.....സൈക്കിൾ .......
ഈ തിരക്കുകൾ അവസാനിപ്പിക്കണം .കുറെക്കാലമായി എന്തായിരുന്നു . വായനശാലാ ,സ്കൂൾ ,അമ്പലം ,പിന്നെ പൂക്കാസാ ,ശാസ്റ്റ്രസാഹിത്യപരിഷത്ത് ,അത്യാവശ്യം യൂണിയൻ പ്രവർത്തനം ഇതൊക്കെ ബാങ്കുജൊലിക്കും ,കുടുംബ പ്രാരാബ്ധങ്ങൾക്കും ഇടയിൽ .എല്ലാം അവസാനിപ്പിച്ചു .വായനശാലയും അത്യാവശ്യം എഴുത്തും വായനയും ഒഴിച്ച് . മക്കളൊക്കെ ഈ വിശാലമായ ലോകത്തിൻറെ ഒരോ ഭാഗത്ത് .ഈ നാലുകെട്ടിൻറെ ഒരുമൂലയിൽ ഞാനും എൻറെ വാമഭാഗവും മാത്രം കൂട്ടിന് ഭരദെവതയും ,മുല്ലക്കൽതേവരും ,നാഗത്താന്മ്മാരും .
അപ്പഴാണ് അപകടം മനസിലായത് !. ജീവിതത്തിൻറെ ബാലൻസ് തെറ്റിയപോലെ . സൈകിൽ നല്ല സ്പീഡിൽ ഒടുംപഴേ ബാലൻസ് കിട്ടുകയുള്ളൂ . പതുക്കെ ആയാൽ ബാലൻസ് പോകും . ജീവിതത്തിന്റെ താളം തെറ്റിത്തുടങ്ങിയോ ?മാടിച്ചുനിന്ന അസുഖങ്ങൾ അലസമായ ജീവിതത്തിലേക്ക് എത്തിനോക്കിതുടങ്ങി . വീണ്ടും സൈക്ലിന്റെ ഗീയർ മാറ്റണ്ടിവരുമോ ?....