Friday, February 27, 2015

   എലി കരണ്ട കാർ .............

      ആറ്റുനോറ്റു മോഹിച്ചു വാങ്ങിയതാണ് ഒരു കാർ .സാമാന്യം നല്ല വിലയും കൊടുത്തു . ഒരുദിവസം .കാർ സ്റ്റാർട്ടാക്കി  .എ .സി .ഇല്ല .വ്യ്പ്പറില്ല ,ലൈറ്റില്ല ,എൻജിൻ പുകയുന്നുണ്ടോ ? സംശയം .ബോണറ്റ് തുറന്നുനോക്കി . ഒരെലി സകുടുംബം കൂടുകൂട്ടി അതിൽ താമസമാണ് . വാസം പരമസുഖം . തുണിക്കസ്ണങ്ങളും .കടലാസും എല്ലാം കൂട്ടിയാണ് കൂട് . അതുമുഴുവൻ മാറ്റിയപ്പോൾ രണ്ടെലികൾ അതിൽത്തന്നെ സിദ്ധികൂടിയിരിക്കുന്നു . എ .സി .കണ്ടൻസർ ,ബ്ലോവർ വയർ ,വയറിംഗ് ,വ്യ്പ്പറിന്റെ ബ്ലോവർ ഓസ് ,എല്ലാം കടിച്ചു മുറിച്ചിരിക്കുന്നു . ദുഷ്ട്ടൻ!.ആ എലിയെ കൊന്നിട്ടുതന്നെ .ഹരിശ്രീ അശോകന്റെ കൂട്ട് ഉഗ്ര ശബഥം . ഗണപതിഭഗവാനേ മാപ്പ് .
      സാരമില്ല ഫ്രീ സർവീസാണ് .പുതിയകാറാണ്.പോരാത്തതിന് നല്ല ഇൻഷുറൻസ് കവർ .എലി കരണ്ടതിനു ഇതിനു രണ്ടിനും വകുപ്പില്ല എ ന്നറിഞ്ഞപ്പോൾ ചങ്കിടിച്ചുപോയി . ഏതായാലും നന്നാക്കണം . ഒരുമാസം സമയം ,ഏതാണ്ട് ഒരു ലക്ഷം രൂപ .കൂടെ കാറിൻറെ ബോഡിയും ടയറും എലി ഉപേക്ഷിച്ചത് മഹാഭാഗ്യമായി എന്നും അവര്പറഞ്ഞു . രണ്ട് ലക്ഷം രൂപക്ക് നല്ല എലി മുക്ത് കാർ ഷെഡ് ,അല്ലങ്കിൽ നാലുടയറും വലകൊണ്ട് മൂടി ഇട്ടാൽ മതിയത്രെ .നല്ല പോംവഴി !.  ചുറ്റും എലി കൂട് കളിച്ച് വച്ചാലും മതിപോലും ..  

Sunday, February 22, 2015

ഒരുവീടു വയ്ക്കാൻ ......    അന്ന് ...........ആദ്യം ഭൂമിപൂജ . ഭൂമിയുടെ മുഖം വികൃതമാക്കിയെങ്കിൽ മാപ്പ് . വൃക്ഷ പൂജ .വൃക്ഷത്തിൽ വസിക്കുന്ന പറവകൾക്കും മറ്റുജീവികൾക്കും അവാസസൌകര്യം . തറക്ക് ഭൂമികുഴിക്കുമ്പോൾ ആവിടെവസിക്കുന്നപാമ്പുകൾക്കും മറ്റും ജലാശയവും  സർപ്പക്കാടും  . ഇതെല്ലാം മനസറിഞ്ഞ്ള്ള വാഗ്ദാനമാണ് . പ്രകൃതിപൂജയിൽ ഇതെല്ലാം നമ്മൾ പൂർന്ണ്ണമനസോടെ ഏറ്റെടുക്കുന്നു . നടപ്പിൽവരുത്തുന്നു .അങ്ങിനെ മനസമാധാനത്തോടെ അന്ന് ഒരു വാസഗ്രഹം ഉണ്ടാകുന്നു.
    ഇന്ന്..........
വീടിൻറെ പ്ലാനിനും എസ്ടിമേറ്റിനുംഅംഗീകാരം .മണ്ണ്ടുക്കുന്നതിന് എടുത്തമണ്ണ് വേറൊരിടത്തിടുന്നതിനു ,കല്ലുപോട്ടിക്കുന്നതിനു ,എല്ലാത്തിനും പ്രത്യേകം അനുവാദം . റോഡിനോടു ചേർന്നാണങ്കിൽ ,പുഴവക്കിനാണങ്കിൽ,പാടം നികത്തിയതാണങ്കിൽഎല്ലാത്തിനും നിയമക്കുരുക്കുകൾ . തേക്ക് മുതലായ മരങ്ങൾ മുറിക്കുന്നതിനു വിലക്ക് . ഇതുമുഴുവൻ നിയമപ്രകാരം മതി എന്ന് ശഡിച്ചാൽഅവൻ അവൻറെ ആയ്യുസ്സിൽ വീടുവക്കില്ല . ചെല്ലന്ടത് ചെല്ലിന്ട ടത്തു ചെന്നാൽ മാത്രം എല്ലാം ശുഭം .
  അങ്ങിനെ മനസമാധാനം മുഴുവൻ നസ്ട്ടപ്പെട്ടു ഒരുവീടുണ്ടാകുന്നു .   

