Monday, January 26, 2015

  യുവജനോത്സവത്തിനു ഈ മോഹനപർവം അവസാനിക്കുന്നോ ?.....

ഇനി യുവജനോത്സവത്തിന് പഴയിടം ഉണ്ടാകില്ല !..ഒരു ഞട്ടലോടെ ആണ് ആ വാർത്ത കേട്ടത് . നാഷണൽ ഗെയിംസ്ൽ വിളിച്ചുവരുത്തി ഊണില്ല എന്ന് പറഞ്ഞപമാനിച്ചതിനുള്ള മറുപടി . കേരളത്തിലെ എല്ലാ പാചക സംരംഭകർക്കും വേണ്ടിയാണ് ഈ ത്യാഗം. ലാഭമില്ലാ തിരുന്നിട്ടും ഈ കുരുന്നുപ്രതിഭകlൾ ക്കു സദ്യ ഒരുക്കുന്നതിൽ ഒരാനന്ദം മോഹനൻ നബൂതിരി അനുഭവിച്ചിരുന്നു . കലയുടെ ചക്രവർത്തിയെ ,സാക്ഷാൽ എം ടി യെ പ്രണമിച്ചുകൊണ്ട്‌ തന്നെ ആയി ആ വിടവാങ്ങൽ ..
             മഹാൽമ്മാവേ   മാപ്പ് ..................
     പണ്ട് വർണ്ണ വെറി യന്മ്മാർ ഈമാഹാൽമ്മാ വിനെ തീവണ്ടിയിൽ നിന്ന് ചവിട്ടി പുറത്താക്കി .അങ്ങ് ദക്ഷിണാ ഫ്രിക്കയിൽ .ഇന്നു ഇ വിടെ ഒരു തീവണ്ടിക്കുവേണ്ടി നമ്മുടെ ഭരണാധികാരികൾ പ്രിയപ്പെട്ട രാസ്ട്രപിതാവിന്റെ പ്രതിമ ഇളക്കിയെടുത്ത് കയറുകൊണ്ട് വരിഞ്ഞുകെട്ടി ടിപ്പർ ലോറിയിൽ കയറ്റി നാടുകിടത്തുന്നു . ഒരമ്പലത്തിലെ വിഗ്രഹം മാറ്റി പ്രതിഷ് ടിക്കുന്ന പരിപാവനതയോടെ അത് ചെയ്യാമായിരുന്നു . മെട്രോക്ക് അത്ത്യാവശ്യ മായിരുന്നെങ്കിൽ !
     അതിനെ എതിർക്കാൻ വിരലിലെണ്ണാവുന്ന ആളുകളെ ഉണ്ടായിരുന്നുള്ളൂ എന്നത് ഭീതിജനകമാണ് . ആ മഹാൽമ്മവിനെ ഹൃദയത്തിൽ  സൂക്ഷിക്കുന്ന കുറച്ചുപേരെങ്കിലും അതുതടയാനുണ്ടായല്ലോ .അവർക്ക് ഹൃദയത്തിൻറെ ഭാഷയിൽ നന്ദി

Wednesday, January 21, 2015

   മലമുഴക്കിവേഴാമ്പൽ ................

