Sunday, October 20, 2024

പൂതൃക്കോവിൽ ഏകാദശി സംഗീതോത്സവം " രണ്ടു വർഷമായി ഏകാദശി വിളക്കിനോടനുബന്ധിച്ച് 'കൊടിയേറ്റിൻ്റെ അന്ന് പൂതൃക്കോവിലിൽ നടക്കുന്ന ഏകാദശി സംഗീതോത്സവം ഒരു നല്ല തുടക്കമായിരുന്നു. അതിന് തുടക്കമിട്ടത് സുപ്രസിദ്ധ ഘടം കലാകാരൻ ശ്രീ.എസ്.അനന്തകൃഷ്ണനാണ്. തൻ്റെ സ്വാധീനവും, കലാപരമായ കഴിവും പ്രയോജനപ്പെടുത്തി ആണ് അദ്ദേഹം ഇങ്ങിനെ ഒരു സംരംഭത്തിന് തുടക്കം കുറിച്ചത്.2022 ൽ ശ്രീ.താമറക്കാട് ഗോവിന്ദൻ നമ്പൂതിരിയും, 2023-ൽ ശ്രീമതി മാതംഗി കൃഷ്ണമൂർത്തിയും ആണ് അതിന് ഭദ്രദീപം കൊളുത്തി സമാരംഭം കുറിച്ചത്.ഈ വർഷം'ശ്രീ.ചെങ്കോട്ട ഹരിഹര സുബ്രമണ്യ അയ്യർ ആണ് അത് പൂ തൃക്കോവിലപ്പന് സമർപ്പിക്കുന്നത്, ഈ വലിയ സംരംഭത്തിന് ശ്രീ.അനന്തകൃഷ്ണൻ്റെ ഉദ്ദേശ ശുദ്ധി ഉദാത്തമാണ്. അഭിനന്ദനങ്ങൾ. അതു കൊണ്ടായില്ല. അമ്പലത്തിൻ്റെ മതിൽക്കകത്ത് പഴയ വേലപ്പന്തലിൻ്റെ സ്ഥാനത്ത് [ പുറകിൽ വനമാലയുടെ വശത്തുള്ള കോണിൽ ] സ്ഥിരമായി ഒരു കലാമണ്ഡപം ഉയർന്നുവരണം.തൻ്റെ കലാസപര്യക്ക് ഒരു സമർപ്പണത്തിന്, അരങ്ങേറ്റത്തിന് ഉള്ള ഒരു മണ്ഡപം .വൈയ്ക്കത്തും, പനച്ചിക്കാട്ടും, മള്ളിയൂരും അത് വിജയിച്ചതാണ്. കമ്മറ്റിക്കാരും ദേവസ്വം അധികൃതരും കൂടി അങ്ങിനെ ഒരു കാര്യം നടപ്പിലാക്കാൻ ആലോചിക്കുന്നുണ്ടന്നുള്ള ത് സ്വാഗതാർഹമാണ്.ഈ വർഷം തന്നെ ചെങ്കോട്ടയെക്കൊണ്ട് അതിൻ്റെ ഉത്ഘാടനം ചെയ്യിച്ച് അതിന് തുടക്കമിടുന്നത് നല്ലതായിരിക്കും

No comments:

Post a Comment