒരു കുട്ടിയുടെ പടം കണ്ടത്. അച്ചൂ പെട്ടന്ന് പാച്ചൂ നേ ഓർത്തു. അവൻ മൊട്ടയടിച്ചിട്ട് എല്ലാവരും കളിയാക്കുന്നു. അച്ചൂന് സങ്കടം വന്നിരുന്നു. അവനും കണ്ണാടി നോക്കി തലയിൽ തൊട്ടു കാണിക്കും. പാവം..
   അച്ചൂ നും ഇതുമതി. ഇനി ആരും അവനെത്തന്നെ കളിയാക്കണ്ട. അങ്ങിനെ അച്ചുവും മൊട്ട ആയി. ചെറിയ വിഷമം തോന്നി. സാരമില്ല. പാച്ചൂ നെ ഓർത്തപ്പോൾ സന്തോഷായി. ഇനി അവന്റെ ഏട്ടനും കൂടെ ഉണ്ടല്ലോ.

Thursday, October 13, 2016

എന്റെ ആരാധനാ സങ്കൽപ്പത്തിൽ ഏറ്റവും ഉദാത്തമായ ആരാധന ഇന്ന്.വിദ്യാരാധന!. വാഗ്ദേവിയെ മനസിൽ ധ്യാനിച്ച് ഈ അക്ഷര വർഷം ആരംഭിക്കട്ടെ. അറിവിനെറെ അക്ഷരങ്ങളെ ധ്യാനിക്കട്ടെ. ആയുധപൂജക്ക് എനെറെ എഴുത്താണി ഞാൻ പൂജിക്കട്ടെ.. അക്ഷര സമ്പത്തിനായി ലക്ഷമി ദേവി യെ നമിക്കട്ടെ...
   ഇല്ലത്തെ വലിയകുളം [നാലു കെട്ട് - 90]

   
    തൊടിയുടെ കിഴക്കെ അറ്റത്താണ് ആ കുളം. പ്രതാപകാലത്ത് ഒരു ഒന്നാന്തരം കുളമായിരുന്നു, നല്ല പരിപാലനം. ഇന്നതിന്റെ സ്ഥിതി ദയനീയം. കാടും പടർപ്പും കയറി, ഒരു വശം ഇടിഞ്ഞ്, പായൽ നിറഞ്ഞ് ഒരു വല്ലാത്ത അവസ്ഥ. ദുഖം തോന്നി.
    തന്റെ കുട്ടിക്കാലത്ത് "കുളം ചാട്ടം" ഹരമായിരുന്നു. അന്നിത് പൊതുവായി കളിക്കാൻ അനുവദിച്ചിരുന്നില്ല. അന്നുകൂട്ടുകൂടുബത്തിൽ കൂട്ടുകാർ ധാരാളം.അച്ഛനാണ് അന്ന് നീന്തൽ പഠിപ്പിച്ചിരുന്നത്.. പേട്ടു തേങ്ങ രണ്ടെണ്ണം കൂട്ടിക്കെട്ടി ഉറപ്പിക്കും. അതിൽ കിടന്നാ നീന്തൽ പഠിക്കുക. താന്നൂ പോകില്ല. രണ്ടു വശത്തും അത് നമ്മെ താങ്ങിനിർത്തുo. വാഴപ്പിണ്ടി കൂട്ടിക്കെട്ടി അന്ന് ചങ്ങാടം ഉണ്ടാക്കിയിരുന്നു. ഇല്ലത്തെ ചെമ്പൂം, മരത്തോണിയും വരെ അന്ന് ജലയാനമായിക്കളിച്ചിരുന്നു. ഒരു വശത്ത് വലിയ മതിലാണ് അവിടുന്നു ചാടുന്നതും ഡൈയ് വ് ചെയ്യുന്നതും ആയിരുന്നു ഏറ്റവും വലിയ സാഹസികത. കുളപ്പുരയുടെ ഒരു പൊത്തിൽ ഉമ്മിക്കരിയും രണ്ടായി പ്പിളർന്ന ഈർക്കിലിയും വച്ചിരിക്കും. ഇഞ്ചയും താളി യുമാണ് അന്ന് തേക്കുക. അന്ന് സോപ്പ് ഒരത്യാ ഡമ്പര വസ്തുവായിരുന്നു. പുറത്തു പോയി വന്നാൽ അന്ന് മുങ്ങിക്കുളിച്ചിട്ടേ ആഹാരം തരുമായിരുന്നുള്ളു.
       തവളകളുo, നീർക്കോലി ക ളൂം വരെ ഇന്ന പ്രത്യക്ഷമായിരിക്കുന്നു. ജീവനില്ലാത്ത ആ അഴുക്കു ജലത്തെ നോക്കി ഉണ്ണി നെടുവീർപ്പിട്ടു.ഇന്ന് ഇടവപ്പാതി കാലത്തു മാത്രം കുളത്തിന് കുറച്ചെങ്കിലും ജീവൻ വയ്ക്കും . ഇന്ന് കുളത്താൽ ഒന്നു മുങ്ങിക്കുളിച്ചിട്ട് ഒരു പാടു കാലമായി. നീന്തിത്തുടിച്ച കാലം മറന്നു' ഇന്ന് പ്രകൃതിയിൽ നിന്ന് പറിച്ചെടുത്ത ജീവിതം എന്ന് ഉണ്ണിക്ക് തോന്നിയിട്ടുണ്ട്.

