Tuesday, October 15, 2024

പൊന്നന് പൊന്നുകൊണ്ടൊരു പല്ല് [കീശക്കഥകൾ 202]പൊന്നന്പല്ലുവേദന. സഹിക്കാൻപറ്റണില്ല.അല്ലങ്കിലും ഒരു ചെറിയ വേദന പോലും പൊന്നന് സഹിക്കാൻ പറ്റില്ല. ഇഷ്ടം പോലെ സമ്പത്തുള്ള ഞാൻ എന്തിന് കഷ്ടപ്പെടണം. പൊന്നൻ്റെ ചിന്ത അതായിരുന്നു.അതു കൊണ്ട്തന്നെ ചികിത്സക്ക് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തന്നെ തിരഞ്ഞെടുത്തത്. അങ്ങിനെ ആ ക്ലിനിക്കിൽ എത്തി. രണ്ട് പല്ല് കേടാണ് .എക്സ് റേ എടുത്തു പൊന്നന് കാണിച്ചു കൊടുത്തു. പൊന്നന് കണ്ടിട്ട് ഒന്നും മനസിലായില്ല. റൂട്ട് കനാൽ ചെയ്യണം. എന്നിട്ട് പല്ല് അടച്ചു വയ്ക്കാം. അതിൽ നിൽക്കണ്ടതാണ്. ഒന്നിന് ക്യാപ് ഇടണം. ഇതൊരു പരീക്ഷണമാണ് ആ പല്ല് നില നിർത്താനുള്ള പരീക്ഷണം.അതിൽ നിന്നില്ലങ്കിൽപ്പല്ല് പറിയ്ക്കണ്ടി വരും. സാരമില്ല വേറേ പല്ല് വച്ചു തരാം. ആദ്യം മോണ മരപ്പിച്ചു. അതു കഴിഞ്ഞ് പല്ല് ഡ്രില്ല് ചെയ്തു തുടങ്ങി. കിർ കിർശബ്ദത്തോടെ പല്ലിൻ്റെ കഷ്ണങ്ങൾ തെറിക്കുന്നത് പൊന്നാനറിഞ്ഞു. ഒരാഴ്ച്ച ആൻ്റിബയോട്ടിക്സ് വേണം.ബി കോപ്ലക്സ് സപ്ലിമെൻ്റ് ചെയ്യണം. വേദനക്കും, നീർക്കെട്ടിനും മരുന്നു വേറേ .രണ്ടു ദിവസം കഴിഞ്ഞ് പല്ല് അടച്ചു തന്നു.കട്ടി ആയതും ചൂടുള്ളതുമായ ആഹാരം ഒഴിവാക്കണം. എന്തും സഹിക്കാoവെദന മാറിയാൽ മതി. ഒന്നര ആഴ്ച്ചകൊണ്ട് പണി പൂർത്തി ആയി .ഒരു പല്ലിനിത്ര എന്നാണ്കോട്രാക്റ്റ് .കണക്ക് തീർത്തു. പോന്നു. ഇടക്കിടക്ക് ക്ഷേമാന്യേഷണം.തുടർചെക്കപ്പിന് മുഹൂർത്തം കുറിച്ചു. അങ്ങിനെ വീണ്ടും ആശുപത്രിയിൽ .വേദനയുണ്ട്. നമുക്ക് ഒരു പല്ലിന് ക്യാപ്പിടണ്ടി വരും.മററത് വേദന മാറിയില്ലങ്കിൽ പറിക്കണം. എന്നിട്ട് പല്ല് വച്ചു തരാം: പിന്നീട് ചെന്നപ്പോൾ പറഞ്ഞ പോലെ ഒരു പല്ലിന് ക്യാപ്പിട്ടു.അടുത്തത് പറിക്കണ്ടി വരും. അങ്ങിനെ ആ പല്ല് പറിച്ചു. ഇനി മൂന്നു ദിവസം മരുന്ന് കഴിച്ച് മോണ ഉറച്ചിട്ടു വന്നാൽ അളവെടുക്കാം. ഇതിനോടകം ഇരുപത് ദിവസം കടന്നു പോയി. അന്ന് മെഴുകു വച്ച് അളവെടുത്തു. ഇനി പല വിലയുടെ പല്ലുണ്ട്. ഏതു വേണമെന്ന് തീരുമാനിച്ചാൽ മതി. ക്യാഷ് മുടക്കാൻ മടിയില്ലങ്കിൽ സ്വർണ്ണപ്പല്ല് വയ്ക്കാം. കൊള്ളാം. പൊന്നന് പൊന്നുകൊണ്ട് പല്ല്. സമ്മതിച്ചു. പല്ലിൻ്റെ പണി തീരുമ്പോൾ വിളിക്കാം. അതിനിടെ സ്വർണ്ണത്തിന് അലർജിയുണ്ടോ എന്ന് ടസ്റ്റ് ചെയ്യണം.അതും കുഴപ്പമില്ല.അങ്ങിനെ സ്വർണ്ണപ്പല്ല് വച്ചു തന്നു. അണപ്പല്ലാണ് ആരും കാണില്ല. പൊന്നത് സങ്കടായി. ഒരു മാസം കഴിഞ്ഞു. ഒരു ദിവസം പൊന്നൻ്റെ വായിലെ സ്വർണ്ണപ്പല്ല് കാണാനില്ല. എവിടെപ്പോയി.. വയറ്റിലേക്ക് ആഹാരം കഴിച്ചപ്പോൾ ഇറങ്ങിപ്പോയിരിക്കും. സാരമില്ല. എക്സ് റേ എടുത്തു നോക്കാം. അവൻ ആമാശയവും കിടന്ന് താഴേക്കുള്ള യാത്രയിലാണ്. കാത്തിരിക്കണം. യൂറോപ്യൻ ക്ലോസെററ് ഒഴിവാക്കണം. എന്നും ചെക്കു ചെയ്യണം. അവസാനം രണ്ടാം ദിവസം അവൻ പുറത്തുവന്നു. നല്ലവണ്ണം കഴുകിത്തുടച്ചെടുത്തു. എന്നാലും വീണ്ടും വായിൽ ഫിറ്റ് ചെയ്യാനൊരു മടി. സാരമില്ല തൂക്കി വിൽക്കാം. ഒരു പക്ഷേ ചെറുചൂടേ ഉപ്പുവെള്ളം കവിൾക്കൊണ്ടാൽ മാറുമായിരുന്ന പല്ലുവേദന ഇങ്ങിനെ ആയി

No comments:

Post a Comment