       ഇനിയും എന്തിന് നിങ്ങളെന്നെ ബന്ധനസ്ഥനാക്കുന്നു . ഞാൻ അനസ്യൂതം ഒഴുകിക്കോട്ടേ . അങ്ങു ദൂരെ എന്നെ നിങൾ ഒന്നു ബന്ദിച്ചതാണ് .  അവിടുന്ന് കുതറി ഓടിയാണ് ഞാനിവിടെ എത്തിയത് . ഞാനെന്ത് ദ്രോഹംചെയ്തു കടരും ,മലയരും എൻറെ മക്കളാണ് . അവരെ സഹായിച്ചതാണോ എൻറെ തെറ്റ് . അതോ അപൂർവജൈവ സമ്പത്ത് നിലനിർത്തിയതൊ ?. എന്നെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപാട് ജീവജാല്ങ്ങളുണ്ട് ഈ കാട്ടിൽ . എൻറെ വെള്ളി പോലെ വെട്ടിത്തിളങ്ങുന്ന ഉടയാടകൊണ്ട് ആതിരപ്പള്ളിയിൽ മനഹരമായ മായിക കാഴ്ച്ച നിങ്ങൾക്കുവേണ്ടി ഞാൻ ഒരുക്കിത്തരുന്നില്ലേ ?.അവിടെ ആയിരക്കണക്കിന് വിനോദസഞ്ചാരികൾ വന്ന് എത്ത്ര വരുമാനമാണ് നിങ്ങൾക്ക് കിട്ടുന്നത് . എന്നിട്ടും എന്തിന് ;.
     നഗരത്തിൽപ്പാർക്കുന്ന കുറ ച്ചുപെർക്കുവേണ്ടി മണലൂറ്റിയും മറ്റും ഇതിനകം എൻറെ എത്ര സഹോദരിമാരെ നിങ്ങൾ കൊന്നു .നിഷ് ക്കരുണം വിറ്റു . നശിപ്പിച്ചു . കാടിന്റെ മക്കളെയും നിങ്ങൾ ദുരിതത്തിലാക്കി . എന്തിനിത് .ഈ ബന്ധനം കാലപ്പഴക്കം കൊണ്ട് ഒരിക്കൽ തകരും . അന്ന് നിങ്ങൾ കരയും .
    
     ക്ഷെമിക്കണം സഹോദരി .ഞാനും ദുഖിക്കുന്നു . പക്ഷേ ഇതുകൊണ്ട് "മലമുഴക്കിവേഴാമ്പൽ "എന്ന പക്ഷിയുടെ വംശം അന്യം നിന്നു പോകുമോ എന്ന ഒരു ചെറിയ ഭയം മാത്രമേ ഇന്നത്തെ ഭാരണാ ധികാരികൽക്കൊള്ളൂ :എന്തുചെയ്യാം

com>

2:38 PM (11 minutes ago)


to me

Monday, January 19, 2015

ഒരു പുനർദാനത്തിന്റെ കഥ .................

   ഗുരുവായൂർ കുറൂ രമ്മയുടെ കൂട്ട് ഒരമ്മ . കുറിച്ചിത്താനം പൂത്തി ർക്കൊവിലപ്പന്റെ സ്വന്തം ചേ ന്നാട്ടമ്മ . കൃഷ്ണഭഗവാനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സ്വാധ്വി . കുട്ടികളില്ലാതെ സ്വന്തം കുടുംബം അന്ന്യം നിൽക്കുമെന്നായപ്പോൾ സ്വന്തം ഭൂമി മുഴുവൻ പൂത്തൃക്കൊവിലപ്പന് ദാനം ചെയ്ത് വിഷ്ന്നുപാദം പൂകി .

     അന്നത്തെ ക്ഷേത്രം ഊരാന്മ്മക്കാർ ആ അമ്മതന്ന ഭൂമി മുഴുവൻകുട്ടികൾക്കായി പുനർ ദാനം ചെയ്തു . കുട്ടികൾക്ക് പO Iക്കാനായി  ഒരു ഒന്നാന്തരം സരസ്വതീക്ഷേത്രം . ഇന്നു ആയിരക്കണക്കിന് കുട്ടികൾ ആ മുറ്റത്ത് ഓടിക്കളിക്കുന്നു . ക്ഷേത്രത്തിലെ നിത്യനിദാനത്തിന്റെ പടിത്തരം വെട്ടിക്കുറ ച്ചാണ് അന്നവർ അവിടെ ആ വിദ്യാലയം പണിതുയർത്തിയത് . കുട്ടികളുടെ   കുറവ് ഒരിക്കലും അവിടെ ഇതുവരെ ബാധിച്ചിട്ടില്ല .

