Thursday, October 24, 2024

കാനന ക്ഷേത്രത്തിൽ കാന്താരി തോട്ടം [ കാനന ക്ഷേത്രം 56 ] കാനന ക്ഷേത്രത്തിലെ വൃക്ഷങ്ങൾക്കെല്ലാം ചതുരത്തിൽ തറ കെട്ടി അതിൽ ചാണകപ്പൊടിയും മററു ജൈവവളങ്ങളും ചേർത്ത് നിറച്ചു വച്ചു.അതിന് ഇടവിളയായി കാന്താരിച്ചീനി കൃഷി ചെയ്തു. ഏതാണ്ട് 200 ചുവട് പഴുത്ത മുളക് രണ്ടു ദിവസം നല്ലപോലെ വെയിൽ കൊള്ളിച്ച് ഉണക്കി എടുക്കണം. അതിൻ്റെ അരി വേർതിരിച്ചെടുത്ത് പാകി മുളപ്പിക്കണം.നാലു മുതൽ ആറു വർഷം വരെ ഇത് ആദായം തരും. ഇന്ന് റബർ കൃഷിയേക്കാൾ ലാഭമാണിത്. കിലോക്ക് എഴുനൂറ്റി അമ്പതു രൂപയുണ്ട് വില. അതിൽ അടങ്ങിയിരിക്കുന്ന കാപ്സി സിൻ എന്ന രാസവസ്തു വാണ് എരിവ് നൽകുന്നത്. വിശപ്പ് വർദ്ധിപ്പിക്കുക, കൊഴുപ്പ് കുറയ്ക്കുക., കൊളോസ്റ്റർ നിയന്ത്രിക്കുക എല്ലാം കാന്താരിയുടെ പ്രയോജനമാണ്. രക്തം നേർപ്പിക്കാൻ ഇതിനു കഴിയും.ഇത് കൂടുതൽ കഴിച്ചാൽ രക്തം വെള്ളമാകും എന്നു പഴമക്കാർ പറയാറുണ്ട് ആയൂർവേദത്താൽ വാതരോഗം, അജീർണ്ണം, വായൂ കോപം, പൊണ്ണത്തടി ഇതിനൊക്കെ പ്പരിഹാരമായി കാന്താരിയേ നിർദ്ദേശിക്കാറുണ്ട്. ഇത് അരച്ച് സോപ്പ് ലായനി ചേർത്ത് നല്ല കീടനാശിനി ഉണ്ടാക്കാറുണ്ട്.

No comments:

Post a Comment