Friday, February 20, 2015

   ഞാൻ  മലയാളഭാഷ .........

                  ഇന്ന് ലോകഭാഷാദിനമാണ് . എൻറെ സ്ഥിതി ഇന്നു ദയനീയമാണ് .പുതിയ വിദ്യാഭ്യാസരീതിയും സാങ്കേതികവിദ്യയുടെ അതിപ്രസരവും എന്നെ വികലമാക്കിക്കൊണ്ടിരിയ്ക്കുന്നു . ടെലിവിഷൻ അവതാരകരുടേയുംമറ്റും" മംഗ്ലീഷ് " എൻറെ നിലനിൽപ്പ്‌ തന്നെ അപകടത്തിലാക്കുന്നു .  മുമ്പ് "ഹരി ശ്രീ " മുതൽ മണലിൽ എഴുതുമ്പോൾ അതിൻറെ ഒരുഭാവം വിരൽത്തുംപിലൂടെ വ്യക്തമായി മറക്കാതെ തലച്ചോറിൽ സംഭരിച്ചിരുന്നു . ഇന്നു" കീ ബോർഡിൽ " വിരലമർത്തുന്നവർക്ക് അതുമനസിലാകില്ല .  ലോകത്ത് ഇന്ന് നാനൂറോളം ഭാഷകൾ മരിച്ചുകഴിഞ്ഞു .  അങ്ങു വടക്ക് "ബോവ "എന്നഭാഷ അതറിയാവുന്ന അവസാനത്തെ കണ്ണി "ബോവഅമ്മൂ മ്മ"യോടൊപ്പം മണ്മറഞ്ഞു .
               
                ഇങ്ങനെ പോയാൽ എൻറെയും ഗതി ഇതുതന്നെ . നിങ്ങൾ" സോഷ്യൽ മീഡിയാക്കാ"രിൽ എനിക്ക് വിശ്വാസമുണ്ട് .പ്രത്യേകിച്ചും പുതിയതലമുറയിൽ  . നിങ്ങൾ വേണം എന്നെ സംരക്ഷിക്കാൻ . നാട് ഭരിക്കുന്നവർക്ക് ഇന്നു നല്ല ഭാഷ ആവശ്യമില്ല . പ്രവാസികളും എന്നെ പരിപൂർണ്ണമായി ഉപേക്ഷിച്ചു . ഞാൻ നശിച്ചാൽ എന്നോടുകൂടി ഒരു മഹത്തായ സംസ്ക്കാരമാണ് മരിക്കുക .

               എന്നെ രക്ഷിക്കൂ ...കൂടെ ഉദാത്തമായ ഈ സംസ്കാരത്തേയും .

