Saturday, September 28, 2024

പാച്ചൂൻ്റെ മിൽക്ക് ഷെയ്ക്ക്.[ അച്ചു ഡയറി-572] പാച്ചുമിൽക്ക് ഷെയ്ക്ക് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. അവൻ്റെ ലാപ്ടോപ്പ് തുറന്നു വച്ചിട്ടുണ്ട്. അതിൽ നോക്കിയാണ് നിർമ്മാണം' പാല്, ഐസ് ക്രീം, ബട്ടർ സ്ക്കോച്ച്, കരാമൽ സോസ് പഞ്ചസാര എല്ലാം അവൻ കൃത്യമായി മേശപ്പുറത്തു വച്ചിട്ടുണ്ട്. ചോക്ലേറ്റ് സിറപ്പി പകരം അവൻ പ്രൂട്ട്സി റപ്പാണ് ഉപയോഗിക്കുന്നത്. അതാണ് ആരോഗ്യത്തിന് നല്ലത് എന്നാണവൻ പറയുന്നത്. അവൻ സാവധാനം എല്ലാം പാകത്തിന് മിക്സ് ചെയ്ത് പണി കാണാൻ നല്ല രസമാണ്. അവൻ എല്ലാം മിക്സ് ചെയ്തത് നന്നായി യോജിപ്പിക്കുന്നു. അവൻ്റെ പണി കണ്ടു നിൽക്കാൻ നല്ല രസമുണ്ട്. ഇടക്ക് രുചി നോക്കും. വീണ്ടും പഞ്ചസാര ചേർക്കും. പിന്നെയുo അവനെന്തൊക്കെയോ ചെയ്യുന്നുണ്ട്. ഈ മിൽക്ക് ഷെയ്ക്ക് ആദ്യം ഉണ്ടാക്കിയത് അമേരിക്കയിലാണ് മുത്തശ്ശാ. അവൻ ലാപ്ടോപ്പ് അടച്ചു വച്ചു. അവൻ ഏട്ടനും ഒരു ഗ്രാസ് തരും. കൊതിയോടെ കാത്തിരുന്നു. നന്നായി ല്ലങ്കിലും നന്നായി എന്നേ അച്ചുപറയൂ. പാവം അവനേ വിഷമിപ്പിക്കണ്ടല്ലോ. നല്ല ഒരു ഗ്ലാസിൽ അത് പകർന്ന് സ്ട്രോ ഇട്ട് എൻ്റെ മുമ്പിൽ വന്ന് അതു കുടിച്ചു. ഇടക്ക് നല്ല സ്വാദ് എന്നു പറയുന്നുണ്ട്. ഏട്ടന് കുറച്ചു തരുവായിരിക്കും. എവിടെ. ദുഷ്ടൻ അതു മുഴുവൻ എൻ്റെ മുമ്പിൽ വച്ച് കുടിച്ചു തീർത്തു.എന്നോട് വേണോ എന്നു പോലും ചോദിക്കാതെ." മധുരത്തിൻ്റെയുംനന്മയുടെയും ആൾരൂപമായാണ് അമേരിക്കക്കാർ ഷെയ്ക്കിനെക്കരുതുന്നത്. അവൻ അതു മുഴുവൻ കുടിച്ചു. ഏട്ടാ കൈമണത്തു നോക്കിയെനല്ല മണം. ഞാനവൻ്റെ കൈ തട്ടി മാറ്റി. സത്യത്തിൽ മുത്തശ്ശാ ദേഷ്യമല്ല സങ്കടമാണപ്പൊൾ തോന്നിയത് '" എന്നാലും നീ നിൻ്റെ ഏട്ടന് തരാതെ മുഴുവൻ കുടിച്ചല്ലോ?" അവനവന് ഉള്ളത് അവനവൻ തന്നെ ഉണ്ടാക്കി കു ടിക്കണം.അച്ചുൻ്റെ സകല നിയന്ത്രണവും പോയി. അവൻ ഓടി.മേശയുടെ അടുത്ത് പോയി. അവൻ പതുക്കെ ഒരടപ്പ് ഉയർത്തി.അതിനിടയിൽ ഒരു സ്പടികഗ്ല)സ് നിറയെ നല്ല റോസ് നിറത്തിലുള്ള ഷെയ്ക്ക്. അതിൻ്റെ അറ്റത്ത് ഒരു സ്ടോബറിപ്പഴം വച്ചിട്ടുണ്ട്.ഒരു സ്ട്രേ) യും ഇട്ട് ഏട്ടൻ്റെ നേരേ നീട്ടി. സത്യത്തിൽ മുത്തശ്ശാ അച്ചു കരഞ്ഞുപോയി.അച്ചു ഒരു സ്ട്രോ കൂടി എടുത്ത് ഗ്ലാസിലിട്ടു. അവനേ ചേർത്തു പിടിച്ചു: നമുക്ക് ഒന്നിച്ച് കുടിക്കാം.

No comments:

Post a Comment