      ഇന്നു ആ വിദ്യാലയത്തിന്റെ തിരുമുറ്റത്ത് ചേന്നാട്ടമ്മക്ക് ഒരു സ്മാരകം ഉണ്ട് . അവിടെ തിരികൊളുത്തി പുഷ് പ്പാർച്ചന നടത്തിയിട്ടേ കുട്ടികൾ പരീക്ഷക്ക്‌ പോകാറുള്ളൂ .. ആ സ്നേഹനിധി ആയ ആ അമ്മയുടെ ആല്മ്മാവ് സ്നേഹവാത്സല്യത്തോടെ തങ്ങളെ സംരക്ഷിക്കും എന്നവർ വിശ്വസിക്കുന്നു .ചേന്നാട്ടമ്മയുടെ പേരിൽ ആധുനിക സൌകര്യങ്ങളോടേ ഒരു വിവരസാങ്കേതികവിദ്യാകേന്ദ്രവും അവിടെക്കാണാം .
        ആ മഹാദാനത്തിനും  പുനർദാനത്തിനും ഈ തലമുറ പൂർവികരോട് വളരെ അധികം കടപ്പെട്ടിരിക്കുന്നു .. ഞങ്ങൾ സാസ്ട്ടാഗം നമിക്കുന്നു .        

Sunday, January 18, 2015

  ഇല്ലപ്പറമ്പ് ...........

      കാലങ്ങളായി പ്രവാസിയാണ് .ഈ മരുഭൂമി മടുത്തു . നാട്ടിലോരുപിടിമണ്ണ് . ഇത്തവണ ശ രിയാക്കണം . ഒരുസ്ഥലം ഉറച്ചതാണ് .അപ്പോൾ അത് ലണ്ട്ബാങ്കിൽ പെടുന്നത് . അടുത്തത്‌ മെട്രോ ഏറ്റെടുക്കാൻ സാധ്യതയുള്ളത് . പാടം നികത്തിയതിനു കേസുള്ളത് . അടുത്തത് ആദിവാസി ഭൂമി . മിച്ചഭൂമി  എന്നറിയാതെ ഇടപെട്ടത് ഭാഗ്യത്തിന് രക്ഷപെട്ടു . ഭീമമായ തുകപറഞ്ഞ ഭൂമി NH  വികസനത്തിൽ നസ്ടപ്പെടുമെന്നുറ പ്പയപ്പോൾഅതും വേണ്ടന്നു വച്ചു . ഇനി ഭൂമി വേണ്ട ആകാശം മതി . അപ്പഴാണ് ഫ്ലാറ്റ് തട്ടിപ്പിന്റെ കഥകൾ .

"മോൾക്ക്‌ എങ്ങനെ ഉള്ള ഭൂമി വേണം "

      എനിക്കിഷ്ടം നിറ യെക്കാടുപിടിച്ച പറ്റുമെങ്കിൽ ഒരു സർപ്പക്കാടുള്ളത് . ചെറിയ ഒരുകുളം .അതിൽ മത്സ്യങ്ങളും തവളകളും പാമ്പുകളും .നടുക്കുകൂടി വെള്ളമോഴുകുന്ന ഒരു തോട് . മാവും പ്ലാവും ആഞ്ഞിലിയും . ചാഞ്ഞു കിടക്കുന്ന കൊമ്പിൽ ഒരു ഊഞ്ഞാൽ . ഇലഞ്ഞിയും ചെമ്പകവും ഒരു പാലമരവും .ഈമരുഭൂമി എനിക്ക് മടുത്തു . മഴയത്ത് ചേമ്പിലയിൽ വെള്ളം കെട്ടുന്നതും പുൽനാമ്പിൽ ഖനീഭവിച്ച മഴത്തുള്ളികളും . എൻറെ സ്വപ്നത്തിൽ സത്യത്തിൽ ഇതൊക്കെയാണ് . അങ്ങോട്ട്‌ പാമ്പുകൾ എത്തിനോക്കുന്ന കൽക്കെട്ടുകളുള്ള ഒരു തൊണ്ട് . കാടു കയറിക്കിടക്കുന്ന ഒരു പൊട്ടക്കിണറും . 