Sunday, October 9, 2016

  റോസാ ലീ കാർട്ടർ എലൻ ഫൺ റൺ [ അച്ചു ഡയറി-136]

      മുത്തശ്ശാ അമേരിക്കയിൽ സ്ക്കൂളിൽ പഠിക്കാൻ ഫീസില്ല. സ്ക്കൂൾ ബസിനും ചാർജില്ല. എല്ലാം ഫ്രീയാണ്. പക്ഷേ ഇൻസ്യയിലെപ്പോലെ അല്ല ഒരു സ്ഥലത്ത് ഒരു സ്ക്കൂളു മാത്രമേ ഇവിടെ ഉള്ളു. അച്ചൂന്റെ സ്കൂൾ നല്ല സ്കൂളാ. പക്ഷേകുട്ടികൾക്ക് നല്ല ഒരു " കിഡ്സ് തീയേറ്റർ " ഇല്ല. അതിന് ഫണ്ട് റൈസ് ചെയ്യാനാ ഈ ഫൺ റൈയ്സ് .

     അതാണ് "റോസാ ലീ കാർട്ടർ എലൻ ഫൺ റൺ ". അതിൽ അച്ചൂവും പേര് കൊടുത്തിട്ടുണ്ട്. ഒരു ലാപ്പ് ഓടാൻ നമ്മൾ ഒരു ഡോളർ കൊടുക്കണം. അങ്ങിനെ എത്ര ലാപ്പ് വേണമെങ്കിലും ഓടാം. കൂടുതൽ ഓടിയാൽ കൂടുതൽ ഡോളർ പോകും. എന്നാലും നമ്മുടെ സ്ക്കൂളിനു വേണ്ടിയല്ലേ. അച്ചു രണ്ടാമത്തെ ലാപ്പിൽ വീണുപോയി. പുറകേ ഓടിയവർ അറിയാതെ ചവിട്ടി. കുറച്ചു വേദനിച്ചു. പക്ഷേ അച്ചു നാപ്പത്തിരണ്ട് റൺപൂർത്തിയാക്കി.എന്നേക്കാൾ കൂടുതൽ ഓടിയത് ജോബ് മാത്രം. ഗ്രാന്റ് പേരൻസിനെ കൊണ്ടുവരണമെന്നു പറഞ്ഞതാണ്. മുത്തശ്ശൻ ഇവിടുണ്ടങ്കിൽ വരായിരുന്നു.. അച്ചു വീണപ്പോൾ സങ്കടായി. ശരിക്കുo മടുത്തു  പോയിമുത്തശ്ശാ. എന്നാലും അച്ചുവിന്റെ സ്ക്കൂളിനു വേണ്ടിയല്ലേ? .അച്ചുപണി എടുത്ത്‌ അതിന്റെ കൂലി അച്ചനോട് വാങ്ങി സ്കൂളിൽ കൊടുക്കുക... വെറുതെ അച്ഛന്റെ കയ്യിൽ നിന്ന് ഡൊണേഷൻ കൊടുക്കുന്നതിലും അച്ചൂനിഷ്ട്ടായത് ഇതാ...

Saturday, October 8, 2016

സ്പടിക മാല [ നാലു കെട്ട് - 89]
   
