Wednesday, October 30, 2024

പാസ്പോർട്ടിൻ്റെകൂടെ ഒരു സിം കാർഡും.[ ദൂബായി ഒരൽഭുതലോകം - 102] ദൂബായി എയർപ്പോർട്ടിൽ എമിമേഷൻ ക്ലിയറൻസിൻ്റെ ഒരു വേഗത എല്ലാവരെയും അത്ഭുതപ്പെടുത്തും. അത്യന്താധുനിക സാങ്കേതിക വിദ്യ, റോബർട്ടിക് ടെക്കം നോളജി ഉൾപ്പെടെ അവർ അതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. യാത്ര കഴിഞ്ഞ് മടുത്തു വരുന്നവർ ഇമിഗ്രേഷന് മണിക്കൂറുകൾ ക്യൂ നിൽക്കണ്ട അവസ്ഥ പല സ്ഥലത്തും അനുഭവിച്ചിട്ടുണ്ട്. എന്നാൽ ദൂബായി ഇൻ്റർനാഷണൽ എയർപ്പോർട്ട് അതിനൊരപവാദമാണ്. എത്ര പെട്ടന്നാണ് അവിടെ കാര്യങ്ങൾ നടക്കുന്നത്ഥ് ടെർമിനലിൽ നിന്ന് എമിഗ്രേഷൻ പോയിൻ്റ് എത്താൻ അവരുടെ വണ്ടി കയറി മെട്രോയിൽ കയറി എത്തണം. അതിനും ഒട്ടും കാത്തു നിൽക്കണ്ടി വരില്ല. അത്ര കാര്യക്ഷമമാണ് അവിടുത്തെ സംവിധാനം. ഇത്തവണ എന്നേ അൽഭുതപ്പെടുത്തിയത് എമിഗേഷൻ ക്ലിയറൻസ് കഴിയുമ്പഴേ എല്ലാ പാസ് പൊർട്ടിൻ്റെയും കൂടെ നമ്മുടെ പേരിൽ ഒരു സിം കാർഡു കൂടി നമുക്ക് തരും' അതിന് 10GBഫ്രീ ആണ്. ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞാൽ നമുക്ക് ഇത് റീചാർജ് ചെയ്ത് ഉപയോഗിക്കാം. അതു യാത്രക്കാർക്ക് ചില്ലറ സൗകര്യമൊന്നുമല്ല തരുന്നത്‌. അവിടെ അതിനും കാത്തു നിൽക്കണ്ട. ഒന്നും ഒപ്പിട്ടു കൊടുക്കണ്ട. നമ്മുടെ അഡ്രസ്പ്രൂഫ് അവരുടെ കയ്യിൽ ഉണ്ടല്ലോ.? അതു വച്ച് അവർ കാർഡ് ഇഷ്യൂ ചെയ്യും. Do എന്ന കമ്പനിയുടെ സിം ആണ് അവർ തരുക . ഈ സംവിധാനം ടൂറിസ്റ്റുകൾക്ക് വേണ്ടി നമ്മുടെ എയർ പോർട്ടുകളിലും ചെയ്യാവുന്നതാണ്. ലോകത്ത് പല സ്ഥലങ്ങളിലും സന്ദർശിച്ചിട്ടുണ്ടങ്കിലും ഇവിടെ മാത്രമാണ് ഈ സംവിധാനം കണ്ടിട്ടുള്ളത്.

No comments:

Post a Comment