Wednesday, February 18, 2015

ഞാനെങ്ങിനെ നരഭോജിയായി ?..................
ഞങ്ങളുടെ ആവാസവ്യവസ്ഥിതി മുഴുവൻ തകർത്ത നിങ്ങളാണതിനുകാരണം . വനം മുഴുവൻ മരംമാഫിയയും ക്വാറി മാഫിയയും ,കഞ്ചാവ് കൃഷിക്കാരും കയ്യേറി .പിന്നെ തീവ്രവാദികൾ . അവരെ പിടിക്കാൻ പോലിസുകാർ . ഞങ്ങളുടെ സോയിര്യം കെടുത്തി . . അധികൃതർ അറിഞ്ഞുള്ള അനധികൃത ക്വാറിയിൽനിന്നു ഒരുകല്ലുതെറിച്ചാണ് എനിക്ക് പരിക്കുപറ്റിയത് എനിക്കങ്ങിനെ ഇരപിടിക്കാൻ പറ്റാതായി . മുമ്പ് ഞങളെ കൊന്ന് തോലും നഖവും എടുക്കുകയാണ് പതിവ് . ഇന്നതിലും ലാഭം കാട്ടിലെ കല്ലും മരവുമാണന്ന് നിങ്ങൾ പഠിച്ചു . അങ്ങിനെ ഞങ്ങൾ രക്ഷപെട്ടു എന്നു വിചാരിച്ചതാണ് പക്ഷേ ........
ഞങ്ങൾ ആഹാരത്തിനുവേണ്ടി മാത്രമേ ജീവികളെ കൊല്ലാറൂ ള്ളൂ . പക്ഷേ നിങ്ങൾ ...ഞാൻ കുറച്ചുകാലം നിങ്ളുടെ നാട്ടിൽ ഒളിച്ചു താമസിച്ചതല്ലേ .നിങ്ങൾ എത്ര ക്രൂരമായിട്ടാണ് നിങ്ങളുടെ സഹജിവികളെത്തന്നെ കൊന്നുതള്ളൂന്നത്. ഞങ്ങളുടെ കൂട്ടതിൽപ്പെട്ടവരെ ഞങ്ങൾ കൊല്ലാറില്ല .

എന്നെ നിങ്ങൾകൊല്ലും .എനിക്കുറപ്പാണ് .ഞങ്ങളുടെ ആവാസവ്യവസ്തിതിക്ക് വേണ്ടിഞാനൊരു രക്ത്തസാക്ഷി ആകാൻ തീരുമാനിച്ചാണ് ഇറങ്ങിപ്പുറപ്പെട്ടത് . നിങ്ങളിൽ പലരുടെയും ദൈവമായ ശബരീശ ന്റെ കാട്ടിൽ വച്ചുതന്നെയാകാണം എൻറെ ആല്മ്മത്യാഗം എന്നാഗ്രഹമുണ്ടായിരുന്നു .. സാധിക്കുമെന്ന് തോന്നുന്നില്ല .

Monday, February 16, 2015

ആർത്തി .............

   നല്ലകപ്പ മുണ്ടൻ പുഴുങ്ങിയത് . കാ‍ന്താരി മുളകും ഉപ്പും ചേർത്ത ചമ്മന്തി . വെട്ടിവിഴുങ്ങാറുണ്ട് . അല്ലങ്കിൽ ആവി പറക്കുന്ന ചക്കപ്പുഴുക്ക് . വയർ നിറയും വരെതട്ടും . കൂടെ സംഭാരവും . അമ്പലത്തിൽ നിന്നുകൊണ്ടുവന്ന ഉണക്കചോർ നല്ലകട്ടതയിരും കടുമാങ്ങയും കൂട്ടി . അതെല്ലാം ഒരുകാലം .അന്ന് ആർത്തിയാണ് .'"ആർത്തി "  ആ പദം ഓർക്കുമ്പോൾ ത്തന്നെ ഒരു സുഖം . അന്ന് നാണിത്തള്ള പടപടാന്നുള്ള പഴേമ്കഞ്ഞി മുളകുംകടിച്ചു കുടിക്കുന്നത് കണ്ട് കൊതിച്ചിട്ടുണ്ട് .അന്ന് തലേദിവസത്തെ ആഹാരം നമുക്ക് നിഷിദ്ധമാണ് . നല്ലപുളിയന്മാങ്ങ കതകിനിടയിൽവച്ചു പൊട്ടിച്ച് ഉപ്പും കൂട്ടി എത്ത്ര കഴിച്ചിരിക്കുന്നു . ആനിക്കവിളയും ചക്കപ്പഴവും കപ്പളങ്ങാപ്പഴവും വയറുനിറയെ കഴിക്കും . ഇന്നത്തെകുട്ടികളെ ഇതൊന്നും ഇങ്ങിനെ കഴിപ്പിക്കാൻ പറ്റില്ല .അവർക്ക് ഒന്നും വേണ്ട .കഴിക്കാൻ സമയവുമില്ല . രാവിലെ കൊണ്‍ഫ്ലെക്സ്  പാലൊഴിച്ച് ,ബ്രഡിന്റെ ഒരുകഷ്ണം .ഉച്ചക്ക് ഒരു ബൾഗർകിങ്ങ്. ബിസ്കറ്റ്, കൊക്കക്കോള .  തീർന്നു . അധ്വാനമില്ല . ദഹനേന്ദ്രിയങ്ങൾ ആവശ്യമില്ല .