"കൊള്ളാം അങ്ങിനെയെങ്കിൽ അച്ഛന്റെ എക്ക്കർ കണക്കിനു കിടക്കുന്ന എല്ലപ്പുരയിടത്തിന്റെ ഒരുഭാഗം നിനക്കുതരാം . ..സന്തോഷമായില്ലേ ...ഒറ്റയ്ക്ക് താമസിക്കുന്ന ഈ അച്ഛനും അമ്മയ്ക്കും മോള ടുത്തുണ്ട് എന്നൊരു തോന്നലും വരും ."

Tuesday, January 13, 2015

  ഓലവര ..........

    വാണിദേവിയുടെ മുമ്പിൽ സ്വർണ്ണം കൊണ്ട് നാവിൽ ഹരിശ്രീ . .പിന്നീട് എഴുത്താശാൻറെ അടുത്തേക്ക് . ശ ങ്കു ആശാന്റെ ചാണകം മെഴുകിയ ഇറയത്ത്‌ . ഉണ്ണിനംപൂരിക്കു പ്രത്യേകം ഇരിപ്പടം . ആദ്യദിവസം ദക്ഷിണയുടെ കൂടെ ശ ർക്കര അവിൽ മലർ . ആശാൻ അത് യോജിപ്പിച്ച് എല്ലാവർക്കും തരും . അതിൻറെ സ്വാദ് ഇന്നും നാവിൽ .
       കൂട്ടുകാരുടെ ഇടയിൽ കോണകം മാത്രം ഉടുത്ത് . ഉപനയനം കഴിയാതെ മുണ്ടുടുക്കാൻ സമ്മതിക്കില്ല . വാശി പിടിച്ചപ്പോൾ ഒറ്റത്തോർത്തിലെക്കും പിന്നെ വള്ളിനിക്കറിലേക്കും . മുത്തശ ന്റെ സൌജന്യം . ....ഓലയുടെ അറ്റം ത്രികോണാകൃതിയിൽ കെട്ടി അതിൽ ആശാൻ നാരായം കൊണ്ടെഴുതിത്തരും . മുമ്പിൽ വിരിച്ച മണലിൽ നമ്മൾ എഴുതണം . വിരൽത്തുമ്പിൽ ചോരപോടിയും . അങ്ങിനെ അക്ഷരമാല ആ വിരൽത്തുമ്പിലൂടെ ബോധമണ്ടലത്തില് ഉറയ്ക്കും . വ്യക്ത്തമായി ഉച്ചരിക്കണം . തെറ്റിയാൽ നാരായത്തിന്റെ അറ്റം കൂട്ടി ചെവി പൊന്നാക്കും . എന്നെ ആശാൻ ഒന്നും ചെയ്യില്ല . സവർണ്ണമേധാവിത്തത്തിന്റെ ആനുകൂല്യം . ആശാന്റെ ആ ഓലമേഞ്ഞ പുരയുടെ ഇറയം എൻറെ സ്വർഗമായി മാറിയിരുന്നു പക്ഷേ ..അപ്പഴേക്കും പഠനം കഴിഞ്ഞിരുന്നു . ഇനി     "ഓലവര "ആണ് ആശാന് ദക്ഷിണയും ഒരു മല്ലുമുണ്ടും . ആശാൻ അനുഗ്രഹിച്ച് ഒരു കെട്ട് എഴുത്തോല കയിൽ ത്തരും .

     അക്ഷരങ്ങളുടെ ലോകത്തേക്ക് എന്നെ ഉയർത്തിയ ശ ങ്കുആശാ നും ,ആചാണ കംമെഴുകിയ ഇറയവും എനിക്കുതന്ന ഓർമ്മകൾ ഇന്നും ഹൃദയത്തിന്റെ ഒരു കോണിൽ ഭദ്രം