   തനി സ്പടികം കൊണ്ടുകോർത്ത ഒരു മനോഹര ഹാരം. മുത്തശ്ശൻ പണ്ട് ഹരിദ്വാറിൽ പോയപ്പോൾ ഒരു സ്വാമി കൊടുത്തതാണത്രേ. അമ്പത്തിരണ്ട് മുത്തുകൾ. മുത്തശ്ശൻ അത് സ്വർണ്ണം കെട്ടിച്ചിരുന്നു. ഒറിജിനൽ സ്പടി കം. ഇരുട്ടുമുറിയിൽ ഇതിലെ മുത്തുകൾ കൂട്ടി ഉരച്ചാൽ "സ്പാർക്ക് "... വരും. അങ്ങിനെയാണതിന്റെ പരിശോധന. കണ്ടാൽ ഒറിജിനലും, ഡൂപ്ലിക്കേറ്റും തിരിച്ചറിയാൻ വയ്യ. മുത്തശ്ശന്റെ ഈ മാല വെയിലത്ത് വെട്ടിത്തി ളങ്ങിയിരുന്നു.
      നമ്മുടെ ശരീരോഷമാവ് നിയന്ത്രിച്ചു നിർത്താൻ ഈ മാലക്ക് കഴിയുന്നു. രാത്രി മാല ഊരി വച്ച് രാവിലെ എടുത്തു ധരിക്കുമ്പോൾത്തന്നെ നമുക്കതനുഭവപ്പെടും. ശരീരത്തിൽ ആ അൽഭുത ഹാരം സ്പർശിക്കുന്നിടം തണുത്തു മരവിച്ചതായി അനുഭവപ്പെടുന്നു.ഉണ്ണി ഈ പൈതൃകസ്വത്ത് ഇന്നും ഉപയോഗിക്കുന്നു. മുത്തശ്ശന്റെ ഈ സമ്മാനത്തിന്റെ സ്നേഹസ്പർശം ഇന്നും അനുഭവപ്പെടുന്നു. ഇതു് ധരിക്കുമ്പോൾ മുത്തശ്ശന്റെ സാത്വികഭാവം എന്നിൽ ആവേശിച്ച പോലെ. ഈ തറവാടിന്റെ പാരമ്പര്യം ശരീരത്തിൽ സന്നിവേശിച്ച പോലെ.........

Thursday, October 6, 2016

അച്ചുവിന്റെ ഷട്ടിൽ കോച്ചി ഗ്  [ അച്ചു ഡയറി- l 35]

  മുത്തശ്ശാ അമേരിക്കയിൽ ഷട്ടിൽ ബാറ്റ് ബിൻഡൻ കുറവാണ്. ഇവർക്ക് ഫുഡ് ബോൾ, റബ്ബി, ബാസ്കറ്റ്‌ ബോൾ, ഇതൊക്കെ മതി. ഇതൊന്നും അച്ചൂന്പ റ്റില്ല. അച്ചുവിന്റെ പുതിയ വീടിനടുത്ത് ഒരു ഷട്ടിൽ ക്ലബ്ബുണ്ട്.അഛനെപ്പോലെ അച്ചൂ നും സന്തോഷായി. ഇപ്പൊ ൾ അച്ചൂ അവിടെ കോച്ചി ഗിനു പോകുന്നുണ്ട്.

    ഈ 'സിവിയർ കോച്ചി ഗ്, അച്ചൂന് ബോറടിച്ചു തുടങ്ങി. അച്ചൂ ഇപ്പം നന്നായി ക്കളിക്കുന്നുണ്ട്. എല്ലാം പഠിച്ചപ്പൊ ൾ രസോണ്ട്. അഛൻഷട്ടിൽ ചാമ്പ്യനാണ്. അഛനേപ്പോലെ ആകണം.അതാ അഗ്രഹം. അച്ചു അഛനേക്കാൾ മിടുക്കനാകും.കോച്ച് പറഞ്ഞു. അതു വേണ്ട. അഛനെ അച്ചൂ നു തോപ്പിക്കണ്ട. നന്നായി കളിക്കാറായാൽ മതി. അഛനും അച്ചുവും ഒരു ടീമിൽക്കളിക്കാറാവണം. പക്ഷേ ജോബിനെ തോൽപ്പിക്കണം. അവൻ ഭയങ്കര "ബോസ്സി "യാണ്. എന്നാലും അവൻ അച്ചുവിന്റെ ഫ്രണ്ടാ.