           നമ്മളും ഒത്തിരി മാറി . ഭക്ഷണരീതി മാറി . പ്രോട്ടീനും വിറ്റമിനും നോക്കി മാത്രം ആഹാരം .  കഴിക്കാൻ ഒരാസക്തിയുമില്ല .
                   
                             
       ആ പഴയ  ആർത്തി  ഒന്നു തിരിച്ചുവന്നങ്കിൽ

Saturday, February 7, 2015

  വാഴകുന്നം ----ചെപ്പും പന്തും കളിയുടെ കുലപതി ...
 വാഴകുന്നം ഓർമ്മയായിട്ട് 32 വർഷം ..ഒറ്റമുണ്ട് മാത്രമുടുത്ത് അദ്ദേഹത്തിൻറെ ചെപ്പും പന്തും കളി അതുല്യം .ലോകോത്തരം . കുട്ടിക്കാലത്ത് അദ്ദേഹത്തെ കണ്ടത് ഇന്നും ഓർക്കുന്നു .അമ്പലത്തിൽ ഉത്സവക്കാലത്താണ് വാഴകുന്നം എന്ന ഇദ്രജാലക്കാരൻ അപ്രതീക്ഷിതമായി അമ്പലത്തിൽ എത്തുന്നത് .എല്ലാവരും ചുറ്റും കൂടി എല്ലാവരുടെയും ആഗ്രഹം മാനിച്ച് അദ്ദേഹം ഒരുകുത്തു ചീട്ടെടുത്ത്‌ നമ്മൾ വിചാരിച്ച ഒരുചീട്ടിന്റെ മൂലകീറി കത്തിച്ചു .മറ്റെപ്പകുതി എന്റെകയിൽ തന്നു .സേഫ് റൂമിൽ ഇരുന്ന മാനേജരുടെ ടോർച്ച് എടുത്തു കൊണ്ടുവരാൻ പറഞ്ഞു .അതുതുറന്നു .അതിൻറെ രണ്ടാമത്തെ ബാറ്ററിയുടെ മുകളിൽ ഒരു ചീട്ടിന്റെ ചീള് .ഒതുനോക്കിയപ്പോൾ കൃത്യം .
       ചക്കയുടെ കാലമാല്ലജിട്ടുകൂടി വായുവിൽ നിന്ന് അദ്ദേഹം സദ്യക്ക് ചക്ക വറത്തത് വിളംബി .അങ്ങിനെ എത്ര എത്ര അത്ഭുതങ്ങൾ ...
     ആ മഹാനായ ചെപ്പും പന്തും കളിക്കാരന്റെ ഓർമ്മയ്ക്ക്‌ മുമ്പിൽ സാസ്ട്ടംഗ പ്രണാമം

Thursday, February 5, 2015

   നബ്യാത്തൻ നമ്പൂതിരിക്ക് സമൻസ് .......