Tuesday, January 6, 2015

ഉണ്ണിയുടെ തിരുവാതിര ...............
എന്തിനാണ് മുത്തശ്ശി ഈ 101 -വെറ്റില . തിരുവാതിരക്ക് . "നെടുമങ്ങല്ല്യത്തിന് ഭർത്താവിനെ ആയുസിന് . ഇന്നു എട്ടങ്ങാടിയാണ് . എട്ടുകൂട്ടം കിഴങ്ങുകൾ ചുട്ടെടുത്ത് നിവേദിച്ച് തിരുവാതിരകളിച്ചതിനു ശേഷം പാർവതിയെ ധ്യാനിച്ച്‌ കഴിക്കണം നാളെ തിരുവാതിരയാണ് .വൃതം നോറ്റു നൂറ്റൊന്ന് വെറ്റി ലകൊണ്ട് മൂന്നും കൂട്ടി ഉറക്കമുളച്ചു തിരുവാതിരകളിക്കണം ഉണ്ണിക്ക് വല്ലതും മനസിലായോ ?".
"ഒന്നു൦ മസിലായില്ല. എന്നാൽ തുടിച്ചു കുളിച്ച് ഒന്നരയും ചുറ്റി മൂന്നും കൂട്ടിച്ചുവപ്പിച്ച അമ്മമാരുടെ തിരുവാതിര ഉണ്ണിക്ക് ഇഷ്ടമാണ് . മൈലാഞ്ചിയിട്ട് കസവുടുത്ത് ഊഞ്ഞാലാടിച്ചു തരുന്ന ഒപ്പോളുമാരെ ഉണ്ണിക്കിഷ് ടമാണ്.തിരുവാതിരപ്പാട്ടും കുരവയിടലും ഇഷ്ടാണ് . പക്ഷെ പാതിരാപ്പൂവെടുക്കാൻ രാത്രിയിൽ പോകുമ്പോൾ ഉണ്ണിക്ക് പേടിയാണ് . വല്ലപാമ്പും കടിച്ചാലോ അതുപോലെ വാഴക്കച്ചിയും വയ്ക്കോലും മേൽച്ചുറ്റി കടുവകെട്ടി തിരുവാതിരക്കിടയിലേക്ക് വരുന്ന എട്ടന്മാരെ എനിക്ക് പേടിയാണ് . നന്നായി തിരുവാതിരപ്പാട്ടുപാടുന്ന മുത്തശിയേയും എനിക്കിഷ്ടാണ് .".
മുത്തശ്ശി ആ തണുത്ത കൈകൊണ്ടു എന്നെ കെട്ടിപ്പിടിച്ചു . മടിയിലിരുത്തി സ്നേഹത്തിന്റെ ആ സുരക്ഷിതമായ ഇടം . ഞാൻ മുത്തശ്ശിയെ പറ്റി ചേ ർനനിരുന്നു
പുരുഷസൂക്ത്തം ..............
ഞാൻ ഗർഭിണിയാണ്‌ . അറിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ്‌ പരിചരണം . നാട്ടിൽനിന്ന് ആയിരക്കണക്കിന് മൈലുകൽക്കിപ്പറം . എല്ലാ ആധുനിക സൌകരിയങ്ങളും . ഓരോദിവസവും എൻറെ ഉദരത്തിൽ വളരുന്ന കുട്ടിയുടെ ആയുരാരോഗ്യ റിപ്പോർട്ടുകൾ .
പക്ഷേ .........അങ്ങുദൂരെ . എൻറെ നാലുകെട്ടിൻറെ വടുക്കിണിയിൽ .അതിരാവിലെ കുളിച്ചു ഭരദേ വതക്കുമുമ്പിൽ ഇരിക്കുമ്പോൾ കിട്ടുന്ന ആസുരക്ഷിതത്തം . തിങ്കൾ ഭാജനത്തിൽ നിവേദിച്ച വെണ്ണ ഉള്ളിൽ ചെല്ലുമ്പോൾ എൻറെ കുട്ടിക്ക് കിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്ന രക്ഷാകവചം . തുളസിയിലയിട്ട തീർദ്ധജലത്തിൻറെ ഊർജം . അതൊന്നും ഇവിടെ കിട്ടില്ല .
"നാളെമുതൽ ഇരുപത്തൊന്നു ദിവസം പുരുഷസൂക്ത്തം ജപിച്ച നെയ്യ് സേവിക്കണം ഞാൻ ജപിച്ചുതരാം . "അദ്ദേഹമാണ് . വിശ്വസിക്കാൻ കഴിഞ്ഞില്ല . സ്വദേ നിരീശ്വരവാദി ആയ അദ്ദേഹത്തിന് ഇതെല്ലാം വശ മുണ്ട് എന്നറിഞ്ഞിരുന്നു . എന്നാൽ .........
പ്രപഞ്ചം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ,ചിലപ്പോൾ അതിനപ്പുരത്തെക്കും ,വിരാട്പുരുഷൻറെ [പ്രപഞ്ചത്തിന്റെ ആ ആല്മ്മാവിന്റെ ]ശക്തി എൻറെ ഗർഭസ്ത്ത ശി ശു വിലേക്ക് ആവാഹിക്കപ്പെടുന്നു . വിരാട്പുരുഷനെ ആവാഹിക്കാൻ എൻറെ പുരുഷൻ തന്നെ . ഞാനദ്ദേഹത്തെ മനസാ നമിച്ചു
Like ·