Wednesday, October 5, 2016

        ഗ്രന്ഥപ്പെട്ടി- [ നാലു കെട്ട് - 88]
    ആ പഴയ ഗ്രന്ഥപ്പെട്ടിയിൽ താളിയോല ഗ്രന്ഥങ്ങൾ ആണ്.തറവാട്ടിലെ അമൂല്യ ഗ്രന്ഥങ്ങൾ. നല്ല ചൂരലിൽ മെടഞ്ഞടുത്തആ പെട്ടിയുടെ നിർമ്മാണ രീതി ഉദാത്തമാണ്. നവരാത്രിക്കാലത്താണ് ആ പെട്ടി സാധാരണ പുറത്തെടുക്കാറ്. ഒമ്പത് ദിവസമായി നടക്കുന്ന നവരാത്രി പൂജ തറവാട്ടിൽ വിശേഷമാണ്. തൃമധുരം, ഗുരുതി, മലർ ഇവയാണ്‌ എന്നും നൈവേദ്യം. പൂജ കഴിയുമ്പഴേ തൃമധുരം കഴിക്കുന്നതിനാണ് കുട്ടികൾക്ക് താത്പ്പര്യം. പിന്നെ മലരു ശരക്കര, ഗൂരു തിക്ക് [മഞ്ഞ ൾ, ചുണ്ണാമ്പ്, ശർക്കര, വെള്ളം] കുട്ടികൾക്ക് വലിയ താത്പ്പര്യമില്ല. ഉണ്ണി ഓർത്തു.
       ഒമ്പതു ദിവസം ആദ്യ മൂന്നു ദിവസം ദുർഗ്ഗയും, പിന്നെ ലക് ഷിമിയും, അവസാന മൂന്നു ദിവസം സരസ്വതി യും,.വിദ്യക്കായി ഒരു ദേവത !.. സാക്ഷാൽ സരസ്വതീദേവി.ഉണ്ണിയേ എന്നും ആകർഷിച്ചിരുന്നതു് അതാണ്. ഇങ്ങിനെ ഉദാത്തമായൊരു ദേവസങ്കൽപ്പം ലോകത്ത് ഒരിടത്തും ഉണ്ടന്നു തോന്നുന്നില്ല. ഗ്രീക്കുപുരാണത്തിൽ ഇതിനു സമാനമായത് കണ്ടിട്ടുള്ള തൊഴിച്ചാൽ...
   ദുർഗ്ഗാഷ്ടമി ക്കാണ് പുസ്തകങ്ങൾ പൂജക്കു വയ്ക്കുന്നത്. നവമി അനദ്ധ്യായനദിവസമാണ്. അന്ന് വായിക്കാനോ എഴുതാനോ പാടില്ല. കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദിനം. ആരും പഠിക്കാൻ പറയില്ല. കളി മാത്രം. വിജയദശമി ക്ക് കുളിച്ച് പൂജ കഴിഞ്ഞ് പുസ്തകങ്ങൾ പുറത്തെടുക്കും.രാവിലെ മുതൽ പഠിച്ചതൊക്കെ വാഗ്ദേവിയുടെ മൂബിലിരുന്ന് എഴുതണം.അരിയിലൊ മണലിലോ ആണെഴുതക.മുത്തശ്ശന്റെ അടുത്തു് എഴുത്തിനിരുത്താൻ ഒത്തിരി കുട്ടികൾ അന്നുവരാറുണ്ട്. ജാതി മത ഭേദമന്യേ കുട്ടികൾക്ക് മുത്തശ്ശൻ അന്ന് ആദ്യക്ഷരം പകർന്നു കൊടുത്തിരുന്നത് ഉണ്ണി ഇന്നും ഓർക്കുന്നു.

Sunday, October 2, 2016

കൊമ്പുമുറം - നാലു കെട്ട് - 87
    ആ കൊമ്പ് മുറം ചാണകം മെഴുകി പുകയത്താണ് വയ്ക്കാറ്. പഴയ കാർഷിക സമൃദ്ധിയുടെ ഒരു തിരുവിശേഷിപ്പായി അതിന്നും അവിടുണ്ട്. അന്നത്തെ ഉരപ്പുരയുടെ നിറസാദ്ധിധ്യം. നെല്ല് പെറ്റാനും അരി വേർതിരിക്കാനും.
          ഉണ്ണിക്കതിനോട് അഭിനിവേശം തോന്നിയത് അതുകൊണ്ട് മാത്രമല്ല. അന്നത്തെ തന്റെ വിവാഹച്ചടങ്ങുകൾ ഉണ്ണിയുടെ മനസി ലൂടെ കടന്നു പോയി.
"സഹ ധർമ്മം ചരത":..എല്ലാ നല്ല ധർമ്മത്തോടു കൂടി ചരിക്കാൻ ആശംസിച്ച് അവളുടെ അച്ഛൻ അവളെ എന്റെ കയ്യിൽ ഏൾപ്പിച്ച ചടങ്ങ്. അഗ്നിസാക്ഷി ആയ ആ വിവാഹ ച്ചടങ്ങുകൾ ഒന്നൊഴിയാതെ ഉണ്ണിയുടെ മനസ്സിലൂടെ കടന്നു പോയി.
  ''സുമം ഗലീയം വധൂ
    ഇമാംസമേ തപശ്യത."
വേളി ഓത്തിന്റെ വൈദിക താളവും, ഹോമകണ്ഡത്തിലെ പൂകയും.. എല്ലാം ഇന്നും ഉണ്ണിയുടെ മനസ്സിലുണ്ട്.ചടങ്ങിന് മലർ ഹോമം ഉണ്ട്. അതിന് ഈ കൊമ്പു മുറം വേണം. ഇന്നും വാമഭാഗം കൂടെയുണ്ട് തല്ലിയും തലോടിയും, ഇണങ്ങിയും പിണങ്ങിയും സുഖദുഖങ്ങളിൽ തുല്യ പങ്കാളി ആയി, അന്യോന്യം താങ്ങായി തണലായി....