       സമൻസ് 17 -ന് കോടതിയിൽ ഹാജരാകാൻ .വീഴ്ച വരുത്തിയാൽ അറസ്റ്റുചെയ്തു കൊണ്ടുവരണ്ടിയവരും വരും . നമ്പൂതിരി വിഷമിച്ചു തൊണ്ണൂറു വയസായി . ജീവിതത്തിൽ ഇതുവരെ കൊടതിപോയിട്ട് പോലീസ് സ്റ്റേഷൻ വരെ കണ്ടിട്ടില്ല .
      പണ്ട് ദേവസ്വം മാനേജർ ആയിരുന്നപ്പോൾ അവിടെ നടന്ന ഒരു വിവാഹ സംബദ്ദമായ കേസാണ്ത്രെ .ഭാര്യയും ഭർത്താവും വിവാഹമോചനത്തിന് കാരണം പറഞ്ഞു പറഞ്ഞ് പെണ്‍വാണിഭം വരെ എത്തിനിൽക്കുന്നു .അന്നവരുടെ വവാഹം നടന്നു എന്നതിൻറെ സാക്ഷി മൊഴിയാണ് ദൌത്യം . ഒന്നും ഓർക്കുന്നില്ല . എങ്കിലും സാക്ഷി പറയണം .പകരം ആളെ പറ്റില്ല . രേഖകൾ പോരാ . നേരിട്ടുപറയണം . കോടതി മുകളിലത്തെ നിലയിലാണ് .അവശതആയി .അവിടെ ഒരു ഉത്സവത്തിൻറെ ആള് .ആരേം പരിചയമില്ല .കേസുവിളിക്കുംപോൾ ചെല്ലണം . അതിന് ചെവിയും കേൾക്കില്ല . മൂന്ന് മണിയായി .അപ്പഴാണറീയുന്നത് കേസ് മാറ്റിവച്ചന്നു .ഇങ്ങിനെ മൂന്നുപ്രാവശ്യം.
  അങ്ങിനെയാണ് കോടതിയിൽ നാലാമാതെത്തിയത് . അവിടെ ഇരിക്കാൻ പോലും സ്തലമില്ല  .അവസാനം ഒരുവക്കീലിനു കരുണ തോന്നി .പോലിസ്കാരോടു പറഞ്ഞു .അകത്തുകയട്ടിയിരുത്താൻ പോലിസ്കാരൻ വന്ന് ഉറക്കെ വിളിച്ചു ."ആ പെണ്‍വാണിഭക്കേസിലെ  നപ്യാത്തൻ നമ്പൂതിരി അകത്തേക്ക് വരൂ ഇവിടെ ഇരിക്കാം . .   .

Monday, February 2, 2015

രാമക്രിഷ്ണകോ .............

     രാമക്രിഷ്ണൻറെ പേരിൻറെ അവസാനം   "കോ "   എന്ന് ചെർത്തതാരാണന്ന് അറിയില്ല . കുട്ടിക്കാലം മുതൽ രാമകൃഷ്ണനെ അറിയാം . ഇല്ലങ്ങളിൽ എവിടെ സദ്യ ഉണ്ടെകിലും രാമകൃഷ്ണൻ അവിടെ എത്തും .വേഷം ഒരൊട്റ്റമുണ്ട്.തോളിൽ ഒരു മാറാപ്പ് . കറുപ്പുനിറം . കുട്ടിത്തലമുടി . പോങ്ങിയപല്ലുകൾ .രാമകൃഷ്ണൻ ഇല്ലങ്ങളിൽ നിന്ന് മാത്രമേ ആഹാരം കഴിക്കൂ . സകല എല്ലങ്ങളിലെയും ബലി ,പിറന്നാൾ ,വേളി എല്ലാം ആശാന് കാണാപ്പാടം . ഇടക്കിടെ പ്രത്യേക താളത്തിലൊരു മൂളൽ . ഒരു വടക്കൻ നമ്പൂതിരി ഭാഷ .ഒരു പണിയും എടുക്കില്ല .തൻറെ ഇസ്ടപ്പെട്ട ഊണിന് ഒരു വാഴയില വെട്ടാൻ പോലും രാമക്രിഷ്ണകോ തയാറല്ല . എങ്കിലും രാമകൃഷ്ണനെ എല്ലാവർക്കും ഇഷ്ട്ടാണ് .പുരുഷാർധത്തിൽ സദ്യ ഉണ്ണൽ മാത്രം വൃതം .രാമകൃഷ്ണൻ ഉണ്നുന്നതുകാണൻ തന്നെ ഒരു ചന്തം .ആദ്യപന്തിയിൽ ഇരുന്നാൽ മൂന്നാമത്തെ പന്തിയിലെ എഴുനെൽക്കൂ .  