Friday, January 2, 2015

   മഹാദേവൻ സ്വാമിയുടെ റേഡിയോ ..........--.
                             എന്റെഗ്രാമത്തിൽ അന്ന് ആകെ ഒരു റേഡീയ്യോ മാത്രം . അത് മഹാദേവൻ സ്വാമിയുടെ . എന്നും രാവിലെ സ്വാമി അതുറ ക്കെവക്കും. രാവിലെ അച്ഛൻറെ കൂടെ അമ്പലത്തിൽ പോകുമ്പോൾ അത് കേൾക്കാം . വലിയൊരു തൊണ്ടിലൂടെ തെറ്റി ത്തെറി ച്ച പാറ ക്കൂട്ടത്തിനിടയിലൂടെ ആണ് അമ്പലത്തിലേക്കുള്ള യാത്ര . എതിരെ ഒരാനവന്നാൽ ........പലപ്പോഴും ഭയന്നിട്ടുണ്ട് . സ്വാമിയുടെ വീടിനുമുമ്പിൽ ഞാൻ നിൽക്കും .അച്ഛാ എനിക്ക് റേഡിയോ കാണണം .  ഇപ്പോൾ വേണ്ട ..മാത്രമല്ല അത് കേൾക്കാനുള്ള താണ് .അച്ഛൻ കളിയാക്കി .
   റേഡിയോ എങ്ങിനെ ഇരിക്കും . ഇതുവരെ കണ്ടിട്ടില്ല .സ്വാമി മദിരാശിയിൽ നിന്ന് കൊണ്ടുവന്നതാണ് . ഒരുദിവസം അച്ഛൻ മണ്ഡപത്തിൽ സഹസ്രനാമം ജപിക്കാൻ കയറിയപ്പോൾ ഞാൻ പുറത്തേക്ക് ഓടി .ആലിന്റെ ചുവട്ടിലൂടെ വീടിനുമുമ്പിൽ . ഇളകിയ നടകൾ കയറിച്ചെന്നാൽ സ്വാമിയുടെ മ0 മായി. ആദ്യമായാണ്‌ . "അല്ലാ  ഇതാരാ ഉണ്ണിനംപൂരിയോ ..വരൂ "..എനിക്ക് റേഡിയോ ഒന്നുകാണണം .മേശ പ്പുറത്തു തടികൊണ്ട് ഒരു വലിയപെട്ടി .അതിന് മുൻവശ൦ ഒരുവെള്ള വല . മുൻപിൽ കുറെ കട്ടകൾ .സ്വാമി എനിക്കുവേണ്ടി പാട്ടുവച്ചുതന്നു ശ ബ്ദം കൂട്ടി അതിനകത്ത് വാൽവുകൾ തീക്കട്ടപോലെ തിളങ്ങി .
          അത്ഭുതം കൊണ്ട് വിടർന്ന കണ്ണുകളോടെ ഞാൻ നോക്കിനിന്നു എംഎസ് സുബ്ബലെക്ഷ്മിയുടെ സുപ്രഭാദം . ..എൻറെ മനസ്സിൽ മഴവില്ല് വിരിയിച്ചു .അത് അന്നും ഇന്നും എന്നും ...........