           പക്ഷേ  ഒരിക്കൽ വിശന്നു വലഞ്ഞു ഒരില്ലത്തുചെന്നു .അവിടുത്തെഉണ്ണിനമ്പൂതിരി "ഇവിടെ ചോറില്ല " എന്ന് പറഞ്ഞിറക്കിവിട്ടു. പാവം രാമകൃഷ്ണൻ .ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു അത് .ദുഃഖത്തോടെ തിരിച്ചു നടന്നു .വഴിക്കുവച്ച് ആഇല്ലത്തെ തന്നെ പ്രതാപിയായ കാർന്നോരെ കണ്ടു . കാര്യം തിരക്കി .അദ്ദേഹം ക്രുദ്ധനായി . "അവനങ്ങിനെ പറഞ്ഞോ ?ചോതിച്ചിട്ടുതന്നെ  കാര്യം ."രാമക്രിണനെ കൂട്ടി എല്ലത്തെക്ക് . പൂമുഖത്ത് കയറി കസേരയിൽ ഇരുന്നു ".രാമകൃഷ്ണാ ഇവിടെ ചോറില്ല തിരിച്ചുപോയ്ക്കോളൂ .ഇതു പറയാനുള്ള അവകാശം എനിക്കാണ് അവനല്ല ."
              രാമക്രിഷ്ണകോഅന്നവിടുന്നിറങ്ങി
യതാണ്  പിന്നെ ആരും കണ്ടിട്ടില്ല .എവിടെ സദ്യക്കുപോയാലും ആ കറുത്ത ശരിരത്തിനായി എൻറെ കണ്ണുകൾ പരതാറുണ്ട് .


Sunday, February 1, 2015

എൻറെ നാടിൻറെ സ്വന്തം ചന്തു ........
ചന്തു . എനിക്കെന്നും പ്രിയപ്പെട്ട ചന്തു . എൻറെ നാടിനും . ആര്ക്കുവേണ്ടിയും എന്തു പണിയും ചെയ്യും . കിട്ടണ ത് വാങ്ങും . കണക്കറിയില്ല .സ്കൂളിൽ പോയിട്ടില്ല . കൈനിറയെ കാശുകിട്ടിയാൽ സന്തോഷം . മുഴുവൻ കള്ള് ഷാപ്പിൽ കൊടുക്കും കുടികഴിഞ്ഞാൽ ചന്തു അടിമുടി മാറും .പിന്നെ തെറിയെ പറയൂ .പക്ഷേ തെറി എന്തെന്ന് അവനറിയില്ല .കിടക്കാനിഷ്ട്ടം ടാറിട്ട വഴിയിൽ .ചദ്രനും സൂര്യനം ചന്തുവിനോരുപോലെ . അതുപോലെ ഇരവും പകലും . മഴയും മാഞ്ഞും ചന്തുവിന് പ്രശ് നമല്ല .
ആനക്കമ്പം ഭയങ്കരം . ആനക്കാർ കൂടെ കൂട്ടും . പനയിൽ കയറും . നനക്കാനും കൂടും . ഒരിക്കൽ ആനപ്പുറത്തിരുന്നു തോട്ടികൊണ്ട് കറണ്ട് ഉണ്ടോ എന്ന് നോക്കിയതാ . ആനയ്ക്കും ചന്തുവിനും ഷോക്ക് ഭാഗ്യത്തിന് തോട്ടി തെറിച്ചുപോയി .ആന വിരണ്ടു .ചന്തു താഴെ വീണു . ചെറിയ പരിക്കോടെ . പരിക്കുകൾ അല്ലങ്കിലും ചന്തുവിൻറെ കൂട്ടുകാർ . ഒരിക്കൽ ഒരാനയെ തളച്ച് ആനക്കാർ കള്ളു ഷാപ്പിൽ കയറി . ഒന്നു മിനുങ്ങി തിരിച്ചുവന്നപ്പോൾ ആനയെ കാണാനില്ല . ആകെ ബഹളം .അപ്പഴാണ് ചന്തു ആനപ്പുറത്ത് കയറിവരുന്നത് . ആ കൊലയാനയെ അഴിച്ച് തോട്ടിൽ കൊണ്ടുപോയി വെള്ളം കൊടുത്ത് കൊണ്ടുവന്നതാണ് . ആൾക്കാർ ചീത്തപറഞ്ഞതും ആനക്കാരൻ തല്ലിയതും എന്തിനാണന്ന് ചന്തുവിന് മനസിലായില്ല